x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പെയിനിലെ തിരുക്കുടുംബ ബസിലിക്ക ലോകത്തിലെ ഉയരം കൂടിയ പള്ളി


Published: October 31, 2025 10:39 PM IST | Updated: October 31, 2025 10:39 PM IST

ബാ​​​ർ​​​സ​​​ലോ​​​ണ: സ്പെ​​​യി​​​നി​​​ലെ ബാ​​​ർ​​​സ​​​ലോ​​​ണ ന​​​ഗ​​​ര​​​ത്തി​​​ൽ ഒ​​​ന്ന​​​ര നൂ​​​റ്റാ​​​ണ്ടായി നി​​​ർ​​​മാ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന തി​​​രു​​​ക്കു​​​ടും​​​ബ ബ​​​സി​​​ലി​​​ക്ക ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​മു​​​ള്ള പ​​​ള്ളി എ​​​ന്ന ബ​​​ഹു​​​മ​​​തി സ്വ​​​ന്ത​​​മാ​​​ക്കി.

ബ​​​സി​​​ലി​​​ക്ക​​​യി​​​ലെ ‘ട​​​വ​​​ർ ഓ​​​ഫ് ജീ​​​സ​​​സ് ക്രൈ​​​സ്റ്റ്’ എ​​​ന്ന മു​​​ഖ്യ ഗോ​​​പു​​​ര​​​ത്തി​​​ൽ കു​​​രി​​​ശി​​​ന്‍റെ ഒ​​​രു ഭാ​​​ഗം ഘ​​​ടി​​​പ്പി​​​ച്ച​​​തോ​​​ടെ ഉ​​​യ​​​രം 162.91 മീ​​​റ്റ​​​റാ​​​യി.

ജ​​​ർ​​​മ​​​നി​​​യി​​​ലെ ഉ​​​ൽ​​​മ് മി​​​ൻ​​​സ്റ്റ​​​ർ എ​​​ന്ന പ്രൊ​​​ട്ട​​​സ്റ്റ​​​ന്‍റ് പ​​​ള്ളി 1890 മു​​​ത​​​ൽ കൈ​​​വ​​​ശം​​​വ​​​ച്ച 161.53 മീ​​​റ്റ​​​റി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡാ​​​ണു മ​​​റി​​​ക​​​ട​​​ന്ന​​​ത്. മു​​​ഖ്യ ഗോ​​​പു​​​ര​​​ത്തി​​​ൽ കു​​​രി​​​ശ് മു​​​ഴു​​​വ​​​നാ​​​യി ഘ​​​ടി​​​പ്പി​​​ച്ചു​​​ക​​​ഴി​​​യു​​​ന്പോ​​​ൾ തി​​​രു​​​ക്കു​​​ടുംബ ബ​​​സി​​​ലി​​​ക്ക​​​യു​​​ടെ ഉ​​​യ​​​രം 172 മീ​​​റ്റ​​​ർ ആ​​​കും.

വി​ശ്വ​പ്ര​സി​ദ്ധ സ്പാ​നി​ഷ് വാ​സ്തു​ശി​ല്പി ആ​ന്‍റ​ണി ഗൗ​ഡി രൂ​പ​ക​ല്പ​ന ചെ​യ്ത തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ന്‍റെ നി​ർ​മാ​ണം 1882ൽ ​തു​ട​ങ്ങി​യ​താ​ണ്. യു​നെ​സ്കോ​യു​ടെ പൈ​തൃ​ക പ​ട്ടി​യി​ൽ ഉ​ൾ​പ്പെ​ട്ട ഈ ഭീമൻപ​ള്ളി​യി​ൽ 18 ഗോ​പു​ര​ങ്ങ​ളാ​ണു​ള്ള​ത്.

1926ൽ ​ഗൗ​ഡി മ​രി​ക്കു​ന്പോ​ൾ ഒ​രു ഗോ​പു​രം മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യി​രു​ന്ന​ത്. പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ​ള്ളി​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നീ​ളു​ക​യാ​യി​രു​ന്നു.

Tags : Holy Family Basilica Spain

Recent News

Corehub Up