ആർച്ച്ബിഷപ് മാർ തോമസ് തറയിൽ പാറേൽ പള്ളിയെ മൈനർ ബസിലിക്കയായി ഉയർത്തിയ വിവരം ഔദ്യോഗികമായി പ്രഖ്യാപി
ചങ്ങനാശേരി: വിശ്വാസീസഹസ്രങ്ങളുടെ പ്രാർഥനകൾക്കും കാത്തിരിപ്പിനും സഫലതയേകി ചരിത്രപ്രസിദ്ധമായ പാറേൽ മർത്ത്മറിയം അമലോത്ഭവ തീർഥാടനകേന്ദ്രം ഇനി മൈനർ ബസിലിക്ക. പാറേൽ പള്ളിയുടെ പേര് മർത്തമറിയം ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഷ്റൈൻ ബസിലിക്ക എന്നറിയപ്പെടും.
ആഗോള കത്തോലിക്കാ സഭയുടെ തലവൻ പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പ നൽകിയ പ്രത്യേക അധികാരം ഉപയോഗിച്ച്, പൗരസ്ത്യ സഭകളുടെ കാര്യാലയത്തിന്റെ സമ്മതത്തോടെ ദൈവാരാധനയ്ക്കും കൂദാശകൾക്കും വേണ്ടിയുള്ള കാര്യാലയം പാറേൽ പള്ളിയെ മൈനർ ബസിലിക്കയായി ഉയർത്തിയ വിവരം ആർച്ച്ബിഷപ് മാർ തോമസ് തറയിൽ കൂദാശകർമങ്ങളുടെ സമാപനവേളയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പ്രഖ്യാപനം പൂർത്തിയായ നിമിഷം, ഈ അപൂർവ ചരിത്രമുഹൂർത്തത്തിന് സാക്ഷികളായ ആയിരക്കണക്കിനു വിശ്വാസികൾ ഹർഷാരവങ്ങളോടും കരഘോഷത്തോടും കൂടിയാണ് പ്രഖ്യാപനത്തെ വരവേറ്റത്.
പടക്കം പൊട്ടിച്ചും പള്ളിമണി മുഴക്കിയും വിശ്വാസീസമൂഹം തങ്ങളുടെ ആഹ്ലാദവും നന്ദിയും പ്രകാശിപ്പിച്ചു. പാറേൽ പള്ളിക്ക് ആഗോള സഭയുടെ അംഗീകാരമായ ബസിലിക്ക പദവി ലഭിച്ചതോടെ അതിരൂപതയിലെ ബസലിക്കകളുടെ എണ്ണം രണ്ടും കേരളത്തിൽ 13ഉം ആയി.
Tags : Parel Church Minor Basilica Parele Pally Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash