പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീരമേഖലയെ തകര്‍ച്ചയില്‍നിന്നും രക്ഷിക്കുന്നതിനായി ക്ഷീരകര്‍ഷകര്‍ക്ക് പാല്‍വില വീണ്ടും വര്‍ധിപ്പിക്കണമെന്ന് മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്.
പാല്‍വില ലിറ്ററിന് പത്ത് രൂപ വര്‍ധിപ്പിക്കുന്നതിന് അനുമതി തേടിക്കൊണ്ട് സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന ക്ഷീരവിപണന ഫെഡറേഷനും കത്തയയ്ക്കുവാന്‍ മേഖലയൂണിയന്‍ ഭരണസമിതി തീരുമാനിച്ചു.
വിപണനം ചെയ്യുന്ന പാലിന് മില്‍മ ജൂണ്‍ മാസം ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചിരുന്നു. ഇത് മൂലം ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യമായ ഗുണം ലഭിച്ചിട്ടില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പാല്വിലവര്ധനവിനായി അനുമതി തേടിയിരിക്കുന്നത്.
Tags : Milk prices Increase Dairy farmers Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash