പാറേൽ മര്‍ത്ത്മറിയം വലിയ പള്ളി കൂദാശ
കോട്ടയം: പാറേല്‍ മര്‍ത്ത്മറിയം തീര്‍ഥാടനകേന്ദ്രം കൂദാശയും ബസിലിക്ക പ്രഖ്യാപനവും നവംബർ 21നു നടക്കുമെന്ന് അതിരൂപത വികാരി ജനറാളും റെക്ടറുമായ മോണ്‍. മാത്യു ചങ്ങങ്കരി, അതിരൂപത പിആര്‍ഒ അഡ്വ. ജോജി ചിറയില്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ടെജി പുതുവീട്ടില്‍ക്കളം, പള്ളി വികാരി ഫാ. ജേക്കബ് വാരിക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ഫാ. ഡോ. തോമസ് കറുകക്കളം, പബ്ലിസിറ്റി കണ്‍വീനര്‍ ഫാ. ഡോ. ജോജിന്‍ ഇലഞ്ഞിക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
21ന് ഉച്ചകഴിഞ്ഞ് രണ്ട്: പ്രധാന ദേവാലയമായ മര്‍ത്ത്മറിയം വലിയ പള്ളി കൂദാശ, പ്രഥമ വിശുദ്ധ കുര്‍ബാന. കാര്മികന്: ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം. ബസിലിക്ക പ്രഖ്യാപനം: ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. സഹകാര്‍മികരായ ബിഷപ്പുമാർ: മാര്‍ ജോസഫ് കല്ലറങ്ങാട്ട്, തോമസ് മാര്‍ കൂറിലോസ്, ഡോ. തോമസ് ജെ. നെറ്റോ, മാര്‍ തോമസ് ഇലവനാല്‍, ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഡോ. തോമസ് മാര്‍ ഐറേനിയസ്, ഡോ. ജയിംസ് ആനാപറമ്പില്‍, യൂഹാനോന്‍ മാര്‍ തിയോഡേഷ്യസ്, മാര്‍ തോമസ് പാടിയത്ത്, ഡോ. ജസ്റ്റിന് മഠത്തിൽപറമ്പില്‍, മോണ്‍. ആന്റണി എത്തയ്ക്കാട്ട്.
22നു രാവിലെ ഏഴ്: പുതിയ കല്‍ക്കുരിശ് ആശീര്‍വാദം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഉച്ചകഴിഞ്ഞ് 2.30ന് ചന്തക്കടവ് കപ്പേളയില്‍നിന്നും പാറേല്‍ പള്ളിയിലേക്ക് യുവദീപ്തി-എസ് എംവൈഎം നേതൃത്വം നല്കുന്ന ജപമാലറാലി. പാറേല്‍ പള്ളിയില്‍ യുവജന സമ്മേളനം.
23ന് രാവിലെ 9.30: കൊടിമരം ആശീര്‍വാദം ബിഷപ് മാര്‍ തോമസ് പാടിയത്ത്. ഉച്ചകഴിഞ്ഞ് 2.30ന് അമലോത്ഭവമാതാപള്ളി കൂദാശ, ആദ്യവിശുദ്ധ കുര്‍ബാന അര്‍പ്പണം- ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
24ന് വൈകുന്നേരം ആറ്: സാംസ്കാരിക സമ്മേളനം മുഖ്യാതിഥി: മുഖ്യമന്ത്രി വി.ഡി. സതീശന്
25ന് വൈകുന്നേരം ആറ്: നിത്യാരാധനാ ചാപ്പല്‍, കുമ്പസാരക്കൂടുകള്‍ ആശീര്‍വാദം- മുന്‍ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കൊച്ചേരി
27ന് വൈകുന്നേരം 4.30: പാറേല്‍ പള്ളിയുടെ സ്ഥാപനത്തിനായി അധ്വാനിച്ച മാര്‍ മാത്യു മാക്കില്‍, മറ്റു പിതാക്കന്മാര്, ഫാ. എസ്തഫാനോസ് തയ്യില്‍ സിഎംഐ, മോണ്‍. സിറിയക് കണ്ടങ്കരി, അമ്പിച്ചന്‍ ഇളപ്പുങ്കല്‍ എന്നിവർക്കായി അനുസ്മരണ പ്രാര്‍ഥന.
ഡിസംബര്‍ എട്ട്: ഇടവക മധ്യസ്ഥയായ പരിശുദ്ധകന്യകാ മറിയത്തിന്റെ അമലോത്ഭവ തിരുനാള്‍. വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
ഡിസംബര്‍ 24: ഉച്ചകഴിഞ്ഞ് 2.30ന് എമ്മേ ദ് മിശിഹാ ക്രിപ്റ്റ് ദേവാലയം (ഭൂഗര്‍ഭ കപ്പേള) കൂദാശ, തിരുശേഷിപ്പ് സ്ഥാപിക്കല്‍, വിശുദ്ധ കര്‍ബാന- കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്.
Tags : Consecration Parel St. Mary’s Pilgrimage Centre Proclamation Basilica Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Parelpally