Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Operation

കാ​ലി​നു​ള്ളി​ൽ​നി​ന്ന് മ​ര​ക്ക​ഷ​ണം പു​റ​ത്തെ​ടു​ത്തു

നെ​ടു​മ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ശ​സ്ത്ര​ക്രി​യ​യി​ൽ രോ​ഗി​യു​ടെ കാ​ലി​ൽ​നി​ന്ന് മ​ര​ക്ക​ഷ്ണം പു​റ​ത്തെ​ടു​ത്തു. ഭ​ര​ത​ന്നൂ​ർ ക​രി​ങ്ക​ട മ​ഹേ​ഷ് ഭ​വ​നി​ൽ മ​ധു (57)വി​ന്‍റെ കാ​ലി​ൽ നി​ന്നാ​ണ് മ​ര​ക്ക​ഷ്ണം പു​റ​ത്തെ​ടു​ത്ത​ത്.

മ​ര​ത്തി​ൽ​നി​ന്ന് വീ​ണ​തി​നെ​തു​ട​ർ​ന്ന് മ​ധു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​തേ​ടി​യി​രു​ന്നു. ഇ​വി​ടെ പ​ത്തി​ല​ധി​കം തു​ന്ന​ലി​ട്ട ശേ​ഷം പാ​ലോ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ട്ടു. അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി ഡ്ര​സിം​ഗ് ചെ​യ്യ​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച് മൂ​ന്ന് ദി​വ​സം പാ​ലോ​ട് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്ത​തി​ന് ശേ​ഷം വീ​ട്ടി​ൽ വി​ട്ടു. തു​ട​ർ​ന്ന് മ​ധു വീ​ട്ടി​ന് അ​ടു​ത്തു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി ഡ്ര​സിം​ഗ് ചെ​യ്തു.

വീ​ണ്ടും മു​റി​വി​ൽ നി​ന്ന് പ​ഴു​പ്പ് വ​ന്ന​തി​നെ​തു​ട​ർ​ന്ന് ഓ​ർ​ത്തോ വി​ഭാ​ഗ​ത്തി​ൽ കാ​ണി​ക്കാ​ൻ ഡോ​ക്ട​ർ അ​റി​യി​ച്ച​തോ​ടെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യ​ത്. ക​ഴി​ഞ്ഞ 14ന് ​നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി. തു​ട​ർ​ന്ന് അ​സ്ഥി​രോ​ഗ വി​ദ​ഗ്ധ​ൻ വി.​എ​സ്. അ​ജി​ത് കു​മാ​ർ ശ​സ്ത്ര​ക്രി​യ ന​ട​ത്തി രോ​ഗി​യു​ടെ കാ​ലി​ൽ​നി​ന്ന് മ​ര​ക​ഷ​ണം പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രി​ന്നു. അ​ഞ്ച് സെ​ന്‍റി​മീ​റ്റ​ര്‍ നീ​ള​വും മൂ​ന്ന് സെ​ന്‍റി​മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള മ​ര​ക്ക​ഷ്ണ​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

മാ​ര്‍​ച്ച് 21ന് ​മാ​വി​ന്‍റെ ശി​ഖ​ര​ങ്ങ​ള്‍ മു​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ധു താ​ഴേ​ക്ക് വീ​ണ​ത്. താ​ഴെ മു​റി​ച്ചി​ട്ട മ​ര​ക്കൊ​മ്പു​ക​ളി​ലേ​ക്ക് വീ​ണ​പ്പോ​ള്‍ ഇ​ട​തു​കാ​ലി​ല്‍ മു​റി​വേ​റ്റു. ഉ​ട​ന്‍ പാ​ങ്ങോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. എ​ക്‌​സ​റേ എ​ടു​ത്ത​പ്പോ​ൾ മു​റി​വി​ല്‍​നി​ന്നും ര​ണ്ട് ക​ല്ലു​ക​ള്‍ ക​ണ്ടെ​ത്തി​യെ​ന്നും അ​ത് നീ​ക്കി​യെ​ന്നും ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. തു​ട​ര്‍​ന്ന് മു​റി​വി​ല്‍ 12 തു​ന്നി​ടു​ക​യാ​യി​രു​ന്നു.

National

യൂ​ട്യൂ​ബ് നോക്കി ശ​സ്ത്ര​ക്രി​യ; യു​വ​തി മ​രി​ച്ചു

ല​ക്നോ: യൂ​ട്യൂ​ബ് നോ​ക്കി ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് യു​വ​തി മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​രാ​ബ​ങ്കി​യി​ലാ​ണ് സം​ഭ​വം.

തേ​ബ​ഹ​ദൂ​ർ റാ​വ​ത്തി​ന്‍റെ ഭാ​ര്യ​യാ​യ മു​നി​ഷ്ര റാ​വ​ത്ത് ആ​ണ് മ​രി​ച്ച​ത്. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക്ലി​നി​ക്കി​ലെ ഉ​ട​മ​യും മ​രു​മ​ക​നും ചേ​ർ​ന്നാ​ണ് യു​വ​തി​ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

മ​തി​യാ​യ അം​ഗീ​കാ​ര​മി​ല്ലാ​തെ​യാ​ണ് ഇ​രു​വ​രും ക്ലി​നി​ക്ക് ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മു​നി​ഷ്ര റാ​വ​ത്തി​ന് മൂ​ത്ര​ത്തി​ൽ ക​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​സു​ഖ​മു​ണ്ടാ​യി​രു​ന്നു.

ഡി​സം​ബ​ർ അ​ഞ്ചി​ന് ഭ​ർ​ത്താ​വ് ഇ​വ​രെ കോ​ത്തി​യി​ലു​ള്ള ശ്രീ ​ദാ​മോ​ദ​ർ ഔ​ഷ​ധാ​ല​യ​ത്തി​ൽ എ​ത്തി​ച്ചു. വ​യ​റു​വേ​ദ​ന​യ്ക്ക് കാ​ര​ണം ക​ല്ലു​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞ ക്ലി​നി​ക്ക് ഓ​പ്പ​റേ​റ്റ​ർ ഗ്യാ​ൻ പ്ര​കാ​ശ് മി​ശ്ര ശ​സ്ത്ര​ക്രി​യ നി​ർ​ദ്ദേ​ശി​ക്കു​ക​യും, ഇ​തി​ന് 25,000 രൂ​പ ചെ​ല​വ് വ​രു​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. ശ​സ്ത്ര​ക്രി​യ​ക്ക് മു​മ്പ് ഭ​ർ​ത്താ​വ് 20,000 രൂ​പ ന​ൽ​കി.

മി​ശ്ര മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്നും യൂ​ട്യൂ​ബ് വീ​ഡി​യോ ട്യൂ​ട്ടോ​റി​യ​ൽ ക​ണ്ട ശേ​ഷ​മാ​ണ് ശ​സ്ത്ര​ക്രി​യ ആ​രം​ഭി​ച്ച​തെ​ന്നും ഭ​ർ​ത്താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മി​ശ്ര ത​ന്‍റെ ഭാ​ര്യ​യു​ടെ വ​യ​റ്റി​ൽ ആ​ഴ​ത്തി​ൽ മു​റി​വു​ണ്ടാ​ക്കു​ക​യും, നി​ര​വ​ധി ഞ​ര​മ്പു​ക​ൾ മു​റി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഡി​സം​ബ​ർ ആ​റി​ന് വൈ​കു​ന്നേ​ര​ത്തോ​ടെ യു​വ​തി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി എ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ശ​സ്ത്ര​ക്രി​യ ന​ട​ത്തു​മ്പോ​ൾ മി​ശ്ര​യു​ടെ മ​രു​മ​ക​ൻ വി​വേ​ക് കു​മാ​ർ മി​ശ്ര സ​ഹാ​യി​യാ​യി ഉ​ണ്ടാ​യി​രു​ന്നു. വി​വേ​ക് കു​മാ​ർ മി​ശ്ര റാ​യ്ബ​റേ​ലി​യി​ലെ ഒ​രു ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്നും, ഈ ​സ​ർ​ക്കാ​ർ ജോ​ലി​യു​ടെ മ​റ​വി​ൽ അ​ന​ധി​കൃ​ത ക്ലി​നി​ക്ക് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സ് എ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സമ്പൂര്‍ണ തുടയെല്ല് മാറ്റിവയ്ക്കല്‍ വിജയകരം

പാ​​​ലാ: സ​​​ന്ധി മാ​​​റ്റി​​​വയ്​​​ക്ക​​​ല്‍ ചി​​​കി​​​ത്സാ​​​രം​​​ഗ​​​ത്ത് മ​​​റ്റൊ​​​രു ചു​​​വ​​​ടുകൂ​​​ടി​​​വ​​​ച്ച് മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി പാ​​​ലാ. 72 വ​​​യ​​​സു​​​ള്ള രോ​​​ഗി​​​യു​​​ടെ തു​​​ട​​​യെ​​​ല്ല് പൂ​​​ര്‍ണ​​​മാ​​​യും, അ​​​തോ​​​ടൊ​​​പ്പം ഇ​​​ടു​​​പ്പും കാ​​​ല്‍മു​​​ട്ടും ഉ​​​ള്‍പ്പെ​​​ടു​​​ന്ന ഭാ​​​ഗ​​​ങ്ങ​​​ളും വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി മാ​​​റ്റി​​​വ​​​ച്ചു.

