Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thrissur

തൃ​ശൂ​രി​ൽ​നി​ന്നു കാ​ണാ​താ​യ വി​ദ്യാ​ർ​ഥി കാ​സ​ർ​ഗോ​ട്ടെ ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ

കാ​​​സ​​​ർ​​​ഗോ​​​ഡ്: തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ൽ​​നി​​​ന്നു കാ​​​ണാ​​​താ​​​യ പ​​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യെ കാ​​​സ​​​ർ​​​ഗോ​​​ഡ് ന​​​ഗ​​​ര​​​ത്തി​​​ലെ ഒ​​​രു ലോ​​​ഡ്ജി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

സ​​​ഹ​​​പാ​​​ഠി​​​യാ​​​യ പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ ചി​​​ത്രം മോ​​​ർ​​​ഫ് ചെ​​​യ്ത് അ​​​ശ്ലീ​​​ല​​​ചി​​​ത്ര​​​മാ​​​ക്കി വ്യാ​​​ജ ഇ​​​ൻ​​​സ്റ്റ​​​ഗ്രാം അ​​​ക്കൗ​​​ണ്ട് വ​​​ഴി പ്ര​​​ച​​​രി​​​പ്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ സൈ​​​ബ​​​ർ പൊ​​​ലി​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​ണു സം​​​ഭ​​​വം.

തൃ​​​ശൂ​​​ർ റൂ​​​റ​​​ൽ സൈ​​​ബ​​​ർ പൊ​​​ലി​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വ്യാ​​​ജ ഇ​​​ൻ​​​സ്റ്റ​​​ഗ്രാം പ്രൊ​​​ഫൈ​​​ലു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ച ജി​​​മെ​​​യി​​​ൽ അ​​​ക്കൗ​​​ണ്ട് 15 വ​​​യ​​​സു​​​കാ​​​ര​​​നാ​​​യ ഈ ​​​വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടേ​​​താ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ മൂ​​​ത്ത സ​​​ഹോ​​​ദ​​​ര​​​നെ ചോ​​​ദ്യം​​ചെ​​​യ്യു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​യെ കാ​​​ണാ​​​താ​​​യ​​​ത്.

Kerala

സ്ഥ​ലം എ​വി​ടെ​യെ​ന്ന് ആ​ദ്യം കാ​ണി​ക്ക്; സു​രേ​ഷ് ഗോ​പി​ക്ക് മാ​സ് മ​റു​പ​ടി​യു​മാ​യി കെ.​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: എ​യിം​സ് വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യും കെ.​മു​ര​ളീ​ധ​ര​നും ത​മ്മി​ലു​ള്ള വാ​ക്പോ​ര് ശ​ക്ത​മാ​കു​ന്നു. എ​യിം​സി​ന് തൃ​ശൂ​രാ​ണ് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മെ​ന്ന സു​രേ​ഷ് ഗോ​പി​യു​ടെ നി​ല​പാ​ടി​ന് മ​റു​പ​ടി​യു​മാ​യി മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ രം​ഗ​ത്തെ​ത്തി. എ​യിം​സ് വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് തു​റ​ന്ന മ​ന​സാ​ണ്.

തൃ​ശൂ​രി​ൽ എ​യിം​സ് വേ​ണ​മെ​ന്ന് പ​റ​യു​ന്ന സു​രേ​ഷ് ഗോ​പി ആ​ദ്യം സ്ഥ​ലം എ​വി​ടെ​യാ​ണെ​ന്ന് കാ​ണി​ച്ചു​ത​ര​ട്ടെ​യെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. സു​രേ​ഷ് ഗോ​പി​യു​ടെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കു​ന്നി​ല്ലെ​ന്നും വി​ഷ​യ​ത്തെ രാ​ഷ്ട്രീ​യ​മാ​യി മാ​ത്ര​മാ​ണ് കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ൽ എ​യിം​സി​ന് അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം തൃ​ശൂ​രാ​ണെ​ന്നാ​ണ് സു​രേ​ഷ് ഗോ​പി നേ​ര​ത്തെ പ​റ​ഞ്ഞ​ത്.

താ​ൻ ബി​ജെ​പി എം​പി​യാ​യ​തി​നാ​ൽ എ​യിം​സ് തൃ​ശൂ​രി​ൽ വ​ര​രു​തെ​ന്ന് സം​സ്ഥാ​നം തീ​രു​മാ​നി​ച്ചാ​ലും അ​വി​ടെ ത​ന്നെ വ​രു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചി​രു​ന്നു. സാ​മ്പ​ത്തി​ക​മാ​യി പ​രി​ഗ​ണി​ക്കു​മ്പോ​ൾ ആ​ല​പ്പു​ഴ​യാ​ണ് അ​നു​യോ​ജ്യ​മെ​ങ്കി​ലും എ​യിം​സി​ന് ആ​വ​ശ്യ​മാ​യ ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷം തൃ​ശൂ​രി​ലു​ണ്ടെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന് ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ ത​ന്‍റെ കൂ​ടെ ഇ​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക് കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​യി​ട്ടു​ണ്ടെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കോ​ട്ട​യ​ത്തെ വെ​ള്ളൂ​ർ ന്യൂ​സ് പ്രി​ന്‍റ് ഫാ​ക്ട​റി​യു​ടെ സ്ഥ​ല​വും പ​രി​ഗ​ണി​ക്കു​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Kerala

ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ കൂ​ടെ​യി​രി​ക്കൂ; ആ​രോ​ഗ്യ മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ച്ച് സു​രേ​ഷ് ഗോ​പി

കൊ​ച്ചി: കേ​ര​ള​ത്തി​ൽ എ​യിം​സ് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്ന് കേ​ന്ദ്ര​സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി. എ​യിം​സി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം തൃ​ശൂ​രാ​ണ്. താ​ൻ ബി​ജെ​പി എം​പി​യാ​യ​തി​നാ​ൽ എ​യിം​സ് തൃ​ശൂ​രി​ൽ വ​ര​രു​തെ​ന്ന് സം​സ്ഥാ​നം തീ​രു​മാ​നി​ച്ചാ​ലും അ​ത് തൃ​ശൂ​രി​ൽ ത​ന്നെ വ​രു​മെ​ന്നും സു​രേ​ഷ് ഗോ​പി വ്യ​ക്ത​മാ​ക്കി.

സാ​മ്പ​ത്തി​ക​മാ​യി പ​രി​ഗ​ണി​ക്കു​മ്പോ​ൾ എ​യിം​സ് സ്ഥാ​പി​ക്കാ​ൻ ആ​ല​പ്പു​ഴ​യാ​ണ് അ​നു​യോ​ജ്യം. എ​ന്നാ​ൽ തൃ​ശൂ​രി​ൽ എ​യിം​സി​ന് ആ​വ​ശ്യ​മാ​യ ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​ര​ളം സ​മ​ർ​പ്പി​ച്ച ഒ​മ്പ​തു സ്ഥ​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് തൃ​ശൂ​രി​നെ ഒ​ഴി​വാ​ക്കി​യ​ത് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും സു​രേ​ഷ് ഗോ​പി ആ​രോ​പി​ച്ചു.

ത​ന്‍റെ അ​റി​വി​ല്ലാ​തെ കേ​ര​ള​ത്തി​ൽ എ​യിം​സ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ച് താ​ൻ മ​ടു​ത്തു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കോ​ട്ട​യ​ത്തെ വെ​ള്ളൂ​ർ ന്യൂ​സ് പ്രി​ന്‍റ് ഫാ​ക്ട​റി​യു​ടെ സ്ഥ​ല​വും പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കെ.​മു​ര​ളീ​ധ​ര​നെ വി​മ​ർ​ശി​ച്ച സു​രേ​ഷ് ഗോ​പി ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ ത​ന്‍റെ കൂ​ടെ ഇ​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​ക്ക് കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​യി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര​സ​ഹമ​ന്ത്രി വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ലെ​ത്തി​യ ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​നും കേ​ര​ള​ത്തെ എ​യിം​സി​നാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Kerala

സു​ഹൃ​ത്തി​ന് മ​ദ്യം ന​ൽ​കി മ​യ​ക്കി സ്വ​ര്‍​ണ​മാ​ല​യും ഐ​ഫോ​ണും ക​വ​ർ​ന്നു; പ്ര​തി പി​ടി​യി​ൽ

തൃ​ശൂ​ര്‍: സു​ഹൃ​ത്തി​ന് മ​ദ്യം ന​ൽ​കി മ​യ​ക്കി സ്വ​ര്‍​ണ​മാ​ല​യും ഐ​ഫോ​ണും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. മു​വാ​റ്റു​പു​ഴ സ്വ​ദേ​ശി ലി​ബി​ന്‍ ബെ​ന്നി (47) ആ​ണ് പി​ടി​യി​ലാ​യ​ത്. ചാ​ല​ക്കു​ടി പൊ​ലി​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. കു​റ്റി​ക്കാ​ട് പു​ന്നേ​ലി​പ​റ​മ്പി​ല്‍ ഷൈ​ജു​വി​ന്‍റെ മാ​ല​യും ഫോ​ണു​മാ​ണ് പ്ര​തി ക​വ​ര്‍​ന്ന​ത്. ഷൈ​ജു തൃ​ശൂ​രി​ല്‍ ഹോം​നേ​ഴ്‌​സാ​യി ജോ​ലി നോ​ക്കു​ക​യാ​ണ്. മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് ഷൈ​ജു​വും പ്ര​തി​യും തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ച് പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

തു​ട​ർ​ന്ന് ഇ​വ​ര്‍ പ​ല​പ്പോ​ഴും ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട് പ​രി​ച​യം പു​തു​ക്കാ​റു​മു​ണ്ട്. സം​ഭ​വ​ദി​വ​സം ഷൈ​ജു ചാ​ല​ക്കു​ടി​യി​ലേ​ക്കെ​ത്തു​ന്ന​ത് മ​ന​സി​ലാ​ക്കി പ്ര​തി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ കാ​ത്തു​നി​ന്നു. തു​ട​ര്‍​ന്ന് ഷൈ​ജു​വു​മാ​യി ലോ​ഡ്ജ് മു​റി​യി​ലെ​ത്തി.

തു​ട​ർ​ന്ന് ഇ​രു​വ​രും മ​ദ്യ​പി​ക്കു​ക​യും മ​ദ്യ​ല​ഹ​രി​യി​ല്‍ മ​യ​ങ്ങി​പോ​യ ഷൈ​ജു​വി​നെ ക​ട്ടി​ലി​ല്‍ കി​ട​ത്തി ക​ഴു​ത്തി​ല്‍ നി​ന്നും ഒ​ന്ന​ര പ​വ​ന്‍ തൂ​ക്ക​മു​ള്ള സ്വ​ര്‍​ണ​മാ​ല​യും പോ​ക്ക​റ്റി​ല്‍ നി​ന്ന് ഐ​ഫോ​ണും 400 രൂ​പ​യും ക​വ​ര്‍​ന്ന് മു​റി​യി​ല്‍ നി​ന്നും ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ഷൈ​ജു ന​ൽ​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Kerala

സ്കൂ​ൾ ഗെ​യിം​സി​നി​ടെ റൂ​ഫിം​ഗ് ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ടം; പ​ഴി കാ​ലാ​വ​സ്ഥ​യ്ക്ക്

 തൃ​ശൂ​ർ: സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സി​നി​ടെ അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സി​ലെ നീ​ന്ത​ൽ​ക്കു​ള​ത്തി​ന്‍റെ താ​ൽ​ക്കാ​ലി​ക മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ സം​ഭ​വ​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. തൃ​ശൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. സം​ഘാ​ട​ന​ത്തി​ലെ വീ​ഴ്ച​ക​ൾ പ​രാ​മ​ർ​ശി​ക്കാ​തെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

വെ​യി​ലി​ൽ നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​യാ​ണ് താ​ൽ​ക്കാ​ലി​ക റൂ​ഫിം​ഗ് ഒ​രു​ക്കി​യ​ത്. കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടി​ലെ വി​ശ​ദീ​ക​ര​ണം. മ​ത്സ​ര​ങ്ങ​ൾ​ക്കി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി കാ​ലാ​വ​സ്ഥ മാ​റു​ക​യും ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​യ​തോ​ടെ റൂ​ഫിം​ഗ് ത​ക​ർ​ന്നു​വീ​ഴു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ൽ പൊ​ലി​സ് ഇ​തു​വ​രെ കേ​സെ​ടു​ത്തി​ട്ടി​ല്ല. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സം​ഭ​വ​ത്തി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടും പ​രാ​തി​ക്കാ​രി​ല്ലെ​ന്ന കാ​ര​ണ​മാ​ണ് പൊ​ലി​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഗു​രു​ത​ര സ്വ​ഭാ​വ​മു​ള്ള അ​പ​ക​ട​മ​ല്ലാ​ത്ത​തി​നാ​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ന്ന​തി​ലും പ​രി​മി​തി​യു​ണ്ടെ​ന്നാ​ണ് പൊ​ലി​സ് വി​ശ​ദീ​ക​ര​ണം.

അ​തി​നി​ടെ അ​പ​ക​ട​ത്തി​ൽ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ തൃ​ശൂ​ർ സി​റ്റി പൊ​ലി​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി. ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ഗാ​ല​റി​യു​ടെ താ​ൽ​ക്കാ​ലി​ക ഷീ​റ്റു​ക​ൾ താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

Kerala

വീ​ട്ട​മ്മ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു; അ​പ​ക​ടം മ​ക​ളെ​യും പേ​ര​ക്കു​ട്ടി​യെ​യും യാ​ത്രയാക്കുന്നതിനിടെ

തൃ​ശൂ​ര്‍: തൃ​ശൂ​രി​ൽ മ​ക​ളും പേ​ര​ക്കു​ട്ടി​യും നോ​ക്കി​നി​ല്‍​ക്കെ വീ​ട്ട​മ്മ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു. മു​രി​ങ്ങൂ​ര്‍ മ​ണ്ടി​ക്കു​ന്ന് ഊ​ട്ടോ​ളി വീ​ട്ടി​ല്‍ ഗീ​ത (57) ആ​ണ് മ​രി​ച്ച​ത്. മു​രി​ങ്ങൂ​ര്‍ ഡി​വൈ​ന്‍ ന​ഗ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ചേ​ര്‍​ത്ത​ല​യി​ലു​ള്ള മ​ക​ളെ​യും പേ​ര​ക്കു​ട്ടി​യെ​യും യാ​ത്ര അ​യ​യ്ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഗീ​ത. മൂ​വ​രും റെ​യി​ല്‍​പാ​ളം ക​ട​ന്നാ​ണ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

ട്രാ​ക്കി​ന്‍റെ തൊ​ട്ട​രി​കി​ല്‍ പ്ലാ​റ്റ്ഫോ​മി​ല്‍ മ​റ​ന്നു​വ​ച്ച ബാ​ഗ് എ​ടു​ക്കു​ന്ന​തി​നി​ടെ ഗീ​ത​യെ എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​യ ട്രെ​യി​ന്‍ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

തൃ​ശൂ​ര്‍: തൃ​ശൂ​രി​ൽ ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് മ​ധ്യ​വ​യ​സ്‌​ക​ന്‍ മ​രി​ച്ചു. ത​ളി​ക്കു​ളം ത്രി​വേ​ണി സ്വ​ദേ​ശി ത​റ​യി​ല്‍ വീ​ട്ടി​ല്‍ സ​ന്തോ​ഷ് (51) ആ​ണ് മ​രി​ച്ച​ത്. ത​ളി​ക്കു​ളം കൊ​പ്ര​ക്ക​ള​ത്ത് ആ​യി​രു​ന്നു അ​പ​ക​ടം.

ഞാ​യ​റാ​ഴ്ച രാ​ത്രി 9:15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ കൊ​ടു​ങ്ങ​ല്ലൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ന്തോ​ഷി​നെ ഉ​ട​ൻ​ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

Kerala

തൃ​ശൂ​രി​നെ ഒ​ഴി​വാ​ക്കി​യ​തു രാ​ഷ്ട്രീ​യ​പ്രേ​രി​തം; താ​ൻ അ​റി​യാ​തെ കേ​ര​ള​ത്തി​ൽ എ​യിം​സ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സു​രേ​ഷ് ഗോ​പി

കോ​ട്ട​യം: എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര​സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി. തൃ​ശൂ​ർ അ​ല്ലെ​ങ്കി​ൽ ആ​ല​പ്പു​ഴ എ​ന്ന നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ളം സ​മ​ർ​പ്പി​ച്ച ഒ​മ്പ​ത് സ്ഥ​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന് തൃ​ശൂ​രി​നെ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കോ​ട്ട​യ​ത്ത് കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. എ​യിം​സി​ന്‍റെ പേ​രി​ൽ ത​ന്നെ ഒ​രു​പാ​ട് ട്രോ​ളി​യി​ട്ടു​ണ്ട്. താ​ൻ അ​റി​യാ​തെ കേ​ര​ള​ത്തി​ൽ എ​യിം​സ് അ​നു​വ​ദി​ക്കി​ല്ല. തൃ​ശൂ​രാ​ണ് ഏ​റ്റ​വും മി​ക​ച്ച സ്ഥ​ലം. അ​ത​ല്ലെ​ങ്കി​ൽ ആ​ല​പ്പു​ഴ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ വെ​ള്ളൂ​രി​നെ എ​യിം​സി​നാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന​പ്പോ​ഴാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. വെ​ള്ളൂ​രി​ലെ കേ​ര​ള പേ​പ്പ​ർ പ്രോ​ഡ​ക്ട്സ് ലി​മി​റ്റ​ഡി​ന്‍റെ ഭൂ​മി​യി​ൽ 200 ഏ​ക്ക​റോ​ളം സ്ഥ​ലം എ​യിം​സി​നാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്ന നി​ർ​ദേ​ശ​വും നി​ല​വി​ലു​ണ്ട്.

അ​തേ​സ​മ​യം എ​യിം​സി​നാ​യി വ്യ​വ​സാ​യ​വ​കു​പ്പി​ന്‍റെ ഭൂ​മി വി​ട്ടു​ന​ൽ​കാ​ൻ സം​സ്ഥാ​നം ത​യാ​റാ​യി​രു​ന്നു​വെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ കേ​ന്ദ്ര​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ല്ലെ​ന്നും മു​ൻ വ്യ​വ​സാ​യ​മ​ന്ത്രി പി. ​രാ​ജീ​വ് ആ​രോ​പി​ച്ചു. എ​യിം​സി​നാ​യി ഭൂ​മി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പേ​രി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന കേ​ന്ദ്ര നി​ർ​ദേ​ശ​പ്ര​കാ​രം രേ​ഖ​ക​ളോ​ടെ കൈ​മാ​റി​യെ​ന്നും ഇ​ക്കാ​ര്യം കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നേ​ര​ത്തെ​യും ആ​ല​പ്പു​ഴ​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന നി​ല​പാ​ട് സു​രേ​ഷ് ഗോ​പി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ൽ സാ​ധ്യ​മ​ല്ലെ​ങ്കി​ൽ തൃ​ശൂ​രി​നെ പ​രി​ഗ​ണി​ക്കാ​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ൻ നി​ല​പാ​ട്.

Kerala

ക്വ​ട്ടേ​ഷ​ൻ ആ​ൺ​സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യു​ടേ​ത്; ലോ​ഡ്ജി​ല്‍ നി​ന്ന് യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ലെ ലോ​ഡ്ജി​ല്‍ നി​ന്ന് യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​ൺ​സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യും ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ പി​ടി​യി​ൽ.

മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്. ക്വ​ട്ടേ​ഷ​ന്‍ സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നും ആ​ണ്‍​സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യാ​ണ് ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​തെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ർ‌ 22ന് ​ആ‍​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

യു​വ​തി​യു​ടെ ആ​ൺ​സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ ദേ​വി, ഗു​ണ്ടാ​ത​ല​വ​ൻ തോ​മ​സ്, സം​ഘാം​ഗ​ങ്ങ​ളാ​യ പാ​ല്‍​രാ​ജ്, ശ​ങ്ക​ര്‍, ര​ഘു​പ​തി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ത​മി​ഴ്‌​നാ​ട് തി​രു​പ്പൂ​ർ സ്വ​ദേ​ശി ഗു​ണ​ശേ​ഖ​ര​ന്‍ നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി​നി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു.

ഇ​രു​വ​രും തൃ​ശൂ​രി​ലെ​ത്തി ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത​റി​ഞ്ഞ ഗു​ണ​ശേ​ഖ​ര​ന്‍റെ ഭാ​ര്യ ദേ​വി, തോ​മ​സി​ന് ക്വ​ട്ടേ​ഷ​ൻ ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ദേ​വി​യും തോ​മ​സും ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍ തൃ​ശൂ​രി​ലെ​ത്തി.

‌പ്ര​തി​ക​ൾ ഗു​ണ​ശേ​ഖ​ര​നെ​യും യു​വ​തി​യെ​യും ബ​ല​മാ​യി കാ​റി​ല്‍ ക​യ​റ്റി ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഗു​ണ​ശേ​ഖ​ര​ന്‍റെ കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ച്ച സം​ഘം, യു​വ​തി​യെ മ​റ്റൊ​രു കാ​റി​ല്‍ ക​യ​റ്റി കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി. ര​ക്ഷ​പ്പെ​ട്ടെ​ത്തി​യ യു​വ​തി നി​ല​മ്പൂ​ര്‍ പൊ​ലി​സി​ല്‍ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഈ ​കേ​സ് പി​ന്നീ​ട് തൃ​ശൂ​ര്‍ ഈ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

 

 

 

 

 

 

 

 

 

Kerala

ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​റി​നെ ചൊ​ല്ലി ത​ർ​ക്കം; കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ല്‍

തൃ​ശൂ​ര്‍: കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​രെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ല്‍. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി പാ​പ്പി​നി​വ​ട്ടം ക​ള​രി​പ്പ​റ​മ്പ് ക​റു​ത്ത വീ​ട്ടി​ല്‍ രാം​വി​ലാ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്.

ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​ര്‍ തി​രി​കെ ചോ​ദി​ച്ച​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രെ മ​ര്‍​ദി​ക്കു​ക​യും മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത​ത്.

ക​ള​രി​പ​റ​മ്പ് കു​ന്ന​ത്ത് വീ​ട്ടി​ല്‍ സ​ലീ​ഷ്, ഭാ​ര്യ, പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ണ്‍​മ​ക്ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ജൂ​ലൈ 24ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി​ക​ള്‍​ക്ക് ഡാ​ന്‍​സ് ക​ളി​ക്കാ​നാ​യി ന​ല്‍​കി​യി​രു​ന്ന ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​ര്‍ രാം​വി​ലാ​സ് തി​രി​കെ ചോ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ക്കു​ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

സ​ലീ​ഷി​നെ മ​ർ​ദി​ക്കു​ന്ന​തി​നി​ടെ ത​ട‍​യാ​നെ​ത്തി​യ ഭാ​ര്യ​യെ​യും കു​ട്ടി​ക​ളെ​യും പ്ര​തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് എ​ല്ലാ​വ​രെ​യും കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ദേ​ഹ​ത്തേ​ക്ക് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ​പോ​യ പ്ര​തി​യെ എ​റ​ണാ​കു​ള​ത്ത് നി​ന്നാ​ണ് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്.

Kerala

തൃ​ശൂ​രി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തോ​ടും പ്ര​വ​ർ​ത്ത​ക​രോ​ടും പി​ണ​ക്ക​മു​ണ്ട്: വി.​ഡി. സ​തീ​ശ​ൻ

തൃ​ശൂ​ർ: തൃ​ശൂ​രി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തോ​ടും പ്ര​വ​ർ​ത്ത​ക​രോ​ടും ത​നി​ക്ക് പി​ണ​ക്ക​മു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ തൃ​ശൂ​രി​ൽ കോ​ൺ​ഗ്ര​സു​കാ​ർ ഒ​രൊ​റ്റ ടീ​മാ​യി പ്ര​വ​ർ​ത്തി​ച്ച് 13 സീ​റ്റും വി​ജ​യി​ച്ചാ​ൽ മാ​ത്ര​മേ ത​ന്‍റെ പി​ണ​ക്കം മാ​റു​ക​യു​ള്ളൂ​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തൃ​ശൂ​ർ ഡി​സി​സി ഓ​ഫി​സി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. പി​ണ​ക്കം കൊ​ണ്ട​ല്ല താ​ൻ തൃ​ശൂ​രി​ലേ​ക്ക് വ​രാ​തി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ഞ്ച് വ​ർ​ഷ​ത്തി​നു​ശേ​ഷം ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 110 സീ​റ്റു​ക​ളോ​ടെ യു​ഡി​എ​ഫ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് സ​തീ​ശ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തൃ​ശൂ​രി​ലെ യ​ഥാ​ർ​ഥ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ത​നി​ക്ക് കൃ​ത്യ​മാ​യി അ​റി​യാ​മാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ എ​റ​ണാ​കു​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ൾ യു​ഡി​എ​ഫ് തൂ​ത്തു​വാ​രു​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ഴും തൃ​ശൂ​രി​ലെ ക​ണ​ക്കു​ക​ളെ​ക്കു​റി​ച്ച് താ​ൻ മി​ണ്ട​തി​രു​ന്ന​ത് അ​തു​കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​റ​ണാ​കു​ള​ത്തെ 14ൽ 14 ​സീ​റ്റും ജ​യി​ക്കു​മെ​ന്ന് തൃ​ശൂ​ർ ഡി​സി​സി​യി​ൽ വ​ച്ച് പ്ര​ഖ്യാ​പി​ച്ച​ത് ഇ​വി​ടു​ത്തെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പ്ര​കോ​പി​പ്പി​ക്കാ​നാ​യി​രു​ന്നു. എ​ന്നാ​ൽ അ​വ​ർ പ്ര​കോ​പി​ത​രാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

വീ​ട് ത​ക​ര്‍​ത്ത് സ്വ​ർ​ണ​വും പ​ണ​വും സ​ൺ​ഗ്ലാ​സും മോ​ഷ്ടി​ച്ചു; പ്ര​തി പി​ടി​യി​ൽ

തൃ​ശൂ​ര്‍: കു​ന്നം​കു​ള​ത്ത് പൂ​ട്ടി​യി​ട്ട വീ​ട് ത​ക​ര്‍​ത്ത് ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി പി​ടി​യി​ൽ. ക​ര്‍​ണാ​ട​ക ഭ​ദ്രാ​വ​തി സ്വ​ദേ​ശി ഷാ​ഹി​ദ് (24) ആ​ണ് പി​ടി​യി​ലാ​യ​ത്. കു​ന്നം​കു​ളം പെ​രു​മ്പി​ലാ​വ് സ്വ​ദേ​ശി അ​ക്ബ​റി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വീ​ടി​ന്‍റെ മു​ന്‍​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്താ​ണ് പ്ര​തി അ​ക​ത്ത് ക​യ​റി​യ​ത്. അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗി​ല്‍​നി​ന്ന് 13.5 പ​വ​ന്‍ സ്വ​ർ​ണ​വും 10,000 രൂ​പ​യും ക​വ​ർ​ന്നി​രു​ന്നു.

ഇ​തി​നു​പു​റ​മേ 2,000 രൂ​പ വി​ല വ​രു​ന്ന സ​ൺ​ഗ്ലാ​സ്, വാ​ഹ​ന​ത്തി​ന്‍റെ ആ​ർ​സി, ആ​ധാ​ര്‍ കാ​ര്‍​ഡ്, എ​ടി​എം കാ​ര്‍​ഡ്, പാ​ന്‍ കാ​ര്‍​ഡ് തു​ട​ങ്ങി​യ സു​പ്ര​ധാ​ന രേ​ഖ​ക​ളും പ്ര​തി മോ​ഷ്ടി​ച്ചി​രു​ന്നു. കു​ന്നം​കു​ളം പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

NRI

ഹൃദയാഘാതം; തൃ​ശൂ​ർ സ്വ​ദേ​ശി യു​കെ​യി​ൽ അ​ന്ത​രി​ച്ചു

വാ​ർ​മി​ൻ​സ്റ്റ​ർ: യു​കെ​യി​ലെ വി​ൽ​റ്റ്‌​ഷെ​യ​ർ കൗ​ണ്ടി​യി​ലെ വാ​ർ​മി​ൻ​സ്റ്റ​റി​ൽ താ​മ​സി​ച്ചി​രു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി സേ​വ്യ​ർ ലോ​ന​പ്പ​ൻ (44) അ​ന്ത​രി​ച്ചു. മൂ​ന്ന് വ​ർ​ഷം മു​ൻ​പാ​ണ് സേ​വ്യ​ർ ഭാ​ര്യ​യ്ക്കും മൂ​ന്ന് മ​ക്ക​ൾ​ക്കു​മൊ​പ്പം യു​കെ​യി​ലെ​ത്തി​യ​ത്.

കെ​യ​ർ ഹോം ​ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ​യും ഇ​തേ കെ​യ​ർ ഹോ​മി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഡേ ​ഷി​ഫ്റ്റി​ന് പോ​കേ​ണ്ടി​യി​രു​ന്ന സേ​വ്യ​ർ എ​ഴു​ന്നേ​ൽ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ക്ക​ൾ വി​ളി​ച്ചു​ണ​ർ​ത്താ​ൻ ശ്ര​മി​ച്ചു.

പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​തോ​ടെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സേ​വ്യ​റിനെ അ​ന​ക്ക​മ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യും മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി സം​ഘ​ത്തി​ന്‍റെ സ​ഹാ​യം തേ​ടു​ക​യും ചെ​യ്തു. സ്ഥ​ല​ത്തെ​ത്തി​യ മെ​ഡി​ക്ക​ൽ സം​ഘം മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

സം​ഭ​വ​സ​മ​യ​ത്ത് ഭാ​ര്യ ജോ​ലി​സ്ഥ​ല​ത്താ​യി​രു​ന്നു. രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം ഉ​റ​ങ്ങാ​ൻ കി​ട​ന്ന സേ​വ്യ​റി​ന് ഉ​റ​ക്ക​ത്തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി​രി​ക്കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

വി​വ​ര​മ​റി​ഞ്ഞ് ലി​ങ്ക​ൺ​ഷെ​യ​റി​ൽ താ​മ​സി​ക്കു​ന്ന സേ​വ്യ​റി​ന്‍റെ സ​ഹോ​ദ​രി​യും ഭ​ർ​ത്താ​വും വാ​ർ​മി​ൻ​സ്റ്റ​റി​ലെ​ത്തി. അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​ന്റെ ഞെ​ട്ട​ലി​ലാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും. ‌

സം​സ്കാ​രം പി​ന്നീ​ട് യു​കെ​യി​ൽ.

Kerala

ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ ഒ​രാ​ഴ്ച​യോ​ളം താ​മ​സി​ച്ച് മോ​ഷ​ണ ശ്ര​മം; പ്ര​തി പി​ടി​യി​ൽ

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ മ​ണ​ത്ത​ല​യി​ൽ ആ​ള്‍ താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ല്‍ ഒ​രാ​ഴ്ച​യോ​ളം താ​മ​സി​ച്ച് മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ആ​സാം ദി​ബ്രു​ഗ​ഡ് ന​ഹ​ര്‍​ക​ട്ടി​യ സ്വ​ദേ​ശി രാ​ധേ​ശ്യാം ഗ​ര്‍​ഹ് ആ​ണ് പി​ടി​യി​ലാ​യ​ത്.

അ​ഡ്വ. റി​പ്പി​ള്‍ ഹം​സ​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു പ്ര​തി മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ​ത്. ഹം​സ​യു​ടെ മ​ക​നും സു​ഹൃ​ത്തും ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മു​ന്‍​വ​ശ​ത്തെ​യും പി​ന്‍​വ​ശ​ത്തെ​യും വാ​തി​ലു​ക​ള്‍ കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വീ​ടി​നു​ള്ളി​ലെ ആ​ള്‍​പെ​രു​മാ​റ്റം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ വി​വ​രം പൊ​ലി​സി​നെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ചാ​വ​ക്കാ​ട് പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മ​ല​യാ​ളം അ​റി​യാ​ത്ത പ്ര​തി​യെ ദ്വി​ഭാ​ഷി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

 

Kerala

തൃ​ശൂ​രി​ൽ അ​ഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് പേ​ർ പി​ടി​യി​ൽ

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ വി​ൽ​പ​ന​യ്ക്കാ​യെ​ത്തി​ച്ച അ​ഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് പേ​ർ പി​ടി​യി​ൽ. എ​ട​തി​രി​ത്തി സ്വ​ദേ​ശി തു​രു​ത്തി വീ​ട്ടി​ൽ ജി​തി​ക് (31), താ​ണി​ശേ​രി കു​റു​പ്പ​ത്തി​പ​ടി സ്വ​ദേ​ശി തു​ണ്ട്പ​റ​മ്പി​ൽ വീ​ട്ടി​ൽ മ​ഹേ​ഷ് (33), ഒ​ഡീ​ഷ സ്വ​ദേ​ശി ഫി​രാ​ജ് നാ​യ​ക് (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കാ​ട്ടൂ​ർ അ​ശോ​ക ബാ​റി​ന് സ​മീ​പ​മു​ള്ള നേ​രം ഹോ​ട്ട​ലി​ന് പു​റ​കു​വ​ശ​ത്തു​നി​ന്ന് ആ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഫി​രാ​ജ് നാ​യ​ക് ഒ​ഡീ​ഷ​യി​ൽ നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​തി​നി​ടെ​യാ​ണ് ഡാ​ൻ​സാ​ഫ് സം​ഘ​വും കാ​ട്ടൂ​ർ പൊ​ലി​സും ചേ​ർ​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പി​ടി​യി​ലാ​യ ജി​തി​ക് നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Kerala

തൃ​ശൂ​രി​ൽ ന​ഴ്‌​സി​നെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

തൃ​ശൂ​ർ: തൃ​ശൂ​ർ മേ​ലൂ​രി​ൽ ന​ഴ്‌​സി​നെ അ​ടു​ക്ക​ള​യി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം കി​ഴ​ക്ക​നേ​ട​ത്ത് മി​നു ജി​ബി​ൻ(37) ആ​ണ് മ​രി​ച്ച​ത്. ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സാ​ണ് മി​നു ജി​ബി​ൻ.

ഇ​ന്ന് രാ​വി​ലെ 11ഓ​ടെ​യാ​ണ് സം​ഭ​വം. അ​ടു​ക്ക​ള​യി​ൽ എ​ൽ​പി​ജി സി​ലി​ണ്ട​ർ ഓ​ണാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് വി​ദേ​ശ​ത്താ​ണ്. ഭ​ർ​തൃ​മാ​താ​വി​നൊ​പ്പം മേ​ലൂ​രി​ലെ വീ​ട്ടി​ലാ​യി​രു​ന്നു മി​നു​വി​ന്‍റെ താ​മ​സം.

കൊ​ര​ട്ടി പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

കയ്പമംഗലം വാഹനാപകടം: നാട്ടുകാരുമായി വാക്കുതര്‍ക്കം; പോലീസ് എത്തുന്നതിനു മുമ്പു രക്ഷപ്പെടാന്‍ പായുന്നതിനിടെ അപകടം?

തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ട ചരക്കുലോറിയില്‍ കാറിടിച്ച് എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിനു പിന്നാലെ നാട്ടുകാരുമായി വാക്കുതര്‍ക്കത്തില്‍ ഉള്‍പ്പെട്ടിരുന്നെന്നും പോലീസ്.

യാത്രയ്ക്കിടെ തൃശൂര്‍ തളിക്കുളം പത്താംകല്ലില്‍ മുറിയെടുക്കാന്‍ നിര്‍ത്തിയ സംഘം, നാട്ടുകാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നും കൈയാങ്കളിയിലേക്കു നീങ്ങിയതോടെ നാട്ടുകാര്‍ വാടാനപ്പള്ളി പോലീസില്‍ വിവരം കൈമാറിയെന്നുമാണ് വിവരം. പോലീസ് എത്തുമെന്നറിഞ്ഞ് ഇവര്‍ വേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു. അമിത വേഗത്തില്‍ കൊച്ചിയിലേക്കു കടക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നെന്നും പറയുന്നു.

പത്താംകല്ലിലെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തിന്‍റെ ഭാഗമായി പൊലിസ് ശേഖരിച്ചു. ഇവരുടെ സഞ്ചാരപാതയും അന്വേഷണത്തിന്‍റെ പരിധിയിലാണ്.

എട്ടുപേരുടെയും ആന്തരികാവയവങ്ങളുടെ ഫോറന്‍സിക് പരിശോധനയിലാണ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. ഇക്കാര്യം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കറും സ്ഥിരീകരിക്കുന്നുണ്ട്. സാമ്പിളുകള്‍ വിശദ പരിശോധനയ്ക്കു കാക്കനാട് കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലേക്ക് അയച്ചു. സംഭവത്തില്‍ അറസ്റ്റിലായ ലോറി ഡ്രൈവര്‍ പുനെ സ്വദേശി തുക്കാറാം കാംബ്ലിയെ കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ചര്‍ച്ചയായി ഡോ. ഹിതേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

തൃശൂര്‍: ദേശീയപാത 66ല്‍ കയ്പമംഗലത്തുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട യുവാക്കള്‍ മദ്യപിച്ചിരുന്നെന്ന സൂചന നല്‍കി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കര്‍. റോഡ് നിര്‍മാണത്തിലെ സുരക്ഷാ വീഴ്ചകളും ദേശീയപാതാ അഥോറിറ്റിയുടെ ഉത്തരവാദിത്വങ്ങളും ചൂണ്ടിക്കാട്ടുന്നതിനൊപ്പം മദ്യപിച്ചുള്ള വാഹനമോടിക്കലിനെക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

റോഡ് നിര്‍മാണ മേഖലയില്‍ മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാത്തതും റോഡരികില്‍ ഭാരവാഹനം സുരക്ഷിതമല്ലാത്ത രീതിയില്‍ പാര്‍ക്ക് ചെയ്തതും അപകട സാധ്യത വര്‍ധിപ്പിച്ച് ഘടകങ്ങളായിരിക്കാം. ഇത്തരം വീഴ്ചകള്‍ ഗൗരവമായി അന്വേഷിക്കണം. എന്നാല്‍, ഫോറന്‍സിക് മെഡിസിന്‍ വിദഗ്ധന്‍ എന്ന നിലയില്‍ ദുരന്തകാരണം ഒരു ഘടകത്തില്‍ മാത്രം ചുരുക്കുന്നതു ശാസ്ത്രീയ സമീപനമല്ലെന്ന് അദ്ദേഹം പറയുന്നു.

അപകടത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗം പേരും മദ്യപിച്ചിരുന്നെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ഇത് അപകടത്തിന്റെ അന്വേഷണത്തില്‍ പ്രധാനപ്പെട്ടതാണ്. ഡ്രൈവറുടെ തീരുമാനമെടുക്കല്‍, ശ്രദ്ധ, പ്രതികരണ സമയം, വേഗത, ദൂരത്തെക്കുറിച്ചുള്ള നിഗമനങ്ങള്‍ എന്നിവയെ മദ്യം ബാധിക്കുകയും അപകട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യാം. രക്തത്തതിലെ മദ്യത്തിന്റെ സാന്നിധ്യം മാത്രം അപകടത്തിന്റെ കാരണമെന്ന നിഗമനത്തില്‍ എത്താനും കഴിയില്ലെന്നത് ഓര്‍മിപ്പിക്കുന്നു.

മദ്യപിച്ചുള്ള വാഹനമോടിക്കല്‍ സമൂഹം നിരുത്സാഹപ്പെടുത്തണം. ഈ ദുരന്തം നല്‍കുന്ന പ്രധാന സന്ദേശങ്ങളിലൊന്നും ഇതാണ്. ഇതു പറയാന്‍ മാധ്യമങ്ങള്‍ ഭയക്കേണ്ടതില്ലെന്നും മദ്യപിച്ചു വാഹനമോടിക്കുന്നതു സ്വന്തം ജീവന്‍ മാത്രമല്ല, നിരപരാധികളായ മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും അപകടത്തിലാക്കുന്നു. ഇക്കാര്യം ഓര്‍ത്താല്‍ നന്നെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

Kerala

ബെ​ൻ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി; മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് തെ​ളി​യി​ക്കാ​ൻ സാ​ധി​ക്കി​ല്ല

തൃ​ശൂ​ർ: കു​ന്നം​കു​ള​ത്ത് അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ച് മൂ​ന്നു​വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ കീ​ഴ​ട​ങ്ങി. ആ​ർ​ത്താ​റ്റ് അ​യ്യ​ൻ​കു​ള​ങ്ങ​ര വീ​ട്ടി​ൽ ബെ​ൻ (31) ആ​ണ് കു​ന്നം​കു​ളം പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

ഇ​യാ​ൾ​ക്കാ​യി പൊ​ലി​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. കു​ന്നം​കു​ളം ആ​ർ​ത്താ​റ്റ് കു​റു​ക്ക​ൻ​പാ​റ കു​രി​ശു​പ​ള്ളി​ക്ക് സ​മീ​പം ആ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ നി​ർ​ത്തി​യി​ട്ട ബു​ള്ള​റ്റി​ലി​ടി​ച്ച് മൂ​ന്ന് പേ​രാ​ണ് മ​രി​ച്ച​ത്.

ബെ​ൻ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ലു​ള്ള​ത്. എ​ന്നാ​ൽ സം​ഭ​വം ക​ഴി​ഞ്ഞ് 36 മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ബെ​ൻ കീ​ഴ​ട​ങ്ങി​യ​തെ​ന്ന​തി​നാ​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ അ​പ​ക​ട​സ​മ​യം പ്ര​തി മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​ന് പ്രാ​യോ​ഗി​ക​ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ട്.

ശ​നി​യാ​ഴ്ച രാ​ത്രി 11.40ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ചാ​വ​ക്കാ​ട് എ​ട​ക്ക​ഴി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ മു​നീ​ർ, ഭാ​ര്യ ഷി​ഫ്‌​ന, മ​ക​ൻ എ​മി​ൽ ഐ​ബ​ക് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Kerala

ഫോ​ൺ വി​ളി​ക്കാ​ൻ വ​ഴി​യ​രി​കി​ൽ ബൈ​ക്ക് നി​ർ​ത്തി; നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ചു

തൃ​ശ്ശൂ​ർ: തൃ​ശ്ശൂ​രി​ലെ കു​ന്നം​കു​ള​ത്ത് നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് കു​ഞ്ഞ​ട​ക്കം ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ടു. ചാ​വ​ക്കാ​ട് എ​ട​ക്ക​ഴി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ മു​നീ​ർ (35), ഭാ​ര്യ സ​ഫ്ന (25), മൂ​ന്ന് വ​യ​സു​കാ​ര​നാ​യ മ​ക​ൻ യാ​മി​ൽ ഐ​ബ​ക് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​യോ​ടെ ഗു​രു​വാ​യൂ​ർ-​കു​ന്നം​കു​ളം റോ​ഡി​ലെ കു​റു​ക്ക​ൻ​പാ​റ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ടും​ബം, ഫോ​ൺ കോ​ൾ വ​ന്ന​തി​നെ തു​ട​ർ​ന്ന് വ​ഴി​യ​രി​കി​ൽ ബൈ​ക്ക് നി​ർ​ത്തി സം​സാ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ബൈ​ക്കി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.ഇ​ടി​ച്ച ആ​ഘാ​ത​ത്തി​ൽ മൂ​വ​രും 50 മീ​റ്റ​റോ​ളം ദൂ​ര​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണു. സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​ലും ട്രാ​ൻ​സ്ഫോ​ർ​മ​റി​ലും ബൈ​ക്ക് ചെ​ന്നി​ടി​ച്ച​തോ​ടെ വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ണ​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം സ​ങ്കീ​ർ​ണ​മാ​ക്കി. 

ബാ​റി​ൽ നി​ന്ന് മ​ട​ങ്ങു​ക​യാ​യി​രു​ന്ന കാ​ർ ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു. അ​പ​ക​ട​ത്തി​ന് ശേ​ഷം ഡ്രൈ​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ട് യാ​ത്ര​ക്കാ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി തൃ​ശ്ശൂ​ർ ക​യ്പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ കാ​റി​ടി​ച്ച് ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നു​ള്ള എ​ട്ട് എ​ഞ്ചി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച​തി​ന് തൊ​ട്ടു​പി​റ്റേ​ന്നാ​ണ് ഈ ​ദു​ര​ന്തം സം​ഭ​വി​ച്ച​ത്. 

Kerala

അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ച സം​ഭ​വം; ഡ്രൈ​വ​ർ​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

തൃ​ശൂ​ർ: കു​ന്നം​കു​ള​ത്ത് കാ​ർ ബു​ള്ള​റ്റി​ൽ ഇ​ടി​ച്ച് മൂ​ന്നു​വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. കു​ന്നം​കു​ളം ആ​ർ​ത്താ​റ്റ് കു​റു​ക്ക​ൻ​പാ​റ കു​രി​ശു​പ​ള്ളി​ക്ക് സ​മീ​പം ആ​യി​രു​ന്നു അ​പ​ക​ടം.

അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ നി​ർ​ത്തി​യി​ട്ട ബു​ള്ള​റ്റി​ലി​ടി​ച്ച് മൂ​ന്നു​വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് പ്ര​തി​യാ​യ കാ​ർ ഡ്രൈ​വ​ർ​ക്കാ​യി കു​ന്നം​കു​ളം പൊ​ലി​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യ​ത്.

ആ​ർ​ത്താ​റ്റ് അ​യ്യ​ൻ​കു​ള​ങ്ങ​ര വീ​ട്ടി​ൽ ബെ​ൻ (31) ആ​ണ് കേ​സി​ലെ പ്ര​തി. രാ​ജ്യം വി​ടു​ന്ന​ത് ത​ട​യാ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും പൊ​ലി​സ് അ​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച രാ​ത്രി 11.40ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ചാ​വ​ക്കാ​ട് എ​ട​ക്ക​ഴി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ മു​നീ​ർ, ഭാ​ര്യ ഷി​ഫ്‌​ന, മ​ക​ൻ എ​മി​ൽ ഐ​ബ​ക് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Kerala

ക​യ്പ​മം​ഗ​ലം അ​പ​ക​ടം; ലോ​റി ഡ്രൈ​വ​ർ പി​ടി​യി​ൽ

തൃ​ശൂ​ർ: തൃ​ശൂ​ർ ക​യ്പ​മം​ഗ​ല​ത്ത് എ​ട്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ അ​പ​ക​ട​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ പി​ടി​യി​ൽ. മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന സ്വ​ദേ​ശി ദു​ക്കാ​റാം കാം​ബ്ലെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ക​യ്പ​മം​ഗ​ലം മൂ​ന്നു​പീ​ടി​ക​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട ഇ​യാ​ളെ നാ​ട്ടു​കാ​രാ​ണ് പി​ടി​കൂ​ടി പൊ​ലി​സി​ൽ ഏ​ൽ​പി​ച്ച​ത്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ പൊ​ലി​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്‌​തു​വ​രി​ക​യാ​ണ്. ലോ​റി ദേ​ശീ​യ​പാ​ത​യി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്‌​ത​താ​ണ് എ​ട്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​റി​ന്‍റെ അ​മി​ത വേ​ഗ​ത​യും വ​ഴി​യി​ൽ മ​തി​യാ​യ സൂ​ച​നാ​ബോ​ർ​ഡു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Kerala

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ബൈ​ക്കി​ലി​ടി​ച്ച് അ​പ​ക​ടം; മൂ​ന്ന് വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു

തൃ​ശൂ​ർ:​തൃ​ശൂ​ർ കു​ന്നം​കു​ള​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ബൈ​ക്കി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു. തൃ​ശൂ​ർ എ​ട​ക്ക​ഴി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ മു​നീ​ർ, ഷി​ഫ്ന, മൂ​ന്നു​വ​യ​സു​കാ​ര​ൻ എ​മി​ൽ ഐ​ബ​ക്ക് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബൈ​ക്ക് യാ​ത്രി​ക​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മൂ​വ​രും. ശ​നി​യാ​ഴ്ച രാ​ത്രി 11.40 ഓ​ടെ കു​ന്നം​കു​ളം ആ​ർ​ത്താ​റ്റ് ആ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ബൈ​ക്കി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ കാ​ർ റോ​ഡ​രി​കി​ലെ വൈ​ദ്യു​ത​പോ​സ്റ്റും ത​ക​ർ​ത്തു. അ​തേ​സ​മ​യം കാ​ർ ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്.

 

 

 

 

Sports

കെ​​സി​​എ​​ൽ: തൃ​​ശൂ​​ർ പൊ​​രു​​തു​​ന്നു

കാ​​ര്യ​​വ​​ട്ടം: കേ​​ര​​ളാ ക്രി​​ക്ക​​റ്റ് ലീ​​ഗ് ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ൽ തൃ​​ശൂ​​ർ പൊ​​രു​​തു​​ന്നു. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത കാ​​ലി​​ക്ക​​ട്ട് 20 ഓ​​വ​​റി​​ൽ ഒമ്പതു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 167 റ​​ണ്‍​സ് നേ​​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ പ​ത്ത​ത് ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 85 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ് തൃ​ശൂ​ർ. വി​ജ​യ​ത്തി​ലേ​ക്ക് അ​വ​ർ​ക്ക് ഇ​നി ഏ​ഴ് വി​ക്ക​റ്റ് ബാ​ക്കി നി​ൽ​ക്കേ 10 ഓ​വ​റി​ൽ 83 റ​ണ്‍​സ് കൂ​ടി വേ​ണം.

കാ​​ലി​​ക്ക​​ട്ടി​​ന്‍റെ വെ​​ടി​​ക്കെ​​ട്ടു ബാ​​റ്റ​​ർ​​മാ​​രു​​ടെ വി​​ക്ക​​റ്റു​​ക​​ൾ തൃ​​ശൂ​​രി​​ന്‍റെ ആ​​ന​​ന്ദ് ജോ​​സ​​ഫും ശ​​ര​​ത്ച​​ന്ദ്ര​​പ്ര​​സാ​​ദും ചേ​​ർ​​ന്നു പി​​ഴു​​ത​​പ്പോ​​ൾ കാ​​ലി​​ക്ക​​ട്ടി​​ന് കൂ​​റ്റ​​ൻ സ്കോ​​ർ പ​​ടു​​ത്തു​​യ​​ർ​​ത്താ​​ൻ ക​​ഴി​​ഞ്ഞി​​ല്ല.

