x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണ്ഡല പുനർനിർണയ ബിൽ: പ്രത്യേക സമ്മേളനമെന്ന അഭ്യൂഹം വീണ്ടും

സ​നു സി​റി​യ​ക്
Published: November 13, 2026 01:46 AM IST | Updated: November 13, 2026 01:46 AM IST

പാ​ർ​ല​മെ​ന്‍റ്

ന്യൂ​ഡ​ൽ​ഹി: ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ആ​രം​ഭി​ക്കാ​നി​രി​ക്കെ അ​തി​നു​മു​മ്പാ​യി പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ക്കു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്തം.

ഒ​രി​ക്ക​ൽ പ​രാ​ജ​യ​പ്പെ​ട്ട മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ൽ വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ച്ചുചേ​ർ​ത്തേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 15 മു​ത​ൽ 18 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ബി​ൽ പാ​സാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാണ് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ചുള്ള റി​പ്പോ​ർ​ട്ടു​കൾ.

എ​ന്നാ​ൽ, പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ന്‍റെ തി​യ​തി​യോ കാ​ലാ​വ​ധി​യോ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല. ഓ​ഗ​സ്റ്റി​ൽ അ​വ​സാ​നി​ച്ച പാ​ർ​ല​മെ​ന്‍റി​ന്‍റെ മ​ൺ​സൂ​ൺ സ​മ്മേ​ള​നം 90 ദി​വ​സം പി​ന്നി​ട്ടി​ട്ടും സ​ർ​ക്കാ​ർ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പി​രി​ച്ചു വി​ട്ടി​ട്ടി​ല്ല. അ​തി​നാ​ൽ ര​ണ്ട് ദി​വ​സ​ത്തെ നോ​ട്ടീ​സി​ൽ പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ച്ചു ചേ​ർ​ക്കാ​ൻ സാ​ധി​ക്കും.

മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം ആ​വ​ശ്യ​മാ​യി​രു​ന്ന ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ ആ​വ​ശ്യ​ത്തി​ന് അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ ല​ഭി​ക്കാ​ത്ത​തി​നെത്തു​ട​ർ​ന്ന് ഏ​പ്രി​ലി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത് പ്ര​ധാ​ന​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നും വ​ലി​യ തി​രി​ച്ച​ടി​യാ​യി​രു​ന്നു. പി​ന്നീ​ട് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ പി​ള​ർ​ത്തി മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ക്കു​ന്ന​തി​നു​ള്ള നെ​ട്ടോ​ട്ടം ബി​ജെ​പി ന​ട​ത്തി​യെ​ങ്കി​ലും 361 എം​പി​മാ​രു​ടെ പി​ന്തു​ണ ഉ​റ​പ്പി​ക്കാ​ൻ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന.

181 പേ​രു​ടെ പി​ന്തു​ണ ഉ​റ​പ്പി​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തി​നു സാ​ധി​ച്ചാ​ൽ ബി​ൽ പാ​സാ​ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ വീ​ണ്ടും കാ​ത്തി​രി​ക്കേ​ണ്ടിവ​രും. നി​ല​വി​ൽ പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലാ​ത്ത ഡി​എം​കെ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് ഇ​ക്കാ​ര്യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​ണ്.

വോ​ട്ടിം​ഗി​ൽനി​ന്ന് ഡി​എം​കെ വി​ട്ടുനി​ന്നാ​ൽ പോ​ലും ബി​ജെ​പി​ക്കാ​യി​രി​ക്കും ഗു​ണം. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ത​വ​ണ ബി​ൽ പ​രി​ഗ​ണി​ച്ച​പ്പോ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് പി​ന്തു​ണ ന​ൽ​കി​യ ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഢി​യു​ടെ വൈ​എ​സ്ആ​ർ​സി​പി എ​സ്ഐ​ആ​ർ വി​ഷ​യ​ത്തി​ൽ ബി​ജെ​പി​ക്ക് എ​തി​രേ തി​രി​ഞ്ഞ​ത് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, മ​ണ്ഡ​ല പു​ന​ര്‍നി​ര്‍ണ​യ ച​ര്‍ച്ച​ക​ള്‍ വീ​ണ്ടും സ​ജീ​വ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ച്ചു ചേ​ർ​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ ബി​ജെ​പി പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ ബി​ല്ലു​ക​ൾ പാ​സാ​ക്കു​മെ​ന്ന് ഏ​ഴ് മാ​സം മു​മ്പ് ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ ​വീ​മ്പു പ​റ​ഞ്ഞി​ട്ടും അ​മ്പ​തി​ല​ധി​കം വോ​ട്ടു​ക​ളു​ടെ വ​ലി​യ വ്യ​ത്യാ​സ​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​ത് കോ​ൺ​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഷാ​യു​ടെ ത​ന്ത്ര​ങ്ങ​ൾ ഫ​ലം കാ​ണി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ശ് പ​റ​ഞ്ഞു.

Tags : Speculation Special session Parliament Resurfaces Constituency Delimitation Bill Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up