x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​രി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം; പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്

വെബ് ഡെസ്ക്
Published: August 8, 2026 07:57 PM IST | Updated: August 8, 2026 07:57 PM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: പു​ഴ​ക്ക​ലി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം. അ​ർ​ധ​രാ​ത്രി​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ എ​ത്തി​യ യു​വാ​ക്ക​ളാ​ണ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​ത്. ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കാ​യി വെ​സ്റ്റ് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ക​ഴി​ഞ്ഞ 28ന് ​ആ​യി​രു​ന്നു സം​ഭ​വം. രാ​ത്രി 12 മ​ണി​ക്ക് ശേ​ഷ​മാ​ണ് കു​റ്റൂ​ർ സ്വ​ദേ​ശി​ക​ളാ​യ വി​ജേ​ഷും ഷ​ബീ​ഷും പു​ഴ​ക്ക​ലി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഇ​വ​ർ അ​ക​ത്ത് ക​ട​ക്ക​ണ​മെ​ന്ന് വാ​ശി​പി​ടി​ച്ച​തോ​ടെ സെ​ക്യൂ​രി​റ്റി ത​ട​ഞ്ഞു. വ​ന്ന​വ​രി​ൽ ഒ​രാ​ളു​ടെ ഭാ​ര്യ അ​വി​ടെ ജീ​വ​ന​ക്കാ​രി ആ​യി​രു​ന്നു

ക​ണ​ക്കു​ക​ൾ എ​ടു​ക്കു​ന്ന​തി​നാ​ൽ അ​തി​നു​ശേ​ഷം മാ​ത്ര​മേ അ​ക​ത്തേ​ക്ക് ക​ട​ത്തി​വി​ടൂ എ​ന്ന് സെ​ക്യൂ​രി​റ്റി പ​റ​ഞ്ഞു. തു​ട​ർ​ന്നാ​ണ് ക്രൂ​ര മ​ർ​ദ​നം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ര​ണ്ടു പ്ര​തി​ക​ളും ഒ​ളി​വി​ൽ പോ​യി.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച പോ​ലീ​സ് ഇ​രു​വ​ർ​ക്കും എ​തി​രെ കൊ​ല​പാ​ത​ക ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തു.

Tags : security guard assaulted thrissur police suspects

Recent News

Corehub Up