ആ​​ദ്യ 10 ഓ​​വ​​ർ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 74 എ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു കാ​​ലി​​ക്ക​​ട്ട്. 14-ാം ഓ​വ​റി​ലെ ആ​ദ്യ​പ​ന്ത് അ​ഖി​ൽ സ്ക​റി​യ സി​ക്സ​് പാ​യി​ച്ച് കാ​ലി​ക്ക​റ്റ് സ്കോ​ർ 100 ക​ട​ത്തി. എ​ന്നാ​ൽ തൊ​ട്ട​ടു​ത്ത പ​ന്തി​ൽ ബി​ജു നാ​രാ​യ​ണ​ൻ അ​ഖി​ലി​നെ (45) ആ​ന​ന്ദ് ജോ​സ​ഫി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു.

കാ​ലി​ക്ക​ട്ട് മൂ​ന്നു വി​ക്ക​റ്റി​ന് 105. 15-ാം ഓ​വ​റി​ലെ ആ​ദ്യ പ​ന്തി​ൽ എം.​എ​സ്. അ​ഖി​ൽ അ​ശ്വി​ൻ ആ​ന​ന്ദി​നെ (40) പ​വ​ലി​യ​നി​ലേ​ക്ക് അ​യ​ച്ചു. തു​​ട​​ർ​​ന്ന് സ​​കോ​​ർ വേ​​ഗം ച​​ലി​​പ്പി​​ക്കാ​​ൻ കാ​​ലി​​ക്ക​​ട്ട് ബാ​​റ്റ​​ർമാ​​ർ​​ക്കാ​​യി​​ല്ല.

Kerala

തൃ​ശൂ‍​ർ ക​യ്പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

ക​യ്പ​മം​ഗ​ലം: ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ച​ര​ക്ക് ലോ​റി​യു​ടെ പി​ന്നി​ൽ കാ​ർ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ട്ടു പേ​ർ മ​രി​ച്ചു. ക​യ്പ​മം​ഗ​ലം പ​ന​മ്പി​ക്കു​ന്ന് സെ​ന്‍റ​റി​ൽ രാ​ത്രി 12 ഓ​ടെ​യാ​ണ് അ​പ​ക​ടം.

നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ദേ​ശീ​യ​പാ​ത​യി​ലെ ഡൈ​വേ​ർ​ഷ​ൻ ഭാ​ഗ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ച​ര​ക്ക് ലോ​റി​യു​ടെ പി​ന്നി​ലേ​ക്കാ​ണ് ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​ർ ഇ​ടി​ച്ചു​ക​യ​റി​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. എ​ല്ലാ​വ​രും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ച​താ​യാ​ണ് വി​വ​രം.

Kerala

സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം ത​ട​യാ​നെ​ത്തി​യ യു​വാ​വി​ന് നേ​രെ ആ​ക്ര​മ​ണം; പ്ര​തി പി​ടി​യി​ൽ

തൃ​ശൂ​ര്‍: സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ൽ ന​ടു​റോ​ഡി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത് ക​ണ്ട് പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. പോ​ര്‍​ക്കു​ളം അ​ഗ​തി​യൂ​ര്‍ ചി​ല്‍​ഡ്ര​ന്‍​സ് ന​ഗ​ര്‍ സ്വ​ദേ​ശി വി​നീ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്.

ചി​ല്‍​ഡ്ര​ന്‍​സ് ന​ഗ​ര്‍ സ്വ​ദേ​ശി ഷി​നോ​യി​ക്ക് ആ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. അ​ക്കി​ക്കാ​വ് ചി​ല്‍​ഡ്ര​ന്‍​സ് ന​ഗ​ര്‍ ജം​ഗ്ഷ​നി​ല്‍ വ​ച്ച് ആ​യി​രു​ന്നു സം​ഭ​വം. പ്ര​തി​യും സ​ഹോ​ദ​ര​നും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷം ക​ണ്ട് ത​ട​യാ​നെ​ത്തി​യ ഷി​നോ​യി​യെ മ​ര​പ്പ​ട്ടി​ക​കൊ​ണ്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​യെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ഷി​നോ​യി​യെ വെ​ട്ടു​ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പി​ച്ചു. സം​ഭ​വ​ത്തി​ൽ കു​ന്നം​കു​ളം പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

National

മംഗള എക്‌സ്പ്രസില്‍ ഭക്ഷ്യവിഷബാധ; തൃ​​​​ശൂ​​​​രി​​​​ലെ 50 സ്‌​​​​കൂ​​​​ള്‍ വി​​​ദ്യാ​​​ർ​​​ഥി​​​​ക​​​​ള്‍ ചി​​​​കി​​​​ത്സ ​തേ​​​​ടി

ഖാ​​​​ണ്ഡ​​​​വ: ഡ​​​​ല്‍ഹി ഹ​​​​സ്ര​​​​ത് നി​​​​സാ​​​​മു​​​​ദ്ദീ​​​​നി​​​​ല്‍നി​​​​ന്നു കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള മം​​​​ഗ​​​​ള എ​​​​ക്‌​​​​സ്പ്ര​​​​സി​​​​ല്‍ ഭ​​​​ക്ഷ്യ​​​​വി​​​​ഷ​​​​ബാ​​​​ധ.

ഇ​​​​തേ​​​​ത്തു​​​​ട​​​​ര്‍ന്ന് തൃ​​​​ശൂ​​​​രി​​​​ല്‍നി​​​​ന്നു​​​​ള്ള 50 ഓ​​​​ളം സ്‌​​​​കൂ​​​​ള്‍വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഖാ​​​​ണ്ഡ​​​​്‌വ​​​​​​​​യി​​​​ല്‍ ചി​​​​കി​​​​ത്സ തേ​​​​ടി. ട്രെ​​​​യി​​​​ന്‍ വെ​​​​ള്ളി​​​​യാ​​​​ഴ്ച ഇ​​​​റ്റാ​​​​ര്‍സി​​​​യി​​​​ല്‍ എ​​​​ത്തി​​​​യ​​​​തോ​​​​ടെ കു​​​​ട്ടി​​​​ക​​​​ള്‍ക്കു ഛര്‍ദി​​​​യും വ​​​​യ​​​​റി​​​​ള​​​​ക്ക​​​​വും അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ട്രെ​​​​യി​​​​ൻ പൈ​​​​ല​​​​റ്റ് വി​​​​വ​​​​രം ന​​​​ൽ​​​​കി​​​​യ​​​​തോ​​​​ടെ ഖാ​​​​ണ്ഡ​​​​്‌വ​​​​ സ്റ്റേ​​​​ഷ​​​​നി​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ സം​​​​ഘം ത​​​​യാ​​​​റാ​​​​യി നി​​​​ന്നു. രാ​​​​ത്രി ഒ​​​​മ്പ​​​​തോ​​​ടെ​​​യാ​​​ണു ​ട്രെ​​​​യി​​​​ന്‍ ഖാ​​​​ണ്ഡ​​​​്‌വ​​​​യി​​​​ല്‍ എ​​​​ത്തി​​​​യ​​​​ത്. കു​​​​ട്ടി​​​​ക​​​​ള്‍ക്കു പ്ര​​​ഥ​​​മ​​​ശു​​​​ശ്രൂ​​​​ഷ ന​​​​ല്‍കി​​​​യ​​​​ശേ​​​​ഷം 9.45ന് ​​​​ട്രെ​​​​യി​​​​ന്‍ യാ​​​​ത്ര തു​​​​ട​​​​രു​​​​ക​​​​യും ചെ​​​​യ്തു.

80 ഓ​​​ളം വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ളും അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​മാ​​​​ണ് യാ​​​​ത്രാ​​​​സം​​​​ഘ​​​​ത്തി​​​​ല്‍ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. യാ​​​​ത്ര​​​​യി​​​​ലു​​​​ട​​​​നീ​​​​ളം ട്രെ​​​​യി​​​​നി​​​​ലെ പാ​​​​ന്‍ട്രി​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള ഭ​​​​ക്ഷ​​​​ണ​​​​മാ​​​​ണു ക​​​​ഴി​​​​ച്ച​​​​തെ​​​​ന്ന് അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍ പ​​​​റ​​​​ഞ്ഞു.ട്രെ​​​യി​​​ൻ ഇ​​​ന്നു രാ​​​വി​​​ലെ തൃ​​​ശൂ​​​രി​​​ൽ എ​​​ത്തും.

Kerala

തൃ​ശൂ​രി​ലെ ലു​ലു മാ​ളി​നാ​യി ഏ​റ്റെ​ടു​ത്ത ഭൂ​മി ത​രം​മാ​റ്റം; പു​നഃ​പ​രി​ശോ​ധി​ച്ച് നി​യ​മ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: തൃ​ശൂ​ർ അ​യ്യ​ന്തോ​ളി​ൽ ലു​ലു മാ​ളി​നുവേണ്ടി ഏ​റ്റെ​ടു​ത്ത ഭൂ​മി ത​രം മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ പു​നഃ​പ​രി​ശോ​ധി​ച്ച് നി​യ​മ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി.

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ, ജ​സ്റ്റീ​സ് ബ​സ​ന്ത് ബാ​ലാ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ ബെ​ഞ്ച് റ​വ​ന്യു അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഭൂ​മി പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. ഭൂ​മി ഡാ​റ്റാ ബാ​ങ്കി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ ആ​ഡി​ഒ​യു​ടെ ന​ട​പ​ടി റ​ദ്ദാ​ക്കി​യ സിം​ഗി​ൾ​ ബെ​ഞ്ച് ഉ​ത്ത​ര​വ് ഡി​വി​ഷ​ൻ​ ബെ​ഞ്ച് ശ​രി​വ​ച്ചു.

ന​ട​പ​ടി​ക്കുമു​മ്പ് കൃ​ഷി ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ട് തേ​ട​ണ​മെ​ന്ന ച​ട്ടം ആ​ർ​ഡി​ഒ പാ​ലി​ച്ചി​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യാ​ണി​ത്.​ലു​ലു​വി​ന്‍റെ അ​പേ​ക്ഷ​യി​ൽ കൃ​ഷി ഓ​ഫീ​സ​ർ ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

റി​പ്പോ​ർ​ട്ടു​ക​ൾ പ​രി​ശോ​ധി​ച്ച് ആ​ർ​ഡി​ഒ 30 ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്ക​ണം. ത​രം​മാ​റ്റ​ത്തി​ൽ വ്യ​ക്ത​ത വ​ന്നശേ​ഷം ക​ള​ക്ട​ർ​ക്ക് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാം. പ​രാ​തി​യു​ന്ന​യി​ച്ച വേ​ലൂ​പ്പാ​ടം ടി.​എ​ൻ. മു​കു​ന്ദ​ന്‍റെ വാ​ദ​ങ്ങ​ളും ആ​ർ​ഡി​ഒ കേ​ൾ​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Kerala

മം​ഗ​ള ല​ക്ഷ​ദ്വീ​പ് എ​ക്സ്പ്ര​സി​ല്‍ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ; ചി​കി​ത്സ തേ​ടി​യ​ത് 50ഓ​ളം പേ​ർ

തൃ​ശൂ​ര്‍: മം​ഗ​ള ല​ക്ഷ​ദ്വീ​പ് എ​ക്സ്പ്ര​സി​ല്‍ യാ​ത്ര ചെ​യ്ത മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് പ​ഠ​ന​യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ സം​ഘ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്.

80 അം​ഗ സം​ഘ​ത്തി​ലെ 50ഓ​ളം കു​ട്ടി​ക​ള്‍​ക്കാ​ണ് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. 15നും 18​നും ഇ​ട​യി​ലു​ള്ള​വ​രാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ധ്യാ​പ​ക​രും സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​രെ​യും ഹെ​ല്‍​പ്പ് ലൈ​നി​ലും വി​വ​രം അ​റി​യി​ച്ചു.

ഇ​തേ​തു​ട​ർ​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ ഖ​ണ്ട്വ ജം​ഗ്ഷ​ന്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ അ​ധി​കൃ​ത​ര്‍ മെ​ഡി​ക്ക​ല്‍ ടീ​മി​നെ ത​യാ​റാ​ക്കി​യി​രു​ന്നു. ഖ​ണ്ട്വ ജം​ഗ്ഷ​നി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30 ഓ​ടെ എ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളെ പു​റ​ത്തി​റ​ത്തി പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി.

കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​യെ​ന്ന് ഉ​റ​പ്പാ​ക്കി 40 മി​നി​റ്റ് വൈ​കി ട്രെ​യി​ന്‍ യാ​ത്ര തു​ട​ര്‍​ന്നു. മു​ന്‍​ക​രു​ത​ലെ​ന്ന നി​ല​യി​ല്‍ റെ​യി​ല്‍​വേ​യു​ടെ പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ ടീം ​ഭു​സാ​വ​ല്‍ സ്റ്റേ​ഷ​ന്‍ വ​രെ വി​ദ്യാ​ര്‍​ഥി​ക​ളെ ട്രെ​യ​നി​ല്‍ അ​നു​ഗ​മി​ച്ചു.

Kerala

മ​ക​ൻ അ​ച്ഛ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി; പ്ര​തി ക​സ്റ്റ​ഡി​യി​ൽ

തൃ​ശൂ​ർ: അ​ച്ഛ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ മ​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് തൃ​ശൂ​ർ തൊ​യ​ക്കാ​വി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ വേ​ലി​യ​ത്ത് കു​മാ​ര​ൻ (75) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ മ​ക​ൻ പ്ര​ജീ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ശേ​ഷം വീ​ട്ടി​ലെ​ത്തി​യ കു​മാ​ര​നെ മ​ക​ൻ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​മാ​ര​നെ ഉ​ട​ൻ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ്ര​ജീ​ഷ് ല​ഹ​രി​ക്ക് അ​ടി​മ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

പൂ​ര​ന​ഗ​രം ഇ​നി പു​ലി​ന​ഗ​ര​മാ​കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം; ആ​വേ​ശ​ക്ക​ട​ലാ​യി തൃ​ശൂ​രി​ന്‍റെ വീ​ഥി​ക​ൾ

തൃ​ശൂ​ർ: അ​ര​മ​ണി​കി​ലു​ക്കി​യും താ​ള​ത്തി​നൊ​ത്ത് ചു​വ​ടു​വെ​ച്ചും പു​ലി​ക്കൂ​ട്ട​ങ്ങ​ൾ തൃ​ശൂ​രി​ന്‍റെ വീ​ഥി​ക​ൾ കീ​ഴ​ട​ക്കാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലോ​ടെ ന​ഗ​ര​ത്തി​ൽ പു​ലി​ക്ക​ളി​യു​ടെ ആ​വേ​ശം നി​റ​യും. പു​ല​ർ​ച്ചെ മു​ത​ൽ മ​ട​ക​ളി​ൽ പു​ലി​യൊ​രു​ക്ക​ങ്ങ​ൾ ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​ണ്. പു​ലി​വേ​ഷ​മ​ണി​യാ​നു​ള്ള​വ​ർ ഊ​ഴം കാ​ത്തു​നി​ൽ​ക്കു​മ്പോ​ൾ ഒ​രു​ക്ക​ങ്ങ​ൾ കാ​ണാ​ൻ വ​ൻ ജ​നാ​വ​ലി​യാ​ണ് മ​ട​ക​ളി​ലെ​ത്തു​ന്ന​ത്.

വ​ര​യ​ൻ​പു​ലി, വ​യ​റ​ൻ​പു​ലി, ക​രി​മ്പു​ലി, ഫ്ലൂ​റ​സ​ന്‍റ് പു​ലി തു​ട​ങ്ങി വി​വി​ധ നി​റ​ങ്ങ​ളി​ലും രൂ​പ​ങ്ങ​ളി​ലു​മു​ള്ള പു​ലി​ക​ൾ ഇ​ത്ത​വ​ണ​ത്തെ അ​ണി​നി​ര​ക്കും. കു​ട്ടി​പ്പു​ലി, പെ​ൺ​പു​ലി, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ പു​ലി തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന വേ​ഷ​ങ്ങ​ളും കാ​ഴ്ച​ക്കാ​രെ ആ​ക​ർ​ഷി​ക്കും. അ​യ്യ​ന്തോ​ൾ, കു​ട്ട​ൻ​കു​ള​ങ്ങ​ര, സീ​താ​റാം മി​ൽ, ച​ക്കാ​മു​ക്ക്, നാ​യ്ക്ക​നാ​ൽ, വി​യ്യൂ​ർ യു​വ​ജ​ന സം​ഘം, ശ​ങ്ക​രം​കു​ള​ങ്ങ​ര, പ​ട്ടു​രാ​യ്ക്ക​ൽ, ഒ​ള​രി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള സം​ഘ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ന​ഗ​ര​ത്തെ പു​ലി​ന​ഗ​ര​മാ​ക്കു​ന്ന​ത്.

ഓ​രോ സം​ഘ​ത്തി​ലും 51 പു​ലി​ക​ൾ​ക്കൊ​പ്പം വാ​ദ്യ​സം​ഘ​വും നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളു​മു​ണ്ടാ​കും. കു​ട്ട​ൻ​കു​ള​ങ്ങ​ര ദേ​ശ​മാ​ണ് ആ​ദ്യം സ്വ​രാ​ജ് റൗ​ണ്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക. ബി​നി ടൂ​റി​സ്റ്റ് ഹോ​മി​ന് മു​ന്നി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. എം​ജി റോ​ഡ് വ​ഴി ആ​റ് സം​ഘ​ങ്ങ​ളും ഷൊ​ർ​ണൂ​ർ റോ​ഡ് വ​ഴി ഒ​രു സം​ഘ​വും വ​ട​ക്കേ സ്റ്റാ​ൻ​ഡ് വ​ഴി ര​ണ്ട് സം​ഘ​ങ്ങ​ളും സ്വ​രാ​ജ് റൗ​ണ്ടി​ലെ​ത്തും.