അ​​​ത്യ​​​പൂ​​​ര്‍വ​​​മാ​​​യ ഈ ​​​ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു ശേ​​​ഷം രോ​​​ഗി സ​​​മീ​​​പ ദി​​​വ​​​സം ത​​​ന്നെ ന​​​ട​​​ന്നു തു​​​ട​​​ങ്ങു​​​ക​​​യും അ​​​ഞ്ചാം ദി​​​വ​​​സം ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍നി​​​ന്നു ഡി​​​സ്ചാ​​​ര്‍ജാ​​​വു​​​ക​​​യും ചെ​​​യ്തു.

അ​​​ര്‍ബു​​​ദ​​​ചി​​​കി​​​ത്സ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഏ​​​താ​​​നും വ​​​ര്‍ഷ​​​ങ്ങ​​​ള്‍ക്ക് മു​​​മ്പ് ഇ​​​ടു​​​പ്പും തു​​​ട​​​യെ​​​ല്ലി​​​ന്‍റെ പ​​​കു​​​തി​​​യും മാ​​​റ്റി​​​വയ്​​​ക്കേ​​​ണ്ടി വ​​​ന്ന രോ​​​ഗി​​​ക്ക് പി​​​ന്നീ​​​ട് ജോ​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ദീ​​​ര്‍ഘ​​​നേ​​​രം നി​​​ല്‍ക്കേ​​​ണ്ടി വ​​​ന്ന​​​തി​​​നെ തു​​​ട​​​ര്‍ന്ന് വീ​​​ണ്ടും വേ​​​ദ​​​ന അ​​​നു​​​ഭ​​​വപ്പെ​​​ട്ടു.

പ​​​ല ചി​​​കി​​​ത്സ​​​ക​​​ളും ന​​​ട​​​ത്തി​​​യി​​​ട്ടും വേ​​​ദ​​​ന കു​​​റ​​​യാ​​​തെ വ​​​ന്ന​​​പ്പോ​​​ള്‍ മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ മു​​​ന്‍പ് സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന കൃ​​​ത്രി​​​മ സ​​​ന്ധി​​​ക്ക് ഇ​​​ള​​​ക്കം സം​​​ഭ​​​വി​​​ച്ച​​​താ​​​യും തു​​​ട​​​യി​​​ലെ എ​​​ല്ല് ദ്ര​​​വി​​​ച്ച​​​താ​​​യും ക​​​ണ്ടെ​​​ത്തി. ഇ​​​തി​​​നെ തു​​​ട​​​ര്‍ന്ന് സ​​​ങ്കീ​​​ര്‍ണ​​​മാ​​​യ തു​​​ട​​​യെ​​​ല്ല് മാ​​​റ്റി​​​വയ്​​​ക്ക​​​ല്‍ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്താ​​​ന്‍ ഓ​​​ര്‍ത്തോ​​​പീ​​​ഡി​​​ക്‌​​​സ് വി​​​ഭാ​​​ഗം സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ. ​​​രാ​​​ജീ​​​വ് പി.​​​ബി നി​​​ര്‍ദേ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

തു​​​ട​​​യി​​​ല്‍ ഉ​​​ണ്ടാ​​​കു​​​ന്ന അ​​​ര്‍ബു​​​ദം പേ​​​ശി​​​ക​​​ളി​​​ലേ​​​ക്കും ഞ​​​ര​​​മ്പു​​​ക​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​ക്കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ല്‍, അ​​​വ നീ​​​ക്കം ചെ​​​യ്യു​​​മ്പോ​​​ള്‍ അ​​​തീ​​​വ ശ്ര​​​ദ്ധ​​​യും പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ത്തും അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം, അ​​​ര്‍ബു​​​ദം അ​​​തേ ഭാ​​​ഗ​​​ത്ത് വീ​​​ണ്ടും വ​​​ള​​​രാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​കാം. ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു ശേ​​​ഷം രോ​​​ഗി ആ​​​യാ​​​സ​​​ര​​​ഹി​​​ത​​​മാ​​​യി ന​​​ട​​​ക്കാ​​​ന്‍ പേ​​​ശി​​​ക​​​ളും ഞ​​​ര​​​മ്പു​​​ക​​​ളും ശ​​​രി​​​യാ​​​യി പു​​​നഃ​​​സ്ഥാ​​​പി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

ഓ​​​ര്‍ത്തോ​​​പീ​​​ഡി​​​ക്‌​​​സ് വി​​​ഭാ​​​ഗം സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ.​​​പി.​​​ബി. രാ​​​ജീ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ര്‍ നീ​​​ണ്ടു​​​നി​​​ന്ന ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ല്‍ അ​​​ന​​​സ്തേഷ്യ വി​​​ഭാ​​​ഗം സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ. ​​​അ​​​നു ഗം​​​ഗാ​​​ധ​​​ര​​​ന്‍, ഓ​​​ര്‍ത്തോ​​​പീ​​​ഡി​​​ക്‌​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഡോ. ​​​സി​​​ബി​​​ന്‍ സൈ​​​ഫു​​​ദ്ദീ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി.

National

ഇ​ന്ത്യ​യ്ക്കെ​തി​രെ ഭീ​ക​ര​സം​ഘ​ട​ന​ക​ൾ സം​ഘ​ടി​ത ആ​ക്ര​മ​ണ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി: ജ​മ്മു​ക​ശ്മീ​രി​നെ ല​ക്ഷ്യ​മി​ട്ട് ല​ഷ്ക​റെ ത​യി​ബ​യും ജെ​യ്ഷെ മു​ഹ​മ്മ​ദും സം​ഘ​ടി​ത ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് കോ​പ്പു​കൂ​ട്ടു​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ന് ആ​റു​മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഭീ​ക​ര​സം​ഘ​ട​ന​ക​ൾ ഇ​ന്ത്യ​യെ സം​ഘ​ടി​ത​മാ​യി ആ​ക്ര​മി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​താ​യി ഇ​ന്‍റ​ലി​ജ​ൻ​സ് വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൽ റി​പ്പോ​ർ​ട്ടു ചെ​യ്യു​ന്ന​ത്.

സെ​പ്റ്റം​ബ​ർ മു​ത​ൽ ജ​മ്മു​ക​ശ്മീ​രി​ൽ ഭീ​ക​ര​സം​ഘ​ട​ന​ക​ൾ നു​ഴ​ഞ്ഞു​ക​യ​റ്റ​വും നി​രീ​ക്ഷ​ണ​വും അ​തി​ർ​ത്തി ക​ട​ന്നു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ളു​ടെ​യും സ​ഹാ​യ​ങ്ങ​ളു​ടെ​യും കൈ​മാ​റ്റ​വും വ​ർ​ധി​പ്പി​ച്ചെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്. പാ​ക്ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ​യു​ടെ​യും സ്പെ​ഷ​ൽ സ​ർ​വീ​സ​സ് ഗ്രൂ​പ്പി​ന്‍റെ​യും (എ​സ്എ​സ്ജി) സ​ഹാ​യ​ത്തോ​ടെ ല​ഷ്ക​റെ, ജെ​യ്ഷെ ഭീ​ക​ര​ർ ക​ശ്മീ​രി​ലേ​ക്ക് ക​ട​ന്നി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

ഒ​ക്ടോ​ബ​റി​ൽ പാ​ക്ക് അ​ധീ​ന ക​ശ്മീ​രി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്ലാ​മി, ഹി​സ്ബു​ൽ മു​ജാ​ഹി​ദ്ദീ​ൻ, ഐ​എ​സ്ഐ എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. യോ​ഗ​ത്തി​ൽ​നി​ന്ന് ചോ​ർ​ത്തി​യ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് നി​ഷ്ക്രി​യ​മാ​യി​രി​ക്കു​ന്ന ഭീ​ക​ര​സം​ഘ​ങ്ങ​ളെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും മു​ൻ ഭീ​ക​ര​ർ​ക്ക് പ്ര​തി​മാ​സം സ്റ്റൈ​പ്പ​ൻ​ഡ് ന​ൽ​കാ​നും ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ന് തി​രി​ച്ച​ടി ന​ൽ​കാ​നു​മു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​നും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രെ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ഐ​എ​സ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ശ്മീ​ർ താ​ഴ്‌​വ​ര​യി​ലെ അ​നു​ഭാ​വി​ക​ളെ​യും സ​ഹാ​യി​ക​ളെ​യും ക​ണ്ടെ​ത്താ​ൻ ല​ഷ്ക​റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

Latest News

Corehub Up