x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​രോ​ധ​നം കഴിഞ്ഞു; ടെ​ലി​ഗ്രാം പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി


Published: June 24, 2026 02:23 AM IST | Updated: June 24, 2026 02:23 AM IST

ന്യൂ​​ഡ​​ൽ​​ഹി: നീ​​റ്റ് പു​​നഃ​​പ​​രീ​​ക്ഷ​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു നി​​രോ​​ധ​​ന​​മേ​​ർ​​പ്പെ​​ടു​​ത്തി​​യ സ​​മൂ​​ഹ​​മാ​​ധ്യ​​മ ആ​​പ്പാ​​യ ടെ​​ലി​​ഗ്രാം രാ​​ജ്യ​​ത്ത് വീ​​ണ്ടും പ്ര​​വ​​ർ​​ത്തി​​ച്ചു​​തു​​ട​​ങ്ങി. 22 വ​​രെ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ നി​​രോ​​ധ​​നം അ​​വ​​സാ​​നി​​ച്ച​​തി​​നു​​ശേ​​ഷം രാ​​ജ്യ​​ത്തെ ഒ​​ട്ടു​​മി​​ക്ക ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കും ടെ​​ലി​​ഗ്രാം വീ​​ണ്ടും ഉ​​പ​​യോ​​ഗി​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്നു​​ണ്ട്.

എ​​ന്നാ​​ൽ, ചി​​ല ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് ആ​​പ് ഇ​​പ്പോ​​ഴും ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്നു പ​​രാ​​തി​​യു​​ണ്ട്. പ്ലേ ​​സ്റ്റോ​​റി​​ൽ ആ​​പ് വീ​​ണ്ടും ഇ​​ൻ​​സ്റ്റാ​​ൾ ചെ​​യ്യു​​ന്ന​​തി​​നു ല​​ഭ്യ​​മാ​​യെ​​ങ്കി​​ലും ആ​​പ് സ്റ്റോ​​റി​​ൽ പ​​ല​​ർ​​ക്കും ടെ​​ലി​​ഗ്രാം ല​​ഭ്യ​​മാ​​കു​​ന്നി​​ല്ല.

നി​​രോ​​ധ​​നം അ​​വ​​സാ​​നി​​ച്ചെ​​ങ്കി​​ലും കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ടെ​​ലി​​ഗ്രാ​​മി​​നെ തു​​ട​​ർ​​ച്ച​​യാ​​യി നി​​രീ​​ക്ഷ​​ണ​​ത്തി​​നു വി​​ധേ​​യ​​മാ​​ക്കി​​യേ​​ക്കും. ടെ​​ലി​​ഗ്രാ​​മി​​ന്‍റെ നി​​രോ​​ധ​​നം സം​​ബ​​ന്ധി​​ച്ചു കേ​​ന്ദ്രം ഡ​​ൽ​​ഹി ഹൈ​​ക്കോ​​ട​​തി​​യി​​ൽ ന​​ൽ​​കി​​യ റി​​പ്പോ​​ർ​​ട്ടി​​ൽ സാ​​മ്പ​​ത്തി​​ക ത​​ട്ടി​​പ്പ് ന​​ട​​ത്തു​​ന്ന​​തി​​നും കു​​ട്ടി​​ക​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള ലൈം​​ഗി​​കാ​​തി​​ക്ര​​മ​​ങ്ങ​​ളു​​ടെ ഉ​​ള്ള​​ട​​ക്കം പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​തി​​നും ടെ​​ലി​​ഗ്രാം ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ടെ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​ത്.

ടെ​​ലി​​ഗ്രാ​​മി​​ന്‍റെ ചാ​​ന​​ലു​​ക​​ളി​​ലൂ​​ടെ ഇ​​ത്ത​​രം ഉ​​ള്ള​​ട​​ക്ക​​ങ്ങ​​ൾ പ്ര​​ച​​രി​​ക്കു​​ന്ന​​ത് ത​​ട​​യാ​​ൻ ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ ന​​ട​​പ​​ടി​​ക​​ളൊ​​ന്നും സ്വീ​​ക​​രി​​ക്കു​​ന്നി​​ല്ലെ​​ന്നും കേ​​ന്ദ്രം ആ​​രോ​​പി​​ക്കു​​ന്നു.

എ​​ന്നാ​​ൽ, ഈ ​​ആ​​രോ​​പ​​ണം ശ​​രി​​യ​​ല്ലെ​​ന്നാ​​ണ് ടെ​​ലി​​ഗ്രാം പ​​റ​​യു​​ന്ന​​ത്. ടെ​​ലി​​ഗ്രാ​​മി​​ന്‍റെ നി​​രോ​​ധ​​നം അ​​വ​​സാ​​നി​​ച്ചെ​​ങ്കി​​ലും ആ​​പ്പി​​ലെ മെ​​സേ​​ജ് എ​​ഡി​​റ്റിം​​ഗ് സം​​വി​​ധാ​​ന​​ത്തി​​ന് ഈ​​മാ​​സം 30 വ​​രെ നി​​രോ​​ധ​​ന​​മു​​ണ്ട്.

Tags : ban over Telegram back operation

Recent News

Corehub Up