പാറേല്‍ മര്‍ത്ത്മറിയം വലിയപള്ളിയിലേക്കുള്ള പ്രദക്ഷിണം.
ചങ്ങനാശേരി: സ്വര്‍ഗീയ ഗീതങ്ങളുടെയും പ്രാര്ഥനാമന്ത്രങ്ങളുടെയും മധ്യേ പാറേല്‍ മര്‍ത്ത്മറിയം വലിയപള്ളിയുടെ ബലിപീഠം റൂശ്മ ചെയ്ത് കൂദാശകളുടെ പരികര്മങ്ങള്ക്കായി സമര്‍പ്പിച്ച നിമിഷം വിശ്വാസീസഹസ്രങ്ങളുടെ മനസുകള്‍ക്ക് പുണ്യപുളകമായി.
അതിരൂപതയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള മാതൃഭക്തര്‍ “പാറേല്‍ മാതാവേ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ” എന്ന യാചനാപ്രാര്‍ഥന ഉച്ചരിക്കവേയാണ് ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസ്ഫ് പെരുന്തോട്ടം പാറേല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തിന്റെ ബലിപീഠം കൂദാശ ചെയ്ത് ആദ്യ ബലിഅര്പ്പണത്തിന് മുഖ്യകാര്‍മികനായത്. മെത്രാന്മാരും വൈദികരും സന്യാസിനികളും അല്മായരും ഉള്‍പ്പെടുന്ന വിശ്വാസീസമൂഹം കൂപ്പുകൈകളോടെ അനുഗൃഹീത നിമിഷത്തെ വരവേറ്റു.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ അതിരിടുന്ന 18 ഫൊറോനകളിലെ ഇരുനൂറ്റമ്പതോളം ഇടവകകള്‍, സന്യാസഭവനങ്ങള്‍, നിരവധിയായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വൈദികര്‍, സന്യസ്തര്‍, അല്മയര് തുടങ്ങി ആയിരങ്ങളാണ് ശുശ്രൂഷകളില്‍ പങ്കുകൊള്ളാന്‍ ഇന്നലെ പാറേല്‍ പള്ളിയിലേക്ക് ഒഴുകിയെത്തിയത്.
Tags : Basilica Parel Church spiritual fulfillment faithful Declaration Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash