സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്
മലപ്പുറം: മുഖകാന്തി വര്‍ധിപ്പിക്കാനുള്ള ലേപനം ഉപയോഗിച്ചതിനെ തുടര്‍ന്ന് മെര്‍ക്കുറി വിഷബാധയേറ്റ് പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് സ്വമേധയാ കേസെടുത്തു.
ഓണ്‍ലൈന്‍ വഴി വാങ്ങിയ ലേപനം ഒരു വര്‍ഷത്തോളം ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകളോടെയാണ് കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിശോധനയില്‍ ശരീരത്തിലെ മെര്‍ക്കുറിയുടെ അളവ് അപകടകരമായ നിലയില്‍ ഉയര്‍ന്നതായി കണ്ടെത്തുകയായിരുന്നു.
ലബോറട്ടറി പരിശോധനയില്‍ ലേപനത്തില്‍ മെര്‍ക്കുറിയുടെ അളവ് അമിതമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍, സംസ്ഥാന പൊലിസ് മേധാവി, ഔഷധ നിയന്ത്രണ വിഭാഗം മേധാവി, കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി, ആശുപത്രി സൂപ്രണ്ട് എന്നിവരോട് ബാലാവകാശ കമ്മിഷന് വിശദീകരണം തേടി.
Tags : Fairness cream Child Rights Commission Case Registres kidney disease Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash