സായ്ദീപ്, സായ് കൃഷ്ണ
തൃശൂർ: തൃശൂരിൽ ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങൾ മുങ്ങി മരിച്ചു. വടക്കേക്കാട് മണികണ്ഠേശ്വരം ഉമാമഹേശ്വര ക്ഷേത്രക്കുളത്തിലാണ് അപകടം. ക്ഷേത്രത്തിന് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രദീപ്-സജിത ദമ്പതികളുടെ മക്കളായ സായ്ദീപ്(9), സായ് കൃഷ്ണ(7) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ ആയിരുന്നു സംഭവം. ക്ഷേത്രക്കുളത്തിൽ വീണ കുട്ടികളെ നാട്ടുകാരും പൊലിസും ചേർന്ന് കരയ്ക്കെത്തിച്ച് ഉടൻതന്നെ ശാന്തി നഴ്സിംഗ് ഹോമിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും തിരുവളയന്നൂർ സ്കൂളിലെ വിദ്യാർഥികളാണ്.
Tags : Thrissur Kids NewsUpdate Headlines Deepika