Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PragyanOjha

ബി​സി​സി​ഐ ചീ​ഫ് സെ​ല​ക്ട​റാ​യി പ്ര​ഗ്യാ​ൻ ഓ​ജ; അ​ജി​ത് അ​ഗാ​ർ​ക്ക​ർ സ്ഥാ​ന​മൊ​ഴി​ഞ്ഞു

മും​ബൈ: ബി​സി​സി​ഐ സീ​നി​യ​ർ പു​രു​ഷ ക്രി​ക്ക​റ്റ് ടീം ​സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ പു​തി​യ ചെ​യ​ർ​മാ​നാ​യി മു​ൻ ഇ​ന്ത്യ​ൻ സ്പി​ന്ന​ർ പ്ര​ഗ്യാ​ൻ ഓ​ജ​യെ നി​യ​മി​ച്ചു. അ​ജി​ത് അ​ഗാ​ർ​ക്ക​ർ പ​ദ​വി​യി​ൽ നി​ന്ന് സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ടെ​സ്റ്റ് മ​ത്സ​ര പ​രി​ച​യ​മു​ള്ള ഓ​ജ ബി​സി​സി​ഐ നി​യ​മ​മ​നു​സ​രി​ച്ച് ചീ​ഫ് സെ​ല​ക്ട​റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, അ​ഗാ​ർ​ക്ക​റി​ന് പ​ക​രം സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യി​ലെ ഒ​ഴി​വി​ലേ​ക്ക് മു​ൻ സ്പി​ന്ന​ർ ര​മേ​ശ് പ​വാ​റി​നെ ഉ​ൾ​പ്പെ​ടു​ത്തി. അ​ശോ​ക് മ​ൽ​ഹോ​ത്ര, ജ​തി​ൻ പ​ര​ഞ്ജ്പെ എ​ന്നി​വ​ര​ട​ങ്ങി​യ ക്രി​ക്ക​റ്റ് അ​ഡ്വൈ​സ​റി ക​മ്മി​റ്റി​യാ​ണ് ര​മേ​ശ് പ​വാ​റി​ന്‍റെ പേ​ര് ഐ​ക്യ​ക​ണ്ഠേ​ന ശി​പാ​ർ​ശ ചെ​യ്ത​ത്.

പ്ര​മു​ഖ താ​രം വ​സീം ജാ​ഫ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നെ​ങ്കി​ലും, 2027 ഏ​ക​ദി​ന ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി നി​ല​വി​ലെ സെ​ല​ക്ഷ​ൻ ന​യ​ങ്ങ​ളി​ൽ തു​ട​ർ​ച്ച നി​ല​നി​ർ​ത്തു​ന്ന​തി​നാ​ണ് ബി​സി​സി​ഐ ര​മേ​ശ് പ​വാ​റി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി​യ​ത്. വ​സീം ജാ​ഫ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നെ​ങ്കി​ൽ സീ​നി​യോ​റി​റ്റി അ​ടി​സ്ഥാ​ന​ത്തി​ൽ അ​ദ്ദേ​ഹം ചീ​ഫ് സെ​ല​ക്ട​റാ​കു​മാ​യി​രു​ന്നു.

ര​ണ്ട് വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ക​രാ​ർ നീ​ട്ടേ​ണ്ട​തി​ല്ലെ​ന്ന് അ​ഗാ​ർ​ക്ക​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​യ​ള​വി​ൽ ഇ​ന്ത്യ ടി20 ​ലോ​ക​ക​പ്പും ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Latest News

Corehub Up