x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാറേല്‍ പള്ളി വി​സ്മ​യം തോ​ന്നി​പ്പി​ക്കാ​വു​ന്ന ദേ​വാ​ല​യം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

വെബ് ഡെസ്ക്
Published: November 22, 2026 03:03 AM IST | Updated: November 22, 2026 03:03 AM IST

ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

ച​ങ്ങ​നാ​ശേ​രി: മാ​ര്‍ തോ​മാ​ശ്ലീ​ഹാ​യു​ടെ ഭാ​ര​ത​പ്ര​വേ​ശ​ന​ത്തി​ന്‍റെ തി​രു​നാ​ള്‍ ഓ​ര്‍മ​ദി​ന​ത്തി​ല്‍ പാ​റേ​ല്‍ പ​ള്ളി കൂ​ദാ​ശ ചെ​യ്യ​പ്പെ​ടു​ന്ന​ത് ഏ​റെ സ​ന്തോ​ഷം പ​ക​രു​ന്ന​താ​ണെ​ന്ന് പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം പ​ള്ളി​യു​ടെ കൂ​ദാ​ശച​ട​ങ്ങി​ല്‍ സ​ന്ദേ​ശം ന​ല്‍കു​ക​യാ​യി​രു​ന്നു മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട്.

ആ​ര്‍ക്കും വി​സ്മ​യം തോ​ന്നി​പ്പി​ക്കാ​വു​ന്ന വി​ധ​ത്തി​ലു​ള്ള ദേ​വാ​ല​യ​മാ​ണ് പാ​റേ​ല്‍ പ​ള്ളി. മാ​ര്‍ പെ​രു​ന്തോ​ട്ട​വും മാ​ര്‍ ത​റ​യി​ലും നേ​തൃ​ത്വം ന​ല്‍കി​യ വ​ലി​യൊ​രു സ്മാ​ര​ക​മാ​ണ് പാ​റേ​ല്‍ പ​ള്ളി. മോ​ശ​യു​ടെ​യും അ​ഹ​റോ​ന്‍റെ​യും സ​ഹോ​ദ​ര​ന്മാ​രു​ടെ കൂ​ട്ട​ത്തി​ല്‍ അ​വ​രു​ടെ സ​ഹോ​ദ​രി മി​റി​യ ഒ​രു വ​റ്റാ​ത്ത കി​ണ​റാ​യി​ട്ട് കൂ​ട്ട​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​വി​ടെ ആ ​സ​ഹോ​ദ​രി​യു​ടെ സ്ഥാ​ന​ത്ത് വ​റ്റാ​ത്ത കി​ണ​റാ​യി നി​ന്ന് ഇ​തി​ന് ആ​കാ​രഭം​ഗി ന​ല്‍കി​യ​ത് ഫാ. ​ടെ​ജി പു​ത്ത​ന്‍വീ​ട്ടി​ല്‍ക്ക​ള​ത്തി​ലും ക​ലാ​ഭം​ഗി ന​ല്‍കി​യ​ത് ജേ​ക്ക​ബ് കൂ​രോ​ത്ത് അ​ച്ച​നും മ​റ്റ​ത്തി​നാ​ല്‍ അ​ച്ച​നു​മാ​ണെ​ന്ന് മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട് അ​നു​സ്മ​രി​ച്ചു.

പൗ​ര​സ്ത്യ സ​ഭ​യു​ടെ​യും സു​റി​യാ​നി സ​ഭ​യു​ടെ​യും ദൈ​വ​ശാ​സ്ത്ര​വും, ഭാ​ര​തീ​യ ശി​ല്പ​ക​ല​യു​ടെ കു​ലീ​ന​ത്വ​വും ഇ​ണ​ക്കി വി​ള​ക്കി​യ ദൈ​വ​ഭ​വ​ന​മാ​ണ് പാ​റേ​ല്‍ പ​ള്ളി. ഹൃ​ദ​യംകൊ​ണ്ടും ക​രം​കൊ​ണ്ടും ചെ​യ്ത് അ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​ണ് ഈ ​പ​ള്ളി. സ്വ​യം വെ​ളി​ച്ചം പ​ക​രു​ന്ന പാ​ത്ര​വും പ്ര​ത്യാ​ശ​യു​ടെ ന​ങ്കൂ​ര​വു​മാ​ണ്. 70 ഐ​ക്ക​ണു​ക​ള്‍കൊ​ണ്ട് സ​മ്പ​ന്ന​മാ​യ പ​ള്ളി​യു​ടെ മു​ക​ളി​ലേ​ക്ക് നോ​ക്കി​യാ​ല്‍ സ്വ​ര്‍ഗ​ത്തെ​യാ​ണ് കാ​ണു​ന്ന​ത്. മം​ഗ​ള​വാ​ര്‍ത്ത മു​ത​ല്‍ പ​ന്ത​ക്കു​സ്ത വ​രെ ഇ​വി​ടെ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ ഇ​ത് ശ​രി​ക്കും സ്വ​ര്‍ഗ​മാ​ണെ​ന്നും മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.

ച​ങ്ങ​നാ​ശേ​രി വ​ള​രെ വേ​ഗം സ​ഭ​യു​ടെ എ​പ്പി​സെ​ന്‍റ​ർ ആ​യി​ട്ട് മാ​റു​ന്ന​താ​ണ് ന​മു​ക്കു കാ​ണാ​ന്‍ ക​ഴി​യു​ന്നുവെ​ന്നും മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട് സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു. ര​ണ്ട് മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ്പു​മാ​രെ​യും മൂ​ന്ന് ക​ര്‍ദി​നാ​ള്‍മാ​രെ​യും സ​ഭ​യ്ക്ക് ന​ല്‍കി​യ അ​തി​രൂ​പ​ത ന​സ്രാ​ണി സ​ഭ​യു​ടെ ഏ​റ്റ​വും വ​ലി​യ​കേ​ന്ദ്ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

പാ​റേ​ല്‍ സെ​മി​നാ​രി​യി​ല്‍ പ​ഠി​ച്ച പ്ര​ഗ​ത്ഭ​രെ അ​നു​സ്മ​രി​ച്ച് പ്ര​സം​ഗം തു​ട​ങ്ങി​യ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ന​ന്മ​നി​റ​ഞ്ഞ മ​റി​യ​മേ... എ​ന്ന പ്രാ​ര്‍ഥ​ന സു​റി​യാ​നി​യി​ല്‍ ചൊ​ല്ലി​യാ​ണ് സ​ന്ദേ​ശം അ​വ​സാ​നി​പ്പി​ച്ച​ത്.

Tags : Parel Church Mar Joseph Kallarangatt Evoking Wonder Worship Capable Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up