Kerala

പു​ലി​യി​റ​ങ്ങും, ന​ഗ​രം വി​റ​യ്ക്കും

തൃ​​​ശൂ​​​ർ: അ​​​സു​​​ര​​​താ​​​ളം കൊ​​​ട്ടി​​​ക്ക​​​യ​​​റു​​​ന്പോ​​​ൾ, അ​​​ര​​​മ​​​ണി​​​യും വ​​​യ​​​റും കു​​​ലു​​​ക്കി വ​​​ന്യ​​​മാ​​​യ ചു​​​വ​​​ടു​​​ക​​​ളു​​​മാ​​​യി മ​​​ട​​​വി​​​ട്ടി​​​റ​​​ങ്ങു​​​ന്ന പു​​​ലി​​​ക​​​ൾ​​​ക്കൊ​​​പ്പം ചേ​​​രാ​​​ൻ തൃ​​​ശൂ​​​ർ ന​​​ഗ​​​രം ത​​​യാ​​​ർ.

പു​​​ലി​​​മ​​​ട​​​ക​​​ളി​​​ൽ​​​നി​​​ന്നു വ​​​ര​​​യ​​​ൻ​​​പു​​​ലി​​​ക​​​ളും പു​​​ള്ളി​​​പ്പു​​​ലി​​​ക​​​ളും ക​​​രി​​​ന്പു​​​ലി​​​ക​​​ളും ഇ​​​ന്നു വൈ​​​കി​​​ട്ട് നാ​​​ലു​​​മു​​​ത​​​ല്‍ സ്വ​​​രാ​​​ജ് റൗ​​​ണ്ടി​​​ലേ​​​ക്കു കു​​​തി​​​ച്ചെ​​​ത്തും. നി​​​റ​​​ങ്ങ​​​ളും താ​​​ള​​​വും ചു​​​വ​​​ടു​​​ക​​​ളും മേ​​​ള​​​വും ചേ​​​ർ​​​ന്ന് ന​​​ഗ​​​ര​​​വീ​​​ഥി​​​ക​​​ൾ പു​​​ലി​​​ക്ക​​​ട​​​ലാ​​​യി മാ​​​റു​​​ന്ന കാ​​​ഴ്ച​​​യ്ക്ക് ഇ​​​നി മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ മാ​​​ത്രം.

ഒ​​​ന്പ​​​തു​​​ദേ​​​ശ​​​ങ്ങ​​​ൾ, നാ​​​നൂ​​​റ്റി​​​യ​​​ന്പ​​​തി​​​ലേ​​​റെ പു​​​ലി​​​ക​​​ൾ, നൂ​​​റു​​​ക​​​ണ​​​ക്കി​​​നു ക​​​ലാ​​​കാ​​​ര​​​ൻ​​​മാ​​​ർ, പു​​​ലി​​​ക്ക​​​ളി​​​പ്രേ​​​മി​​​ക​​​ൾ ചേ​​​ർ​​​ന്നൊ​​​ഴു​​​കു​​​ന്ന ജ​​​ന​​​സാ​​​ഗ​​​രം... തൃ​​​ശൂ​​​രി​​​ന്‍റെ ത​​​ന​​​തു ക​​​ലാ​​​രൂ​​​പ​​​മാ​​​യ പു​​​ലി​​​ക്ക​​​ളി​​​മ​​​ഹോ​​​ത്സ​​​വ​​​ത്തി​​​ന് അ​​​ര​​​ങ്ങു​​​ണ​​​രു​​​ക​​​യാ​​​ണ്.

ഓ​​​രോ ദേ​​​ശ​​​ത്തി​​​നും സ്വ​​​ന്തം താ​​​ള​​​വും ഭാ​​​വ​​​വും അ​​​ത്ഭു​​​ത​​​ങ്ങ​​​ളും. ഓ​​​ണാ​​​ഘോ​​​ഷ​​​ത്തേ​​​ക്കാ​​​ൾ ഉ​​​പ​​​രി തൃ​​​ശൂ​​​രി​​​ന്‍റെ മ​​​ണ്ണും മ​​​ന​​​സും പാ​​​ര​​​ന്പ​​​ര്യ​​​വും ഒ​​​രു​​​മി​​​ച്ചു ചു​​​വ​​​ടു​​​വ​​​യ്ക്കു​​​ന്ന മ​​​ഹോ​​​ത്സ​​​വ​​​ത്തി​​​ന് പു​​​ലി​​​മ​​​ട​​​ക​​​ൾ ഒ​​​രു​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞു.

പു​​​ലി​​​ക്ക​​​ളി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം ര​​​ണ്ടു​​​മു​​​ത​​​ൽ തൃ​​​ശൂ​​​ർ ന​​​ഗ​​​ര​​​ത്തി​​​ലും പ​​​രി​​​സ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ഗ​​​താ​​​ഗ​​​ത​​​നി​​​യ​​​ന്ത്ര​​​ണ​​​മു​​​ണ്ടാ​​​വും. സ്വ​​​കാ​​​ര്യ​​​ബ​​​സു​​​ക​​​ൾ​​​ക്കും നി​​​യ​​​ന്ത്ര​​​ണ​​​മു​​​ണ്ട്. സ്വ​​​രാ​​​ജ് റൗ​​​ണ്ടി​​​ലും സ​​​മീ​​​പ​​​റോ​​​ഡു​​​ക​​​ളി​​​ലും രാ​​​വി​​​ലെ മു​​​ത​​​ൽ പാ​​​ർ​​​ക്കിം​​​ഗ് അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല.

Kerala

ബ്രൂ​ണ​യ്‌​യി​ലു​ള്ള​ത് കു​റു​പ്പ​ല്ല; ഫോ​ണി​ൽ സം​സാ​രി​ച്ചു​വെ​ന്ന് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് എ​സി​പി

തൃ​ശൂ​ർ: പി​ടി​കി​ട്ടാ​പ്പു​ള്ളി സു​കു​മാ​ര​ക്കു​റി​പ്പ് ബ്രൂ​ണ​യ്‌​യി​ലു​ണ്ടെ​ന്ന രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്ന ചി​ത്രം പോ​ലീ​സ് ത​ള്ളി. പ്ര​ച​രി​ച്ച ചി​ത്രം തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി ക​രു​മ​ത്ര സ്വ​ദേ​ശി ദാ​മോ​ദ​രമേ​നോ​ന്‍റെ​താ​ണെ​ന്നും സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് എ​സി​പി ബി​ജോ​യ് തോ​മ​സ് പ​റ​ഞ്ഞു.

ദാ​മോ​ദ​ര മേ​നോ​ന്‍റെ പേ​രി​ൽ ക​രു​മ​ത്ര​യി​ൽ പ​ത്ത് സെ​ന്‍റ് ഭൂ​മി​യു​ണ്ടെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചെ​ന്നും എ​സി​പി വ്യ​ക്ത​മാ​ക്കി. പ്ര​ച​രി​ക്കു​ന്ന ചി​ത്രം ദാ​മോ​ദ​ര മേ​നോ​ന്‍റെ​താ​ണെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ദാ​മോ​ദ​ര മേ​നോ​നു​മാ​യി സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് എ​സി​പി ഫോ​ണി​ൽ സം​സാ​രി​ച്ചു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും നി​ല​വി​ൽ വി​ദേ​ശ​ത്താ​ണെ​ന്നും നാ​ട്ടി​ലേ​ക്ക് വ​രാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ഫോ​ണി​ൽ പ​റ​ഞ്ഞ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം ദാ​മോ​ദ​ര മേ​നോ​ന്‍റെ ചി​ത്രം പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രെ കു​ടും​ബം നി​യ​മ ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ക​യാ​ണ്. ചി​ത്രം എ​ങ്ങ​നെ പ്ര​ച​രി​ച്ചു എ​ന്ന​തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം. സു​കു​മാ​ര കു​റു​പ്പി​ന്‍റെ ചി​ത്ര​മെ​ന്ന പേ​രി​ൽ മു​ൻ​പും ചി​ല ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

എ​യിം​സി​നെ കു​റി​ച്ച് ഒ​ര​ക്ഷ​രം പോ​ലും മി​ണ്ടി​യി​ട്ടി​ല്ല; മ​ല​ക്കം മ​റി​ഞ്ഞ് സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: എ​യിം​സ് തൃ​ശൂ​രി​ൽ സ്ഥാ​പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ൽ​ മ​ല​ക്കം മ​റി​ഞ്ഞ് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മ​യ​ത്ത് താ​ൻ എ​യിം​സി​നെ​ക്കു​റി​ച്ച് ഒ​ര​ക്ഷ​രം പോ​ലും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് അദ്ദേഹം വ്യ​ക്ത​മാ​ക്കി. എ​യിം​സി​നെ സം​ബ​ന്ധി​ച്ച് ഒ​രു ഇ​ല​ക്ഷ​ൻ പ്ര​ചാ​ര​ണ​ത്തി​ലും സം​സാ​രി​ച്ചി​ട്ടി​ല്ല.

നി​ങ്ങ​ൾ​ക്ക് എ​ല്ലാ പ്ര​സം​ഗ​ങ്ങ​ളും എ​ടു​ത്തു​നോ​ക്കാ​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. തൃ​ശൂ​രി​ൽ എ​യിം​സ് വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് താ​നെ​ന്നും എ​ന്നാ​ൽ കേ​ര​ള സ​ർ​ക്കാ​ർ വി​ചാ​രി​ച്ചാ​ൽ മാ​ത്ര​മേ അ​ത് സാ​ധ്യ​മാ​കൂ​വെ​ന്നും കേ​ന്ദ്ര​മ​ന്ത്രി വ്യക്തമാക്കി. എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി മ​ണ്ണു​ത്തി​യി​ലും പോ​ലീ​സ് അ​ക്കാ​ദ​മി​യി​ലും സ്ഥ​ല​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കൂ​ടാ​തെ മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ലീ​സ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ 400 ഏ​ക്ക​റോ​ളം സ്ഥ​ല​മു​ണ്ടെ​ന്നും അ​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. മു​ൻ സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ വ​ലി​യ വി​മു​ഖ​ത​യാ​ണ് കാ​ണി​ച്ച​തെ​ന്നും ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​രെ​ങ്കി​ലും അ​തേ നി​ല​പാ​ട് സ്വീ​ക​രി​ക്ക​രു​തെ​ന്നും സു​രേ​ഷ് ഗോ​പി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ പ​രാ​മ​ർ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​രേ​ഷ് ഗോ​പി​യു​ടെ പു​തി​യ വി​ശ​ദീ​ക​ര​ണം ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നി​ട​യാ​ക്കു​ന്നു​ണ്ട്. തൃ​ശൂ​രി​ൽ മ​ത്സ​രി​ക്കാ​ൻ എ​ത്തു​ന്ന​തി​ന് മു​ൻ​പ് എ​യിം​സി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ സ​മ്മ​തി​ച്ചി​രു​ന്നു. അ​ന്ന് എ​യിം​സ് ആ​ല​പ്പു​ഴ ത​ന്നെ എ​ന്നാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ​ത്.

Kerala

ചായകുടിച്ചു നിന്നവരുടെ മേൽ ടാങ്കർ ലോറി പാഞ്ഞുകയറി; രണ്ടു മരണം

തൃശൂ‍ർ: ചേലക്കോട് നിയന്ത്രണംവിട്ട മിൽമ ടാങ്കർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്.

പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് ചേലക്കോട്ടിൽ വണ്ടി നിർത്തി ചായകുടിക്കാൻ എത്തിയതായിരുന്നു. കല്ലേപ്പാടം സ്വദേശിയായ ഷെമീർ പഴയന്നൂരിലേക്ക് പോകുന്ന വഴിയാണ് ഇവിടെയെത്തിയത്.

ഇതിനിടെ അതുവഴി വന്ന മിൽമയുടെ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇരുവരുടെയും മേലേക്ക് പാഞ്ഞുകയറുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട ഇരുവരെയും പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Kerala

വീ​ട് കു​ത്തി​ത്തു​റ​ന്ന് 50 പ​വ​ൻ ക​വ​ർ​ന്നു; മോ​ഷ​ണം പോ​യ​ത് വി​വാ​ഹാ​വ​ശ്യ​ത്തി​നാ​യി ക​രു​തി​യ സ്വ​ർ​ണം

തൃ​ശൂ​ർ: വീ​ട് കു​ത്തി​ത്തു​റ​ന്ന് 50 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി. പേ​രാ​മം​ഗ​ലം പ​റ​പ്പൂ​ർ സ്വ​ദേ​ശി​യും തു​ണി​ക്ക​ട ഉ​ട​മ​യു​മാ​യ ഷ​ക്കീ​റി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മ​ക​ളു​ടെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ങ്ങി സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്.

വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​യ​റി​യ​ത്. മ​ക​ളു​ടെ വി​വാ​ഹം ഒ​ക്ടോ​ബ​റി​ൽ ന​ട​ത്താ​നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പു​ല​ർ​ച്ചെ ഒ​ന്നേ​മു​ക്കാ​ലോ​ടെ ക​ട​യി​ൽ​നി​ന്ന് ഷ​ക്കീ​റും കു​ടും​ബ​വും വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് പി​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ ത​ക​ർ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

 തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ന​ഷ്ട​മാ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. വീ​ടി​ന്‍റെ മ​റ്റൊ​രു മു​റി​യി​ൽ പ​ണം സൂ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും അ​ത് ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. വീ​ടി​ന് സ​മീ​പ​ത്തു​നി​ന്ന് മ​ദ്യ​ക്കു​പ്പി​യും ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

ക​ണ്ടാ​ൽ ഓ​ക്കാ​നം വ​രു​ന്ന ക​ലാ​വൈ​കൃ​തം; പു​ലി​ക്ക​ളി​യെ പ​രി​ഹ​സി​ച്ച് ന​ട​ൻ വി.​കെ.​ശ്രീ​രാ​മ​ൻ

തൃ​ശൂ​ർ: പു​ലി​ക്ക​ളി​ക്കെ​തി​രാ​യ ന​ട​ൻ വി.​കെ.ശ്രീ​രാ​മ​ന്‍റെ പ​രാ​മ​ർ​ശം വി​വാ​ദ​ത്തി​ൽ. പു​ലി​ക്ക​ളി ക​ണ്ടാ​ൽ ഓ​ക്കാ​നം വ​രു​ന്ന ക​ലാ​വൈ​കൃ​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ച​തി​നെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​രു​ക​യാ​ണ്. ക​ലാ​പ​ര​മാ​യ ആ​വ​ശ്യ​ത്തി​നാ​യി ശ​രീ​ര​ത്തി​ലെ രൂ​പ​വൈ​കൃ​ത​ത്തെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​ഭാ​സ​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​റി​പ്പി​ൽ പ​റ​യു​ന്നു.

പു​രു​ഷ​ന്മാ​രു​ടെ മാ​റും വ​യ​റും വ​ള​രു​ന്ന​ത് രൂ​പ​വൈ​കൃ​ത​മാ​ണ്. അ​തി​നെ ക​ല​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നു​മാ​യി​രു​ന്നു ശ്രീ​രാ​മ​ന്‍റെ പ​രാ​മ​ർ​ശം. ലോ​ക​ത്ത് ഇ​തു​പോ​ലൊ​രു ക​ലാ​വൈ​കൃ​തം മ​റ്റൊ​രി​ട​ത്തു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു. പു​ലി​ക്ക​ളി​യെ കും​ഭ​കു​ലു​ക്കി​ക്ക​ളി​യെ​ന്നും അ​ദ്ദേ​ഹം പറയുന്നു.

ഈ ​ക​ളി​യെ ശാ​ർ​ദൂ​ല​വി​ക്രീ​ഡി​തം എ​ന്നാ​ണ് പ​റ​യു​ന്ന​തെ​ന്നും ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം ശ്രീ​രാ​മ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. പു​ലി​ക്ക​ളി സം​ഘ​ങ്ങ​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. തൃ​ശൂ​രി​ന്‍റെ സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പു​ലി​ക്ക​ളി​യെ അ​പ​മാ​നി​ക്കു​ന്ന​താ​ണ് പ​രാ​മ​ർ​ശ​ങ്ങ​ളെ​ന്നാ​ണ് ഉ​യ​രു​ന്ന വി​മ​ർ​ശ​നം.

Sports

കെ​സി​എ​ൽ 2026 സീസൺ ഉദ്ഘാടന മത്സരം, കാലിക്കട്ട് x തൃശൂർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ​​​ത്തെ ചാ​​​ന്പ്യ​​​ന്മാ​​​രാ​​​യ കൊ​​​ച്ചി ബ്ലൂ ​​​ടൈ​​​ഗേ​​​ഴ്സും ഫൈ​​​ന​​​ലി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ച കൊ​​​ല്ലം സെ​​​യ്‌​​​ലേ​​​ഴ്സും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​ന്‍റെ സ്വ​​​ന്തം ട്രി​​​വാ​​​ൻ​​​ഡ്രം റോ​​​യ​​​ൽ​​​സും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​റു കെ​​​സി​​​എ​​​ൽ ടീ​​​മു​​​ക​​​ളും ഒ​​​രേ സ്വ​​​ര​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. ഞ​​​ങ്ങ​​​ൾ പോ​​​രാ​​​ട്ട​​​ത്തി​​​ന് ത​​​യാ​​​റാ​​​യി.

ഇ​​​നി കാ​​​ര്യ​​​വ​​​ട്ട​​​ത്തെ പ​​​ച്ച​​​പ്പാ​​​ർ​​​ന്ന അ​​​ങ്ക​​​ത്ത​​​ട്ടി​​​ൽ പോ​​​രാ​​​ട്ട​​​ത്തി​​​ന്‍റെ നാ​​​ളു​​​ക​​​ൾ​​​ക്കാ​​​യി ടീ​​​മു​​​ക​​​ൾ ഒ​​​രു​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞു. കൊ​​​ച്ചി ബ്ലൂ ​​​ടൈ​​​ഗേ​​​ഴ്സ്, ഏ​​​രീ​​​സ് കൊ​​​ല്ലം, ട്രി​​​വാ​​​ൻ​​​ഡ്രം റോ​​​യ​​​ൽ​​​സ്, തൃ​​​ശൂ​​​ർ ടൈ​​​റ്റ​​​ൻ​​​സ്, കാ​​​ലി​​​ക്ക​​​ട്ട് ഗ്ലോ​​​ബ്സ്റ്റാ​​​ർ​​​സ്, ആ​​​ല​​​പ്പി റി​​​പ്പി​​​ൾ​​​സ് എ​​​ന്നീ ടീ​​​മു​​​ക​​​ൾ ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങു​​​ന്പോ​​​ൾ പോ​​​രാ​​​ട്ട​​​ത്തിനു ചൂ​​​ടും ചൂ​​​രു​​​മേ​​​റും.

കെ​​​സി​​​എ​​​ൽ മൂ​​​ന്നാം എ​​​ഡി​​​ഷ​​​ന് ഇ​​​ന്ന് കാ​​​ര്യ​​​വ​​​ട്ട​​​ത്ത് തു​​​ട​​​ക്ക​​​മാ​​​കു​​​ന്പോ​​​ൾ ഉ​​​ച്ച​​​യ്ക്ക് 2.30ന് ​​​ആ​​​ദ്യ മ​​​ൽ​​​സ​​​ര​​​ത്തി​​​ൽ കാ​​​ലി​​​ക്ക​​​ട്ട് ഗ്ലോ​​​ബ്സ്റ്റാ​​​ർ​​​സും തൃ​​​ശൂ​​​ർ ടൈ​​​റ്റ​​​ൻ​​​സും ഏ​​​റ്റു​​​മു​​​ട്ടും. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ ചാ​​​ന്പ്യ​​​ന്മാ​​​രാ​​​യ കൊ​​​ച്ചി ബ്ലൂ​​​ടൈ​​​ഗേ​​​ഴ്സ് വൈ​​​കു​​​ന്നേ​​​രം 7.30ന് ​​​ന​​​ട​​​ക്കു​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ കൊ​​​ല്ലം സെ​​​യ്‌​​​ലേ​​​ഴ്സി​​​നെ നേ​​​രി​​​ടും.

ഓ​​​ണാ​​​ര​​​വ​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ന്നുക​​​ഴി​​​ഞ്ഞ മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്ക് ക്രി​​​ക്ക​​​റ്റ് കാ​​​ർ​​​ണി​​​വ​​​ലി​​​ന്‍റെ ദി​​​ന​​​ങ്ങ​​​ളാ​​​വും സെ​​​പ്റ്റം​​​ബ​​​ർ അ​​​ഞ്ചു​​​വ​​​രെ കാ​​​ര്യ​​​വ​​​ട്ടം അ​​​ന്താ​​​രാ​​​ഷ്‌ട്ര സ്റ്റേ​​​ഡി​​​യം സ​​​മ്മാ​​​നി​​​ക്കു​​​ന്ന​​​ത്. ബാ​​​റ്റർമാ​​​രെ ഇ​​​രു​​​കൈ​​​യും നീ​​​ട്ടി സ്വീ​​​ക​​​രി​​​ക്കു​​​ന്ന പി​​​ച്ചി​​​ൽ നി​​​ന്ന് കൂ​​​റ്റ​​​ൻ സ്കോ​​​റു​​​ക​​​ൾ​​​ക്കാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ് ക്രി​​​ക്ക​​​റ്റ് ആ​​​രാ​​​ധ​​​ക​​​ർ.

ബാ​​​റ്റർമാ​​​രു​​​ടെ​​​യും ബൗ​​​ള​​​ർ​​​മാ​​​രു​​​ടെയും ഓ​​​ണ്‍​റൗ​​​ണ്ട​​​ർ​​​മാ​​​രു​​​ടെ​​​യും ഒ​​​രു മി​​​ക​​​ച്ച നി​​​ര​​​യെ സ​​​ജ്ജ​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​താ​​​ണ് ത​​​ങ്ങ​​​ളു​​​ടെ ക​​​രു​​​ത്തെ​​​ന്നു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ ചാ​​​ന്പ്യ​​​ന്മാ​​​രാ​​​യ കൊ​​​ച്ചി ബ്ലൂ ​​​ടൈ​​​ഗേ​​​ഴ്സ് ക്യാ​​​പ്റ്റ​​​ൻ സ​​​ലി സാം​​​സ​​​ണ്‍ പ​​​റ​​​ഞ്ഞു. ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ ത​​​ന്നെ ജ​​​യ​​​ത്തോ​​​ടെ തു​​​ട​​​ങ്ങാ​​​നാ​​​ണ് ത​​​ങ്ങ​​​ൾ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നും സാ​​​ലി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

മി​​​ക​​​ച്ച താ​​​ര​​​നി​​​ര​​​യോ​​​ടെ ഇ​​​ത്ത​​​വ​​​ണ കി​​​രീ​​​ടം നേ​​​ടാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന വി​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ന്ന് മു​​​ൻ കേ​​​ര​​​ള ക്യാ​​​പ്റ്റ​​​ൻ കൂ​​​ടി​​​യാ​​​യ ആ​​​ല​​​പ്പി റി​​​പ്പി​​​ൾ​​​സ് ക്യാ​​​പ്റ്റ​​​ൻ സ​​​ച്ചി​​​ൻ ബേ​​​ബി പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ ര​​​ണ്ട് സീ​​​സ​​​ണു​​​ക​​​ളി​​​ലും സെ​​​മി​​​ഫൈ​​​ന​​​ലി​​​ൽ കാ​​​ലി​​​ട​​​റി​​​യെ​​​ങ്കി​​​ലും സ​​​ന്തു​​​ലി​​​ത​​​മാ​​​യ ടീ​​​മും മി​​​ക​​​ച്ച പ​​​രി​​​ശീ​​​ല​​​ന​​​വും ന​​​ൽ​​​കു​​​ന്ന ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ൽ ഇ​​​ത്ത​​​വ​​​ണ ക​​​പ്പ​​​ടി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്ന് തൃ​​​ശൂ​​​ർ ടൈ​​​റ്റ​​​ൻ​​​സ് ക്യാ​​​പ്റ്റ​​​ൻ എം​​​.എ​​​സ്. അ​​​ഖി​​​ൽ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

ഇ​​​ത്ത​​​വ​​​ണ കി​​​രീ​​​ട​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ ല​​​ക്ഷ്യ​​​ങ്ങ​​​ൾ ഒ​​​ന്നു​​​മി​​​ല്ലെ​​​ന്ന് ട്രി​​​വാ​​​ൻ​​​ഡ്രം റോ​​​യ​​​ൽ​​​സ് ക്യാ​​​പ്റ്റ​​​ൻ കൃ​​​ഷ്ണ​​​പ്ര​​​സാ​​​ദ് വ്യ​​​ക്ത​​​മാ​​​ക്കി.​​​ യു​​​വ​​​താ​​​ര​​​ങ്ങ​​​ൾ അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന ടീ​​​മി​​​ന്‍റെ മി​​​ക​​​വ് ഇ​​​ത്ത​​​വ​​​ണ കി​​​രീ​​​ടം നേ​​​ടാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നു കാ​​​ലി​​​ക്ക​​​ട്ട് ഗ്ലോ​​​ബ്സ്റ്റാ​​​ർ​​​സ് ക്യാ​​​പ്റ്റ​​​ൻ രോ​​​ഹ​​​ൻ കു​​​ന്നു​​​മ്മ​​​ൽ പ​​​റ​​​ഞ്ഞു.

പ​​​രി​​​ച​​​യ​​​സ​​​ന്പ​​​ന്ന​​​രാ​​​യ താ​​​ര​​​ങ്ങ​​​ളും യു​​​വ​​​താ​​​ര​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന മി​​​ക​​​ച്ചൊ​​​രു മി​​​ശ്രി​​​ത​​​മാ​​​ണ് ടീ​​​മി​​​ലു​​​ള്ള​​​തെ​​​ന്നും മു​​​ൻ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ മി​​​ക​​​വ് ഇ​​​ത്ത​​​വ​​​ണ​​​യും ആ​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നു ഏ​​​രീ​​​സ് കൊ​​​ല്ലം സെ​​​യ്‌​​​ലേ​​​ഴ്സ് നാ​​​യ​​​ക​​​ൻ വ​​​ത്സ​​​ൽ ഗോ​​​വി​​​ന്ദ് പ​​​റ​​​ഞ്ഞു.

2024-ൽ ​​​കെ​​​സി​​​എ​​​ല്ലി​​​ന്‍റെ ആ​​​ദ്യ പ​​​തി​​​പ്പി​​​ൽ ഏ​​​രീ​​​സ് കൊ​​​ല്ല​​​മാ​​​ണ് കി​​​രീ​​​ട​​​ത്തി​​​ൽ മു​​​ത്ത​​​മി​​​ട്ട​​​ത്. കാ​​​ലി​​​ക്ക​​​ട്ട് ഗ്ലോ​​​ബ്സ്റ്റാ​​​ഴ്​​​സി​​​നെ ക​​​ലാ​​​ശ​​​പ്പോ​​​രാ​​​ട്ട​​​ത്തി​​​ൽ ആ​​​റു വി​​​ക്ക​​​റ്റി​​​ന് ത​​​ക​​​ർ​​​ത്താ​​​യി​​​രു​​​ന്നു പ്ര​​​ഥ​​​മ കെ​​​സി​​​എ​​​ൽ ക​​​പ്പി​​​ൽ മു​​​ത്ത​​​മി​​​ട്ട​​​ത്. 2025-ൽ ​​​കൊ​​​ല്ലം സെ​​​യ്‌ലേഴ്സി​​​നെ 75 റ​​​ണ്‍​സി​​​ന് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് കി​​​രീ​​​ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

Kerala

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി വ​യോ​ധി​ക​ൻ പി​ടി​യി​ൽ

തൃ​ശൂ​ര്‍: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി വ​യോ​ധി​ക​ൻ പി​ടി​യി​ൽ. വ​ല​പ്പാ​ട് എ​സ്എ​ന്‍ സെ​ന്‍റ​ര്‍ സ്വ​ദേ​ശി ക​റ​പ്പം വീ​ട്ടി​ല്‍ അ​ബ്ദു​ള്ള​ക്കു​ട്ടി (65) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 65 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.

വ​ല​പ്പാ​ട് എ​സ്എ​ന്‍ സെ​ന്‍റ​റി​ലെ ബി​സ്മി സ്റ്റോ​ഴ്‌​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. അ​ബ്ദു​ള്ള​ക്കു​ട്ടി വ​ല​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നേ​ര​ത്തെ​യും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

 

 

 

Kerala

പോ​ലീ​സി​ന്‍റെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ അ​സ്വ​സ്ഥ​നാ​യൊ​രാ​ൾ; ഒ​ടു​വി​ൽ മോ​ഷ​ണ​മു​ത​ലു​മാ​യി പി​ടി​യി​ൽ

തൃ​ശൂ​ർ: തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​ർ​പി​എ​ഫ് ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്കി​ടെ മോ​ഷ​ണ​മു​ത​ലു​മാ​യി പി​ടി​യി​ലാ​യ​ത് നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി. മ​ല​പ്പു​റം തി​രൂ​ർ ക​ട​പ്പു​റം അ​രി​യ​ന്‍റെ പു​ര​യ്ക്ക​ൽ സൂ​ഫി​യാ​ൻ (25) ആ​ണ് പി​ടി​യി​ലാ​യ​ത്.

മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം പെ​രു​കി​യ​തോ​ടെ യാ​ത്ര​ക്കാ​രെ ബോ​ധ​വ​ത്ക​രി​ക്കാ​നാ​ണ് റെ​യി​ൽ​വേ പോ​ലീ​സ് ക്ലാ​സ് ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ​യാ​ണ് അ​സ്വ​സ്ഥ​നാ​യി​രി​ക്കു​ന്ന ഒ​രു യാ​ത്ര​ക്കാ​ര​നെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളി​ൽ നി​ന്ന് കൊ​ല്ലം സ്വ​ദേ​ശി​യു​ടെ മോ​ഷ​ണം പോ​യ ഫോ​ൺ ക​ണ്ടെ​ത്തി. ഇ​തേ​തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സൂ​ഫി​യാ​ൻ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ 10ഓ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

 

Kerala

തൃ​ശൂ​രി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം; പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്

തൃ​ശൂ​ർ: പു​ഴ​ക്ക​ലി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം. അ​ർ​ധ​രാ​ത്രി​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ എ​ത്തി​യ യു​വാ​ക്ക​ളാ​ണ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​ത്. ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കാ​യി വെ​സ്റ്റ് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ക​ഴി​ഞ്ഞ 28ന് ​ആ​യി​രു​ന്നു സം​ഭ​വം. രാ​ത്രി 12 മ​ണി​ക്ക് ശേ​ഷ​മാ​ണ് കു​റ്റൂ​ർ സ്വ​ദേ​ശി​ക​ളാ​യ വി​ജേ​ഷും ഷ​ബീ​ഷും പു​ഴ​ക്ക​ലി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഇ​വ​ർ അ​ക​ത്ത് ക​ട​ക്ക​ണ​മെ​ന്ന് വാ​ശി​പി​ടി​ച്ച​തോ​ടെ സെ​ക്യൂ​രി​റ്റി ത​ട​ഞ്ഞു. വ​ന്ന​വ​രി​ൽ ഒ​രാ​ളു​ടെ ഭാ​ര്യ അ​വി​ടെ ജീ​വ​ന​ക്കാ​രി ആ​യി​രു​ന്നു

ക​ണ​ക്കു​ക​ൾ എ​ടു​ക്കു​ന്ന​തി​നാ​ൽ അ​തി​നു​ശേ​ഷം മാ​ത്ര​മേ അ​ക​ത്തേ​ക്ക് ക​ട​ത്തി​വി​ടൂ എ​ന്ന് സെ​ക്യൂ​രി​റ്റി പ​റ​ഞ്ഞു. തു​ട​ർ​ന്നാ​ണ് ക്രൂ​ര മ​ർ​ദ​നം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ര​ണ്ടു പ്ര​തി​ക​ളും ഒ​ളി​വി​ൽ പോ​യി.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച പോ​ലീ​സ് ഇ​രു​വ​ർ​ക്കും എ​തി​രെ കൊ​ല​പാ​ത​ക ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തു.

Kerala

തൃ​ശൂ​രി​ലെ റോ​ഡ​പ​ക​ടം കൊ​ല​പാ​ത​കം?; മ​നഃ​പൂ​ർ​വം ലോ​റി​യി​ടി​പ്പി​ച്ച​തെ​ന്ന് കു​ടും​ബം

പാ​ല​ക്കാ​ട്: തൃ​ശൂ​ർ പു​തു​ക്കാ​ടി​ൽ ലോ​റി​യി​ടി​ച്ച് പ​ട്ടാ​മ്പി തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി റി​ജാ​സ് (22) മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കു​ടും​ബം രം​ഗ​ത്ത്. ഇ​ത് വാ​ഹ​നാ​പ​ക​ട​മ​ല്ലെ​ന്നും, ലോ​റി മ​നഃ​പൂ​ർ​വം ഇ​ടി​പ്പി​ച്ച് ന​ട​ത്തി​യ കൊ​ല​പാ​ത​ക​മാ​ണെ​ന്നു​മാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​രോ​പ​ണം.അ​പ​ക​ട​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ന് ഏ​ക​ദേ​ശം 15 മി​നി​റ്റ് മു​ന്പ് ലോ​റി ഡ്രൈ​വ​റും റി​ജാ​സും ത​മ്മി​ൽ വാ​ക്കേ​റ്റം ന​ട​ന്നി​രു​ന്ന​താ​യി കു​ടും​ബം വ്യ​ക്ത​മാ​ക്കി. റോ​ഡി​ൽ വാ​ഹ​നം ക​ട​ന്നു​പോ​കാ​ൻ സൈ​ഡ് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് പി​ന്നീ​ട് സം​ഘ​ർ​ഷ​ത്തി​ലും ജീ​വ​ഹാ​നി​യി​ലും ക​ലാ​ശി​ച്ച​തെ​ന്ന്, ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​തും പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തു​മാ​യ സു​ഹൃ​ത്ത് പ​റ​ഞ്ഞ​താ​യി കു​ടും​ബം അ​റി​യി​ച്ചു.

