Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Basilica

Ernakulam

വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ തി​രു​നാ​ൾ

കൊ​ച്ചി: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ പെ​ന്ത​ക്കു​സ്ത തി​രു​നാ​ളി​ന് ഇ​ന്ന​ലെ ബി​ഷ​പ് ഡോ. ​പീ​റ്റ​ർ പ​റ​പ്പി​ള്ളി കൊ​ടി​യേ​റ്റി. ദി​വ്യ​ബ​ലി​യി​ൽ അ​ദ്ദേ​ഹം മു​ഖ്യ​കാ​ർ​മി​ക​നാ​യി. ഫാ. ​സി​ജ​ൻ മ​ണു​വേ​ലി​പ​റ​മ്പി​ൽ സ​ന്ദേ​ശം ന​ൽ​കി.

വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ ഫാ.​എ​ബി​ജി​ൻ അ​റ​ക്ക​ൽ, ഫാ. ​സെ​ൽ​വ​ൻ ലാ​സ​ർ, ഫാ.​പോ​ൾ​സ​ൺ സി​മേ​ന്തി, മോ​ൺ. മാ​ത്യു ഇ​ല​ഞ്ഞി​മ​റ്റം എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​രാ​കും. സ​മാ​പ​ന ദി​ന​മാ​യ 24ന് ​പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് വ​രാ​പ്പു​ഴ സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും.

International

സ്പെയിനിലെ തിരുക്കുടുംബ ബസിലിക്ക ലോകത്തിലെ ഉയരം കൂടിയ പള്ളി

ബാ​​​ർ​​​സ​​​ലോ​​​ണ: സ്പെ​​​യി​​​നി​​​ലെ ബാ​​​ർ​​​സ​​​ലോ​​​ണ ന​​​ഗ​​​ര​​​ത്തി​​​ൽ ഒ​​​ന്ന​​​ര നൂ​​​റ്റാ​​​ണ്ടായി നി​​​ർ​​​മാ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന തി​​​രു​​​ക്കു​​​ടും​​​ബ ബ​​​സി​​​ലി​​​ക്ക ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​മു​​​ള്ള പ​​​ള്ളി എ​​​ന്ന ബ​​​ഹു​​​മ​​​തി സ്വ​​​ന്ത​​​മാ​​​ക്കി.

ബ​​​സി​​​ലി​​​ക്ക​​​യി​​​ലെ ‘ട​​​വ​​​ർ ഓ​​​ഫ് ജീ​​​സ​​​സ് ക്രൈ​​​സ്റ്റ്’ എ​​​ന്ന മു​​​ഖ്യ ഗോ​​​പു​​​ര​​​ത്തി​​​ൽ കു​​​രി​​​ശി​​​ന്‍റെ ഒ​​​രു ഭാ​​​ഗം ഘ​​​ടി​​​പ്പി​​​ച്ച​​​തോ​​​ടെ ഉ​​​യ​​​രം 162.91 മീ​​​റ്റ​​​റാ​​​യി.

ജ​​​ർ​​​മ​​​നി​​​യി​​​ലെ ഉ​​​ൽ​​​മ് മി​​​ൻ​​​സ്റ്റ​​​ർ എ​​​ന്ന പ്രൊ​​​ട്ട​​​സ്റ്റ​​​ന്‍റ് പ​​​ള്ളി 1890 മു​​​ത​​​ൽ കൈ​​​വ​​​ശം​​​വ​​​ച്ച 161.53 മീ​​​റ്റ​​​റി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡാ​​​ണു മ​​​റി​​​ക​​​ട​​​ന്ന​​​ത്. മു​​​ഖ്യ ഗോ​​​പു​​​ര​​​ത്തി​​​ൽ കു​​​രി​​​ശ് മു​​​ഴു​​​വ​​​നാ​​​യി ഘ​​​ടി​​​പ്പി​​​ച്ചു​​​ക​​​ഴി​​​യു​​​ന്പോ​​​ൾ തി​​​രു​​​ക്കു​​​ടുംബ ബ​​​സി​​​ലി​​​ക്ക​​​യു​​​ടെ ഉ​​​യ​​​രം 172 മീ​​​റ്റ​​​ർ ആ​​​കും.

വി​ശ്വ​പ്ര​സി​ദ്ധ സ്പാ​നി​ഷ് വാ​സ്തു​ശി​ല്പി ആ​ന്‍റ​ണി ഗൗ​ഡി രൂ​പ​ക​ല്പ​ന ചെ​യ്ത തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ന്‍റെ നി​ർ​മാ​ണം 1882ൽ ​തു​ട​ങ്ങി​യ​താ​ണ്. യു​നെ​സ്കോ​യു​ടെ പൈ​തൃ​ക പ​ട്ടി​യി​ൽ ഉ​ൾ​പ്പെ​ട്ട ഈ ഭീമൻപ​ള്ളി​യി​ൽ 18 ഗോ​പു​ര​ങ്ങ​ളാ​ണു​ള്ള​ത്.

1926ൽ ​ഗൗ​ഡി മ​രി​ക്കു​ന്പോ​ൾ ഒ​രു ഗോ​പു​രം മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യി​രു​ന്ന​ത്. പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ​ള്ളി​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നീ​ളു​ക​യാ​യി​രു​ന്നു.

NRI

കു​വൈ​റ്റ് ഔ​വ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ പള്ളിക്ക് ബ​സി​ലി​ക്കാ പദവി

കു​​വൈ​​റ്റ് സി​​റ്റി: കു​​വൈ​​റ്റി​​ലെ ഔ​വ​​ർ ലേ​​ഡി ഓ​​ഫ് അ​​റേ​​ബ്യ (അ​​റേ​​ബ്യ​​യു​​ടെ നാ​​ഥ​​യാ​​യ മ​​റി​​യം) പ​​ള്ളി​​യെ ബ​​സി​​ലി​​ക്കാ പ​​ദ​​വി​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തി. ഗ​​ൾ​​ഫി​​ൽ ഈ ​​പ​​ദ​​വി ല​​ഭ്യ​​മാ​​യ ആ​​ദ്യ ക​​ത്തോ​​ലി​​ക്കാ ദേ​​വാ​​ല​​യ​​മാ​​ണി​​തെ​​ന്ന് ബി​​ഷ​​പ് അ​​ൽ​​ദോ ബെ​​റാ​​ർ​​ദി പ​​റ​​ഞ്ഞു.

1948ൽ ​​ക​​ർ​​മ​​ലീ​​ത്ത​​ക്കാ​​രാ​​ണ് ഔ​​വ​​ർ ലേ​​ഡി ഓ​​ഫ് അ​​റേ​​ബ്യ പ​​ള്ളി സ്ഥാ​​പി​​ച്ച​​ത്. ര​​ണ്ടു വ​​ർ​​ഷം മു​​ന്പ് പ​​ള്ളി​​യു​​ടെ 75-ാം വാ​​ർ​​ഷി​​കം ആ​​ഘോ​​ഷി​​ച്ചു.

സൗ​​ദി അ​​റേ​​ബ്യ, ബ​​ഹറി​​ൻ, ഖ​​ത്ത​​ർ, കു​​വൈ​​റ്റ് എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടു​​ന്ന നോ​​ർ​​ത്തേ​​ണ്‍ വി​​കാ​​രി​​യാ​​ത്തി​​ൽ 20 ല​​ക്ഷം ക​​ത്തോ​​ലി​​ക്ക​​രു​​ണ്ട്. സ​​തേ​​ണ്‍ വി​​കാ​​രി​​യാ​​ത്തി​​ൽ പ​​ത്തു ല​​ക്ഷ​​വും.

Latest News

Corehub Up