x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓപ്പറേഷൻ സ്പാ പരിശോധന കർശനമാക്കി പൊലിസ്

വെബ് ഡെസ്‌ക്
Published: October 19, 2026 05:12 PM IST | Updated: October 19, 2026 05:12 PM IST

എഐ ചിത്രം

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ സ്പാ കർശനമാക്കാൻ പൊലിസ് കൂടുതൽ നടപടികൾ ആരംഭിച്ചു. വൈകാതെ സ്പാകളുടെ മറവിൽ നടക്കുന്ന ലൈംഗിക ചൂഷണ ങ്ങൾക്കെതിരെ നിയമ നിർമാണം ഉൾപ്പെടെ നടത്താനുള്ള ആലോചനയിലാണ് പൊലിസും ആഭ്യന്തര വകുപ്പും മുന്നോട്ട് പോകുന്നത്.

നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ തുടർച്ചയായുള്ള പരിശോധന നടത്താനാണ് ജില്ലാ പൊലിസ് മേധാവിമാർക്ക് ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയൻ നിർദേശം നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പൊലിസ് റെയ്‌ഡ്‌ നടത്തിയ സംസ്ഥാനത്തെ 586 സ്പാകൾ പൊലിസ് രഹസ്യമായി നിരീക്ഷിക്കുകയാണ്. സ്പെഷ്യൽ ബ്രാഞ്ച്, ഇന്‍റലിജൻസ് എന്നിവർ സ്പാകളെ കുറിച്ചും അവിടെ സന്ദർശനം നടത്തുന്നവരും പൊലിസിന്‍റെ നിരീക്ഷണത്തിലാണ്.

സ്പാകളുടെ മറവിൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ സ്പാ എന്ന് പേരിട്ടു പൊലിസ് സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചത്.

പരിശോധന പല സ്ഥലങ്ങളിലും നടന്നു വരികയാണ്. നിയമപരമായും ചട്ടങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന 44 സ്പാകൾക്ക് പൊലിസ് നോട്ടീസ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് 821 സ്പാ കളാണ് പ്രവർത്തിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി പൊലിസ് 590ൽ പരം സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു. 14 കേസുകൾ രജിസ്റ്റർ ചെയ്ത് അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് കൂടുതൽ പരിശോധനകൾ പൊലിസ് നടത്തിയത്.

Tags : Spa Police Operation Inspection Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up