പ്രതീകാത്മക ചിത്രം
ഏഥൻസ്: ഏഥൻസിനു സമീപം ഗ്രീക്ക് ദ്വീപിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. നൂറോളം പേരെ മറ്റു പ്രദേശത്തേക്ക് ഒഴിപ്പിച്ചു. രണ്ടിടത്തായുണ്ടായ തീപിടിത്തവും ഏകദേശം ഒരേ സമയത്തുതന്നെയായിരുന്നു.
തീപിടിത്തം നിയന്ത്രണവിധേയമാക്കാനും കാട്ടുതീ ഭീഷണി നിലനിൽക്കുന്ന സലാമിന ദ്വീപുകളിലേക്കു പടരാതിരിക്കാനുമായി മേഖലയിൽ 200 ഓളം അഗ്നിരക്ഷാ പ്രവർത്തകരെയാണ് നിയോഗിച്ചിരിക്കുന്നത്.
ഞായറാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 5.10 ഓടെയാണ് ദ്വീപിന്റെ തെക്കൻ തീരവും കാട്ടിലുള്ളിലെ ജനവാസ മേഖലയുമായ പെരിസ്റ്റേറിയയിൽ ആദ്യ തീപിടിത്തമുണ്ടായത്. ശക്തമായ കാറ്റ് തീ പടർന്നുപിടിക്കാൻ കാരണമായി. 20 മിനിറ്റിനു ശേഷം കിഴക്കൻ തീരത്തും തീപിടിത്തമുണ്ടായി.
അഗ്നിരക്ഷാസേന എത്തിയപ്പോഴാണ് സംഭവസ്ഥലത്തുനിന്നും രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തത്. ഇവർ ദന്പതികളാകാമെന്നാണ് കരുതുന്നതെന്ന് സിറ്റി മേയർ പറഞ്ഞു.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഞായറാഴ്ച രാത്രിയോടെ ഒരു ഭാഗത്തെ തീ നിയന്ത്രണവിധമായതായി ഗ്രീക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം 500 ഓളം പേർ കടൽമാർഗം ദ്വീപ് വിട്ടുപോയതായും അറിയിച്ചു. എന്നാൽ കിഴക്കൻ നഗരമായ സിലിനിയയിലെ തീപിടിത്തം അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Tags : Fire Greek Iisland Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs