Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thrissur

തൃ​ശൂ​രി​ലെ പെ​ണ്‍​വാ​ണി​ഭ കേ​ന്ദ്ര​ത്തി​ല്‍ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി; ആ​റ് പേ​ർ അ​റ​സ്റ്റി​ൽ

തൃ​ശൂ​ര്‍: തൃ​ശൂ​രി​ലെ പെ​ണ്‍​വാ​ണി​ഭ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​ൻ മ​രി​ച്ചു. ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ ധ​ന്‍​പ​തി നാ​യി​ക്(27) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ നാ​ല് സ്ത്രീ​ക​ള്‍ അ​ട​ക്കം ആ​റ് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. പ​ണ​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ലെ ഒ​രു വാ​ട​ക വീ​ട്ടി​ലാ​ണ് പെ​ണ്‍​വാ​ണി​ഭ സം​ഘം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​ണ് പെ​ണ്‍​വാ​ണി​ഭ കേ​ന്ദ്രം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍​ക്ക് മാ​ത്ര​മാ​യി​രു​ന്നു ഇ​വി​ടെ പ്ര​വേ​ശ​ന​മെ​ന്നാ​ണ് വി​വ​രം.

Kerala

തൃ​ശൂ​രി​ലും ഷി​ഗെ​ല്ല; ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി മം​ഗ​ല​ത്ത് ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു. നാ​ലു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​ക്കും ഏ​ഴു വ​യ​സു​ള്ള ആ​ൺ​കു​ട്ടി​ക്കു​മാ​ണ് ഷി​ഗെ​ല്ല സ്ഥീ​രീ​ക​രി​ച്ച​ത്.

കു​ട്ടി​ക​ൾ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജ്ജി​ത​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, വെ​ള്ളി​യാ​ഴ്ച മാ​ത്രം സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി 18 പേ​ർ​ക്കാ​ണ് ഷി​ഗെ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വ​യ​നാ​ട് (7), തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, തൃ​ശൂ​ർ , മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ജി​ല്ല​ക​ളി​ലാ​ണ് പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഷി​ഗെ​ല്ല ബാ​ധ​യെ തു​ട​ർ​ന്ന് ഒ​രു മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചു.

ഷി​ഗെ​ല്ല​യ്ക്ക് പു​റ​മെ ഡെ​ങ്കി​പ്പ​നി, ചി​ക്ക​ൻ​ഗു​നി​യ, മ​ഞ്ഞ​പ്പി​ത്തം, വെ​സ്റ്റ് നൈ​ൽ പ​നി തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളും സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. വെ​ള്ളി​യാ​ഴ്ച 56 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ, 11 പേ​ർ​ക്ക് എ​ലി​പ്പ​നി​യും മൂ​ന്ന് പേ​ർ​ക്ക് മ​ലേ​റി​യ​യും സ്ഥി​രീ​ക​രി​ച്ചു.

24 പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്ത​വും 94 പേ​ർ​ക്ക് ചി​ക്ക​ൻ​പോ​ക്സും റി​പ്പോ​ർ​ട്ട് ചെ​യ്തു. വെ​സ്റ്റ് നൈ​ൽ പ​നി​യും ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഇ​ന്ന​ലെ ആ​റു പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

District News

ലോകകപ്പ് ആവേശം തൃശൂരിലും: മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​ര​ങ്ങ​ൾ കളത്തിൽ

തൃ​ശൂ​ർ: ലോ​ക​ക​പ്പ്‌ വി​ളം​ബ​ര​മാ​യി അ​ർ​ജ​ന്‍റൈ​ൻ, ബ്ര​സീ​ലി​യ​ൻ ജ​ഴ്സി​ക​ള​ണി​ഞ്ഞു ക​ളി​ക്ക​ള​ത്തി​ലി​റ​ങ്ങി ആ​വേ​ശ​മാ​യി മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​ര​ങ്ങ​ൾ.

വി​ക്ട​ർ മ​ഞ്ഞി​ല, സി.​വി. പാ​പ്പ​ച്ച​ൻ, ഇ​ട്ടി മാ​ത്യു, സി.​ഡി. ഫ്രാ​ൻ​സീ​സ്‌, കെ.​എ​ഫ്. ബെ​ന്നി, സോ​ളി സേ​വ്യ​ർ, തൃ​ക്കൂ​ർ സ​ന്തോ​ഷ്‌, സു​ർ​ജി​ത്‌, സി.​വി. സ​ണ്ണി, അ​ശോ​ക്‌ കു​മാ​ർ തു​ട​ങ്ങി​യ​വ​രും കോ​ച്ചു​മാ​രാ​യ എം. ​പീ​താം​ബ​ര​ൻ, അ​സീ​സ്‌ തു​ട​ങ്ങി​യ​വ​രും ക​ളി​ക്ക​ള​ത്തി​ലി​റ​ങ്ങി. എ​തി​ർ​ടീ​മി​ൽ ഡി​എ​ഫ്‌​എ പ്ര​സി​ഡ​ന്‍റ് സി. ​സു​മേ​ഷ്‌ ഉ​ൾ​പ്പ​ടെ ക​ളി​ക്കാ​നു​ണ്ടാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രേ ര​ണ്ടു​ഗോ​ളു​ക​ൾ​ക്കു ഡി​എ​ഫ്‌​എ ടീം ​വി​ജ​യി​ച്ചു.

ആ​ദ്യ​മ​ത്സ​ര​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ടീം ​വി​ജ​യി​ച്ചു.

ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ​യും ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ത്സ​രം രാ​ജ​ൻ പ​ല്ല​ൻ എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​ആ​ർ. സു​രേ​ഷ്, പ്ര​സ്‌ ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​ബി. ബാ​ബു, സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

മ​ഴ ന​ന​ഞ്ഞ് യാ​ത്ര​ക്കാ​ർ, കു​ഴി​യും ചെ​ളി​യും വെ​ള്ള​ക്കെ​ട്ടും


തൃ​ശൂ​ർ: ചെ​ളി​യി​ലും വെ​ള്ള​ക്കെ​ട്ടി​ലും മ​റ​ഞ്ഞി​രി​ക്കു​ന്ന കു​ഴി​യി​ൽ​വീ​ണ് പ​രി​ക്കേ​ൽ​ക്കാ​തെ​യും ത​ല​ങ്ങും വി​ല​ങ്ങും ഓ​ടു​ന്ന ബ​സു​ക​ൾ​ക്ക​ടി​യി​ൽ​പെ​ടാ​തെ​യും ഭാ​ഗ്യ​മു​ണ്ടെ​ങ്കി​ൽ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന​ക​ത്തു​കൂ​ടി കാ​ത്തി​രി​പ്പു​പു​ര​യി​ലെ​ത്താം. ത​ക​ര​ഷീ​റ്റ് മേ​ഞ്ഞ പ​രി​മി​ത​സൗ​ക​ര്യം മാ​ത്ര​മു​ള്ള ചെ​റി​യ ഷെ​ഡി​ൽ എ​ത്തി​പ്പെ​ട്ടാ​ലും ഇ​രി​ക്കു​ന്ന​തും നി​ൽ​ക്കു​ന്ന​തും ചെ​ളി​യി​ൽ​ത​ന്നെ. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​രെ​ത്തു​ന്ന തൃ​ശൂ​ർ കെ ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ അ​വ​സ്ഥ​യാ​ണി​ത്.

മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ജീ​വ​ൻ പ​ണ​യം​വ​ച്ചാ​ണ് യാ​ത്ര​ക്കാ​ർ ബ​സ് ക​യ​റു​ന്ന​ത്. ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ലേ​ക്കു ക​യ​റു​ന്ന ഭാ​ഗ​ത്ത് റോ​ഡ് ത​ക​ർ​ന്ന​നി​ല​യി​ലാ​ണ്. ഇ​ട​തു​വ​ശ​ത്തു​ള്ള വ​ർ​ക്ക്ഷോ​പ്പി​ന്‍റെ ഭാ​ഗ​ത്തും ചെ​ളി​യും വെ​ള്ള​ക്കെ​ട്ടും.
‌പ​ഴ​യ കെ​എ​സ്ആ​ർ​ടി​സി കെ​ട്ടി​ട​ത്തി​ന്‍റെ സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ബ​സു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന ഭാ​ഗ​ത്തു വ​ൻ​കു​ഴി​ക​ളും വെ​ള്ള​ക്കെ​ട്ടും. ന​ടു​വി​ൽ ബ​സ് നി​ർ​ത്തി​യി​ടു​ന്ന​തും ആ​ളു​ക​ൾ ന​ട​ക്കു​ന്ന​തു​മാ​യ ഭാ​ഗ​ത്ത് എ​ണ്ണ​മ​റ്റ കു​ഴി​ക​ളും ചെ​ളി​വെ​ള്ള​വും. കാ​ത്തി​രി​പ്പു​പു​ര​യി​ൽ ക​സേ​ര​ക​ൾ​ക്ക​ടി​യി​ലേ​ക്കു​വ​രെ ചെ​ളി​വെ​ള്ളം ക​യ​റു​ന്നു. ഇ​രു​ന്നാ​ലും നി​ന്നാ​ലും മ​ഴ​പെ​യ്താ​ൽ ന​ന​ഞ്ഞു​കു​തി​രു​മെ​ന്ന​താ​ണു സ്ഥി​തി.

മൂ​ത്ര​പ്പു​ര​യു​ടെ ഭാ​ഗ​ത്തെ ടൈ​ലു​ക​ൾ ചെ​ളി ച​വി​ട്ടി​ക്ക​യ​റ്റി കു​ഴ​ഞ്ഞു​കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ്. ഫാ​മി​ലി വെ​യ്റ്റിം​ഗ് റൂ​മി​ലേ​ക്കു ക​യ​റു​ന്ന ഭാ​ഗ​ത്തും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. ടീ​ഷോ​പ്പി​ൽ​നി​ന്ന് ല​ഘു​ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ചെ​ളി​യി​ൽ ച​വി​ട്ടി​നി​ൽ​ക്ക​ണം. കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ബി​നു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ക​ട്ടെ മൂ​ത്ര​പ്പു​ര​യോ​ടു ചേ​ർ​ന്നു​ള്ള വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ.

ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ​നി​ന്നു പു​റ​ത്തേ​ക്കു പോ​കു​ന്ന ഭാ​ഗ​ത്തു റോ​ഡി​നോ​ടു ചേ​ർ​ന്നു​മു​ണ്ട് വെ​ള്ള​ക്കെ​ട്ടും ചെ​ളി​യും. ഇ​തി​ലൂ​ടെ​യാ​ണ് യാ​ത്ര​ക്കാ​രി​ലേ​റെ​യും ക​യ​റി​വ​രു​ന്ന​ത്. ദി​നം​പ്ര​തി 1200ൽ ​അ​ധി​കം ബ​സു​ക​ൾ വ​ന്നു​പോ​കു​ന്ന സ്റ്റാ​ൻ​ഡി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ.

Kerala

ഭാ​ര്യ​യെ കൊ​ല്ലാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി; യു​വാ​വും സു​ഹൃ​ത്തും പി​ടി​യി​ൽ

ചേ​ർ​പ്പ്: തൃ​ശൂ​ർ ചേ​ർ​പ്പി​ൽ ഭാ​ര്യ​യെ കൊ​ല്ലാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ യു​വാ​വും സു​ഹൃ​ത്തും പി​ടി​യി​ൽ. ചേ​ർ​പ്പ് ത​ണ്ടാ​ശേ​രി ഷി​ബു ജോ​ർ​ജ് (50), വി​ഷ്ണു (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ ഇ​രു​വ​രും അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ളാ​ണ്.

കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണ് അ​ര​യ്ക്ക് താ​ഴെ ത​ള​ർ​ന്ന ഷി​ബു ഭാ​ര്യ​യു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ​ത്തി​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ നി​ല​വി​ൽ ഷി​ബു​വി​ന്‍റെ വീ​ട്ടി​ലാ​ണ് താ​മ​സം. ഷി​ബു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം വി​ഷ്ണു ക്വ​ട്ടേ​ഷ​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഷി​ബു​വി​ന്‍റെ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ വ​ടി​വാ​ളു​മാ​യി ചേ​ർ​പ്പ് പ​ള്ളി​ക്ക് സ​മീ​പം കാ​ത്തു​നി​ന്ന വി​ഷ്ണു​വി​നെ ക​ണ്ട നാ​ട്ടു​കാ​ർ സം​ശ​യം തോ​ന്നി വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

ഷി​ബു​വി​ന്‍റെ പേ​രി​ൽ ഭാ​ര്യ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണം. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​രു​വ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ക​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ ഇ​ല​ക്ട്രി​ക് ഓ​ട്ടോ മു​ന്നോ​ട്ട് നീ​ങ്ങി കി​ണ​റ്റി​ലേ​ക്ക് മ​റി​ഞ്ഞു; അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട് നാ​ല് വ​യ​സു​കാ​രി

കു​ന്നം​കു​ളം: ഓ​ൺ ചെ​യ്തു നി​ർ​ത്തി​യി​ട്ടി​രു​ന്ന ഇ​ല​ക്ട്രി​ക് ഓ​ട്ടോ​റി​ക്ഷ​യു​മാ​യി നാ​ല് വ​യ​സു​കാ​രി കി​ണ​റ്റി​ലേ​ക്ക് മ​റി​ഞ്ഞു. തൃ​ശൂ​ർ കു​ന്നം​കു​ളം മ​ര​ത്തം​കോ​ട് അ​മ്പ​ലം പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ബി​ന്നി-​സീ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ എ​ൽ​സി (4) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ കു​ട്ടി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പി​താ​വ് (മു​ത്ത​ച്ഛ​ൻ) ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി വീ​ട്ടി​ലേ​ക്ക് വ​ന്ന സ​മ​യ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വീ​ട്ടി​ലെ​ത്തി​യ അ​ദ്ദേ​ഹം ഇ​ല​ക്ട്രി​ക് ഓ​ട്ടോ​റി​ക്ഷ​യു​ടെ ചാ​വി ഓ​ഫ് ചെ​യ്യാ​ൻ മ​റ​ന്നി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് എ​ൽ​സി ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി ക​ളി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ ആ​ക്സി​ലേ​റ്റ​ർ തി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ മു​ന്നോ​ട്ട് നീ​ങ്ങു​ക​യും വീ​ടി​ന്‍റെ വ​ശ​ത്തു​ണ്ടാ​യി​രു​ന്ന കി​ണ​റ്റി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ഴു​ക​യു​മാ​യി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ​യോ​ടൊ​പ്പം കു​ട്ടി​യും കി​ണ​റ്റി​ൽ വീ​ണു.

ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ഉ​ട​ൻ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. അ​യ​ൽ​വാ​സി ധീ​ര​മാ​യി കി​ണ​റ്റി​ൽ ഇ​റ​ങ്ങി കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ട്ടി​യെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് കു​ന്നം​കു​ളം ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി കി​ണ​റ്റി​ൽ കി​ട​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. 

Kerala

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു; പ്ര​തി പി​ടി​യി​ൽ‌

തൃ​ശൂ​ര്‍: വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ. ക​ണ്ണൂ​ര്‍ ത​ല​ശേ​രി തി​രു​വ​ങ്കാ​ട് ഗീ​തം നി​വാ​സി​ല്‍ റോ​ഷ​ന്‍ (46) ആ​ണ് പി​ടി​യി​ലാ​യ​ത്. മെ​യ് 30ന് ​പു​ല​ര്‍​ച്ചെ ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

വാ​ഴ​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക പ​ള്ളി​യി​ൽ പോ​കു​ന്ന​തി​നി​ടെ വാ​ഴ​ക്കു​ന്നി​ന് സ​മീ​പ​മു​ള്ള വി​ജ​ന​മാ​യ സ്ഥ​ല​ത്തു​വ​ച്ച് പ്ര​തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മു​ഖം പൊ​ത്തി​പി​ടി​ച്ച് ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യി.

തു​ട​ര്‍​ന്ന് ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കു​ക​യും കൈ​യി​ലെ ഒ​രു പ​വ​ന്‍ വീ​തം തൂ​ക്ക​മു​ള്ള മൂ​ന്ന് സ്വ​ര്‍​ണ വ​ള​ക​ള്‍ ക​വ​ര്‍​ന്നെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്തു. ആ​ര്‍​ഭാ​ട ജീ​വി​തം ന​യി​ക്കാ​നാ​ണ് പ്ര​തി ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് വ​യോ​ധി​ക​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

 

Kerala

ഇ​ല​ക്ട്രി​ക് ഓ​ട്ടോ​റി​ക്ഷ കി​ണ​റ്റി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം; നാ​ല് വ​യ​സു​കാ​രി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു  

 

തൃ​ശൂ​ർ: ഇ​ല​ക്ട്രി​ക് ഓ​ട്ടോ​റി​ക്ഷ കി​ണ​റ്റി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് വ​യ​സു​കാ​രി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കു​ന്നം​കു​ളം മ​ര​ത്തം​കോ​ട് ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

മ​ര​ത്തം​കോ​ട് അ​മ്പ​ലം​പ​ള്ളി സ്വ​ദേ​ശി ബി​ന്നി സീ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ എ​ൽ​സി എ​ന്ന നാ​ലു​വ​യ​സു​കാ​രി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഓ​ൺ ചെ​യ്തു നി​ർ​ത്തി​യി​ട്ടി​രു​ന്ന ഇ​ല​ക്ട്രി​ക് ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ വാ​ഹ​നം മു​ന്നോ​ട്ട് നീ​ങ്ങി കി​ണ​റ്റി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി കി​ണ​റ്റി​ൽ ഇ​റ​ങ്ങി കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തു. പ​രി​ക്കേ​റ്റ കു​ട്ടി​യെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

Kerala

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു

തൃ​ശൂ​ർ: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു. ഇ​ന്ന് രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വം. പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ ശ്രേ​യ​ക്കാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത്.

കാ​ലി​ൽ പാ​മ്പു​ക​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ പാ​ർ​ക്കിം​ഗി​ൽ വ​ച്ചാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത് എ​ന്നാ​ണ് സം​ശ​യം. കാ​ർ പാ​ർ​ക്ക് ചെ​യ്‌​തു ഇ​റ​ങ്ങു​മ്പോ​ഴാ​ണ് പാ​മ്പ് ക​ടി​ച്ച​ത്. കാ​ലി​ന്‍റെ പി​റ​ക് വ​ശ​ത്താ​യി​രു​ന്നു ക​ടി​യേ​റ്റ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​യ​തു​കൊ​ണ്ട് ഉ​ട​ൻ ആ​ശു​പ​തി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പാ​മ്പു​ക​ടി​യേ​റ്റ ഉ​ട​ൻ ത​ന്നെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ഇ​വ​രെ അ​ടി​യ​ന്തി​ര ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​ത്യേ​ക ഒ​ബ്സ​ർ​വേ​ഷ​ൻ (നി​രീ​ക്ഷ​ണ) വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡോ​ക്ട​റു​ടെ ആ​രോ​ഗ്യ​നി​ല നി​ല​വി​ൽ തൃ​പ്തി​ക​ര​മാ​ണെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

അ​പ​ക​ട ര​ഹി​ത പൂ​ര​ങ്ങ​ളാ​യി​രി​ക്ക​ണം ഇ​നി​യു​ണ്ടാ​കേ​ണ്ട​ത്: സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: വെ​ടി​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ സാ​ങ്കേ​തി​ക ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കേ​ണ്ട​തു​ണ്ടെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി. അ​പ​ക​ട ര​ഹി​ത​മാ​യു​ള്ള പൂ​ര​ങ്ങ​ളാ​യി​രി​ക്ക​ണം ഇ​നി​യു​ള്ള കാ​ല​ത്ത് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സാ​ങ്കേ​തി​ക ഇ​ട​പെ​ട​ലു​ക​ൾ​ക്ക് കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും സു​രേ​ഷ് ഗോ​പി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഉ​ണ്ടാ​കു​മെ​ന്നും സു​രേ​ഷ്ഗോ​പി വ്യ​ക്ത​മാ​ക്കി.

ദേ​വ​സ്വ​ങ്ങ​ളു​ടെ പ്ര​ത്യേ​ക സം​ഘം ശി​വ​കാ​ശി​യി​ൽ പോ​യി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ൾ ക​ണ്ട് മ​ന​സി​ലാ​ക്ക​ണ​മെ​ന്നും സു​രേ​ഷ്ഗോ​പി പ​റ​ഞ്ഞു. തൃ​ശൂ​ർ​പൂ​രം എ​ക്സി​ബി​ഷ​ൻ സ​മാ​പ​ന ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ന്നു സു​രേ​ഷ് ഗോ​പി.

Kerala

കൈ​ക്കൂ​ലി​ക്കേ​സി​ൽ മു​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കു നാ​ലു വ​ർ​ഷം ക​ഠി​ന​ത​ട​വും നാ​ലു​ല​ക്ഷം പി​ഴ​യും

തൃ​ശൂ​ർ: കൈ​ക്കൂ​ലി​ക്കേ​സി​ൽ പാ​ല​ക്കാ​ട് വ​ല്ല​പ്പു​ഴ മു​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കു നാ​ലു വ​ർ​ഷം ക​ഠി​ന​ത​ട​വും നാ​ലു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി. ഭൂ​നി​കു​തി അ​ട​ച്ചു​ന​ൽ​കാ​ൻ ആ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ലാ​ണു നി​ല​വി​ൽ പാ​ല​ക്കാ​ട് നെ​ല്ലാ​യ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യ പാ​ല​ക്കാ​ട് ചെ​ർ​പ്പു​ള​ശേ​രി സ്വ​ദേ​ശി പി. ​ഉ​ദ​യ​ഭാ​നു​വി​നെ(53) ശി​ക്ഷി​ച്ച​ത്.

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ സ​ഹോ​ദ​ര​ന്‍റെ പേ​രി​ലു​ള്ള സ്ഥ​ലം വാ​ഹ​നാ​പ​ക​ട​ക്കേ​സി​ൽ കോ​ട​തി അ​റ്റാ​ച്ച്‌​മെ​ന്‍റ് ഒ​ഴി​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് ഭൂ​മി​യു​ടെ നി​കു​തി അ​ട​യ്ക്കാ​നാ​യി വ​ല്ല​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

വ​ല്ല​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി​രു​ന്ന പി. ​ഉ​ദ​യ​ഭാ​നു സ്ഥ​ലം അ​ള​ക്കാ​ൻ മൂ​വാ​യി​രം രൂ​പ പ​രാ​തി​ക്കാ​ര​ന്‍റെ സ​ഹോ​ദ​ര​നി​ൽ​നി​ന്നു നേ​ര​ത്തേ കൈ​ക്കൂ​ലി വാ​ങ്ങി​യി​രു​ന്നു. സ​ഹോ​ദ​ര​ൻ ഗ​ൾ​ഫി​ൽ പോ​യ​പ്പോ​ൾ പ​രാ​തി​ക്കാ​ര​ൻ പ​ല​ത​വ​ണ ഉ​ദ​യ​ഭാ​നു​വി​നെ സ​മീ​പി​ച്ചെ​ങ്കി​ലും നി​കു​തി സ്വീ​ക​രി​ക്കാ​തെ പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് വൈ​കി​പ്പി​ച്ചു.

ഒ​ടു​വി​ൽ ഒ​റ്റ​പ്പാ​ലം ത​ഹ​സി​ൽ​ദാ​റു​ടെ​യും ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​റു​ടെ​യും ഇ​ട​പെ​ട​ലി​നെ​തു​ട​ർ​ന്ന് അ​ടി​യാ​ധാ​രം ഹാ​ജ​രാ​ക്കി​യി​ട്ടും ഉ​ദ​യ​ഭാ​നു നി​കു​തി സ്വീ​ക​രി​ച്ചി​ല്ല. ആ​യി​രം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് കൈ​ക്കൂ​ലി കൈ​പ്പ​റ്റു​ന്ന​തി​നി​ടെ പാ​ല​ക്കാ​ട് വി​ജി​ല​ൻ​സ് യൂ​ണി​റ്റ് ഉ​ദ​യ​ഭാ​നു​വി​നെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി ജ​ഡ്‌​ജി കെ.​എം. ര​തീ​ഷ് കു​മാ​റാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

Kerala

"മാ​പ്പ​പേ​ക്ഷ ഒ​ത്തി​ല്ല'; ഡോ​ക്ട​റു​ടെ വീ​ട്ടി​ല്‍ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​ര്‍ അ​രി​യ​ന്നൂ​രി​ലെ ഡോ​ക്ട​റു​ടെ വീ​ട്ടി​ല്‍ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. കു​ന്നം​കു​ളം ക​ല്ലാ​യി​ക്കു​ന്ന് സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച ചാ​വ​ക്കാ​ട് നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പി​ടി​യി​ലാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ നേ​ര​ത്തെ ദേ​വ​സ്വ​ത്തി​ല്‍ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഇ​യാ​ള്‍ ക​ഞ്ചാ​വ്, ക​വ​ര്‍​ച്ച കേ​സു​ക​ളി​ല്‍ ജ​യി​ല്‍​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

മേ​യ് ഏ​ഴി​ന് രാ​ത്രി​യാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. അ​രി​യ​ന്നൂ​ര്‍ പോ​ക്കാ​ക്കി​ല്ല​ത്ത് കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നാ​ണ് പ്ര​തി 10 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ത്. മോ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ പ്ര​തി കൊ​ടൈ​ക്ക​നാ​ലി​ലേ​ക്ക് ക​ട​ന്നി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ പി​ടി​യി​ലാ​കു​മെ​ന്ന് ക​ണ്ട് പ്ര​തി എ​ട്ട് പ​വ​ൻ സ്വ​ർ​ണ​വും മാ​പ്പ​പേ​ക്ഷ​യും പ​രാ​തി​ക്കാ​ര​ന്‍റെ വീ​ട്ടി​ൽ കൊ​ണ്ടി​ട്ടി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Kerala

പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; തി​രു​ട്ട് ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള സ​ഹോ​ദ​ര​ന്മാ​ർ പി​ടി​യി​ൽ

തൃ​ശൂ​ർ: പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ ത​മി​ഴ്‌​നാ​ട് തി​രു​ട്ട് ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ. പ​ടി​ഞ്ഞാ​റേ കോ​ട്ട​യി​ൽ അ​ടി​യാ​ട്ട് ലൈ​നി​ലു​ള്ള വീ​ട്ടി​ലാ​ണ് ഇ​രു​വ​രും മോ​ഷ​ണം ന​ട​ത്തി​യ​ത്. ‌

തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​ക​ളാ​യ ത​ങ്ക​മു​ത്തു, അ​യ്യ​പ്പ​ൻ എ​ന്നി​വ​രാ​ണ് സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ർ പോ​ലീ​സ് ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നും സാ​ഹ​സി​ക​മാ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മേ​യ് ആ​റി​ന് ആ​യി​രു​ന്നു സം​ഭ​വം.

ആ​റ് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വെ​ള്ളി​യു​രു​പ്പ​ടി​ക​ളും ഓ​ട്ടു​പാ​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ആ​റ് ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് പ്ര​തി​ക​ൾ കൊ​ള്ള​യ​ടി​ച്ച​ത്. പ​ട്ടാ​പ്പ​ക​ൽ ന​ട​ന്ന വ​ൻ ക​വ​ർ​ച്ച​യ്ക്ക് ശേ​ഷം പ്ര​തി​ക​ൾ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കൃ​ത്യ​മാ​യ സൂ​ച​ന​ക​ൾ ശേ​ഖ​രി​ച്ചാ​ണ് പോ​ലീ​സ് സം​ഘം ത​മി​ഴ്നാ​ട്ടി​ലെ​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

 

Kerala

തൃ​ശൂ​രി​ൽ ആ​ന ഇ​ട​ഞ്ഞു; വാ​ഹ​ന​ങ്ങ​ളും മ​തി​ലു​ക​ളും തകർത്തു, വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ൾ

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ​നി​ന്ന് കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഇ​ട​ഞ്ഞോ​ടി​യ ആ​ന ജ​ന​വാ​സ​മേ​ഖ​ല​യി​ൽ നി​ര​വ​ധി നാ​ശ​ന​ഷ്ട​ങ്ങ​ൾ സൃ​ഷ്ടി​ച്ചു. ശി​വ​ല​ക്ഷ്മി അ​യ്യ​പ്പ​ൻ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. ഇ​ന്നു രാ​വി​ലെ എ​ട്ടോ​ടെ​യാ​ണു സം​ഭ​വം.

തൃ​ശൂ​ർ ടൗ​ൺ ഹാ​ൾ പ​രി​സ​ര​ത്തു​നി​ന്ന് നായയെ​ക്ക​ണ്ടു ഭ​യ​ന്നാ​ണ് ആ​ന ഓടി​യ​തെ​ന്നു പ​റ​യു​ന്നു. ഒ​ടു​വി​ൽ ര​ണ്ട​ര മ​ണി​ക്കൂ​റി​നു​ശേ​ഷം ന​ഗ​ര​ത്തി​ൽ​നി​ന്ന് മൂ​ന്നു​കി​ലോ​മീ​റ്റ​ർ അ​ക​ലെ ചേ​റൂ​ർ ഗാ​ന്ധി​ന​ഗ​ർ സ്ട്രീ​റ്റി​ലാ​ണു ആ​ന​യെ ത​ള​യ്ക്കാ​നാ​യ​ത്. ഈ ​മേ​ഖ​ല​യി​ലാ​ണ് ആ​ന കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യ​ത്.

ഇ​ട​ഞ്ഞോ​ടി​യ ആ​ന വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​യും കാ​ർ​ഷെ​ഡു​ക​ളും മ​തി​ലു​ക​ളും ഗേ​റ്റു​ക​ളും വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ത്തു പ​രി​ഭ്രാ​ന്തി​സൃ​ഷ്ടി​ച്ചു. ആ​ന​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പാ​പ്പാ​ൻ​മാ​ർ ആ​ന​യു​ടെ പ​ട​മെ​ടു​ക്കാ​ൻ ശ്ര​മി​ച്ച പ​ത്ര ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രോ​ടു ക​യ​ർ​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. പാ​പ്പാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ വി​ഘ്നേ​ഷി​നു പ​രി​ക്കേ​റ്റു. മ​റ്റൊ​രു ഫോ​ട്ടോ​ഗ്രാ​ഫ​ർ റാ​ഫി എം.​ദേ​വ​സി​യെ​യും പാ​പ്പാ​ൻ​മാ​ർ ആ​ക്ര​മി​ച്ചു.

റോ​ഡി​ലൂ​ടെ മാ​ത്ര​മ​ല്ല, വീ​ടു​ക​ളു​ടെ മ​തി​ലു​ക​ൾ ചാ​ടി​ക്ക​ട​ന്നും ത​ക​ർ​ത്തു​മാ​ണ് ആ​ന ഓ​ട്ടം തു​ട​ർ​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ ആ​ന വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​ക​ളും വീ​ടി​നു​മു​ന്നി​ലെ ഇ​രു​ന്പു​ഷീ​റ്റ് മേ​ഞ്ഞ കാ​ർ ഷെ​ഡു​ക​ളും ഗേ​റ്റു​ക​ളും ത​ക​ർ​ത്ത​ത്. വാ​ഴ​ക​ളും മ​റ്റു മ​ര​ങ്ങ​ളും ചെ​ടി​ക​ളും കു​ത്തി​മ​റി​ച്ചി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നി​ടെ ആ​ന​യു​ടെ മ​സ്ത​ക​ത്തി​ലും തു​ന്പി​ക്കൈയിലും ചെ​വി​യി​ലും കൊ​ന്പി​ന​രി​കി​ലും പ​രി​ക്കേ​റ്റു. ഇ​തി​ൽ​നി​ന്ന് ചോ​ര ഒ​ഴു​കു​ന്നു​ണ്ടാ​യി​രു​ന്നു. ഒ​രു കാ​ർ ആ​ന കൊമ്പു​കൊ​ണ്ട് കു​ത്തി​മ​റി​ച്ചി​ട്ടു.

രാ​വി​ലെ ഓ​ഫീ​സ് സ​മ​യ​മാ​യ​തി​നാ​ൽ റോ​ഡി​ൽ ന​ല്ല തി​ര​ക്കു​ണ്ടാ​യി​രു​ന്നു. പ​ല​രും ആ​ന ഓടി​വ​രു​ന്ന​തു​ക​ണ്ട് വാ​ഹ​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചും വ​ഴി​തി​രി​ച്ചു ​പോ​യുമാ​ണു ര​ക്ഷ​പ്പെ​ട്ട​ത്. ആ​ന​യ്ക്കു​മുമ്പി​ൽ​പെ​ട്ട ഒ​രു ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ൻ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഓ​ടി​ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​ന ഓ​ടു​ന്ന​തി​നി​ടെ പാ​പ്പാ​ൻ​മാ​രും നാ​ട്ടു​കാ​രും ആ​ന​യു​ടെ പി​ന്നാ​ലെ​ക്കൂ​ടി. വീ​ടു​ക​ളു​ടെ മു​ന്നി​ൽ നി​ല​യു​റ​പ്പി​ച്ച ആ​ന​യെ അ​നു​ന​യി​പ്പി​ക്കാ​ൻ പാ​പ്പാ​ൻ​മാ​രും മ​റ്റും ആ ​വീ​ടു​ക​ളി​ൽ​നി​ന്നു​ത​ന്നെ വെ​ള്ളം ശേ​ഖ​രി​ച്ച് ആ​ന​യെ ന​ന​ച്ചു​കൊ​ണ്ടി​രു​ന്നു.

മ​തി​ലു​ക​ൾ ചാ​ടി​ക്ക​ട​ന്ന് ആ​ന പ​ല​വീ​ടു​ക​ളി​ൽ എ​ത്തി​യ​പ്പോ​ഴും അ​തു തു​ട​ർ​ന്നു. ഇ​തി​നി​ടെ​യാ​ണ് പാപ്പാൻമാർ വീ​ട്ടു​കാ​രോ​ടും പ​ത്ര​ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രോ​ടും നാ​ട്ടു​കാ​രോ​ടും ക​യ​ർ​ത്ത​ത്. വാ​ഹ​ന​ത്തി​ൽ വ​രു​ന്ന​വ​രോ​ടും വീ​ട്ടു​കാ​രോ​ടും ആ​ളു​ക​ൾ ആ​ന വി​ര​ണ്ടോ​ടു​ന്ന കാ​ര്യം വി​ളി​ച്ചു​പ​റ​ഞ്ഞു മു​ന്ന​റി​യി​പ്പു ന​ല്കി​ക്കൊ​ണ്ടി​രു​ന്നു.

ആ​ന ഇ​ട​ഞ്ഞ് ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് പോ​ലീ​സ് അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി‍​യ​ത്. രാ​ജ​ൻ പ​ല്ല​ൻ എം​എ​ൽ​എ, മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, കൗ​ൺ​സി​ല​ർ​മാ​ർ തു​ട​ങ്ങി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ സ്ഥ​ല​ത്ത് എ​ത്തി​യ​രു​ന്നു. ഇ​വ​രാ​ണു ക​ള​ക്ട​റെ​യും മ​റ്റും വി​ളി​ച്ചു കാ​ര്യം അ​റി​യി​ച്ച​ത്.

ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ചു ത​ള​യ്ക്കേ​ണ്ടി​വ​രു​മോ​യെ​ന്നും ആ​ലോ​ച​ന​യു​ണ്ടാ​യി​രു​ന്നു. എ​ലി​ഫ​ന്‍റ് സ്ക്വാ​ഡും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ആ​ന​യെ പാ​പ്പാ​ൻ​മാ​ർ വടംകൊണ്ടും ചങ്ങല കൊണ്ടും മ​ര​ത്തി​ൽ​ ബന്ധിച്ചു ത​ള​ച്ച​ത്. നി​ല​വി​ൽ വീ​ടു​ക​ൾ ധാ​രാ​ള​മു​ള്ള മേ​ഖ​ല​യി​ലാ​ണ് ആ​ന​യെ ത​ള​ച്ചി​ട്ടു​ള്ള​ത്.

Kerala

എ​ഐ​ടി​യു​സി ദേ​ശീ​യ ജ​ന​റ​ൽ കൗ​ണ്‍​സി​ൽ തൃ​ശൂ​രി​ല്‍

തൃ​​​ശൂ​​​ർ: എ​​​ഐ​​​ടി​​​യു​​​സി ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ ജൂ​​​ണ്‍ ഒ​​​ന്നു​​​ മു​​​ത​​​ൽ മൂ​​​ന്നു ​വ​​​രെ ടൗ​​​ണ്‍​ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ആ​​​ദ്യ​​​മാ​​​യാ​​ണു തൃ​​​ശൂ​​​ർ വേ​​​ദി​​​യാ​​​കു​​​ന്ന​​​ത്.

ജൂ​​​ണ്‍ ഒ​​​ന്നി​​​നു രാ​​​വി​​​ലെ പ​​​ത്തി​​​ന് എ​​​ഐ​​​ടി​​​യു​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​മ​​​ർ​​​ജീ​​​ത് കൗ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ര​​​ണ്ടി​​​നു വൈ​​കു​​ന്നേ​​രം നാ​​​ലി​​​നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Kerala

എം​ഡി​എം​എ ന​ൽ​കി​യ ശേ​ഷം പീ​ഡ​നം; ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സ്വ​ർ​ണം ത​ട്ടി​യ പ്ര​തി പി​ടി​യി​ൽ

തൃ​ശൂ​ര്‍: യു​വ​തി​യെ ല​ഹ​രി ന​ൽ​കി പീ​ഡി​പ്പി​ച്ച് ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സ്വ​ർ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. മു​രി​ങ്ങൂ​ര്‍ തെ​ക്കു​മു​റി പു​ല്ല​ന്‍ വീ​ട്ടി​ല്‍ കു​ട്ടി​ച്ചാ​ത്ത​ന്‍ എ​ന്ന ഫി​ജോ (40) ആ​ണ് പി​ടി​യി​ലാ​യ​ത്. 2025 ഡി​സം​ബ​ര്‍ 13ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

വാ​ട​ക വീ​ട് ത​ര​പ്പെ​ടു​ത്താ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് യു​വ​തി​യെ അ​തി​ര​പ്പി​ള്ളി​യി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് രാ​ത്രി​യോ​ടെ റി​സോ​ര്‍​ട്ടി​ലെ​ത്തി​ച്ചു. ഗ്രീ​ന്‍ സൈ​റ്റ് എ​ന്ന റി​സോ​ര്‍​ട്ടി​ലാ​യി​രു​ന്നു യു​വ​തി​യെ എ​ത്തി​ച്ച​ത്.

എം​ഡി​എം​എ ക​ല​ര്‍​ത്തി​യ വെ​ള്ളം ന​ൽ​കി​യ ശേ​ഷം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു. യു​വ​തി​യു​ടെ ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ‌ പ​ക​ർ​ത്തി​യ​ശേ​ഷം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് യു​വ​തി​യി​ൽ നി​ന്ന് സ്വ​ർ​ണ​മാ​ല​യും വ​ള​ക​ളും കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു.

കേ​സി​ല്‍ മൂ​ന്ന് പേ​രെ നേ​ര്‍​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഒ​ളി​വി​ല്‍ പോ​യ ഫി​ജോ കൂ​ട​പ്പു​ഴ​യി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ കൊ​ര​ട്ടി, അ​ങ്ക​മാ​ലി, കാ​ല​ടി, വേ​ങ്ങ​ര, കൊ​ണ്ടോ​ട്ടി പോ​ഋ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഒ​മ്പ​ത് ക​വ​ര്‍​ച്ചാ കേ​സു​ക​ളും സ്ത്രീ​യെ ആ​ക്ര​മി​ച്ച് മാ​ന​ഹാ​നി വ​രു​ത്തി​യ​ത​ട​ക്കം 14 ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ആ​രോ​ഗ്യ​രം​ഗ​ത്തു സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത അ​നി​വാ​ര്യം: ഗ​വ​ർ​ണ​ർ അ​ർ​ലേ​ക്ക​ർ

തൃ​ശൂ​ർ: ആ​രോ​ഗ്യ​ശാ​സ്ത്ര ബി​രു​ദ​ധാ​രി​ക​ളാ​യി തൊ​ഴി​ൽ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ പ്രാ​വീ​ണ്യം​നേ​ടി​യ​വ​ർ സ​മൂ​ഹ​ന​ന്മ​യ്ക്കാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നു ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വാ​നാ​ഥ് അ​ർ​ലേ​ക്ക​ർ. ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 22-ാമ​തു ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​രോ​ഗ്യ​രം​ഗം സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത ആ​വ​ശ്യ​മു​ള്ള തൊ​ഴി​ൽ​മേ​ഖ​ല​യാ​ണെ​ന്നും ആ ​ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഏ​ഴ് അ​ക്കാ​ദ​മി​ക് മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ബി​രു​ദം സ്വീ​ക​രി​ച്ചു. കേ​ര​ള​ത്തി​ലെ 395 ആ​രോ​ഗ്യ ശാ​സ്ത്ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി 7457 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബി​രു​ദം നേ​ടി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പി​ത​മാ​യ​ശേ​ഷം ബി​രു​ദം നേ​ടു​ന്ന​വ​രു​ടെ എ​ണ്ണം 1,89,497 ആ​യി ഉ​യ​ർ​ന്നു. നേ​രി​ട്ടു കൈ​പ്പ​റ്റാ​ൻ സാ​ധി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ത​പാ​ലി​ൽ അ​യ​ച്ചു​ന​ൽ​കും.

വി​വി​ധ ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര പ​രീ​ക്ഷ​ക​ളി​ൽ ഒ​ന്നാം​റാ​ങ്ക് നേ​ടി​യ 11 വി​ദ്യാ​ർ​ഥി​ക​ളെ കാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും ന​ൽ​കി ആ​ദ​രി​ച്ചു. ര​ണ്ടാം​വ​ർ​ഷ എം​ബി​ബി​എ​സ് മൈ​ക്രോ​ബ​യോ​ള​ജി റെ​ഗു​ല​ർ പ​രീ​ക്ഷ​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക്കാ​യി 2017 മു​ത​ൽ ന​ൽ​കി​വ​രു​ന്ന ഡോ. ​സി.​കെ. ജ​യ​റാം പ​ണി​ക്ക​ർ എ​ൻ​ഡോ​വ്മെ​ന്‍റും ഡോ. ​ശോ​ഭ സു​ന്ദ​രേ​ശ്വ​ര​ൻ അ​ക്കാ​ഡ​മി​ക് എ​ക്സ​ല​ൻ​സ് ഇ​ൻ ഓ​ർ​ത്തോ​ഡോ​ന്‍റി​ക്സ് എ​ൻ​ഡോ​വ്മെ​ന്‍റും ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു.

വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ, ര​ജി​സ്ട്രാ​ർ പ്ര​ഫ.​എ​സ്. ഗോ​പ​കു​മാ​ർ, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ പ്ര​ഫ.​എ​സ്. അ​നി​ൽ​കു​മാ​ർ, അ​ക്കാ​ദ​മി​ക് ഡീ​ൻ ഡോ.​ആ​ർ. ബി​നോ​ജ്, റി​സ​ർ​ച്ച് ഡീ​ൻ ഡോ. ​കെ.​എ​സ്. ഷാ​ജി, സ്റ്റു​ഡ​ന്‍റ് അ​ഫ​യേ​ഴ്സ് ഡീ​ൻ ഡോ.​ആ​ർ. ആ​ശി​ഷ്, മ​റ്റു ഫാ​ക്ക​ൽ​റ്റി ഡീ​നു​ക​ൾ, ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ൽ-​അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

കേ​ര​ള​ത്തി​ൽ ചു​വ​ടു​റ​പ്പി​ക്കാ​ൻ ടി​വി​കെ; തൃ​ശൂ​രി​ൽ ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

തൃ​ശൂ​ർ: ത​മി​ഴ്നാ​ട്ടി​ലെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ പി​ന്നാ​ലെ കേ​ര​ള​ത്തി​ലും ചു​വ​ടു​റ​പ്പി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ). സം​സ്ഥാ​ന​ത്ത് പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ജി​ല്ലാ ഘ​ട​ക​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ക​യാ​ണ് ടി​വി​കെ കേ​ര​ള ഘ​ട​കം.

വ​യ​നാ​ടി​നും പാ​ല​ക്കാ​ടി​നും പി​ന്നാ​ലെ തൃ​ശൂ​രി​ലും ടി​വി​കെ ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. തൃ​ശൂ​ർ ജി​ല്ല​യി​ലെ വി​ജ​യ് ആ​രാ​ധ​ക​രെ അ​ണി​നി​ര​ത്തി​യാ​ണ് ടി​വി​കെ ആ​ദ്യ യോ​ഗം ചേ​ർ​ന്ന​ത്. വി​ജ​യ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ന് കീ​ഴി​ലെ അം​ഗ​ങ്ങ​ളെ കൂ​ട്ടി​ച്ചേ​ർ​ത്ത് തൃ​ശൂ​ർ ഗി​രി​ജ തീ​യേ​റ്റ​റി​ലാ​യി​രു​ന്നു യോ​ഗം.

വ​നി​ത - യൂ​ത്ത് വിം​ഗ് ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ജ​യ് ആ​രാ​ധ​ക​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​ർ​ഡ് ത​ല​ത്തി​ൽ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലാ​നാ​ണ് ടി​വി​കെ കേ​ര​ള ഘ​ട​കം ല​ക്ഷ്യ​മി​ടു​ന്ന​ത്. ടി​വി​കെ​യെ പു​ച്ഛി​ച്ച് ത​ള്ളി​യ​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​ണ് ത​മി​ഴ്നാ​ട്ടി​ലെ ഉ​ജ്ജ്വ​ല വി​ജ​യ​വും കേ​ര​ള​ത്തി​ലെ പാ​ർ​ട്ടി രൂ​പീ​ക​ര​ണ​വും എ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

വ​യ​നാ​ട്, പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ൾ​ക്ക് പു​റ​മെ കേ​ര​ളം ഒ​ട്ടാ​കെ പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ക, കൂ​ടു​ത​ൽ വ​നി​താ പ്ര​വ​ർ​ത്ത​ക​രെ പാ​ർ​ട്ടി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക, വി​ദ്യാ​സ​മ്പ​ന്ന​രെ​യും പ്രൊ​ഫ​ഷ​ണ​ലു​ക​ളെ​യും പാ​ർ​ട്ടി​യു​ടെ നേ​തൃ​പ​ദ​വി​ക​ളി​ലെ​ത്തി​ച്ച് യു​വ​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക എ​ന്നി​ങ്ങ​നെ​യാ​ണ് പ്രാ​രം​ഭ ഘ​ട്ട​ത്തി​ല്‍ ടി​വി​കെ കേ​ര​ള ഘ​ട​കം ല​ക്ഷ്യ​മി​ടു​ന്ന​ത്.

Kerala

തൃ​ശൂ​രി​ൽ‌ കി​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ തീ​പി​ടി​ത്തം

തൃശൂർ: അ​ന്ന​മ​ന​ട-​പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മാ​ന്പ്ര​യി​ൽ കി​ട​ക്ക നി​ർ​മാ​ണ യൂ​ണി​റ്റി​ലു​ണ്ടാ​യ തീ​പ​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന്ഷ​ടം. കൊ​ര​ട്ടി സ്വ​ദേ​ശി അ​മീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലാ-​മി​യ​ർ സ്ഥാ​പ​ന​ത്തി​ലാ​ണ് ഇ​ന്നു രാ​വി​ലെ ഏ​ഴ​ര​യോ​ടെ തീ​പി​ടി​ച്ച​ത്. അ​ര ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്താ​ണ് യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ചാ​ല​ക്കു​ടി, മാ​ള, അ​ങ്ക​മാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ങ്ങ​ൾ മൂ​ന്നു​മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​ഗ​മി​ച്ചാ​ണു തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. തീ ​പൂ​ർ​ണ​മാ​യും അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ പു​തു​ക്കാ​ട്, ആ​ലു​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​കൂ​ടി ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ങ്ങ​ളെ എ​ത്തി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൊ​ര​ട്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. യൂ​ണി​റ്റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​ണു ഫ​യ​ർ​ഫോ​ഴ്സ് അ​ക​ത്തു ക​ട​ന്ന​ത്. ജെ​സി​ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഷീ​റ്റു​ക​ൾ പൊ​ളി​ച്ചു​മാ​റ്റി തീ​യ​ണ​യ്ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി. കി​ട​ക്ക​ക​ൾ, ഫോം, ​തു​ണി​ത്ത​ര​ങ്ങ​ൾ, മ​രം, മെ​ഷി​ന​റി​ക​ൾ, സ്റ്റോ​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യി.

തീ​പി​ടു​ത്ത​ത്തെ തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​യെ​ങ്കി​ലും സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രി​ക്കാ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ജാ​ഗ്ര​ത പു​ല​ർ​ത്തി. രാ​വി​ലെ സ​മ​യ​മാ​യ​തി​നാ​ലും ശ​ക്ത​മാ​യ കാ​റ്റി​ല്ലാ​തി​രു​ന്ന​തും കൂ​ടു​ത​ൽ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യ​ക​മാ​യി. സം​ഭ​വ​മ​റി​ഞ്ഞ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ് വി​ഭാ​ഗ​ങ്ങ​ൾ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

പ്ര​ണ​യം ന​ടി​ച്ച് ത​ട്ടി​യെ​ടു​ത്ത​ത് ആ​റ് പ​വ​നോ​ളം;​ഫ​ഹീം അ​ഹ​മ്മ​ദ് പി​ടി​യി​ലാ​യ​ത് ത​ല​ശേ​രി​യി​ൽ നി​ന്ന്

തൃ​ശൂ​ര്‍: പ്ര​ണ​യം ന​ടി​ച്ച് യു​വ​തി​യി​ൽ നി​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത പ്ര​തി പി​ടി​യി​ൽ. കേ​സി​ൽ ഫ​ഹീം അ​ഹ​മ്മ​ദ്(23) ആ​ണ് ത​ല​ശേ​രി​യി​ൽ നി​ന്ന് പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

6,80,000 രൂ​പ​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് പ്ര​തി യു​വ​തി​യി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി​യു​ള്ള​ത്. വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യാ​ണ് പ്ര​തി യു​വ​തി​യി​ൽ നി​ന്ന് ഇ​ത്ര​യേ​റെ സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി​യു​ള്ള​ത്.

യു​വ​തി​യു​മാ​യി പ്ര​ണ​യം ന​ടി​ച്ച പ്ര​തി സ്വ​ര്‍​ണം ന​ല്‍​കി സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ബ​ന്ധ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സ്വ​ർ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ യു​വ​തി​യു​മൊ​ത്തു​ള്ള ഫോ​ട്ടോ​ക​ള്‍ വീ​ട്ടു​കാ​ര്‍​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യു​ണ്ട്.

ഇ​തേ തു​ട​ർ​ന്ന് . 2025 ഒ​ക്ടോ​ബ​റി​ല്‍ യു​വ​തി​യു​ടെ പ​ക്ക​ല്‍ നി​ന്നും നാ​ല് പ​വ​ന്‍ തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണ​മാ​ല പ്ര​തി കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. പി​ന്നീ​ട് 2026 ജ​നു​വ​രി​യി​ല്‍ ഒ​രു പ​വ​ന്‍റെ ബ്രേ​സ്‌​ലെ​റ്റ്, അ​ര പ​വ​ന്‍റെ മ​റ്റൊ​രു ബ്രേ​സ്‌​ലെ​റ്റ്, ര​ണ്ട​ര ഗ്രാ​മി​ന്‍റെ പാ​ദ​സ​രം എ​ന്നി​വ​യും ത​ട്ടി​യെ​ടു​ത്തു. ഇ​ത്ത​ര​ത്തി​ൽ വി​വി​ധ​ഘ​ട്ട​ങ്ങ​ളി​ലാ​യി പ്ര​തി അ​ഞ്ച​ര പ​വ​നി​ല​ധി​കം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

 

 

Kerala

ഒ​ന്നാം​ക്ലാ​സു​കാ​രി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത് പേ​വി​ഷ​ബാ​ധ​യേ​റ്റ്; രോ​ഗ​ബാ​ധ​യു​ടെ ഉ​ട​വി​ടം തേ​ടി ആ​രോ​ഗ്യ​വ​കു​പ്പ്

തൃ​ശൂ​ർ: തൃ​ശൂ​ർ ചെ​റു​തു​രു​ത്തി​യി​ൽ ഒ​ന്നാം​ക്ലാ​സു​കാ​രി സ​ൻ​ഹ മെ​ഹ്റി​ന്‍റെ മ​ര​ണ​കാ​ര​ണം പേ​വി​ഷ​ബാ​ധ​യെ​ന്ന് സ്ഥി​രീ​ക​ര​ണം. ബ​ന്ധു​വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു സ​ൻ​ഹ മെ​ഹ്റി​ൻ എ​ന്ന ഏ​ഴു​വ​യ​സു​കാ​രി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്.

ഏ​പ്രി​ൽ 28ന് ​ആ​യി​രു​ന്നു സം​ഭ​വം. കു​ഴ​ഞ്ഞു​വീ​ണ​തി​ന് പി​ന്നാ​ലെ കു​ട്ടി വെ​ള്ള​ത്തി​നോ​ട് വി​ര​ക്തി പ്ര​ക​ടി​പ്പി​ച്ച​താ​യും വാ​യി​ൽ​നി​ന്ന് നു​ര​യും പ​ത​യും വ​ന്ന​താ​യും വി​വ​ര​മു​ണ്ട്. എ​ന്നാ​ൽ കു​ട്ടി​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത് എ​ങ്ങ​നെ​യെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത​യി​ല്ല.

വെ​ട്ടി​ക്കാ​ട്ടി​രി സ്കൂ‌​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. കു​ഴ​ഞ്ഞു​വീ​ണ​തി​ന് പി​ന്നാ​ലെ ഉ​ട​ൻ‌​ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് സ​ൻ​ഹ മെ​ഹ്റി​ന്‍റെ സ്ര​വ​മെ​ടു​ത്ത് പ​രി​ശോ​ധ​ന​യ്ക്ക് സെ​ൻ​ട്ര​ൽ ലാ​ബി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. പു​റ​ത്തു​വ​ന്ന പ​രി​ശോ​ധ​ന ഫ​ല​ത്തി​ലാ​ണ് മ​ര​ണ​കാ​ര​ണം പേ​വി​ഷ ബാ​ധ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. വീ​ടി​ന് സ​മീ​പ​ത്തെ പൂ​ച്ച​ക​ളു​മാ​യി ക​ളി​ക്കു​ന്ന​ത് സ​ൻ​ഹ​യു​ടെ പ​തി​വാ​യി​രു​ന്നു.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്നാ​ണോ കു​ട്ടി​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് സം​ശ​യി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

 

 

 

 

Kerala

എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പം പി​​​​ടി​​​​ച്ചു​​​​നി​​​​ന്ന് തൃ​​​​ശൂ​​​​ർ

തൃ​​​​ശൂ​​​​ർ: യു​​​​ഡി​​​​എ​​​​ഫ് ത​​​​രം​​​​ഗ​​​​ത്തി​​​​ലും നി​​​​ലം​​​​പ​​​​രി​​​​ശാ​​​​കാ​​​​തെ തൃ​​​​ശൂ​​​​രി​​​​ലെ ഇ​​​​ട​​​​തു​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ. 13 മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്പ​​​​തി​​​​ട​​​​ത്ത് എ​​​​ൽ​​​​ഡി​​​​എ​​​​ഫും നാ​​​​ലി​​​​ട​​​​ത്ത് യു​​​​ഡി​​​​എ​​​​ഫും വി​​​​ജ​​​​യി​​​​ച്ചു. 2021ൽ ​​​​ചാ​​​​ല​​​​ക്കു​​​​ടി ഒ​​​​ഴി​​​​കെ 12 ഇ​​​​ട​​​​ത്തും എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നാ​​​​യി​​​​രു​​​​ന്നു വി​​​​ജ​​​​യം.

ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട, കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ർ, ചാ​​​​ല​​​​ക്കു​​​​ടി, തൃ​​​​ശൂ​​​​ർ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ മി​​​​ക​​​​ച്ച ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് ജ​​​​യി​​​​ച്ച​​​​പ്പോ​​​​ൾ ചേ​​​​ല​​​​ക്ക​​​​ര, ഗു​​​​രു​​​​വാ​​​​യൂ​​​​ർ, കു​​​​ന്നം​​​​കു​​​​ളം, മ​​​​ണ​​​​ലൂ​​​​ർ, വ​​​​ട​​​​ക്കാ​​​​ഞ്ചേ​​​​രി, ഒ​​​​ല്ലൂ​​​​ർ, നാ​​​​ട്ടി​​​​ക, ക​​​​യ്പ​​​​മം​​​​ഗ​​​​ലം, പു​​​​തു​​​​ക്കാ​​​​ട് എ​​​​ന്നീ സീ​​​​റ്റു​​​​ക​​​​ൾ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് നി​​​​ല​​​​നി​​​​ർ​​​​ത്തി. മ​​​​ന്ത്രി ഡോ. ​​​​ആ​​​​ർ. ബി​​​​ന്ദു ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട​​​​യി​​​​ൽ അ​​​​ഡ്വ. തോ​​​​മ​​​​സ് ഉ​​​​ണ്ണി​​​​യാ​​​​ട​​​​നോ​​​​ടു തോ​​​​റ്റു. ബി​​​​ജെ​​​​പി​​​​യു​​​​ടെ എ ​​​​ക്ലാ​​​​സ് മ​​​​ണ്ഡ​​​​ല​​​​മാ​​​​യ തൃ​​​​ശൂ​​​​രി​​​​ൽ പ​​​​ദ്മ​​​​ജ വേ​​​​ണു​​​​ഗോ​​​​പാ​​​​ലും തോ​​​​റ്റു.

മ​​​​ണ​​​​ലൂ​​​​രി​​​​ൽ മു​​​​ൻ​​​​മ​​​​ന്ത്രി പ്ര​​​​ഫ.​​ സി. ​​ര​​​​വീ​​​​ന്ദ്ര​​​​നാ​​​​ഥ് ഇ​​​​ഞ്ചോ​​​​ടി​​​​ഞ്ചു പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ എ​​​​ഐ​​​​സി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി ടി.​​​​എ​​​​ൻ. പ്ര​​​​താ​​​​പ​​​​നെ 126 വോ​​​​ട്ടു​​​​ക​​​​ൾ​​​​ക്കു വീ​​​​ഴ്ത്തി. ജി​​​​ല്ല​​​​യി​​​​ലെ ഏ​​​​റ്റ​​​​വും സ​​​​സ്പെ​​​​ൻ​​​​സ് പോ​​​​രാ​​​​ട്ട​​​​വും മ​​​​ണ​​​​ലൂ​​​​രി​​​​ലാ​​​​യി​​​​രു​​​​ന്നു. മൂ​​​​ന്നു ടേ​​​​മു​​​​ക​​​​ളി​​​​ൽ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​നു വ​​​​ന്പ​​​​ൻ​​​​വി​​​​ജ​​​​യം ന​​​​ൽ​​​​കി​​​​യ കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​രി​​​​ൽ സി​​​​പി​​​​ഐ​​​​യു​​​​ടെ വി.​​​​ആ​​​​ർ. സു​​​​നി​​​​ൽ​​​​കു​​​​മാ​​​​റി​​​​നെ യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഒ.​​​​ജെ. ജ​​​​നീ​​​​ഷ് തോ​​​​ല്പി​​​​ച്ചു. ചാ​​​​ല​​​​ക്കു​​​​ടി​​​​യി​​​​ൽ സ​​​​നീ​​​​ഷ് കു​​​​മാ​​​​ർ ജോ​​​​സ​​​​ഫ് 23,156 വോ​​​​ട്ടി​​​​ന്‍റെ മി​​​​ക​​​​ച്ച ഭൂ​​​​രി​​​​പ​​​​ക്ഷം നേ​​​​ടി. 2021ൽ 1,057 ​​​​വോ​​​​ട്ടു​​​​ക​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു സ​​​​നീ​​​​ഷി​​​​ന്‍റെ വി​​​​ജ​​​​യം.

സി​​​​പി​​​​ഐ​​​​യു​​​​ടെ മ​​​​ണ്ഡ​​​​ല​​​​മാ​​​​യ തൃ​​​​ശൂ​​​​ർ, കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ രാ​​​​ജ​​​​ൻ ജെ. ​​​​പ​​​​ല്ല​​​​ൻ 26,803 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​നു പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. സി​​​​പി​​​​ഐ​​​​യു​​​​ടെ ആ​​​​ല​​​​ങ്കോ​​​​ട് ലീ​​​​ലാ​​​​കൃ​​​​ഷ്ണ​​​​നെ​​​​യാ​​​​ണ് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി പ​​​​ദ്മ​​​​ജ വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ മൂ​​​​ന്നാം​​​​സ്ഥാ​​​​ന​​​​ത്താ​​​​യി. ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട​​​​യി​​​​ൽ മ​​​​ന്ത്രി ഡോ. ​​​​ആ​​​​ർ. ബി​​​​ന്ദു​​​​വി​​​​നെ 10,212 വോ​​​​ട്ടു​​​​ക​​​​ൾ​​​​ക്കാ​​​​ണ് കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സി​​​​ലെ തോ​​​​മ​​​​സ് ഉ​​​​ണ്ണി​​​​യാ​​​​ട​​​​ൻ തോ​​​​ല്പി​​​​ച്ചത്.

ഇ​​​​ട​​​​തി​​​​ന്‍റെ സി​​​​റ്റിം​​​​ഗ് മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലും വി​​​​റ​​​​ച്ചാ​​​​ണ് ഇ​​​​ട​​​​തു​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ ജ​​​​യി​​​​ച്ച​​​​ത്. ഒ​​​​ല്ലൂ​​​​രി​​​​ൽ കെ. ​​​​രാ​​​​ജ​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷം 2021ലെ 21,506​​​​ൽ​​​​നി​​​​ന്ന് 8,884 ആ​​​​യി കു​​​​റ​​​​ഞ്ഞു. വ​​​​ന്പ​​​​ൻ​​​​ ഭൂ​​​​രി​​​​പ​​​​ക്ഷം നേ​​​​ടി​​​​യ പു​​​​തു​​​​ക്കാ​​​​ട്, ഗു​​​​രു​​​​വാ​​​​യൂ​​​​ർ, വ​​​​ട​​​​ക്കാ​​​​ഞ്ചേ​​​​രി, ക​​​​യ്പ​​​​മം​​​​ഗ​​​​ലം സീ​​​​റ്റു​​​​ക​​​​ളി​​​​ലും ഇ​​​​ട​​​​തി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷം ഇ​​​​ടി​​​​ഞ്ഞു. സി​​​​പി​​​​ഐ​​​​യി​​​​ൽ​​​​നി​​​​ന്ന് ബി​​​​ജെ​​​​പി​​​​യി​​​​ലെ​​​​ത്തി​​​​യ സി.​​​​സി. മു​​​​കു​​​​ന്ദ​​​​ൻ മ​​​​ത്സ​​​​രി​​​​ച്ച നാ​​ട്ടി​​ക​​യി​​​​ൽ സി​​​​പി​​​​ഐ​​​​യു​​​​ടെ ഗീ​​​​ത ഗോ​​​​പി​​​​ത​​​​ന്നെ ജ​​​​യി​​​​ച്ചു ക​​​​യ​​​​റി. ഭൂ​​​​രി​​​​പ​​​​ക്ഷം മൂ​​​​ന്നി​​​​ലൊ​​​​ന്നാ​​​​യി കു​​​​റ​​​​ഞ്ഞു.

ക​​​​ഴി​​​​ഞ്ഞ ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും ഇ​​​​ട​​​​തു​​​​പ​​​​ക്ഷം പ​​​​ത​​​​റാ​​​​തെ പി​​​​ടി​​​​ച്ചു​​​​നി​​​​ന്ന​​​​തു തൃ​​​​ശൂ​​​​രി​​​​ൽ​​​​മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു.

Kerala

തൃ​ശൂ​രി​ൽ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

തൃ​ശൂ​ർ: ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വ​ള്ള​ത്തോ​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ താ​ഴ​പ്ര കോ​ടം​കു​ന്ന​ത്ത് വീ​ട്ടി​ൽ അ​ലി സ​ഖാ​ഫി​യു​ടെ മ​ക​ൾ സ​ൻ​ഹാ മ​ഹ്റി​ൻ ആ​ണ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്. ഏ​ഴു വ​യ​സാ​യി​രു​ന്നു.

ശ്രീ​കൃ​ഷ്ണ​പു​ര​ത്തു​ള്ള ബ​ന്ധു വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് സം​ഭ​വം. കു​ട്ടി കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ മ​ണ്ണാ​ര്‍​ക്കാ​ടു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച് നി​ല​വി​ല്‍ വ്യ​ക്ത​ത​യി​ല്ല. സ​ഫ്‌​ന​യാ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ന്‍ സ​ഹ​ല്‍.

Kerala

ചെ​ങ്ങ​ന്നൂ​രി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് യു​വാ​വ് മ​രി​ച്ചു

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് യു​വാ​വ് മ​രി​ച്ചു. ആ​സി​ഫ് അ​ഷ​റ​ഫാ​ണ് മ​രി​ച്ച​ത്. ഫു​ട്ബോ​ൾ ക​ളി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് മി​ന്ന​ലേ​റ്റ​ത്.

തൃ​ശൂ​രി​ൽ പാ​ട​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന നാ​ല് കു​ട്ടി​ക​ൾ​ക്ക് ഇ​ടി​മി​ന്ന​ലേ​റ്റി​രു​ന്നു. വെ​ങ്ങി​ണി​ശേ​രി​ക്ക് അ​ടു​ത്തു​ള്ള ക​പ്പ​ക്കാ​ട്ട് ആ​ണ് സം​ഭ​വം.

ശി​വ​കൃ​ഷ്ണ, അ​ക്ഷ​ര, ജി​ഷ്ണു, ജി​ത്തു എ​ന്നി​വ​ർ​ക്കാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ​ത്. വീ​ടി​ന​ടു​ത്തു​ള്ള പാ​ട​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്ക​വേ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ ഉ​ട​ൻ​ത​ന്നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​ക​ൾ​ക്ക് നി​ല​വി​ൽ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Kerala

കൊല്ലം-തൃശൂര്‍ റൂട്ടില്‍ ഇന്ന് പൂരം സ്‌പെഷല്‍ മെമു ട്രെയിന്‍

കൊ​​ല്ലം: തൃ​​ശൂ​​ര്‍ പൂ​​രം പ്ര​​മാ​​ണി​​ച്ച് കൊ​​ല്ലം- തൃ​​ശൂ​​ര്‍ റൂ​​ട്ടി​​ല്‍ ഇ​​ന്ന് അ​​ണ്‍ റി​​സ​​ര്‍വ്ഡ് സ്‌​​പെ​​ഷ​​ല്‍ മെ​​മു ട്രെ​​യി​​ന്‍ അ​​നു​​വ​​ദി​​ച്ച് റെ​​യി​​ല്‍വേ.

ട്രെ​​യി​​ന്‍ ന​​മ്പ​​ര്‍ 06187 കൊ​​ല്ലം - തൃ​​ശൂ​​ര്‍ മെ​​മു കൊ​​ല്ല​​ത്തുനി​​ന്ന് രാ​​വി​​ലെ 8.20ന് ​​പു​​റ​​പ്പെ​​ട്ട് ഉ​​ച്ച​​യ്ക്ക് 1.30ന് ​​തൃ​​ശൂ​​രി​​ലെ​​ത്തും. തി​​രി​​കെ​​യു​​ള്ള സ​​ര്‍വീ​​സ് ( 06188) തൃ​​ശൂ​​രി​​ല്‍ നി​​ന്ന് രാ​​ത്രി 9.30 ന് ​​പു​​റ​​പ്പെ​​ട്ട് അ​​ടു​​ത്ത ദി​​വ​​സം പു​​ല​​ര്‍ച്ചെ 2.30 ന് ​​കൊ​​ല്ല​​ത്തെ​​ത്തും.

ഇ​​രു ട്രെ​​യി​​നു​​ക​​ള്‍ക്കും കൊ​​ല്ല​​ത്തി​​നും തൃ​​ശൂ​​രി​​നും മ​​ധ്യേ​​യു​​ള്ള എ​​ല്ലാ സ്റ്റേ​​ഷ​​നു​​ക​​ളി​​ലും സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.

Kerala

തൃ​ശൂ​രി​ൽ ര​ണ്ട​ര​ക്കോ​ടി​യു​ടെ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ൽ

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ ര​ണ്ട​ര​ക്കോ​ടി രൂ​പ​യു​ടെ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ൽ. കു​ന്നം​കു​ളം കൊ​ട്ടോ​ൽ ദേ​ശ​ത്ത് പൊ​ന്ന​നേം​കാ​ട് വീ​ട്ടി​ൽ ഹ​ബീ​ബ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​യു​ടെ കൈ​യി​ൽ നി​ന്നും 2.5 കി​ലോ ഹാ​ഷി​ഷ് ഓ​യി​ലും 200 ഗ്രാം ​ക​ഞ്ചാ​വും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ടു​ത്തു. വി​പ​ണി​യി​ൽ 2.5 കോ​ടി വി​ല മ​തി​ക്കു​ന്ന ല​ഹ​രി​മ​രു​ന്നാ​ണ് എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്.

പാ​ൽ വ​ണ്ടി​യി​ലാ​ണ് ഹ​ബീ​ബ് ഹാ​ഷി​ഷ് ഓ​യി​ൽ ക​ട​ത്തി​യി​രു​ന്ന​ത്. തൃ​ശൂ​ർ പൂ​രം ക​ള​റാ​ക്കാ​ൻ ‘പൂ​ത്തി​രി' എ​ന്ന പ്ര​ത്യേ​ക കോ​ഡി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു ല​ഹ​രി വി​ൽ​പ്പ​ന. മ​യ​ക്കു​മ​രു​ന്ന് നേ​രി​ട്ട് തൃ​ശൂ​രി​ലേ​ക്ക് എ​ത്തി​ച്ച ശേ​ഷം പ്ര​ത്യേ​ക ഗ്രൂ​പ്പു​ക​ളി​ലൂ​ടെ ‘പൂ​ത്തി​രി ഓ​ണാ​യി​ട്ടു​ണ്ട്' എ​ന്ന കോ​ഡ് ന​ൽ​കും. ഇ​തോ​ടെ ആ​വ​ശ്യ​ക്കാ​ർ ഓ​ർ​ഡ​ർ ന​ൽ​കി തു​ട​ങ്ങു​ന്ന​താ​ണ് രീ​തി​യെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​ക്സൈ​സ് അ​റി​യി​ച്ചു.

Kerala

തെ​ക്കേ ഗോ​പു​ര​ന​ട തു​റ​ന്ന് ​എറ​ണാ​കു​ളം ശി​വ​കു​മാ​ര്‍; തൃ​ശൂ​ര്‍ പൂ​ര വി​ളം​ബ​ര​മാ​യി

തൃ​ശൂ​ർ: നെ​യ്ത​ല​ക്കാ​വി​ല​മ്മ​യു​ടെ തി​ട​മ്പേ​റ്റി എ​റ​ണാ​കു​ളം ശി​വ​കു​മാ​ര്‍ വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കേ ഗോ​പു​ര​ന​ട തു​റ​ന്ന​തോ​ടെ തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ക​ന​ത്ത ചൂ​ടി​ലും പൂ​ര​വി​ളം​ബ​രം കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി​യ​ത്. തൃ​ശൂ​ർ പൂ​ര​ത്തി​ലെ സു​പ്ര​ധാ​ന​മാ​യ ച​ട​ങ്ങു​ക​ളി​ലൊ​ന്നാ​ണി​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് പൂ​രം. മു​ണ്ട​ത്തി​ക്കോ​ട് അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ വെ​ടി​ക്കെ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കി ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​യി ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. കു​ട​മാ​റ്റം 15 മി​നി​റ്റാ​ക്കി ചു​രു​ക്കി.

തു​ട​ർ​ച്ച​യാ​യ ആ​റാം ത​വ​ണ​യാ​ണ് ശി​വ​കു​മാ​ർ പൂ​ര​ത്തി​ന് വി​ളം​ബ​ര​മേ​കു​ന്ന​ത്. കൊ​ച്ചി​ൻ ദേ​വ​സ്വ​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ന​യാ​ണ് എ​റ​ണാ​കു​ളം ശി​വ​കു​മാ​ർ. വെ​ടി​ക്കെ​ട്ട് ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും മ​റ്റ് ച​ട​ങ്ങു​ക​ളെ​ല്ലാം പ​തി​വു പോ​ലെ ന​ട​ക്കും.

ക​ഴി​ഞ്ഞ ദി​വ​സം പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​ത്തി​ന്‍റെ ച​മ​യ​പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​ന്നാ​ണ് തി​രു​വ​മ്പാ​ടി​യു​ടെ ച​മ​യ​പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കു​ക. ഞാ​യ​റാ​ഴ്ച രാ​വി​ലെ ക​ണി​മം​ഗ​ലം ശാ​സ്താ​വ് പൂ​ര​ന​ഗ​രി​യി​ൽ എ​ത്തു​ന്ന​തോ​ടെ ന​ഗ​രം പൂ​രാ​വേ​ശ​ത്തി​ലാ​കും.

പൂ​ര​ത്തി​ന് പ​ങ്കെ​ടു​ക്കാ​ൻ തി​രു​വ​മ്പാ​ടി വി​ഭാ​ഗം രാ​വി​ലെ ഏ​ഴ​ര​യ്ക്ക് പു​റ​പ്പെ​ടും. പാ​റ​മേ​ക്കാ​വ് വി​ഭാ​ഗം ഉ​ച്ച​യ്ക്ക് 12ന് 15 ​ആ​ന​ക​ളോ​ടെ എ​ഴു​ന്ന​ള്ളും. ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യ്ക്കാ​ണ് ഇ​ല​ഞ്ഞി​ത്ത​റ മേ​ളം. ശേ​ഷം അ​ഞ്ച​ര​യ്ക്ക് കു​ട​മാ​റ്റം ന​ട​ത്തും. രാ​ത്രി പൂ​ര​വും തി​ങ്ക​ളാ​ഴ്ച പ​ക​ൽ​പ്പൂ​ര​വും ക​ഴി​ഞ്ഞ ശേ​ഷം ഉ​പ​ചാ​രം ചൊ​ല്ലി പി​രി​യു​ന്ന​തോ​ടെ പൂ​ര​ത്തി​ന് സ​മാ​പ​ന​മാ​കും.

 

 

Kerala

ശ​ക്ത​ന്‍റെ ത​ട്ട​ക​ത്തി​ൽ പൂ​ര വി​ളം​ബ​രം ഇ​ന്ന്; തൃ​ശൂ​ർ​പൂ​രം ഞാ​യ​റാ​ഴ്ച

തൃ​ശൂ​ർ: തൃ​ശൂ​ർ​പൂ​ര​ത്തി​ന്‍റെ പ്ര​ധാ​ന ച‌​ട​ങ്ങാ​യ പൂ​ര വി​ളം​ബ​രം ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 8.30 ന് ​ദേ​ശ​ത്ത് നി​ന്ന് പു​റ​പ്പെ​ടു​ന്ന നെ​യ്ത​ല​ക്കാ​വി​ല​മ്മ പ​തി​നൊ​ന്നി​ന് വ​ട​ക്കും​നാ​ഥ​നി​ൽ പ്ര​വേ​ശി​ക്കും. പ​തി​നൊ​ന്ന​ര​യോ​ടെ തെ​ക്കേ​ഗോ​പു​ര ന​ട തു​റ​ന്ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി ശ്രീ ​മൂ​ല​സ്ഥാ​ന​ത്തി​ന് സ​മീ​പ​മു​ള്ള നി​ല​പാ​ട് ത​റ​യി​ലെ​ത്തി വി​ളം​ബ​രം ന​ട​ത്തും.

മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​പ്പു​ര ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത്ത​വ​ണ ആ​ർ​ഭാ​ട​ര​ഹി​ത​മാ​ണ് പൂ​രം. വെ​ടി​ക്കെ​ട്ട് ഒ​ഴി​വാ​ക്കി ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​യി പൂ​രം പ​രി​മി​ത​പ്പെ​ടു​ത്തി. ഒ​രു മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള ആ​ഘോ​ഷ​പൂ​ര്‍​വ​മാ​യ കു​ട​മാ​റ്റം പ​തി​ന​ഞ്ച് മി​നി​റ്റ് മാ​ത്ര​മാ​ക്കി ചു​രു​ക്കി. പ​ര​മാ​വ​ധി പ​ത്ത് സെ​റ്റ് കു​ട​ക​ളാ​ണ് മാ​റു​ന്ന​ത്.

ഞാ​യ​റാ​ഴ്‌​ച​യാ​ണ് തൃ​ശൂ​ർ പൂ​രം. പൂ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​ത്തി​ന്‍റെ ച​മ​യ​പ്ര​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്‌​ച ആ​രം​ഭി​ച്ചു. വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി. തി​രു​വ​മ്പാ​ടി​യു​ടെ ച​മ​യ​പ്ര​ദ​ർ​ശ​നം ഇ​ന്ന് ന​ട​ക്കും.

ഇ​ത് വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങേ​ണ്ട​താ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്‌​ച ന​ട​ക്കേ​ണ്ട സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടി​ന് പ​ക​രം മു​ൻ ധാ​ര​ണാ​പ്ര​കാ​രം ഇ​രു വി​ഭാ​ഗ​വും ഓ​രോ ക​തി​ന പൊ​ട്ടി​ച്ചു.

Kerala

ആ​റാ​ട്ടു​പു​ഴ​യി​ൽ അ​പ​മാ​നി​ത​രാ​യി, തൃ‍​ശൂ​ർ പൂ​ര​മാ​യി

തൃ​ശൂ​ർ പൂ​രം പി​റ​ന്ന ക​ഥ ഇ​ങ്ങ​നെ...

ഇ​ന്നി​പ്പോ​ൾ ഏ​റ്റ​വും ച​ർ​ച്ച​ചെ​യ്യു​ന്ന തൃ‍​ശൂ​ർ പൂ​ര​ത്തി​ന്‍റെ ഉ​ദ്ഭ​വ​ത്തി​നു പി​ന്നി​ൽ ഒ​രു അ​പ​മാ​ന​ത്തി​ന്‍റെ ക​ഥ​യും തു​ട​ർ​ന്നു​ള്ള വാ‍​ശി​യു​മാ​ണെ​ന്ന കാ​ര്യം എ​ത്ര​പേ​ർ​ക്ക​റി​യാം ! ചു​ക്കാ​ൻ​പി​ടി​ച്ച​ത് ച​രി​ത്ര​ത്തി​ൽ വീ​ര​പ​രി​വേ​ഷ​മു​ള്ള, കൊ​ച്ചി​രാ​ജാ​വാ​യി​രു​ന്ന സാ​ക്ഷാ​ൽ ശ​ക്ത​ൻ ത​മ്പു​രാ​നും.

എ​ഡി 1751 മു​ത​ല്‍ 1805 വ​രെ​യാ​ണ് സ്വ​ന്തം പേ​രി​നെ അ​ന്വ​ർ​ഥ​മാ​ക്കി​യ ശ​ക്ത​ന്‍​ത​മ്പു​രാ​ന്‍റെ ജീ​വി​ത​കാ​ലം. ശ​ക്ത​ന്‍ ത​മ്പു​രാ​ന്‍ മ​രി​ക്കു​ന്ന​തി​ന് ഏ​ഴു​വ​ര്‍​ഷം മു​മ്പാ​ണ് പൂ​രം ആ​രം​ഭി​ച്ച​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ന​ഗ​ര​ത്തെ വി​ക​സി​പ്പി​ക്കാ​നു​ള്ള ശ​ക്ത​ന്‍റെ ത​ന്ത്ര​മാ​യും പൂ​ര​ത്തെ കാ​ണാം.

എ​തി​ർ​ക്കാ​ൻ വ​ന്ന വെ​ളി​ച്ച​പ്പാ​ടി​നെ​വ​രെ കൊ​ന്നു തേ​ക്കി​ൻ​കാ​ട് വെ​ട്ടി​വെ​ളു​പ്പി​ച്ചു പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യം​ചെ​യ്തു​കൊ​ടു​ത്ത രാ​ജാ​വാ​ണ് ശ​ക്ത​ൻ. ഏ​ക​ദേ​ശം 200 വ​ര്‍​ഷ​ത്തി​ലേ​റെ ച​രി​ത്ര​മു​ള്ള തൃ​ശൂ​ര്‍ പൂ​ര​ത്തി​ന് ആ​റാ​ട്ടു​പു​ഴ ദേ​വ​സം​ഗ​മ​മാ​യും ബ​ന്ധ​മു​ണ്ട്. അ​ല്ലെ​ങ്കി​ൽ ആ​റാ​ട്ടു​പു​ഴ പൂ​ര​ത്തി​ൽ നി​ന്നാ​ണ് എ​ല്ലാ​ത്തി​ന്‍റെ​യും തു​ട​ക്കം.

ശ​ക്ത​ന്‍റെ കാ​ല​ത്ത് ദ​ക്ഷി​ണ​കേ​ര​ള​ത്തി​ല്‍, മീ​ന​മാ​സ​ത്തി​ൽ ന​ട​ക്കു​ന്ന ആ​റാ​ട്ടു​പു​ഴ പൂ​ര​മാ​യി​രു​ന്നു ഏ​റെ പ്ര​ശ​സ്തം. അ​ന്ന് പൂ​ര​ങ്ങ​ളു​ടെ പൂ​ര​മാ​യി ക​രു​തി​യി​രു​ന്ന ആ​റാ​ട്ടു​പു​ഴ പൂ​ര​ത്തി​ന് പ​ല ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നും ദേ​വ​ത​ക​ള്‍ എ​ത്തു​മാ​യി​രു​ന്നു. ലോ​ക​ത്തെ എ​ല്ലാ ദേ​വീ​ദേ​വ​ന്‍​മാ​രും ആ​റാ​ട്ടു​പു​ഴ പൂ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തു​മെ​ന്നാ​ണ് വി​ശ്വാ​സം.

ശ​ക്ത​മാ​യ കാ​റ്റും പേ​മാ​രി​യും നി​മി​ത്തം 1796ലെ ​പൂ​ര​ത്തി​നു പാ​റ​മേ​ക്കാ​വ്, തി​രു​വ​മ്പാ​ടി, ചെ​മ്പൂ​ക്കാ​വ്, കാ​ര​മു​ക്ക്, ലാ​ലൂ​ർ, അ​യ്യ​ന്തോ​ൾ, ചൂ​ര​ക്കാ​ട്ടു​കാ​വ്, നെ​യ്ത​ല​ക്കാ​വ്, ക​ണി​മം​ഗ​ലം എ​ന്നീ ക്ഷേ​ത്ര​ങ്ങ​ളി​ലെ സം​ഘ​ങ്ങ​ൾ ആ​റാ​ട്ടു​പു​ഴ​യി​ലെ​ത്താ​ൻ വൈ​കി.

അ​തു​കൊ​ണ്ട് അ​ന്ന​ത്തെ ആ​റാ​ട്ടു​പു​ഴ പൂ​രം ന​ട​ത്തി​പ്പു​കാ​രാ​യ പ്ര​മാ​ണി​മാ​ർ ഇ​വ​രെ പൂ​ര​ത്തി​ൽ പ​ങ്ക​ടു​പ്പി​ച്ചി​ല്ല. സം​ഭ​വ​മ​റി​ഞ്ഞ് കോ​പി​ഷ്ഠ​നാ​യ ത​മ്പു​രാ​ൻ വ​ട​ക്കു​ന്നാ​ഥ​നെ ആ​സ്ഥാ​ന​മാ​ക്കി അ​ടു​ത്ത​മാ​സ​ത്തെ​ത​ന്നെ പൂ​രം നാ​ളി​ൽ (971 മേ​ടം / 1796 മേ​യ്) തൃ​ശൂ​ർ പൂ​രം ആ​രം​ഭി​ച്ചു.

തൃ​ശൂ​ർ പൂ​രം തി​രു​വ​മ്പാ​ടി, പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ഞ്ഞ് മ​ത്സ​രാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്ത​ണ​മെ​ന്നും ത​മ്പു​രാ​ൻ വ്യ​വ​സ്ഥ​ചെ​യ്തു. അ​തി​നു​ള്ള ച​ട​ങ്ങു​ക​ളും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. ആ​വ​ശ്യ​മാ​യ ധ​നം ജ​ന​ങ്ങ​ളി​ൽ​നി​ന്നു പി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നു ഉ​ത്ത​ര​വി​ട്ട​തും ശ​ക്ത​നാ​ണ​ത്രെ.

കാ​ലം ക​ഴി​ഞ്ഞ​പ്പോ​ൾ ആ​റാ​ട്ടു​പു​ഴ പൂ​ര​ത്തേ​ക്കാ​ൾ ആ​വേ​ശ​വും ആ​ക​ർ​ഷ​ണ​വും ജ​ന​ത്തി​ര​ക്കും തൃ​ശൂ​ർ പൂ​ര​ത്തി​നാ​യി എ​ന്ന​ത് വ​സ്തു​ത.

Kerala

മു​ണ്ട​ത്തി​ക്കോ​ട് ദു​ര​ന്തം; ക​രാ​റു​കാ​ര​ൻ സ​തീ​ശ​ൻ മ​രി​ച്ചു

തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട് വെ‌​ടി​ക്കെ​ട്ട് ദു​ര​ന്ത​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ക​രാ​റു​കാ​ര​ൻ സ​തീ​ശ​ൻ (46) മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ സ​തീ​ശ​ൻ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 15 ആ​യി. തൃ​ശൂ​ർ പൂ​ര​ത്തി​ന് 2011 മു​ത​ൽ തി​രു​വ​മ്പാ​ടി​യു​ടെ ക​രാ​റു​കാ​ര​നാ​ണ് സ​തീ​ശ​ൻ. പ​രി​ച​യ​സ​മ്പ​ന്ന​നാ​യ വെ​ടി​ക്കെ​ട്ട് വി​ദ​ഗ്‌​ധ​നാ​ണ് സ​തീ​ശ​ൻ. 2024ൽ ​തൃ​ശൂ​ർ പൂ​ര​ത്തി​ലെ ആ​ദ്യ സൗ​ഹൃ​ദ വെ​ടി​ക്കെ​ട്ട് ഒ​രു​ക്കി​യ​ത് സ​തീ​ശ​നാ​യി​രു​ന്നു. പാ​റ​മേ​ക്കാ​വി​നും തി​രു​വ​മ്പാ​ടി​ക്കു​മാ​യാ​ണ് അ​ന്ന് വെ​ടി​ക്കെ​ട്ട് ഒ​രു​ക്കി​യ​ത്.

പി​താ​വ് മ​ണി​പാ​പ്പ​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്നാ​ണ് സ​തീ​ശ​ൻ വെ​ടി​ക്കെ​ട്ട് രം​ഗ​ത്തേ​ക്ക് വ​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ത്തി​ന്‍റെ ലൈ​സ​ൻ​സി​യാ​യി​രു​ന്നു മ​ണി​പാ​പ്പ​ൻ. അ​ച്‌ഛ​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് സ​തീ​ശ​ൻ വെ​ടി​ക്കെ​ട്ട് ന​ട​ത്തി​പ്പ് ഏ​റ്റെ​ടു​ത്ത​ത്.

Kerala

തൃശൂർ വെ‌ടിക്കെട്ടുപുര ദുരന്തം: ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ ഇ​ന്നും ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ല​ഭി​ച്ചു

തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട്ടെ വെ​ടി​ക്കെ​ട്ടു പു​ര​യി​ലെ ദു​ര​ന്ത​പ​ശ്ചാ​ത്ത​ല​ത്തി​ൽ പൂ​രം വെ​ടി​ക്കെ​ട്ട് ഒ​ഴി​വാ​ക്കി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും, ചു​ട​ല​പ്പ​റ​ന്പാ​യി ദു​ര​ന്ത​ഭൂ​മി. ക​ണ്ണീ​രു​ണ​ങ്ങാ​തെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളും പ​രി​ക്കേ​റ്റ​വ​രും. സ്ഫോ​ട​ന​ത്തി​ന്‍റെ​യും നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ​യും ഞെ​ട്ട​ൽ വി​ട്ടു​മാ​റാ​തെ പ്ര​ദേ​ശ​വാ​സി​ക​ൾ.

അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ മാ​റി ഇ​ന്നും ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ല​ഭി​ച്ചു. അ​പ​ക​ട​സ്ഥ​ല​ത്തും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ന്നും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. 11 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​തു​വ​രെ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത​ത്. ഇ​തി​ൽ ഒ​രെ​ണ്ണം ഇ​തു​വ​രെ തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല. ഈ ​മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ​യും ചി​ന്നി​ച്ചി​ത​റി​യ ശ​രീ​ര​ഭാ​ഗ​ങ്ങ​ളു​ടെ​യും സാ​ന്പി​ളു​ക​ൾ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്കാ​യി ന​ല്കി​യി​ട്ടു​ണ്ട്. ഇ​തി​ൽ പ​ത്തു സാ​ന്പി​ളു​ക​ളു​ടെ ഡി​എ​ൻ​എ പ​രി​ശോ​ധ​നാ​ഫ​ലം ഇ​ന്ന് അ​റി​യാ​നാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ന​ലെ​യും സം​ഭ​വ​സ്ഥ​ല​ത്തു പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 103 ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​യും പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ല​ത്തേ​ത​ട​ക്കം ഇ​തു​വ​രെ 132 ശ​രീ​ര​ഭാ​ഗ​ങ്ങ​ളാ​ണ് അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് ശേ​ഖ​രി​ച്ചി​ട്ടു​ള്ള​ത്. 34പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണു സ്ഥി​രീ​ക​ര​ണം.

12 പേ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ അ​പ്പോ​ഴും ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​ത്. ഇ​തി​ൽ നാ​ലു​പേ​രു​ടെ​ നി​ല അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്. എ​ട്ടു​പേ​ർ വാ​ർ​ഡു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ര​ണ്ടു​പേ​രെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് വി​ട്ട​യ​ച്ചു. ദു​ര​ന്ത​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഒ​ന്പ​തു​പേ​ർ നേ​ര​ത്തെ വീ​ടു​ക​ളി​ൽ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്.

Kerala

ഡി​ജി​പി തൃ​ശൂ​രി​ലേ​ക്ക്; സ്ഫോ​ട​ന സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും

തൃ​ശൂ​ർ: ഡി​ജി​പി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ മു​ണ്ട​ത്തി​ക്കോ​ട്ട് സ്ഫോ​ട​ന​മു​ണ്ടാ​യ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും. അ​പ​ക​ടം ന​ട​ന്ന് 18 മ​ണി​ക്കൂ​ർ പി​ന്നി​ടു​മ്പോ​ഴാ​ണ് ഡി​ജി​പി നേ​രി​ട്ടെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​ത്. അ​പ​ക​ട​ത്തി​ന് പി​ന്നി​ലെ യ​ഥാ​ർ​ത്ഥ കാ​ര​ണം ക​ണ്ടെ​ത്താ​ൻ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഡി​ജി​പി അ​റി​യി​ച്ചു.

അ​തേ​സ​മ​യം, മ​രി​ച്ച 13 പേ​രി​ൽ അ​ഞ്ച്പേ​രു​ടെ പോ​സ്റ്റു​മോ​ർ​ട്ടം ക​ഴി​ഞ്ഞു. ഇ​വ​രി​ൽ നാ​ലു​പേ​രു​ടെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. 11 പേ​രാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സ​യി​ൽ ഉ​ള്ള​തെ​ന്ന് തൃ​ശൂ​ർ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

അ​തി​ൽ അ​ഞ്ചു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ര​ണ്ടു​പേ​ർ വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്നു. ആ​റു പേ​രു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണ്. മൂ​ന്നു പേ​രു​ടെ മൃ​ത​ദേ​ഹം ഇ​തു​വ​രെ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി.

Kerala

വെ​ടി​ക്കെ​ട്ട് പു​ര​യി​ലെ സ്ഫോ​ട​നം; തൃ​ശൂ​ർ പൂ​രം ആ​ർ​ഭാ​ട​ങ്ങ​ളി​ല്ലാ​തെ ന​ട​ത്താ​ൻ ആ​ലോ​ച​ന

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം ആ​ർ​ഭാ​ട​ങ്ങ​ളി​ല്ലാ​തെ ന​ട​ത്താ​ൻ ദേ​വ​സ്വ​ങ്ങ​ളു​ടെ ആ​ലോ​ച​ന. മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് പു​ര​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 13 പേ​ർ മ​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. പൂ​ര​ത്തി​ന് വെ​ടി​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്. സ​ർ​ക്കാ​രു​ക​ൾ തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്ന നി​ല​പാ​ടി​ലാ​ണ് ദേ​വ​സ്വം. തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ടി​ന്‍റെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​നം കാ​ക്കു​ക​യാ​ണ് തി​രു​വ​മ്പാ​ടി ദേ​വ​സ്വം.

തു​ട​ർ​ന​ട​പ​ടി​ക​ൾ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ തീ​രു​മാ​നി​ക്ക​ട്ടെ എ​ന്ന നി​ല​പാ​ടാ​കും ദേ​വ​സ്വം കൈ​ക്കൊ​ള്ളു​ക. പാ​റ​മേ​ക്കാ​വു​മാ​യും ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തും. വെ​ടി​ക്കെ​ട്ട് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യാ​ൽ അ​ക്കാ​ര്യ​ത്തി​ൽ ദേ​വ​സ്വ​ങ്ങ​ൾ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്കും. മ​രി​ച്ച​വ​രു​ടെ സം​സ്കാ​ര​ത്തി​നും സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നും മു​ൻ​ഗ​ണ​ന​യെ​ന്ന് ദേ​വ​സ്വം വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

Kerala

വെ​ടി​ക്കെ​ട്ട് പു​ര​യി​ലെ സ്ഫോ​ട​നം സൂ​ര്യ​പ്ര​കാ​ശ​ത്തി​ന്‍റെ ശ​ക്ത​മാ​യ ചൂ​ടി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ​താ​കാം; തൊ​ഴി​ലാ​ളി വി​ൽ​സ​ൺ

തൃ​ശൂ​ർ: തൃ​ശൂ​രി​ലെ വെ​ടി​ക്കെ​ട്ട് പു​ര​യി​ലു​ണ്ടാ​യ സ്ഫോ​ട​നം ശ​ക്ത​മാ​യ സൂ​ര്യ​പ്ര​കാ​ശ​ത്തി​ന്‍റെ ചൂ​ടി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ​താ​കാ​മെ​ന്ന് അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട തൊ​ഴി​ലാ​ളി വി​ൽ​സ​ൺ. ഉ​ച്ച​യ്ക്ക് 2.40 ഓ​ടെ​യു​ണ്ടാ​യ ശ​ക്ത​മാ​യ ചൂ​ടി​ൽ സൂ​ര്യ​പ്ര​കാ​ശം ലെ​ൻ​സ് പോ​ലെ കേ​ന്ദ്രീ​ക​രി​ച്ച് തീ​പ​ട​ർ​ന്ന​താ​കാ​മെ​ന്നാ​ണ് വി​ൽ​സ​ൺ പ​റ​യു​ന്ന​ത്.

അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ താ​ൻ നി​ൽ​ക്കു​ന്ന ഭാ​ഗ​ത്തേ​ക്ക് തീ ​വ​ന്ന് വീ​ഴു​ന്ന​തു​പോ​ലെ​യാ​ണ് തോ​ന്നി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പെ​ട്ടെ​ന്ന് എ​ല്ലാം കൂ​ടി ക​ത്തി, ആ ​നി​മി​ഷം​ത​ന്നെ ഞാ​ൻ ഓ​ടി, ഓ​ടു​മ്പോ​ഴേ​ക്കും ഷെ​ഡും സ്റ്റോ​റും പൊ​ട്ടി​ത്തെ​റി​ച്ചി​രു​ന്നു - വി​ൽ​സ​ൺ പ​റ​ഞ്ഞു.

എ​ത്ര ചൂ​ടാ​യാ​ലും സാ​ധാ​ര​ണ നി​ല​യി​ൽ വെ​ടി​ക്കെ​ട്ട് തി​രി​ക​ൾ സ്വ​യം ക​ത്താ​റി​ല്ല. തി​രി​ക​ൾ വെ​യി​ല​ത്ത് കി​ട​ന്ന് ഉ​ണ​ങ്ങേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ ഉ​ച്ച​സ​മ​യ​ത്തെ ക​ടു​ത്ത ചൂ​ടി​ന്‍റെ പ​വ​ർ കൊ​ണ്ടാ​കാം ഇ​ത്ത​വ​ണ തീ​പി​ടു​ത്ത​മു​ണ്ടാ​യ​തെ​ന്ന് അ​ദ്ദേ​ഹം ക​രു​തു​ന്നു. അ​പ​ക​ടം മ​ണ​ത്ത ഉ​ട​നെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ളെ​യും കൂ​ട്ടി ഓ​ടി മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജോ​ലി ചെ​യ്തി​രു​ന്ന​വ​രെ​ല്ലാം മ​ല​യാ​ളി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ സ്റ്റോ​റും ഷെ​ഡും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

വെ​ടി​ക്കെ​ട്ട്‌ പു​ര​യി​ലെ സ്ഫോ​ട​നം; അ​ഞ്ചു പേ​രു​ടെ പോ​സ്റ്റ്‌​മോ​ർ​ട്ടം പൂ​ർ​ത്തി​യാ​ക്കി, അഞ്ച് പേ​ർ അ​തീ​വ ഗു​രു​ത​രാവസ്ഥയിൽ

തൃ​ശൂ​ർ: വെ​ടി​ക്കെ​ട്ട്‌ പു​ര​യി​ലെ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ പോ​സ്റ്റ്‌ മോ​ർ​ട്ടം രാ​വി​ലെ മു​ത​ൽ തു​ട​ങ്ങും. ഒൻപത് മൃ​ത​ദേ​ഹ​ങ്ങ​ൾ കി​ട്ടി​യ​തി​ൽ അ​ഞ്ചു പേ​രു​ടെ പോ​സ്റ്റ്‌​മോ​ർ​ട്ടം രാ​ത്രി പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ട്ടുന​ൽ​കി. ബാ​ക്കി നാ​ല് മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ​യും ഡി​എ​ൻ​എ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു.

23 ശ​രീ​ര ഭാ​ഗ​ങ്ങ​ളും കി​ട്ടി​യാ​താ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ഫോ​റെ​ൻ​സി​ക് വി​ഭാ​ഗം അ​റി​യി​ച്ചു. ഇ​വ​യി​ൽ 11 ശ​രീ​ര ഭാ​ഗ​ങ്ങ​ളു​ടെ പോ​സ്റ്റ്‌ മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യി ബാ​ക്കി ഇ​ന്ന് ന​ട​ക്കും. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന 10 പേ​രി​ൽ അഞ്ച് പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ര​ണ്ടു പേ​ർ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. വി​വി​ധ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള സോ​ക്ട​ർ​മാ​രു​ടെ കൂ​ടു​ത​ൽ സം​ഘ​ങ്ങ​ൾ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി. ഒ​രു രോ​ഗി​ക്ക് മൂ​ന്നു ഡോ​ക്ട​ർ​മാ​രു​ടെ​യെ​ങ്കി​ലും പ​രി​ച​ര​ണം ഉ​റ​പ്പാ​കുമെന്നാ​ണ് ഇ​ന്ന​ലെ ആ​രോ​ഗ്യ മ​ന്ത്രി അ​റി​യി​ച്ച​ത്.

Kerala

വെ​ടി​ക്കെ​ട്ട് പു​ര​യി​ലെ സ്ഫോ​ട​നം; ഡി​എ​ൻ​എ പ​രി​ശോ​ധ​ന ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തൃ​ശൂ​ർ: തൃ​ശൂ​ർ​പൂ​ര​ത്തി​ന്‍റെ വെ‌​ടി​ക്കെ​ട്ട് നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ മ​ന്ത്രി വീ​ണാ ജോ​ർ​ജ് സ​ന്ദ​ർ​ശി​ച്ചു. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന എ​ല്ലാ​വ​ർ​ക്കും മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

13 പേ​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ൽ പ​ത്ത് പേ​ർ ഐ​സി​യു​വി​ലാ​ണ്. അ​ഞ്ചു പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലും അ​തി​ൽ ര​ണ്ട് പേ​ർ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. മരിച്ച രണ്ടുപേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഒ​റ്റ​നോ​ട്ട​ത്തി​ൽ തി​രി​ച്ച​റി​ഞ്ഞ ശ​രീ​ര​ഭാ​ഗ​ങ്ങ​ളു​ണ്ട്. പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം എ​ല്ലാ​വ​രു​ടെ​യും ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​വ​ശ്യ​മെ​ങ്കി​ൽ പൂ​ർ​ണ മൃ​ത​ശ​രീ​രം കി​ട്ടി​യ​വ​രു​ടെ​യും ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തും. രാ​ജീ​വ്‌ ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബ​യോ ടെ​ക്നോ​ള​ജി​യി​ൽ നി​ന്നു​ള്ള സം​ഘ​മെ​ത്തി ഡി​എ​ൻ​എ സാ​മ്പി​ൾ ശേ​ഖ​രി​ക്കും. മ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ നി​ന്ന​ട​ക്കം ഡോ​ക്ട​ർ​മാ​ർ എ​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

നാ​ട് ക​ണ്ട വ​ലി​യ ദു​ര​ന്ത​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്; പ​രി​ക്കേ​റ്റ​വ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ

തൃ​ശൂ​ർ: തൃ​ശൂ​രി​ലെ പ​ട​ക്ക നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാ​ട് ക​ണ്ട വ​ലി​യ ദു​ര​ന്ത​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. ദു​ഖ​ക​ര​മാ​യ സം​ഭ​വ​മെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​ർ​ക്കും മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കും ഉ​ട​ൻ ധ​ന​സ​ഹാ​യം കൈ​മാ​റ​ണ​മെ​ന്നും അ​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ൾ ത​ട​സ​മാ​കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും കെ.​സി. വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന-​കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ൾ ഉ​ട​ൻ ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ൽ മ​ര​ണ സം​ഖ്യ ഉ​യ​രു​ക​യാ​ണ്. . 13 പേ​രു​ടെ മ​ര​ണം നി​ല​വി​ൽ സ്ഥി​രീ​ക​രി​ച്ചു.

പ​ത്ത് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. 14 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മു​ണ്ട​ത്തി​ക്കോ​ടു​ള്ള വെ​ടി​ക്കെ​ട്ട് പു​ര​യി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്.

 

Kerala

മു​ണ്ട​ത്തി​ക്കോ​ട് സ്ഫോ​ട​നം; ഇ​ന്ന​ത്തെ തെരച്ചിൽ അ​വ​സാ​നി​പ്പി​ച്ചു, മൂ​ന്ന് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു

തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട്ടെ പ​ട​ക്ക​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച 13 പേ​രി​ൽ മൂ​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു. തൃ​ശൂ​ർ പ​ഴ​യ​ന്നൂ​ർ വെ​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ സു​ദ​ർ​ശ​ന​ൻ (54), പാ​ല​ക്കാ​ട് കു​മ​ര​നെ​ല്ലൂ​ർ മാ​ടി​പ്പു​റം സ്വ​ദേ​ശി​യാ​യ വാ​സു​ദേ​വ​ൻ (54), തൃ​ശൂ​ർ കു​ണ്ട​ന്നൂ​ർ സ്വ​ദേ​ശി​യാ​യ സു​വി​ൻ (40) എ​ന്നി​വ​രെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.

മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കാ​ണാ​താ​യ​വ​ർ​ക്കാ​യി സ​മീ​പ​ത്തെ കു​ള​ത്തി​ൽ ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ൽ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ബു​ധ​നാ​ഴ്ച രാ​വി​ലെ തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്‌​ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. പ​രി​ക്കേ​റ്റ​വ​ർ​ക്കാ​യി പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള യൂ​ണി​റ്റി​ലെ​ത്തി ഡോ​ക്‌​ട​ർ​മാ​രു​മാ​യി ക​ള​ക്ട​ർ ച​ർ​ച്ച ന​ട​ത്തി. ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ചും മ​രി​ച്ച​വ​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ചും കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ജില്ലാ ഭ​ര​ണ​കൂ​ടം.

Kerala

മു​ണ്ട​ത്തി​ക്കോ​ട്ട് വീ​ണ്ടും പൊ​ട്ടി​ത്തെ​റി; ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു

തൃ​ശൂ​ര്‍: തൃ​ശൂ​ർ​പൂ​ര​ത്തി​ന്‍റെ വെ‌​ടി​ക്കെ​ട്ട് നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ മ​ര​ണ സം​ഖ്യ ഉ​യ​രു​ന്നു. മ​രി​ച്ച​വ​രു​ടെ എ​ണ്ണം പ​തി​മൂ​ന്നാ​യി. അ​തേ​സ​മ​യം സ്ഫോ​ട​ന​മു​ണ്ടാ​യ മു​ണ്ട​ത്തി​ക്കോ​ട് രാ​ത്രി വൈ​കി വീ​ണ്ടും പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യി.

ഇ​തോ‌​ടെ സ​മീ​പ​ത്ത് നി​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു. അ​പ​ക​ടം ന​ട​ന്ന പ്ര​ദേ​ശ​ത്ത് ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം നേ​രി​ടു​ന്ന​വ​ർ ഉ​ണ്ടെ​ങ്കി​ൽ108 ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും സ്ഥ​ല​ത്ത് ആം​ബു​ല​ൻ​സു​ക​ൾ ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.

തി​രു​വ​മ്പാ​ടി വെ​ടി​ക്കെ​ട്ട് ലൈ​സ​ൻ​സി മു​ണ്ട​ത്തി​ക്കോ​ട് സ​തീ​ഷി​ന്‍റെ വെ​ടി​ക്കെ​ട്ട് പു​ര​യി​ലാ​ണ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 3.30ന് ​അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മീ​പ​ത്തെ കു​ള​ത്തി​ൽ പോ​ലീ​സി​ന്‍റെ​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്താ​നും സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പ​രി​ശോ​ധി​ക്കാ​നു​മാ​യി കെ​ടാ​വ​ർ നാ​യ്ക്ക​ളെ എ​ത്തി​ക്കാ​നും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. സ്ഫോ​ട​നം ന​ട​ന്ന പാ​ട​ത്തി​ന് സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കും വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. പ​ല വീ​ടു​ക​ളു​ടെ​യും ജ​ന​ലു​ക​ൾ ത​ക​ർ​ന്നു.

തീ​യ​ണ​ഞ്ഞി​ട്ടും പൊ​ട്ടാ​തെ നി​ര​വ​ധി സാ​മ​ഗ്രി​ക​ൾ ഇ​പ്പോ​ഴും പ​ല​ഭാ​ഗ​ത്താ​യി ചി​ന്നി​ചി​ത​റി കി​ട​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മൃ​ത​ദേ​ഹ ഭാ​ഗ​ങ്ങ​ളും ഇ​പ്പോ​ഴും പ്ര​ദേ​ശ​ത്തു​ണ്ട്. അ​പ​ക​ടം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​യി​ട്ടി​ല്ലെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Kerala

മു​ണ്ട​ത്തി​ക്കോ​ട് ദു​ര​ന്തം; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു

തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട് പ​ട​ക്ക​നി​ര്‍​മാ​ണ ശാ​ല​യി​ലെ സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 50 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. അ​തേ​സ​മ​യം സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ സം​ഖ്യ ഉ​യ​രു​ക​യാ​ണ്. മ​രി​ച്ച​വ​രു​ടെ എ​ണ്ണം 13 ആ​യി.

13 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്നും ഇ​തി​ൽ പ​ല​രു​ടെ​യും നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​രി​ലേ​റെ​യും മു​ണ്ട​ത്തി​ക്കോ​ട് കു​ണ്ട​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. അ​തേ​സ​മ​യം മൃ​ത​ദേ​ഹ​ങ്ങ​ൾ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റു​ക​യാ​ണ്.

അ​വി​ടെ ഫോ​റ​ൻ​സി​ക്ക് വി​ഭാ​ഗ​ത്തി​ന് പ​രി​ശോ​ധ​ന​ക്ക് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ന്ത്രിമാരായ വി.​എ​ന്‍.വാ​സ​വ​നും കെ.​രാ​ജ​നും സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചു. തി​രു​വ​മ്പാ​ടി​യു​ടെ വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ള്‍ ത​യാ​റാ​ക്കു​ന്ന പു​ര​യി​ലാ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്.

Kerala

വെ​ടി​ക്കെ​ട്ട് അ​പ​ക​ടം; മ​ജി​സ്റ്റീ​രി​യ​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

തൃ​ശൂ​ർ: തൃ​ശൂ​രി​ലെ വെ​ടി​ക്കെ​ട്ട് പു​ര​യി​ലു​ണ്ടാ​യ ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ൽ മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ജി​ല്ലാ ക​ള​ക്‌​ട​ർ ശി​ഖ സു​രേ​ന്ദ്ര​ന്‍ ഉ​ത്ത​ര​വി​ട്ടു. സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റാ​യ തൃ​ശൂ​ർ ആ​ർ​ഡി​ഒ​യ്ക്കാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല.

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണ​വും അ​തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ളും വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പ​രി​ക്കേ​റ്റ 23 പേ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ടം ന​ട​ന്ന സ​മ​യ​ത്ത് ഏ​ക​ദേ​ശം 40 പേ​ർ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.

ഇ​വ​രി​ൽ ചി​ല​ർ വെ​ള്ളം കു​ടി​ക്കാ​ൻ പോ​യ സ​മ​യ​ത്താ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ന്‍റെ യ​ഥാ​ർ​ത്ഥ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല.​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ലൈ​സ​ൻ​സി മു​ണ്ട​ത്തി​ക്കോ​ട് സ​തീ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ‌ കോ​ള​ജ് ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​ർ: 8075011853. സം​ഭ​വ സ്ഥ​ല​ത്ത് കൂ​ടു​ത​ല്‍ പോ​ലീ​സി​നെ വി​ന്യ​സി​ക്കു​മെ​ന്ന് ഡി​ജി​പി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. തി​ര​ച്ചി​ലി​ന് ഡ്രോ​ണ്‍ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

വെ​ടി​ക്കെ​ട്ട് പു​ര​യി​ലെ സ്ഫോ​ട​നം; മു​ഖ്യ​മ​ന്ത്രി ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യി സം​സാ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​രി​ലെ മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് പു​ര​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യി സം​സാ​രി​ച്ച് പൊ​ള്ള​ലേ​റ്റ​വ​ർ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

ആ​വ​ശ്യ​മെ​ങ്കി​ൽ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​ത് മോ​ണി​റ്റ​ർ ചെ​യ്യാ​ൻ പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പോ​ലീ​സ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ , ആ​രോ​ഗ്യ​വ​കു​പ്പു​ക​ളു​ടെ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളെ​യും റ​വ​ന്യൂ, ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പു​ക​ളെ​യും ഏ​കോ​പി​പ്പി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ആ​റു​പേ​രു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

വെ​ടി​ക്കെ​ട്ടു നി​ർ​മാ​ണ ശാ​ല​യി​ലെ സ്ഫോ​ട​നം: 13 മ​ര​ണം,നിരവധിപേർക്ക് പരിക്ക്

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​നു വെ​ടി​ക്കെ​ട്ടു​സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്നി​ട​ത്തു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ 13 മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ സാ​ന്പി​ൾ വെ​ടി​ക്കെ​ട്ടി​നും 27നു ​പു​ല​ർ​ച്ചെ ന​ട​ത്തു​ന്ന വെ​ടി​ക്കെ​ട്ടി​നും പ​ക​ൽ​പ്പൂ​ര​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ടി​നു​മാ​യി നി​ർ​മി​ച്ച കു​ഴി​മി​ന്നി​ക​ള​ട​ക്കം വ​ന്പ​ൻ ശേ​ഖ​ര​മാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

ക​ടു​ത്ത ചൂ​ടാ​ണ് സ്ഫോ​ട​ന​ത്തി​നു കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​റാ​യി​രം കി​ലോ​യോ​ളം വ​രു​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്നെ​ന്നാ​ണു ക​രു​തു​ന്ന​ത്. നാ​ൽ​പ​തു​പേ​രോ​ളം ജോ​ലി ചെ​യ്തി​രു​ന്നെ​ന്നാ​ണു വി​വ​രം. മു​ണ്ട​ത്തി​ക്കോ​ടി​നു സ​മീ​പം പാ​ട​ത്തി​നു ന​ടു​വി​ലു​ള്ള വെ​ടി​ക്കോ​പ്പ് നി​ർ​മാ​ണ പു​ര​യി​ലാ​ണ് അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ പാ​ട​ത്തു​നി​ന്ന് ഏ​റെ അ​ക​ലെ​യു​ള്ള വീ​ടു​ക​ളി​ലെ ജ​ന​ൽ ചി​ല്ലു​ക​ൾ അ​ട​ക്കം ത​ക​ർ​ന്നു. സ്ഫോ​ട​ന​ത്തി​ന്‍റെ പ്ര​ക​ന്പ​നം കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തോ​ളം അ​നു​ഭ​വ​പ്പെ​ട്ടെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ആ​ദ്യ ഘ​ട്ട​ത്തി​ൽ ഭൂ​ക​ന്പ​മെ​ന്നാ​ണു പ​ല​രും ക​രു​തി​യ​ത്. ഉ​ച്ച​യ്ക്കു മൂ​ന്ന​ര​യോ​ടെ​യാ​ണു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

പൊ​ട്ടി​ത്തെ​റി തു​ട​രു​ന്ന​തി​നാ​ൽ ഫ​യ​ർ​ഫോ​ഴ്സി​നും മ​റ്റു ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​വി​ടേ​ക്കെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജി​നു പു​റ​മേ, തൃ​ശൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യ​ട​ക്ക​മു​ള്ള സ​മീ​പ​സ്ഥ ആ​ശു​പ​ത്രി​ക​ളും സ​ജ്ജ​മാ​ക്കാ​ൻ മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​ദേ​ശം ന​ൽ​കി.

Kerala

വെ​ടി​ക്കെ​ട്ട് പു​ര​യി​ലെ സ്‌​ഫോ​ട​നം; പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

പ​ത്ത​നം​തി​ട്ട: തൃ​ശൂ​ർ പൂ​ര​ത്തി​നാ​യി വെ‌​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യ്ക്കാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​മൊ​രു​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

ക​നി​വ് 108 ആം​ബു​ല​ന്‍​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ മ​തി​യാ​യ ആം​ബു​ല​ന്‍​സു​ക​ള്‍ സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചെ​ന്നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 3.30നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. 40 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​വ​രി​ൽ എ​ട്ട് പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഡി​ജി​പി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് ഉ​ട​ൻ എ​ത്തി​ച്ചേ​രാ​ൻ തൃ​ശൂ​ർ ഡി​ഐ​ജി​ക്ക് അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശം ന​ൽ​കി.

Kerala

തൃ​ശൂ​രി​ൽ പൂ​ര​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ട് പു​ര​യി​ൽ സ്ഫോ​ട​നം; അഞ്ച് മ​ര​ണം, നി​ര​വ​ധി പേ​രു​ടെ നി​ല ഗു​രു​ത​രം

തൃ​ശൂ​ർ: പൂ​ര​ത്തി​നു വെ​ടി​ക്കെ​ട്ടു​സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്നി​ട​ത്തു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ അഞ്ചു ​മ​ര​ണം സ്ഥിരീകരിച്ചു. തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ട് പു​ര​യി​ൽ ചൊ​വ്വാ​ഴ്ച മൂന്നരയോ​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നാ​ൽ​പ്പ​തു പേ​ർ​ക്കു പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​വ​രി​ൽ എ​ട്ട് പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വ​ലി​യ സ്ഫോ​ട​ന ശ​ബ്ദം കി​ലോ​മീ​റ്റ​റു​ക​ൾ​ക്കി​പ്പു​റ​വും കേ​ട്ട​താ​യാ​ണ് വി​വ​രം. സ്ഫോ​ട​ന വ​സ്തു​ക്ക​ൾ നി​ർ​വീ​ര്യ​മാ​ക്കാ​തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കു സം​ഭ​വ സ്ഥ​ല​ത്തേ​ക്കു പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇപ്പോഴും വെടിപ്പുരയിൽ സ്ഫോടനങ്ങൾ നടക്കുന്നുണ്ട്.

വെടിപ്പുര പ്രവർത്തിച്ചിരുന്ന പാടത്തിന്‍റെ ചുറ്റുപാടുള്ള മരങ്ങളെല്ലാം കത്തിപ്പോയി. ഇവിടെ പ്രവർത്തിച്ചിരുന്ന അഞ്ചു വെടിപ്പുരകളും കത്തിനശിച്ചു. മൃതദേഹാവശിഷ്ടങ്ങൾ പാടത്ത് പലഭാഗത്തും ചിതറിക്കിടക്കുന്നതായി ദൃക്സാക്ഷികൾ പറയുന്നു. വളരെ ദൂരേയ്ക്കുവരെ ശരീര ഭാഗങ്ങൾ തെറിച്ചുവീണിട്ടുണ്ട്. വീണ്ടും സ്ഫോടനങ്ങൾ നടക്കുന്നത് രക്ഷാപ്രവർത്തനം അതീവദുഷ്കരമായി മാറിയിട്ടുണ്ട്. തുടർസ്ഫോടനങ്ങൾ നടക്കുന്നതിനാൽ ഫയർ ഫോഴ്സിന് സ്ഫോടന സ്ഥലത്തെ രക്ഷാപ്രവർത്തനം വെല്ലുവിളിയായി മാറിയിട്ടുണ്ട്. പൊട്ടാൻ സാധ്യതയുള്ള വെടിക്കോപ്പുകൾ ഇനിയും അവിടെ അവശേഷിക്കുന്നുണ്ടെന്നാണ് അറിയുന്നത്. 

അ​ടി​യ​ന്ത​ര സാ​ഹ​ചര്യ​ങ്ങ​ൾ നേ​രി​ടാ​ൻ സ​ജ്ജ​മാ​കാ​ൻ ജി​ല്ലാ ​ക​ള​ക്ട​ർ ആ​ശു​പ​ത്രി​ക​ൾ​ക്കു നി​ർദേ​ശം ന​ൽ​കി. വെ​ടി​ക്കെ​ട്ടി​ന്‍റെ പ്ര​ധാ​ന ചു​മ​ത​ല​ക്കാ​ര​നാ​യ സ​തീ​ശ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. തി​രു​വ​മ്പാ​ടി വെ​ടി​ക്കെ​ട്ട് ലൈ​സ​ൻ​സ് മു​ണ്ട​ത്തി​ക്കോ​ട് സ​തീ​ഷി​ന്‍റെ പേ​രി​ലാ​ണ്.
 

Kerala

തൃശൂരിൽ പൂരത്തിന്‍റെ വെടിപ്പുരയിൽ വൻ സ്ഫോടനം; നിരവധിപ്പേർക്ക് പരിക്ക്

തൃശൂർ: തൃശൂർ പൂരത്തിന്‍റെ വെടിക്കെട്ടിനു വേണ്ടി വെടിക്കോപ്പുകൾ ഒരുക്കിയിരുന്ന വെടിപ്പുരയിൽ വൻ സ്ഫോടനം. നാൽപതോളം പേർ ജോലി ചെയ്തിരുന്ന വെടിപ്പുരയിലാണ് വൻ സ്ഫോടനം നടന്നത്. വെടിപ്പുര പ്രവർത്തിച്ചിരുന്ന പാടത്തിന്‍റെ ചുറ്റുപാടുണ്ടായിരുന്ന മരങ്ങളെല്ലാം കത്തിനശിച്ചു. സ്ഫോടനമുണ്ടായി ഏറെ നേരത്തിനു ശേഷവും തുടർസ്ഫോടനങ്ങളുണ്ടായി. പരിക്കേറ്റ പലർക്കും മാരകമായ പൊള്ളലേറ്റെന്നാണ് വിവരം. മൂന്നു പേർ മരിച്ചു എന്നാണ് പ്രാഥമിക വിവരം.

വെടിപ്പുര പ്രവർത്തിച്ചിരുന്ന പാടത്തിന്‍റെ ചുറ്റുപാടും അപകടത്തിൽപ്പെട്ടവരുടെ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ചു. കൂടുതൽ ആംബുലൻസുകളും രക്ഷാപ്രവർത്തകരും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴും വെടിക്കോപ്പുകൾ പൊട്ടിത്തെറിക്കുന്നതിനാൽ വെടിപ്പുര പ്രവർത്തിച്ചിരുന്ന സ്ഥലത്തേക്ക് പൂർണതോതിലുള്ള രക്ഷാപ്രവർത്തനം നടത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ആശുപത്രിയിൽ എത്തിച്ച എട്ടു പേരുടെ നില അതീവഗുരുതരമാണ്. 

വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ വൻ സ്ഫോടനം. നിരവധിപ്പേർക്കു പരിക്കേറ്റു. തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സംഭവം. നാല്പതോളം പേർക്ക് പൊള്ളലേറ്റതായാണ് പ്രാഥമിക വിവരം. പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.

Kerala

എ​ട്ടു​വ​യ​സു​കാ​ര​ൻ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വം; വീ​ടി​ന് ചു​റ്റും തീ​യി​ട്ട് വ​നം​വ​കു​പ്പ്

തൃ​ശൂ​ർ: തൃ​ശൂ​ർ കോ​ടാ​ലി​യി​ൽ പാ​മ്പു​ക​ടി​യേ​റ്റ് എ​ട്ടു​വ​യ​സു​കാ​ര​ൻ മ​രി​ച്ച​തി​ന് പി​ന്നാ​ലെ വീ​ടി​ന് ചു​റ്റും തീ​യി​ട്ട് വ​നം വ​കു​പ്പ്. പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച ആ​ൽ​ജോ​യു​ടെ വീ​ട്ടി​ൽ ര​ണ്ടാ​മ​തും പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വ​നം വ​കു​പ്പ് തീ​യി​ട്ട​ത്.

വീ​ട്ടി​ൽ കൂ​ടു​ത​ൽ പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് വ​നം​വ​കു​പ്പ് ന​ട​പ​ടി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ആ​ൽ​ജോ മ​രി​ച്ച​ത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ കു​ട്ടി​യു​ടെ മ​ര​ണ​കാ​ര​ണം ശം​ഖു​വ​ര​യ​ന്‍റെ ക​ടി​യേ​റ്റ​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു.

ആ​ൽ​ജോ​യു​ടെ മൂ​ത്ത സ​ഹോ​ദ​ര​ൻ അ​നോ​ഷ് അ​ങ്ക​മാ​ലി അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. അ​നോ​ജ് നി​ല​വി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. നി​ർ​ദേ​ശ​ങ്ങ​ളോ​ട് അ​നോ​ഷ് പ്ര​തി​ക​രി​ക്കു​ന്നു​വെ​ന്നും വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യം തു​ട​രു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന സ​ഹോ​ദ​ര​ങ്ങ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വീ​ട്ടി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ശം​ഖു​വ​ര​യ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട പാ​മ്പി​നെ ഇ​വ​രു​ടെ കി​ട​പ്പു​മു​റി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Kerala

ആവേശപ്പൂരത്തിനൊരുങ്ങി തൃശൂർ; ഇന്ന് കൊടിയേറ്റ്

തൃശൂർ: തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. രാവിലെ 11ന് തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി ദേശക്കാര്‍ ചേര്‍ന്ന് ഉയര്‍ത്തുന്നതാണു ചടങ്ങ്. തൊട്ടുപിന്നാലെ പതിനൊന്നേകാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും. ഇതിനൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറും.

കൊടിയേറ്റ ശേഷം ഉച്ചയ്‌ക്ക് മൂന്നിന് ക്ഷേത്രത്തില്‍ നിന്നു പൂരം പുറപ്പാട്. ഒരാനപ്പുറത്തുള്ള എഴുന്നള്ളിപ്പ് ഷൊര്‍ണൂര്‍ റോഡ് വഴി നായ്‌ക്കനാലിലെത്തും. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും.

പൂരച്ചമയ പ്രദർശനം ഏപ്രിൽ 24നാണ് നടക്കുക. കൗസ്തുഭം ഓ‍ഡിറ്റോറിയത്തിലാണ് തിരുവമ്പാടിയുടെ ചമയപ്രദർശനം. ഇതോടൊപ്പം രാത്രി ഏഴിന് സാംപിള്‍ വെടിക്കെട്ടും നടക്കും.25ന് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര നടയിലൂടെ പുറത്തിറങ്ങുന്ന പൂരം വിളംബര ചടങ്ങ് നടക്കും.

26നാണ് തൃശൂർ പൂരം. ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തിൽവരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലർച്ചെ പ്രധാന വെടിക്കെട്ടും പൂര ദിനം നടക്കും. 27ന് പകല്‍പ്പൂരവും തുടര്‍ന്ന് ഉപചാരം ചൊല്ലലും. തൃശൂര്‍ പൂരത്തിന് ഗജവീരൻ തൃക്കടവൂര്‍ ശിവരാജു പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റും.

 

 

 

Kerala

വെ​ളു​ത്തൂ​രി​ല്‍ ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ സം​ഘ​ർ​ഷം; യു​വാ​വി​ന് കു​ത്തേ​റ്റു

തൃ​ശൂ​ര്‍: വെ​ളു​ത്തൂ​രി​ല്‍ യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട സ്വ​ദേ​ശി ഡെ​ല്‍​ജോ(25)​യ്ക്ക് ആ​ണ് കു​ത്തേ​റ്റ​ത്.

ഇ​യാ​ളു​ടെ തോ​ളി​നാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ ശി​വ​രാ​മ​പു​രം ഉ​ന്ന​തി​യി​ലെ പൊ​ന്മാ​ണി എ​ന്ന് വി​ളി​പ്പേ​രു​ള്ള ഇ​നോ‌‌‌‌‌​സ്(19), ആ​ദി​ത്യ​ന്‍ (19) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം.

അ​രി​മ്പൂ​ര്‍ ന​മ്പൂ​ര്‍​ക്കാ​വ് ക്ഷേ​ത്ര മൈ​താ​ന​ത്തു​വ​ച്ചാ​ണ് വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച. അ​യ്യ​ന്തോ​ളി​ലും പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട​യി​ലു​മു​ള്ള സം​ഘ​ങ്ങ​ള്‍ ത​മ്മി​ലാ​യി​രു​ന്നു സം​ഘ​ര്‍​ഷം. ഉ​ട​ന​ടി നാ​ട്ടു​കാ​ര്‍ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Kerala

ത​ല​യ​ണ​യു​ടെ അ​ടി​യി​ൽ പാ​മ്പ്; എ​ട്ട് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം, സഹോദരൻ്റെ നില അതീവ ​ഗുരതരം

തൃ​ശൂ​ർ: പാ​മ്പു​ക​ടി​യേ​റ്റ് എ​ട്ടു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. തൃ​ശൂ​ർ കോ​ടാ​ലി​യി​ൽ കാ​വു​ങ്ങ​ൽ സി​ൽ​ജോ - ജോ​ൺ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ൾ ജോ​യാ​ണ് മ​രി​ച്ച​ത്. ആ​ൾ ജോ​യു​ടെ സ​ഹോ​ദ​ര​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഏ​റ്റെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ ക​രു​തി​യ​ത്. പു​ല​ർ​ച്ച​യോ​ടെ ആ​ൾ ജോ ​അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും കു​ട്ടി മ​രി​ച്ചി​രു​ന്നു. പി​ന്നീ​ട് വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​ക​ൾ കി​ട​ന്നി​രു​ന്ന ത​ല​യ​ണ​യു​ടെ അ​ടി​യി​ൽ നി​ന്ന് പാ​മ്പിനെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ര​ണ്ട് കു​ട്ടി​ക​ളു​ടെ​യും ശ​രീ​ര​ത്തി​ൽ പാ​മ്പ് ക​ടി​യേ​റ്റ​തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളുണ്ട്. ആ​ൾ ജോ​യു​ടെ സ​ഹോ​ദ​ര​ൻ അ​നോ​ഷ് (10) ഗു​രു​ത​രാ​വ​സ്ഥ​യി​ൽ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. വെ​ള്ളി​ക്കെ​ട്ട​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട പാ​മ്പാ​ണ് കു​ട്ടി​ക​ളെ ക​ടി​ച്ച​ത്. ആ​ൾ ജോ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി; ഒ​രാ​ൾ പി​ടി​യി​ൽ

തൃ​ശൂ​ർ: തൃ​ശൂ​ർ മാ​ട​ക്ക​ത്ത​റ​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. മാ​ട​ക്ക​ത്ത​റ​സ്വ​ദേ​ശി നി​ഖി​ൽ(22) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​യാ​യ ജി​ന്‍റോ ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന മു​ൻ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. നി​ഖി​ലും ജി​ന്‍റോ​യും ത​മ്മി​ൽ നേ​ര​ത്തെ വാ​ക്കു​ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു.

ഈ ​മു​ൻ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മാ​ട​ക്ക​ത്ത​റ​യി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. നി​ഖി​ലും ജി​ന്‍റോ​യും ത​മ്മി​ൽ ഏ​റെ നേ​രം വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി.

പി​ന്നാ​ലെ ജി​ന്‍റോ കൈ​യി​ലി​രു​ന്ന ക​ത്തി​യെ​ടു​ത്ത് നി​ഖി​ലി​നെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഷാ​മോ​നെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ഖി​ലി​ന് സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ ജീ​വ​ൻ ന​ഷ്ട​മാ​യി. കു​ത്തേ​റ്റ ഷാ​മോ​ന്‍റെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണ്.

Kerala

തൃ​ശൂ​രി​ൽ വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; കൊ​ല​പാ​ത​ക​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

തൃ​ശൂ​ർ: തൃ​ശൂ​ർ ക​ട​ക​ശേ​രി​യി​ൽ വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ട​ക​ശേ​രി സ്വ​ദേ​ശി​നി സ​ഫി​യ(70) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സ​ഫി​യ​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സ​ഫി​യ​യു​ടെ സ്വ​ർ​ണം ന​ഷ്ട​മാ​യി​രു​ന്നു. ഇ​താ​ണ് കൊ​ല​പാ​ത​ക​മെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ത്തു​ന്ന​ത്. മ​ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു സ​ഫി​യ താ​മ​സി​ച്ചി​രു​ന്ന​ത്. മ​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ പോ​യി​രു​ന്നു.

മ​ക​ൾ വീ​ട്ടി​ൽ ഇ​ല്ലാ​ത്ത​പ്പോ​ൾ സ​ഫി​യ ബ​ന്ധു വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​ണ് പ​തി​വ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വൈ​കി​യും സ​ഫി​യ എ​ത്താ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ൾ അ​ന്വേ​ഷി​ച്ച് വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. അ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ കാ​ണു​ന്ന​ത്. മൂ​ക്കി​ൽ നി​ന്ന് ര​ക്തം ഒ​ലി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

സ​ഫി​യ​യു​ടെ ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​മാ​യ​താ​യും ബ​ന്ധു​ക്ക​ൾ​ക്ക് മ​ന​സി​ലാ​യി. ഇ​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ട​ത്. ഡോ​ഗ് സ്ക്വാ​ഡും ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

Kerala

തൃ​ശൂ​രി​ലെ കൊ​ച്ചി​ൻ സേ​ലം പാ​ച​ക​വാ​ത​ക പൈ​പ്പ് ലൈ​നി​ലെ ചോ​ർ​ച്ച പ​രി​ഹ​രി​ച്ചു

തൃ​ശൂ​ര്‍: കൊ​ച്ചി​ന്‍ സേ​ലം പാ​ച​ക​വാ​ത​ക പൈ​പ്പ് ലൈ​നി​ലെ ചോ​ര്‍​ച്ച പ​രി​ഹ​രി​ച്ചു. ഗ്യാ​സ് വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചു. പൈ​പ്പി​ല്‍ ഒ​ടി​ഞ്ഞി​രു​ന്ന ഡ്രി​ല്ലി​ന്‍റെ ഭാ​ഗം നീ​ക്കി​യ​ശേ​ഷം ക്ലാ​മ്പ് വെ​ല്‍​ഡ് ചെ​യ്താ​ണ് ചോ​ര്‍​ച്ച​യ​ട​ച്ച​ത്.

ഇ​തി​നാ​യി ഒ​മ്പ​തു മീ​റ്റ​ര്‍ താ​ഴ്ച്ച​യി​ല്‍ മ​ണ്ണെ​ടു​ത്ത ഭാ​ഗം നി​ക​ത്തി പൂ​ര്‍​വ​സ്ഥി​തി​യി​ല്‍ ആ​ക്കു​ന്ന ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു. ചോ​ര്‍​ച്ച ക​ണ്ടെ​ത്തി​യ പൈ​പ്പി​ല്‍​നി​ന്ന് വെ​ള്ളം പു​റ​ത്തേ​ക്ക് ത​ള്ളു​ന്ന​തും മ​ണ്ണു നീ​ക്കി​യ​പ്പോ​ഴു​ണ്ടാ​യ ഉ​റ​വ് വെ​ള്ള​വു​മാ​ണ് ചോ​ര്‍​ച്ച​യ​ട​യ്ക്കാ​ന്‍ പ്ര​ധാ​ന ത​ട​സ​മാ​യി​രു​ന്ന​ത്.

മ​ണ​ലി​പ്പു​ഴ​യോ​ട് ചേ​ര്‍​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ ആ​റു​മീ​റ്റ​ര്‍ താ​ഴ്ത്തി​യ​പ്പോ​ഴേ​ക്കും വ​ലി​യ അ​ള​വി​ല്‍ വെ​ള്ളം കു​ഴി​യി​ല്‍ നി​റ​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വെ​ള്ളം പ​മ്പ് ചെ​യ്തു ക​ള​യാ​നാ​യി​രു​ന്നു ഏ​റ്റ​വും ബു​ദ്ധി​മു​ട്ടി​യ​ത്.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ വീ​ണ്ടും പാ​ച​ക​വാ​ത​ക ചോ​ര്‍​ച്ച​യു​ണ്ടാ​യ​തും ചോ​ര്‍​ച്ച പ​രി​ഹ​രി​ക്കു​ന്ന​തി​ന് ത​ട​സ​മാ​യി. മ​ട​വാ​ക്ക​ര​യി​ല്‍ ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 18നാ​യി​രു​ന്നു കൊ​ച്ചി സേ​ലം എ​ല്‍​പി​ജി പൈ​പ്പ് ലൈ​നി​ല്‍ ചോ​ര്‍​ച്ച​യു​ണ്ടാ​യ​ത്.

 

Kerala

സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​ടെ അ​ധി​ക്ഷേ​പം; കാ​ൻ​സ​ർ അ​തി​ജീ​വി​ത ജോ​ലി രാ​ജി​വ​ച്ചു

കു​ന്നം​കു​ളം: പാ​ർ​ട്ടി യോ​ഗ​ത്തി​ന് എ​ത്താ​ത്ത​തി​ന്‍റെ പേ​രി​ൽ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ധി​ക്ഷേ​പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കാ​ൻ​സ​ർ അ​തി​ജീ​വി​ത ജോ​ലി രാ​ജി​വ​ച്ചു.

കു​ന്നം​കു​ളം ന​ഗ​ര​സ​ഭ​യി​ലെ എ​സ്‌​സി പ്ര​മോ​ട്ട​ർ സ്വാ​തി സോ​മ​ൻ ആ​ണ് ജോ​ലി രാ​ജി​വ​ച്ച​ത്. ശാ​രീ​രി​ക​മാ​യി ഏ​റെ അ​വ​ശ​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ത​ന്നോ​ട് കു​ന്നം​കു​ളം ഈ​സ്റ്റ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കാ​ണി​ച്ച ക്രൂ​ര​മാ​യ സ​മീ​പ​ന​മാ​ണ് രാ​ജി​വ​യ്ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന് സ്വാ​തി പ​റ​ഞ്ഞു.

ഒ​രു പാ​ർ​ട്ടി​ക്കാ​രി എ​ന്ന​തി​ലു​പ​രി താ​ൻ ഒ​രു മ​നു​ഷ്യ​നാ​ണ്. പ​ട്ടി​ണി കി​ട​ന്നും ആ​ട്ടും തു​പ്പും സ​ഹി​ച്ചും വേ​ദ​ന​ക​ൾ അ​നു​ഭ​വി​ച്ചു​മാ​ണ് താ​ൻ ഇ​ന്ന് ഈ ​നി​ല​യി​ലെ​ത്തി​യ​ത്. ആ​രു​ടെ​യും ആ​ജ്ഞ​യ്ക്ക് അ​നു​സ​രി​ച്ച് നി​ൽ​ക്കാ​ൻ ത​നി​ക്ക് ക​ഴി​യി​ല്ലെ​ന്ന് സ്വാ​തി ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​തി​ക​രി​ച്ചു.

മാ​ർ​ച്ച് ഒ​ൻ​പ​തി​ന് കു​ന്നം​കു​ളം ഈ​സ്റ്റ് എ​ൽ​സി സെ​ക്ര​ട്ട​റി ക​മ്മി​റ്റി​ക്ക് വ​രാ​ത്ത​തി​നെ ചൊ​ല്ലി സ്വാ​തി​യെ ഫോ​ണി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച​താ​യാ​ണ് ആ​രോ​പ​ണം. നീ ​ചീ​ഞ്ഞ മു​ട്ട​യു​ടെ സ്വ​ഭാ​വം ത​ന്‍റെ അ​ടു​ത്ത് കാ​ണി​ക്ക​രു​തെ​ന്നാ​യി​രു​ന്നു സെ​ക്ര​ട്ട​റി​യു​ടെ ആ​ദ്യ അ​ധി​ക്ഷേ​പം.

തു​ട​ർ​ന്ന് നി​ന​ക്ക് അ​സു​ഖ​മോ അ​ച്ഛ​ന്‍റെ രോ​ഗ​മോ ഒ​ന്നു​മ​ല്ല പ്ര​ശ്നം അ​ത് വേ​റെ എ​ന്തോ ആ​ണെ​ന്നും, ജോ​ലി ന​ൽ​കി​യ​ത് പാ​ർ​ട്ടി​യാ​ണെ​ന്നും അ​തി​നാ​ൽ രാ​ജി​വ​ച്ചു​പോ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ തു​ട​ർ​ന്ന് മാ​ർ​ച്ച് 10ന് ​സ്വാ​തി ജോ​ലി രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

 

Kerala

വോ​ട്ട് ചെ​യ്ത് പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ദേ​ഹാ​സ്വാ​സ്ഥ്യം; ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം

തൃ​ശൂ​ർ: വാ​ണി​യം​പാ​റ​യി​ൽ വോ​ട്ട് ചെ​യ്ത് പു​റ​ത്തി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കൊ​മ്പ​ട രാ​മ​ൻ​ചി​റ സ്വ​ദേ​ശി ഉ​ണ്ണി​ച്ചെ​ക്ക​ൻ എ​ന്ന വി​നോ​ദ് (65) ആ​ണ് മ​രി​ച്ച​ത്. ഇ​കെ​എം യു​പി സ്‌​കൂ​ളി​ൽ 37ാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്‌​ത്‌ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.45ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി പു​റ​ത്തി​റ​ങ്ങി​യ വി​നോ​ദി​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ളിം​ഗ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ൽ​ചെ​യ​റി​ൽ ഇ​രു​ത്തു​ന്ന സ​മ​യ​ത്ത് കു​ഴ​ഞ്ഞു​വീ​ണു.

ഉ​ട​ൻ​ത​ന്നെ വി​നോ​ദി​നെ ആം​ബു​ല​ൻ​സി​ൽ തൃ​ശൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

തൃ​ശൂ​രി​ൽ വീ​ണ്ടും കി​റ്റ് വി​വാ​ദം; 750 കി​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ തൃ​ശൂ​രി​ൽ ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ നീ​ക്ക​മെ​ന്ന് ആ​രോ​പ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ഫ്ല​യിം​ഗ് സ്ക്വാ​ഡും പോ​ലീ​സും തൃ​ശൂ​ർ കാ​ച്ചേ​രി​യി​ലു​ള്ള ഒ​രു അ​ച്ചാ​ർ ക​മ്പ​നി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 750 ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു.

ഈ ​സ്ഥാ​പ​നം ഒ​രു ബി​ജെ​പി നേ​താ​വി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ​തോ​തി​ൽ കി​റ്റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ബി​ജെ​പി ത​യാ​റാ​ക്കി​യ​താ​ണ് ഈ ​കി​റ്റു​ക​ളെ​ന്ന് എ​ൽ​ഡി​എ​ഫ് ആ​രോ​പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കെ ഇ​ത്ര​യ​ധി​കം കി​റ്റു​ക​ൾ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ സൂ​ക്ഷി​ച്ച​ത് ദു​രൂ​ഹ​മാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു ക്ഷേ​ത്ര​ത്തി​ൽ വി​ഷു​വി​ന് വി​ത​ര​ണം ചെ​യ്യാ​ൻ വേ​ണ്ടി എ​ത്തി​ച്ച കി​റ്റു​ക​ളാ​ണെ​ന്നാ​ണ് ക​മ്പ​നി അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

Kerala

വാ​ടാ​ന​പ്പ​ള്ളി കി​റ്റ് വി​ത​ര​ണം; കേ​സെ​ടു​ക്കാ​ൻ തെ​ളി​വി​ല്ലെ​ന്ന് പോ​ലീ​സ്

തൃ​ശൂ​ർ: ബി​ജെ​പി നേ​താ​ക്ക​ൾ വാ​ടാ​ന​പ്പ​ള്ളി​യി​ൽ കി​റ്റ് വി​ത​ര​ണം ചെ​യ്‌​തു​വെ​ന്ന പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​ൻ മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലെ​ന്ന് പോ​ലീ​സ്. സി​സി​ടി​വി ദൃ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ന്നും കി​റ്റ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തോ വി​ത​ര​ണം ചെ​യ്യു​ന്ന​തോ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​​ പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ത്. വി​ഷു​വി​നോ​ട​നു​ബ​ന്ധി​ച്ച് വി​ത​ര​ണം ചെ​യ്യാ​ൻ ത​യാ​റാ​ക്കി​യ കി​റ്റു​ക​ളാ​ണി​തെ​ന്നാ​ണ് ബി​ജെ​പി​യു​ടെ വാ​ദം. കി​റ്റ് ഓ​ർ​ഡ​ർ ചെ​യ്ത വ്യ​ക്തി​യെ​യും ക​ട​യു​ട​മ​യെ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​തി​നു​ശേ​ഷ​മേ അ​ന്തി​മ നി​ഗ​മ​ന​ത്തി​ൽ എ​ത്തു​ക​യു​ള്ളൂ​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം പോ​ലീ​സി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​എ​ൻ. പ്ര​താ​പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്ത് കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

ബി​ജെ​പി നേ​താ​വും ന​ട​നു​മാ​യ ദേ​വ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​തെ പ്ര​തി​ഷേ​ധ​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടു​പോ​കി​ല്ലെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. താ​ൻ സ്ഥ​ല​ത്തെ​ത്തി​യ​ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​ണെ​ന്നും ഷെ​ഡ്യൂ​ൾ ചെ​യ്‌​ത പ്ര​കാ​ര​മാ​ണ് അ​വി​ടെ എ​ത്തി​യ​തെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നും ദേ​വ​ൻ പറഞ്ഞു.

Kerala

തൃ​ശൂ​രി​ലെ കി​റ്റ് വി​വാ​ദം: "അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ പ​ച്ച​നു​ണ, തോ​ൽ​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ൾ ഉ​ണ്ടാ​ക്കി​യ ക​ഥ"; ന​ട​ൻ ദേ​വ​ൻ

തൃ​ശൂ​ർ: വാ​ടാ​ന​പ്പ​ള്ളി​യി​ൽ വോ​ട്ട​ർ​മാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ ബി​ജെ​പി കി​റ്റു​ക​ൾ സൂ​ക്ഷി​ച്ചു എ​ന്നാ​രോ​പി​ച്ച് ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കും മ​റു​പ​ടി​യു​മാ​യി ബി​ജെ​പി നേ​താ​വും ന​ട​നു​മാ​യ ദേ​വ​ൻ. ആ​രോ​പ​ണ​ങ്ങ​ൾ തി​ക​ച്ചും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും തോ​ൽ​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ൾ എ​തി​രാ​ളി​ക​ൾ കെ​ട്ടി​ച്ച​മ​ച്ച പ​ച്ച​നു​ണ​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

താ​ൻ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ചാ​യ കു​ടി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് പു​റ​ത്ത് ബ​ഹ​ളം കേ​ട്ട​ത്. കി​റ്റ് വി​ത​ര​ണം ചെ​യ്തു എ​ന്ന​ത് നൂ​റ് ശ​ത​മാ​നം അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത കാ​ര്യ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന ഭ​യ​മാ​ണ് ഇ​ത്ത​രം നു​ണ​ക്ക​ഥ​ക​ൾ​ക്ക് പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കി​റ്റു​ക​ൾ ഉ​ണ്ടെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ട്ട ഗോ​ഡൗ​ണി​ന്‍റെ മു​ക​ളി​ലെ മു​റി​യി​ൽ ദേ​വ​ന്‍റെ സാ​ന്നി​ധ്യം ക​ണ്ട​താ​ണ് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​തെ​ളി​ച്ച​ത്. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഗോ​ഡൗ​ൺ ഉ​പ​രോ​ധി​ക്കു​ക​യും മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചാ​മ്പ്യ​ൻ ട്രേ​ഡേ​ഴ്സ് ഉ​ട​മ​യെ​യും കി​റ്റു​ക​ൾ ഓ​ർ​ഡ​ർ ചെ​യ്ത​തെ​ന്ന് ക​രു​തു​ന്ന വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി സു​ധീ​ഷി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കി​റ്റു​ക​ൾ സീ​ൽ ചെ​യ്ത് നീ​ക്കം ചെ​യ്തു.

 

Kerala

തൃ​ശൂ​രി​ൽ ഭ​ക്ഷ്യക്കി​റ്റ് വി​ത​ര​ണം; സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് പോ​ലീ​സ് അ​ട​പ്പി​ച്ചു

തൃ​ശൂ​ർ: ഒ​ള​രി​യി​ൽ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ബി​ജെ​പി ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്തെ​ന്ന എ​ൽ​ഡി​എ​ഫി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​പ​ടി.

ഒ​ള​രി​യി​ലെ കാ​ർ​ത്തി​ക സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന കി​റ്റ് വി​ത​ര​ണം പോ​ലീ​സ് ഇ​ട​പെ​ട്ടു ത​ട​ഞ്ഞു. സ്ഥാ​പ​നം താ​ത്കാ​ലി​ക​മാ​യി അ​ട​പ്പി​ച്ചു. ഇ​വി​ടെ​നി​ന്നു വി​ത​ര​ണ​ത്തി​നു ത​യാ​റാ​ക്കി​യ കി​റ്റു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ക​ഴി​ഞ്ഞ​ദി​വ​സം​മു​ത​ൽ ബി​ജെ​പി, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് വ​ഴി കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 900 രൂ​പ​യോ​ളം വി​ല​വ​രു​ന്ന കി​റ്റു​ക​ളാ​ണ് പ്ര​ദേ​ശ​ത്തെ വീ​ട്ട​മ്മ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു ന​ൽ​കി​യി​രു​ന്ന​ത്.

വോ​ട്ടു​റ​പ്പി​ക്കാ​നാ​യി മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം ബി​ജെ​പി കി​റ്റു​ക​ളും വ​സ്ത്ര​ങ്ങ​ളും മ​ദ്യ​വും വി​ത​ര​ണം​ചെ​യ്യു​ക​യാ​ണെ​ന്നു സി​പി​ഐ നേ​താ​വ് വി.​എ​സ്. സു​നി​ൽ​കു​മാ​ർ ആ​രോ​പി​ച്ചു.

സ്വ​ർ​ണ​വ്യാ​പാ​രി​ക​ളു​ടെ​യും ബാ​റു​ട​മ​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഈ ​അ​വി​ശു​ദ്ധ​നീ​ക്ക​മെ​ന്നും, സു​രേ​ഷ് ഗോ​പി മ​ത്സ​രി​ച്ച 2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തും സ​മാ​ന​മാ​യ പ​ണ​മി​ട​പാ​ടു​ക​ൾ ബി​ജെ​പി ന​ട​ത്തി​യി​രു​ന്ന​താ​യും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

അ​തേ​സ​മ​യം, രാഷ്‌ട്രീയ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​യ​ല്ല കി​റ്റു​ക​ൾ ന​ൽ​കി​യ​തെ​ന്നാ​ണ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ട​മ​യു​ടെ വി​ശ​ദീ​ക​ര​ണം. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്ന വ്യ​ക്തി 75 കി​റ്റു​ക​ൾ​ക്ക് ഓ​ർ​ഡ​ർ ന​ൽ​കി​യി​രു​ന്നെ​ന്നും ഇ​തി​ന്‍റെ പ​ണം അ​ദ്ദേ​ഹം​ത​ന്നെ അ​ട​ച്ചെ​ന്നും ഉ​ട​മ പ​റ​ഞ്ഞു.

എ​ത്തി​യ​വ​ർ​ക്കു കി​റ്റു​ക​ൾ കൈ​മാ​റു​ക​യാ​ണ് ചെ​യ്ത​തെ​ന്നും ഓ​ർ​ഡ​ർ ന​ൽ​കി​യ ആ​ളു​ടെ രാ​ഷ്‌ട്രീയ​പ​ശ്ചാ​ത്ത​ലം അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ കി​റ്റു ന​ൽ​കു​ന്നു​ണ്ടെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് കി​റ്റ് വാ​ങ്ങാ​ൻ എ​ത്തി​യ​തെ​ന്നു ക​ട​യി​ലെ​ത്തി​യ ചി​ല സ്ത്രീ​ക​ൾ പ്ര​തി​ക​രി​ച്ചു.

എ​ൽ​ഡി​എ​ഫി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ ബി​ജെ​പി പൂ​ർ​ണ​മാ​യും ത​ള്ളി. പ​രാ​ജ​യ​ഭീ​തി മൂ​ലം എ​ൽ​ഡി​എ​ഫ് കെ​ട്ടി​ച്ച​മ​ച്ച ക​ഥ​യാ​ണി​തെ​ന്നു ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​യോ​ഗി​ച്ചു​ള്ള നാ​ട​ക​മാ​ണി​ത്. കി​റ്റ് വി​ത​ര​ണ​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​ങ്കു​ണ്ടെ​ങ്കി​ൽ അ​തു തെ​ളി​യി​ക്കാ​നും അ​ദ്ദേ​ഹം വെ​ല്ലു​വി​ളി​ച്ചു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Kerala

സ്പെ​ഷ്യ​ൽ സ്കൂ​ൾ അ​ന്തേ​വാ​സി​യു​ടെ മ​ര​ണം; കെ​യ​ർ​ടേ​ക്ക​ർ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ സ്പെ​ഷ്യ​ൽ സ്കൂ​ൾ അ​ന്തേ​വാ​സി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് ക​ണ്ടെ​ത്ത​ൽ. അ​നു​ഗ്ര​ഹ സ്പെ​ഷ്യ​ൽ സ്കൂ​ൾ അ​ന്തേ​വാ​സി ആ​യി​രു​ന്ന പാ​ല​ക്കാ​ട് ക​ണ്ണ​മ്പ്ര സ്വ​ദേ​ശി ശ്രീ​നാ​ഥ്(35)​ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ സ്പെ​ഷ്യ​ൽ സ്കൂ​ളി​ലെ കെ​യ​ർ​ടേ​ക്ക​ർ മ​ഹേ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് ശ്രീ​നാ​ഥി​ന്‍റെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ​ക്ക് സം​ഭ​വി​ച്ച ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. കി​ട​പ്പു​മു​റി​യി​ലാ​ണ് ശ്രീ​നാ​ഥി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഓ​ട്ടി​സം ബാ​ധി​ച്ച ശ്രീ​നാ​ഥ് ഏ​താ​നും നാ​ളു​ക​ളാ​യി അ​നു​ഗ്ര​ഹ സ്പെ​ഷ്യ​ൽ സ്കൂ​ളി​ലാ​യി​രു​ന്നു താ​മ​സം. ക​ഴി​ഞ്ഞ ദി​വ​സം ആ​യി​രു​ന്നു ശ്രീ​നാ​ഥി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ത്.

Kerala

ശക്തന്‍റെ നാട്ടിൽ ശക്തിക്കാട്ടി മോദി മടങ്ങി

തൃ​ശൂ​ർ: തൃശൂരിൽ റോഡ് ഷോയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. ഇന്ന് ഉ​ച്ച​മു​ത​ൽ കാ​ത്തു​നി​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശ​മാ​യി, ന​ഗ​ര​ത്തെ ഇ​ള​ക്കി​മ​റി​ച്ചായിരുന്നു ന​രേ​ന്ദ്ര മോ​ദി​യു​ടെ റോ​ഡ് ഷോ. ​

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്പ​തി​നാ​യി​ര​ത്തോ​ളം പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് മോ​ദി അ​ഭി​വാ​ദ്യം ചെ​യ്ത​ത്. വ​ട​ക്കും നാ​ഥ​ന്‍റെ ന​ട​വ​ഴി​ക​ളി​ലു​ട​നീ​ളം പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തി​യാ​ണ് മോ​ദി​യെ ആ​ന​യി​ച്ച​ത്. പു​ലി​ക്ക​ളി, കു​മ്മാ​ട്ടി വേ​ഷ​ങ്ങ​ളും മോ​ദി​യെ സ്വീ​ക​രി​ക്കാ​ൻ ഒ​രു​ക്കി​യി​രു​ന്നു. സ്വ​രാ​ജ് റൗ​ണ്ടി​ൽ 900 മീ​റ്റ​ർ ദൂ​ര​ത്തി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം എ​ടു​ത്താ​ണ് റോ​ഡ് ഷോ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.

കു​ട്ട​നെ​ല്ലൂ​രി​ലെ ഗ​വ. അ​ച്യു​ത​മേ​നോ​ൻ കോ​ള​ജി​ലെ ഹെ​ലി​പാ​ഡി​ൽ ഇ​റ​ങ്ങി​യ മോ​ദി, റോ​ഡ്മാ​ർ​ഗം തൃ​ശൂ​രി​ലെ​ത്തി. സ്വ​രാ​ജ് റൗ​ണ്ടി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ​നി​ന്ന് പ്ര​ത്യേ​കം അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ത്തി​ലേ​ക്കു മാ​റി. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി, തൃ​ശൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി​യും മു​ൻ കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പ​ദ്മ​ജ വേ​ണു​ഗോ​പാ​ൽ, മു​ൻ നാ​ട്ടി​ക എം​എ​ൽ​എ​യും മു​ൻ സി​പി​ഐ നേ​താ​വു​മാ​യ സി.​സി. മു​കു​ന്ദ​ൻ, മ​ണ​ലൂ​രി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി അ​ഡ്വ. കെ.​കെ. അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു.

മു​നി​സി​പ്പ​ൽ റോ​ഡ്, ന​ടു​വി​ലാ​ൽ, നാ​യ്ക്ക​നാ​ൽ വ​ഴി ബി​നി ജം​ഗ്ഷ​നി​ൽ എ​ത്തി റോ​ഡ് ഷോ ​സ​മാ​പി​ച്ചു. ശനിയാഴ്ച രാ​വി​ലെ മു​ത​ൽ തൃ​ശൂ​രി​നു പു​റ​മേ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രും സ്വ​രാ​ജ് റൗ​ണ്ടി​ൽ സ്ഥാ​നം പി​ടി​ച്ചി​രു​ന്നു.

സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യ​ത്. രാ​വി​ലെ 11 മു​ത​ൽ ആ​റ​ര​വ​രെ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ബാ​രി​ക്കേ​ഡ് കെ​ട്ടി ഒ​രു ഭാ​ഗ​ത്തു​മാ​ത്ര​മാ​ണ് ജ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​ത്.

Latest News

Corehub Up