x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കും: മു​​​​ഖ്യ​​​​മ​​​​ന്ത്രി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: August 18, 2026 01:25 AM IST | Updated: August 18, 2026 01:25 AM IST

ക​​​​ർ​​​​ഷ​​​​ക ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തി​​​​ന്‍റെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം ക​​​​ള​​​​മ​​​​ശേ​​​​രി​​​​യി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ നി​​​​ർ​

ക​​​​ള​​​​മ​​​​ശേ​​​​രി: ​ക​​​​ർ​​​​ഷ​​​​ക​​​​രെ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ വ​​​​ല​​​​യ്ക്കു​​​​ന്ന വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ സ​​​​ഹാ​​​​യം തേ​​​​ടു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. ​സം​​​​സ്ഥാ​​​​ന​​​​ത്തെ ഭൂ​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​വ​​​​ശ്യ​​​​മാ​​​​യ ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ വ​​​​രു​​​​ത്തി ര​​​​ണ്ടാം ഭൂ​​​​പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​ന് സ​​​​ർ​​​​ക്കാ​​​​ർ തു​​​​ട​​​​ക്ക​​​​മി​​​​ടു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ക​​​​ർ​​​​ഷ​​​​ക ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തി​​​​ന്‍റെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം ക​​​​ള​​​​മ​​​​ശേ​​​​രി​​​​യി​​​​ൽ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

കൃ​​​​ഷി​​​​നാ​​​​ശ​​​​വും വ​​​​ന്യ​​​​ജീ​​​​വി ഭീ​​​​ഷ​​​​ണി​​​​യും ത​​​​ട​​​​യാ​​​​ൻ നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ആ​​​​ധു​​​​നി​​​​ക സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത രീ​​​​തി​​​​ക​​​​ളും കോ​​​​ർ​​​​ത്തി​​​​ണ​​​​ക്കും. ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ വി​​​​ള​​​​ക​​​​ൾ​​​​ക്കു ന്യാ​​​​യ​​​​വി​​​​ല ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ മൂ​​​​ല്യ​​​​വ​​​​ർ​​​​ധി​​​​ത ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ കേ​​​​ര​​​​ള ബ്രാ​​​​ൻ​​​​ഡി​​​​ൽ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​ക്കും.

വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​ന്‍റെ സാ​​​​ധ്യ​​​​ത​​​​ക​​​​ൾ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി ഇ​​​​തു കു​​​​റ​​​​ഞ്ഞ ചെ​​​​ല​​​​വി​​​​ലും വേ​​​​ഗ​​​​ത്തി​​​​ലും വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കും.

പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ൾ നേ​​​​രി​​​​ടു​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​രെ ചേ​​​​ർ​​​​ത്തു​​​​പി​​​​ടി​​​​ച്ചു​​​​ള്ള പു​​​​തി​​​​യ കാ​​​​ർ​​​​ഷി​​​​ക​​​ന​​​​യ​​​​ങ്ങ​​​​ളും പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​മാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​കും. നാ​​​​ടി​​​​ന് അ​​​​ന്നം ത​​​​രു​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​രോ​​​​ടു​​​​ള്ള ആ​​​​ദ​​​​ര​​​​വും കാ​​​​ർ​​​​ഷി​​​​ക​​​​വൃ​​​​ത്തി​​​​യോ​​​​ടു​​​​ള്ള ബ​​​​ഹു​​​​മാ​​​​ന​​​​വു​​​​മാ​​​​ണ് ക​​​​ർ​​​​ഷ​​​​ക​​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ നാ​​​​ട് പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്ത് കാ​​​​ർ​​​​ഷി​​​​ക​​​​വൃ​​​​ത്തി തി​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ ശ​​​​ക്ത​​​​മാ​​​​യ പി​​​​ന്തു​​​​ണ​​​​യാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കു​​​​ന്ന​​​​ത്. പൂ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന തോ​​​​ട്ട​​​​ങ്ങ​​​​ൾ തു​​​​റ​​​​ന്നു​​​​പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. പാ​​​​ര​​​​മ്പ​​​​ര്യവി​​​​ത്ത് സം​​​​ര​​​​ക്ഷ​​​​ക​​​​ൻ ചെ​​​​റു​​​​വ​​​​യ​​​​ൽ രാ​​​​മ​​​​ന് മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി​​​​യു​​​​ടെ പേ​​​​രി​​​​ലു​​​​ള്ള പ്ര​​​​ഥ​​​​മ അ​​​​വാ​​​​ർ​​​​ഡും മ​​​​റ്റു ക​​​​ർ​​​​ഷ​​​​ക അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ളും മു​​​​ഖ്യ​​​​മ​​​​ന്ത്രി വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.

കൃ​​​​ഷി​​​​മ​​​​ന്ത്രി ടി. ​​​​സി​​​​ദ്ദി​​​​ഖ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ വി.​​​​ഇ. അ​​​​ബ്‌​​​​ദു​​​​ൾ ഗ​​​​ഫൂ​​​​ർ, റോ​​​​ജി എം. ​​​​ജോ​​​​ൺ, എം​​​​പി​​​​മാ​​​​ർ, എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Tags : Technology Prevent WildlifeAttacks ChiefMinister VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up