ബൈ​ക്കി​ന് തൊ​ട്ടു​മു​ന്നി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ലെ ഡാ​ഷ്ബോ​ർ​ഡ്/​റി​യ​ർ ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ ഈ ​ആ​രോ​പ​ണ​ങ്ങ​ളെ സാ​ധൂ​ക​രി​ക്കു​ന്ന​താ​ണ്. ഈ ​സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.

Kerala

തൃ​ശൂ​രി​ല്‍ പ​ന്ത്ര​ണ്ടു​കാ​ര​ന് എ​ച്ച്1 എ​ന്‍ 1 സ്ഥി​രീ​ക​രി​ച്ചു

തൃ​ശൂ​ര്‍: തൃ​ശൂ​രി​ല്‍ പ​ന്ത്ര​ണ്ടു​കാ​ര​ന് എ​ച്ച്1 എ​ന്‍ 1 സ്ഥി​രീ​ക​രി​ച്ചു. വെ​ള്ളി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ പ​ന്ത്ര​ണ്ടു​കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​റു​കു​റ്റി​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ് കു​ട്ടി.

നാ​ട്ടു​കാ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ദേ​ശ​ത്തെ പ​ന്നി​ഫാം അ​ട​ച്ചു​പൂ​ട്ടാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. പ​ഞ്ചാ​യ​ത്തം​ഗം എ.​എ. റ​ഫീ​ക്കും നാ​ട്ടു​കാ​രും മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ചൊ​വ്വാ​ഴ്ച ഫാം ​സ​ന്ദ​ര്‍​ശി​ച്ചാ​ണ് ഒ​രു മാ​സ​ത്തി​ന​കം ഫാം ​പൂ​ര്‍​ണ​മാ​യും നി​ര്‍​ത്താ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ​യാ​ണ് ഫാം ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

Kerala

ജൂ​ബി​ലി​യി​ലെ സ​മ​ര​ത്തി​ൽ നി​ന്ന് ന​ഴ്സു​മാ​ർ പി​ൻ​മാ​റി; സ​ത്യ​ത്തി​ന്‍റെ വി​ജ​യ​മെ​ന്ന് ആ​ശു​പ​ത്രി സം​ര​ക്ഷ​ണ സ​മി​തി

തൃ​ശൂ​ർ: ശ​മ്പ​ള വ​ർ​ധ​ന​വി​നാ​യി ജൂ​ബി​ലി മി​ഷ​ൻ അ​ശു​പ​ത്രി​യി​ലെ യു​എ​ൻ​എ ന​ഴ്സു​മാ​ർ ന​ട​ത്തി​യ സ​മ​രം അ​വ​സാ​നി​ച്ചു. നി​ല​വി​ലെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ൾ അം​ഗീ​ക​രി​ച്ചു കൊ​ണ്ടാ​ണ് ന​ഴ്സു​മാ​ർ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. അ​ടി​സ്ഥാ​ന സേ​വ​ന വേ​ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ച​ർ​ച്ച​ക​ൾ തു​ട​രു​മെ​ന്നു ജൂ​ബി​ലി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ കു​ര്യ​ൻ അ​റി​യി​ച്ചു.

ജൂ​ബി​ലി ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രു​ടെ സ​മ​ര​ത്തി​ൽ അ​തി​രൂ​പ​ത നേ​തൃ​ത്വ​വും വി​ശ്വാ​സി​ക​ളും കൈ​ക്കൊ​ണ്ട നി​ല​പാ​ടു​ക​ൾ ശ​രി​യെ​ന്നു തെ​ളി​ഞ്ഞെ​ന്ന് ആ​ശു​പ​ത്രി സം​ര​ക്ഷ​ണ സ​മി​തി പ്ര​തി​ക​രി​ച്ചു . ഏ​റ്റ​വും കൂ​ടു​ത​ൽ ശ​ന്പ​ളം ന​ൽ​കു​ന്ന ജൂ​ബി​ലി​യി​ൽ മാ​ത്രം സ​മ​രം തു​ട​രു​ന്ന​തി​നെ​യും സ​മ​ര​ത്തി​ന്‍റെ മ​റ​വി​ൽ അ​തി​രൂ​പ​ത ആ​സ്ഥാ​നം ര​ണ്ടു​വ​ട്ടം ഉ​പ​രോ​ധി​ക്കു​ക​യും അ​ധ്യ​ക്ഷ​നെ അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്ത ന​ട​പ​ടി​യാ​ണു സ​മി​തി എ​തി​ർ​ത്ത​ത്.

ന​ഴ്സു​മാ​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​തു​ക്കി​യ വേ​ത​ന വ​ർ​ധ​ന പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കേ സ​മ​ര​ത്തി​ന്‍റെ ല​ക്ഷ്യം നി​ഗൂ​ഢ​മാ​ണെ​ന്ന സ​മി​തി നി​ല​പാ​ട് ശ​രി​യെ​ന്നു വ്യ​ക്ത​മാ​യി. കു​റ​ഞ്ഞ ചെ​ല​വി​ൽ മി​ക​ച്ച സേ​വ​നം ന​ൽ​കു​ന്ന ജൂ​ബി​ലി​യി​ൽ ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ക​യെ​ന്ന​താ​ണു സ​മി​തി ല​ക്ഷ്യ​മി​ട്ട​ത്.

കൂ​ടു​ത​ൽ ശ​മ്പ​ളം ന​ൽ​കി​യി​ട്ടും വീ​ണ്ടും ശ​ന്പ​ള വ​ർ​ധ​ന​യാ​വ​ശ്യ​പ്പെ​ട്ട യു​എ​ൻ​എ നേ​തൃ​ത്വം യാ​ഥാ​ർ​ഥ്യം ഉ​ൾ​ക്കൊ​ള്ള​ണം. നി​ല​വി​ലെ വേ​ത​ന നി​ര​ക്കു​ക​ൾ അം​ഗീ​ക​രി​ച്ചാ​ണു സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. അ​തി​രൂ​പ​ത​യു​ടെ വി​ശ്വാ​സ പ്രേ​ഷി​ത സ്ഥാ​പ​ന​മാ​യ ജൂ​ബി​ലി​യെ സം​ര​ക്ഷി​ക്കാ​ൻ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ണ്ട നേ​തൃ​ത്വ​ത്തെ​യും വൈ​ദി​ക - സ​ന്യ​സ്ത - അ​ൽ​മാ​യ സ​മൂ​ഹ​ത്തെ​യും സ​മി​തി അ​ഭി​ന​ന്ദി​ച്ചു. ഭാ​വി​യി​ലും ക​ട​ന്നു​ക​യ​റ്റ​ങ്ങ​ൾ ചെ​റു​ക്കു​മെ​ന്ന് അ​തി​രൂ​പ​ത സം​ര​ക്ഷ​ണ സ​മി​തി പ​റ​ഞ്ഞു.

Kerala

കനത്ത മഴ: തൃശൂർ നഗരം വെള്ളത്തിൽ മുങ്ങി

തൃശൂർ: കനത്തമഴയിൽ തൃശൂർ നഗരം വെള്ളത്തിൽ മുങ്ങി. ശക്തൻ ബസ് സ്റ്റാൻഡ്, സ്റ്റാൻഡിലെ കച്ചവടസ്ഥാപനങ്ങൾ നിർത്തിയിട്ട വാഹനങ്ങൾ എന്നിവ വെള്ളത്തിൽ മുങ്ങി.

പരന്നൊഴുകിയ മലിനജലത്തിൽ നടന്നാണ് യാത്രക്കാർ പലരും സ്റ്റാൻഡിലേക്ക് പ്രവേശിച്ചത്. ഇതിനിടെ ഏതാനും ചിലർക്ക് കല്ലിലും മറ്റും തട്ടിയും വീണ് പരിക്കേറ്റു.

വാഹനഗതാഗതവും താറുമാറിലായി. മുൻ വർഷങ്ങളിലും ഇതേ അവസ്ഥ നേരിടുന്ന ഇവിടെ ഇത്തവണയും വെള്ളത്തിൽ മുങ്ങിയത് ജനങ്ങളുടെ അമർഷത്തിനും ഇടയാക്കിയിട്ടുണ്ട്. പോസ്റ്റ് ഓഫീസ് റോഡ്, വെളിയന്നൂർ റോഡിനോട് ചേർന്നുള്ള റോഡ്, സ്വരാജ് റൗണ്ട്, ഇക്കണ്ടവാര്യർ റോഡ് തുടങ്ങി വിവിധ ഇടങ്ങളും വെള്ളത്തിൽ മുങ്ങി.

Kerala

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

തൃ​ശൂ​ർ: വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യാ​യ യു​വ​തി അ​റ​സ്റ്റി​ൽ. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വ​യോ​ധി​ക​യു​ടെ അ​യ​ൽ​വാ​സി സ​രി​ത (41) ആ​ണ് പി​ടി​യി​ലാ​യ​ത്. കു​ന്നം​കു​ളം സ്വ​ദേ​ശി ത​ങ്ക​മ്മ(80)​യു​ടെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്.

വേ​ഷം മാ​റി​യെ​ത്തി​യ സ​രി​ത വ​യോ​ധി​ക​യു​ടെ ത​ല ചു​മ​രി​ൽ ഇ​ടി​ച്ച് മാ​ല മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ക​വ​ർ​ച്ച​യ്ക്ക് ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട യു​വ​തി രാ​ത്രി വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. വീ​ട്ടി​ൽ നി​ന്നാ​ണ് യു​വ​തി​യെ പി​ടി​കൂ​ടി​യ​ത്.

സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു കാ​ര​ണ​മാ​ണ് മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നും ആ​ളെ തി​രി​ച്ച​റി​യാ​തി​രി​ക്കാ​നാ​ണ് വേ​ഷം മാ​റി​യ​തെ​ന്നും യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പി​ടി​വ​ലി​യി​ൽ പൊ​ട്ടി​യ മാ​ല​യു​ടെ ഭാ​ഗ​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് നാ​ലോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ത​ങ്ക​മ​ണി​യെ കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

Kerala

ട്യൂ​ഷ​ൻ വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ചു: തൃ​ശൂ​രി​ൽ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: ട്യൂ​ഷ​ൻ വി​ദ്യാ​ർ​ത്ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൂ​ണ്ട​ൽ സ്വ​ദേ​ശി നൗ​ഷാ​ദാ​ണ് തൃ​ശൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

സ്വ​ന്തം വീ​ട്ടി​ൽ ന​ട​ത്തി​യി​രു​ന്ന ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ വെ​ച്ചാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​ക​ളെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Kerala

തൃ​ശൂ​രി​ൽ വ​യോ​ധി​ക​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി; മ​ക​ൻ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: ജീ​വ​നാം​ശം ന​ൽ​ക​ണ​മെ​ന്ന കോ​ട​തി​വി​ധി​യെ​ത്തു​ട​ർ​ന്നു​ള്ള വൈ​രാ​ഗ്യ​ത്തി​ൽ വ​യോ​ധി​ക​നെ മ​ക​ൻ ചു​റ്റി​ക കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. മ​ട​വാ​ക്ക​ര സ്വ​ദേ​ശി കൃ​ഷ്ണ​ൻ(84) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ രാ​ധാ​കൃ​ഷ്ണ​നെ (54) പു​തു​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​റ്റൊ​രു മ​ക​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന കൃ​ഷ്ണ​നെ ചൊ​വ്വാ​ഴ്ച​യാ​ണ് വീ​ടി​നു​ള്ളി​ൽ ഭി​ത്തി​യി​ൽ ചാ​രി​യി​രി​ക്കു​ന്ന നി​ല​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്വാ​ഭാ​വി​ക മ​ര​ണ​മെ​ന്നാ​ണ് ക​രു​തി​യ​ത്.

കൃ​ഷ്ണ​ന്‍റെ ഇ​ട​തു​ചെ​വി​യോ​ട് ചേ​ർ​ന്ന് ദു​രൂ​ഹ​മാ​യ ഒ​രു മു​റി​വ് ക​ണ്ടെ​ത്തി​യി​രു​ന്നു. വീ​ടി​ന്‍റെ ര​ണ്ടാ​മ​ത്തെ നി​ല​യി​ലെ വാ​തി​ൽ തു​റ​ന്നു​കി​ട​ന്നി​രു​ന്ന​തും സം​ശ​യ​ത്തി​നി​ട​യാ​ക്കി. അ​ച്ഛ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ രാ​ധാ​കൃ​ഷ്ണ​ൻ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം പോ​ലീ​സ് ബ​ന്ധു​ക്ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കു​ടും​ബ​ത്തി​ലെ രൂ​ക്ഷ​മാ​യ സ്വ​ത്തു​ത​ർ​ക്ക​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​ത്.​രാ​ധാ​കൃ​ഷ്ണ​ൻ പി​താ​വി​ന് ജീ​വ​നാം​ശം ന​ൽ​ക​ണ​മെ​ന്ന് നേ​ര​ത്തെ കോ​ട​തി വി​ധി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​ത് ന​ൽ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് കൃ​ഷ്ണ​ൻ മ​ക​നെ​തി​രെ വീ​ണ്ടും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​തി​ലു​ണ്ടാ​യ ക​ടു​ത്ത വൈ​രാ​ഗ്യ​മാ​ണ് ഒ​ടു​വി​ൽ കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ പു​തു​ക്കാ​ട് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

 

Kerala

തൃ​ശൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. ത​ല​പ്പി​ള്ളി താ​ലൂ​ക്ക് മു​ള്ളൂ​ർ​ക്ക​ര വി​ല്ലേ​ജി​ൽ ക​ണ്ണം​പാ​റ എ​സ്എ​ൻ ന​ഗ​ർ വീ​ട്ടി​ൽ സു​നി​ൽ (31) ക​ണ്ണം​പാ​റ കു​റ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ജി​ഷ്ണു (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ളി​ൽ നി​ന്ന് 2.621 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. സു​നി​ലി​ന്‍റെ വീ​ട്ടി​ലും വാ​ഹ​ന​ത്തി​ലും നി​ന്നു​മാ​യാ​ണ് ല​ഹ​രി ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രെ​യും എ​ക്സൈ​സ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. തൊ​ണ്ടി​മു​ത​ലാ​യ വാ​ഹ​ന​വും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു.

ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ തൂ​ക്കം നോ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ര​ണ്ട് ഇ​ല​ക്ട്രോ​ണി​ക് ത്രാ​സും പ്ര​തി​ക​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. തൃ​ശൂ​ർ സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. സു​ദ​ർ​ശ​ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്.

 

Movies

ആ​സി​ഫ് അ​ലി- ജി​സ് ജോ​യ് ചി​ത്രം കോ​ട്ട​യം ബെ​ൽ​റ്റി​ന് തൃ​ശൂ​രി​ൽ തു​ട​ക്കം  

ആ​സി​ഫ് അ​ലി​യെ നാ​യ​ക​നാ​ക്കി ജി​സ് ജോ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന കോ​ട്ട​യം ബ​ൽ​റ്റ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തൃ​ശൂ​രി​ൽ ആ​രം​ഭി​ച്ചു. ഇ​ന്ന് ന​ട​ന്ന പൂ​ജ ച​ട​ങ്ങി​ൽ സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​രും താ​ര​ങ്ങ​ളും ചേ​ർ​ന്ന് വി​ള​ക്ക് കൊ​ളു​ത്തി. എ​ഴു​ത്തു​കാ​ര​ൻ സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​നം സ്വി​ച്ച് ഓ​ൺ നി​ർ​വ​ഹി​ച്ചു. ആ​സി​ഫ് അ​ലി​യു​ടെ മ​ക്ക​ള്‍ ആ​ദ​വും ഹ​യ​യും ചേ​ർ​ന്ന് ഫ​സ്റ്റ് ക്ലാ​പ്പ​ടി​ച്ചു.

ഡ്രീം ​കാ​ച്ച​ർ പ്രൊ​ഡ​ക്ഷ​ൻ​സ്, കൈ​ലാ​ഷ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ടി.​ആ​ർ. ഷം​സു​ദ്ദീ​ൻ, വേ​ണു ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

കി​ഴ​ക്ക​ൻ മ​ല​യോ​ര ഗ്രാ​മ​ത്തി​ലെ ക്രി​സ്ത്യ​ൻ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ തി​ക​ഞ്ഞ ഫാ​മി​ലി ത്രി​ല്ല​റാ​യി​ട്ടാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം. ആ​ളും അ​ർ​ത്ഥ​വും മ​നോ​ബ​ല​വും​കൊ​ണ്ടും ആ​ർ​ക്കും പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യാ​ത്ത നാ​ലു സ​ഹോ​ദ​ര​ങ്ങ​ളു​ടെ ജീ​വി​ത ക​ഥ​യാ​ണ് സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ആ​സി​ഫ് അ​ലി​ക്കു പു​റ​മേ വി​ജ​യ​രാ​ഘ​വ​ൻ, ഷൈ​ൻ ടോം ​ചാ​ക്കോ, ജ​ഗ​ദീ​ഷ് ശ്രു​തി രാ​മ​ച​ന്ദ്ര​ൻ, അ​ശോ​ക​ൻ ബോ​ബി കു​ര്യ​ൻ, അ​ല​ൻ​സി​യ​ർ, വി​ഷ്‌​ണു അ​ഗ​സ്ത്യ, ഫ​ർ​ഹാ​ൻ ഫാ​സി​ൽ, ശ്രീ​കാ​ന്ത് മു​ര​ളി, പ്രേം​പ്ര​കാ​ശ്, വി​നീ​ത്, ജി​നു ജോ​സ​ഫ്, ചെ​മ്പി​ൽ അ​ശോ​ക​ൻ, ര​ഞ്ജി​ത്ത് ശേ​ഖ​ർ, സാ​ന്ദ്ര ച​ന്ദ്ര​ൻ, എ​യ്ക ദേ​വ്, നി​ധി​ൻ പ്ര​സ​ന്ന എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.

തി​ര​ക്ക​ഥ - സു​രേ​ഷ് ഗോ​പാ​ല​ൻ, ക്രി​യേ​റ്റീ​വ് കോ​ൺ​ടി ബ്യൂ​ട്ട​ർ-​ബോ​ബി സ​ഞ്ജ​യ്. ഗോ​വി​ന്ദ് വ​സ​ന്ത​യു​ടേ​താ​ണു സം​ഗീ​തം -ഛായാ​ഗ്ര​ഹ​ണം - ബി​നേ​ന്ദ്ര മേ​നോ​ൻ. എ​ഡി​റ്റിം​ഗ് - സൂ​ര​ജ് ഇ.​എ​സ്. ക​ലാ​സം​വി​ധാ​നം - അ​ജ​യ​ൻ മ​ങ്ങാ​ട്. കോ​സ്‌​റ്റ്യം ഡി​സൈ​ൻ- സ​മീ​രാ സ​നീ​ഷ്. സ്റ്റി​ൽ​സ് ബി​ജി​ത്ത് ധ​ർ​മ്മ​ടം. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സാ​ഗ​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ജാ​വേ​ദ്.

ജൂ​ലൈ പ​തി​ന​ഞ്ചു മു​ത​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തൊ​ടു​പു​ഴ, കൊ​ച്ചി , കോ​ട്ട​യം, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Kerala

തൃ​ശൂ​രി​ലെ അ​നാ​ശാ​സ്യ കേ​ന്ദ്ര​ത്തി​ലെ കൊ​ല​പാ​ത​കം; മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ

തൃ​ശൂ​ര്‍: അ​നാ​ശാ​സ്യ കേ​ന്ദ്ര​ത്തി​ലെ കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ മു​ഖ്യ​പ്ര​തി നൂ​ര്‍ ആ​ലം അ​റ​സ്റ്റി​ൽ.​ആ​സാ​മി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഭൂ​ട്ടാ​ന്‍ അ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്ന പ്ര​ദേ​ശ​ത്ത് പ്ര​തി ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

ജൂ​ണ്‍ 21നാ​ണ് ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ടെ അ​നാ​ശാ​സ്യ കേ​ന്ദ്ര​ത്തി​ല്‍ ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ ധ​ന്‍​പ​തി നാ​യി​ക്(27) കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ നേ​ര​ത്തെ നാ​ല് സ്ത്രീ​ക​ളും ര​ണ്ട് പു​രു​ഷ​ന്മാ​രും ഉ​ള്‍​പ്പെ​ടെ ആ​റു പേ​ര്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു. പ​ണ​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ല്‍ ഒ​രു വാ​ട​ക വീ​ട്ടി​ലാ​ണ് സം​ഘം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​ണ് അ​നാ​ശാ​സ്യ കേ​ന്ദ്രം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍​ക്ക് മാ​ത്ര​മാ​യി​രു​ന്നു ഇ​വി​ടെ പ്ര​വേ​ശ​നം. തൃ​ശൂ​ർ സ്വ​ദേ​ശി​യു​ടെ ര​ണ്ടു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ അ​ന്യ സം​സ്ഥാ​ന​ക്കാ​ർ മാ​ത്രം കു​ടും​ബ​മാ​യി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ ക​രു​തി​യി​രു​ന്ന​ത്.

Kerala

കോ​ൾ​പ്പാ​ട​ത്തെ ബോ​ട്ട് ദു​ര​ന്തം: കാ​ണാ​താ​യ ര​ണ്ടു​പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

തൃ​ശൂ​ർ: നെ​ടു​പു​ഴ ക​രി​മ്പ​റ്റ കോ​ൾ​പ്പാ​ട​ത്ത് മീ​നു​ക​ൾ​ക്ക് തീ​റ്റ ന​ൽ​കാ​ൻ പോ​കു​ന്ന​തി​നി​ടെ ബോ​ട്ട് മ​റി​ഞ്ഞ് കാ​ണാ​താ​യ ര​ണ്ട് പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ക​ന​ത്ത മ​ഴ​യും വെ​ളി​ച്ച​ക്കു​റ​വി​നെ​യും തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച രാ​ത്രി നി​ർ​ത്തി​വെ​ച്ച തെ​ര​ച്ചി​ൽ ഇ​ന്ന് രാ​വി​ലെ പു​ന​രാ​രം​ഭി​ച്ച​പ്പോ​ഴാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്തം സം​ഭ​വി​ച്ച​ത്. കോ​ൾ​പ്പാ​ടം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ന​ട​ത്തു​ന്ന ചാ​ഴൂ​ർ സ്വ​ദേ​ശി സു​നി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​മാ​ണ് ചെ​റി​യ ഫൈ​ബ​ർ ബോ​ട്ടി​ൽ പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് പോ​യ​ത്. എ​ന്നാ​ൽ പാ​ട​ത്തി​ന് ന​ടു​വി​ലേ​ക്ക് എ​ത്തി​യ​തോ​ടെ ബോ​ട്ട് മു​ങ്ങു​ക​യാ​യി​രു​ന്നു.

അ​റ​യ്ക്ക​ൽ മാ​ളി​യേ​ക്ക​ൽ , ഗി​രീ​ഷ് കി​ഴ​ക്കൂ​ട്ട് എ​ന്നി​വ​ർ നീ​ന്തി ക​ര​യ്ക്കെ​ത്തി. പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പ​ട​വി​ൽ കി​ട​ന്ന സു​നി​ലി​നെ പി​ന്നീ​ട് തെ​ര​ച്ചി​ൽ സം​ഘം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ മ​രി​ച്ച ര​ണ്ടു​പേ​രെ​യും ത​ങ്ങ​ൾ​ക്ക് മു​ൻ​പ​രി​ച​യ​മി​ല്ലെ​ന്ന് ര​ക്ഷ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി.

ഇ​വ​രെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. ഇ​ന്ന​ലെ അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സിന്‍റെയും സ്‌​കൂ​ബാ സം​ഘ​ത്തി​ന്‍റെയും നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് മ​ണി​ക്കൂ​റി​ല​ധി​കം തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ന​ത്ത മ​ഴ​യും വെ​ളി​ച്ച​ക്കു​റ​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു.

Kerala

തൃ​ശൂ​രി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി

തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ൺ​എ​യ്ഡ​ഡ്, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, മ​ദ്ര​സ​ക​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ ഉ​ൾ​പ്പെ​ടെ ശ​നി​യാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ള​ക്‌​ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ.

ജി​ല്ല​യി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ലും ഡാ​മു​ക​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​വും മു​ൻ​നി​ർ​ത്തി വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് നാലാം തീയതി ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ചി​ട്ടു​ള്ള പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്കും അ​ഭി​മു​ഖ​ങ്ങ​ൾ​ക്കും ഈ ​അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കി​ല്ല.

എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു. ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ന​ൽ​കു​ന്ന ഔ​ദ്യോ​ഗി​ക മു​ന്ന​റി​യി​പ്പു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ൽ​കി.

Kerala

നി​യ​ന്ത്ര​ണം വി​ട്ട ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി; അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്

തൃ​ശൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്. ചൊ​വ്വാ​ഴ്ച രാ​വി​ലെ വാ​ഴ​ക്കോ​ട്-​പ്ലാ​ഴി സം​സ്ഥാ​ന പാ​ത​യി​ൽ തി​രു​വി​ല്വാ​മ​ല-​തൃ​ശൂ​ർ റൂ​ട്ടി​ലോ​ടു​ന്ന ഷാ​സ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കും കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ൽ നി​ന്നി​രു​ന്ന​വ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ബ​സ് യാ​ത്ര​ക്കാ​രാ​യ പ​ഴ​യ​ന്നൂ​ർ വ​ട​ക്കേ​ത്ത​റ കി​ഴി​വീ​ട്ടി​ൽ ശ്രീ​ല​ക്ഷ്‌​മി (27), പ്ലാ​ഴി സ്വ​ദേ​ശി രേ​ഷ്‌​മ (32), ചൂ​ല​ന്നൂ​ർ സ്വ​ദേ​ശി കൃ​പ​ന്യ (30) എ​ന്നി​വ​ർ​ക്കും കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന കൊ​ണ്ടാ​ഴി പാ​റ​മേ​ൽ​പ്പ​ടി പാ​റോ​ല വീ​ട്ടി​ൽ പ്ര​വി​ത (34), അ​ക​മ്പാ​ട​ത്ത് കീ​ർ​ത്തി​യി​ൽ സൗ​മ്യ (36) എ​ന്നി​വ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

അ​റു​തി​യി​ല്ലാ​ത്ത നാ​യ ശ​ല്യം; യു​പി സ്കൂ​ളി​ന് ര​ണ്ടാം ദി​ന​വും അ​വ​ധി

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ തെ​രു​വു​നാ​യ ശ​ല്യ​ത്തെ തു​ട​ർ​ന്ന് യു​പി സ്കൂ​ളി​ന് ര​ണ്ടാം ദി​ന​വും അ​വ​ധി പ്ര​ഖ്യാ​പി​ച്ച് അ​ധി​കൃ​ത​ർ. ചൂ​ണ്ട​ൽ ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​നാ​ണ് തെ​രു​വു​നാ​യ ശ​ല്യ​ത്തെ തു​ട​ർ​ന്ന് തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​ന​വും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ രാ​ത്രി വൈ​കി​യും നാ​യ​ക​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം വി​ജ​യി​ച്ചി​ല്ല. ഇ​തേ തു​ട​ർ​ന്ന് ആ​ശ​ങ്ക​യി​ലാ​യ ര​ക്ഷി​താ​ക്ക​ൾ തെ​രു​വ് നാ​യ ശ​ല്യം പ​രി​ഹ​രി​ക്കാ​തെ കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക് വി​ടി​ല്ലെ​ന്ന് നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​യാ​ണ് സ്കൂ​ളി​ന് ഇ​ന്നും അ​വ​ധി ന​ൽ​കി​യ​ത്.

Kerala

തൃ​ശൂ​രി​ൽ ന​വ​ജാ​ത​ശി​ശു തൊ​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ൽ; കു​ഞ്ഞി​ന്‍റെ മ​ര​ണം പി​താ​വ് മ​രി​ച്ച് ര​ണ്ടാം നാ​ൾ

തൃ​ശൂ​ര്‍: ന​വ​ജാ​ത​ശി​ശു തൊ​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ൽ. വെ​ള്ള​റ​ക്കാ​ട് ത​റ​മേ​ല്‍​ഞാ​ലി​ല്‍ വീ​ട്ടി​ല്‍ സു​ധീ​ഷ്-​മ​നു​രാ​ധ ദ​മ്പ​തി​ക​ളു​ടെ 18 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.

പു​ല​ർ​ച്ചെ നാ​ലോ​ടെ കു​ഞ്ഞി​നെ തൊ​ട്ടി​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പാ​ല്‍ തൊ​ണ്ട​യി​ല്‍ കു​രു​ങ്ങി​യ​താ​വാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

വെ​ള്ളി​യാ​ഴ്ച കു​ഞ്ഞി​ന്‍റെ പി​താ​വ് സു​ധീ​ഷ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രു​ന്പോ​ൾ എ​തി​രേ വ​ന്ന ടോ​റ​സ് ലോ​റി സു​ധീ​ഷി​ന്‍റെ ബൈ​ക്കി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Kerala

തൃ​ശൂ​രി​ലെ പെ​ണ്‍​വാ​ണി​ഭ കേ​ന്ദ്ര​ത്തി​ല്‍ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി; ആ​റ് പേ​ർ അ​റ​സ്റ്റി​ൽ

തൃ​ശൂ​ര്‍: തൃ​ശൂ​രി​ലെ പെ​ണ്‍​വാ​ണി​ഭ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​ൻ മ​രി​ച്ചു. ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ ധ​ന്‍​പ​തി നാ​യി​ക്(27) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ നാ​ല് സ്ത്രീ​ക​ള്‍ അ​ട​ക്കം ആ​റ് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. പ​ണ​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ലെ ഒ​രു വാ​ട​ക വീ​ട്ടി​ലാ​ണ് പെ​ണ്‍​വാ​ണി​ഭ സം​ഘം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​ണ് പെ​ണ്‍​വാ​ണി​ഭ കേ​ന്ദ്രം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍​ക്ക് മാ​ത്ര​മാ​യി​രു​ന്നു ഇ​വി​ടെ പ്ര​വേ​ശ​ന​മെ​ന്നാ​ണ് വി​വ​രം.

Kerala

ഭാ​ര്യ​യെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി; രാ​ജി​വ​ച്ച് ബി​ജെ​പി തൃ​ശൂ​ർ സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്

തൃ​ശൂ​ർ: ഭാ​ര്യ​യെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ, രാ​ജി​യു​മാ​യി ബി​ജെ​പി തൃ​ശൂ​ർ സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. ശ്രീ​കു​മാ​ർ.

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് രാ​ജി​ക്ക​ത്ത് കൈ​മാ​റി. ബി​ജെ​പി തൃ​ശൂ​ർ സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ണ്ട് സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​ക്കി ത​ര​ണ​മെ​ന്ന് കാ​ണി​ച്ചാ​ണ് ക​ത്ത​യ​ച്ച​ത്.

ത​ന്‍റെ ചോ​ര​ക്കാ​യി പ​ല​രും ഈ ​ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി ദാ​ഹി​ക്കു​ന്നു​വെ​ന്ന് എ.​ആ​ർ. ശ്രീ​കു​മാ​ർ രാ​ജി​ക്ക​ത്തി​ൽ പ​റ​യു​ന്നു. ഭാ​ര്യ​യെ മ​ർ​ദ്ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ മ​തി​ല​കം പോ​ലീ​സ് ശ്രീ​കു​മാ​റി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

എ.​ആ​ർ. ശ്രീ​കു​മാ​റി​നെ​തി​രെ ഭാ​ര്യ പ്രി​യ​ങ്ക മ​തി​ല​കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ത​ന്നെ മ​ർ​ദി​ച്ചു​വെ​ന്നാ​ണ് പ്രി​യ​ങ്ക പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. സ്വ​ന്തം വീ​ട്ടി​ൽ പോ​യ താ​ൻ മ​ട​ങ്ങി​യെ​ത്താ​ൻ വൈ​കി എ​ന്ന് ആ​രോ​പി​ച്ച് ഭ​ർ​ത്താ​വ് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു​വെ​ന്നും ത​ല ഭി​ത്തി​യി​ൽ ഇ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു എ​ന്നു​മാ​യി​രു​ന്നു പ്രി​യ​ങ്ക ശ്രീ​കു​മാ​റി​നെ​തി​രെ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി.

വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി മ​തി​ല​കം പോ​ലീ​സ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തെ​ങ്കി​ലും ശ്രീ​കു​മാ​ർ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി​യ​തോ​ടെ കേ​സ് പ​രി​ഗ​ണി​ക്കും വ​രെ കോ​ട​തി താ​ൽ​ക്കാ​ലി​ക​മാ​യി അ​റ​സ്റ്റ് ത​ട​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ, ഗു​ണ്ട​യെ വി​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ശ്രീ​കു​മാ​റി​നെ​തി​രെ ഭാ​ര്യ വീ​ണ്ടും പ​രാ​തി ന​ൽ​കി. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്ന പ​രാ​തി​യി​ൽ ഗു​ണ്ടാ നേ​താ​വ് ക​ല്ലാ​ട​ൻ ഗി​രീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തു.

ശ്രീ​കു​മാ​റി​ന്‍റെ ഭാ​ര്യ പ്രി​യ​ങ്ക മു​ഖ്യ​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു പൊ​ലീ​സ് ന​ട​പ​ടി. താ​ൻ വീ​ട്ടി​ൽ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് അ​ജ്ഞാ​ത​രാ​യ ര​ണ്ടു​പേ​ർ കൂ​ടി എ​ത്തി അ​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ്രി​യ​ങ്ക പ​റ​യു​ന്നു.

Latest News

Corehub Up