x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആകാശവാണിയിൽ അരങ്ങേറിയ

സീ​​​നോ സാ​​​ജു
Published: October 7, 2026 01:47 AM IST | Updated: October 7, 2026 01:48 AM IST

ആ​കാ​ശ​വാ​ണി ഭ​വ​നി​ൽ കു​ത്തി​യി​രി​പ്പ് ന​ട​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യെ​യും പ്രി​യ​ങ്ക ഗാ​ന്ധിയെ​യും കു​ത്തി​യി​രി​പ്പ് ന​ട​ത്തി​യ ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ​യും കോ​ണ്‍​ഗ്ര

ന്യൂ​​​ഡ​​​ൽ​​​ഹി: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ൻ ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു​​​ള്ള മാ​​​ർ​​​ച്ചി​​​നി​​​ടെ ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ​ഗാ​​​ന്ധി ന​​​ട​​​ത്തി​​​യ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​ നീ​​​ക്ക​​​ത്തി​​​ൽ ആ​​​ശ്ച​​​ര്യ​​​ഭ​​​രി​​​ത​​​രാ​​​യി പൊ​​​ലി​​​സു​​​കാ​​​രും ആ​​​കാ​​​ശ​​​വാ​​​ണി ഭ​​​വ​​​നി​​​ലെ ഉ​​​ദ്യോ​​​​ഗ​​​സ്ഥ​​​രും.

മാ​​​ർ​​​ച്ചി​​​നൊ​​​ടു​​​വി​​​ൽ രാ​​​ഹു​​​ലി​​​നെ​​​യും എം​​​പി​​​മാ​​​രെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്തു നീ​​​ക്കു​​​മെ​​​ന്നാ​​​ണ് ആ​​​ദ്യം പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​തെ​​​ങ്കി​​​ലും രാ​​​ഹു​​​ലും പ്രി​​​യ​​​ങ്ക​​​യും ചേ​​​ർ​​​ന്ന് ആ​​​കാ​​​ശ​​​വാ​​​ണി ഭ​​​വ​​​ൻ ക​​​വാ​​​ട​​​ത്തി​​​ലെ ചെ​​​റി​​​യ ഇ​​​ട​​​നാ​​​ഴി​​​യി​​​ലൂ​​​ടെ അ​​​ക​​​ത്തേ​​​ക്ക് ക​​​യ​​​റി‌​​​യ​​​പ്പോ​​​ൾ അ​​​ത് പൊ​​​ലി​​​സി​​​ന്‍റെ​​​ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലു​​​ക​​​ൾ തെ​​റ്റി​​ച്ചു.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മിഷ​​​നു​​​മി​​​ട​​​യി​​​ലെ ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ക​​​ന​​​ത്ത സു​​​ര​​​ക്ഷാ വി​​​ന്യാ​​​സം ഒ​​​രു​​​ക്കി​​​യി​​​രു​​​ന്ന പൊ​​​ലി​​​സി​​​ന് നി​​​മി​​​ഷ​​​നേ​​​രംകൊ​​​ണ്ട് ആ​​​കാ​​​ശ​​​വാ​​​ണി ഭ​​​വ​​​നി​​​ലും ക​​​ന​​​ത്ത സു​​​ര​​​ക്ഷ ഒ​​​രു​​​ക്കേ​​​ണ്ടിവ​​​ന്നു.

അ​​​ഭി​​​വാ​​​ദ്യ​​​ങ്ങ​​​ളു​​​മാ​​​യി ആ​​​കാ​​​ശ​​​വാ​​​ണി ജീ​​വ​​ന​​ക്കാ​​രും

ക​​​ഴി​​​ഞ്ഞ ര​​​ണ്ടാ​​​ഴ്ച​​​യാ​​​യി ഡ​​​ൽ​​​ഹി​​​യു​​​ടെ ഹൃ​​​ദ​​​യ​​​ഭാ​​​​ഗം സ​​​മ​​​ര​​​ക​​​ലു​​​ഷി​​​ത​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ആ​​​കാ​​​ശ​​​വാ​​​ണി​​​യി​​​ലെ ഉ​​​ദ്യോ​​​​ഗ​​​സ്ഥ​​​ർ​​​ക്ക് ഇ​​​ന്ന​​​ലെ എ​​​ന്ന​​​ത്തെ​​​യും പോ​​​ലൊ​​​രു ദി​​​വ​​​സ​​​മാ​​​യി​​​രു​​​ന്നി​​​ല്ല. അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി സ​​മ​​രം ത​​ങ്ങ​​ളു​​ടെ ഓ​​ഫി​​സി​​ലെ​​ത്തി​​യ​​ത് അ​​വ​​ർ അ​​ദ്ഭു​​ത​​ത്തോ​​ടെ​​യാ​​ണ് നോ​​ക്കി​​ക്ക​​ണ്ട​​ത്.

രാ​​​ഹു​​​ലും പ്രി​​​യ​​​ങ്ക​​​യും പി​​​ന്നീ​​​ട് ആ​​​കാ​​​ശ​​​വാ​​​ണി ഭ​​​വ​​​നി​​​നു മു​​​ന്നി​​​ലു​​​ള്ള ബോ​​​ധി​​​വൃ​​​ക്ഷ​​​ത്തി​​​നു കീ​​ഴെ സ​​​മ​​​രം ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ൾ കാ​​​ഴ്ച​​​ക്കാ​​​രാ​​​യി ആ​​​കാ​​​ശ​​​വാ​​​ണി ഉ​​​ദ്യോ​​​​ഗ​​​സ്ഥ​​​രു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. സ​​​മ​​​ര​​​മാ​​​രം​​​ഭി​​​ച്ച​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ ​സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ ചി​​​ല​​​ർ​​​ക്ക് സെ​​​ൽ​​​ഫി​​​ക​​​ളും ഫോ​​​ട്ടോ​​​ക​​​ളും ല​​​ഭി​​​ച്ചെ​​​ങ്കി​​​ലും പൊ​​​ലി​​​സ് പി​​​ന്നീ​​​ട് ഇ​​​വ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു. എ​​​ന്നാ​​​ൽ ബാ​​​ൽ​​​ക്ക​​​ണി​​​യി​​​ൽ​​​നി​​​ന്ന് രാ​​​ഹു​​​ലി​​ന്‍റെ​​​യും പ്രി​​​യ​​​ങ്ക​​​യു​​​ടെ​​​യും ശ്ര​​​ദ്ധ​​​യാ​​​ക​​​ർ​​​ഷി​​​ച്ച ആ​​​കാ​​​ശ​​​വാ​​​ണി ഉ​​​ദ്യോ​​​​ഗ​​​സ്ഥ​​​ർ അ​​​ഭി​​​വാ​​​ദ്യ​​​ങ്ങ​​​ളു​​​മ​​ർ​​പ്പി​​ച്ചു.

ഗ്യാ​നേ​ഷ് കു​മാ​ർ ചെ​യ്ത​ത് രാ​ജ്യ​ദ്രോ​ഹം: രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി, ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ, ​​​​മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​ർ, ആ​​​​ർ​​​​എ​​​​സ്എ​​​​സ് മേ​​​​ധാ​​​​വി മോ​​​​ഹ​​​​ൻ ഭാ​​​​ഗ​​​​വ​​​​ത് എ​​​​ന്നി​​​​വ​​​​ർ ചെ​​​​യ്ത​​​​തു രാ​​​​ജ്യ​​​​ദ്രോ​​​​ഹ​​​​മാ​​​​ണെ​​​​ന്നും ഇ​​​​വ​​​​രാ​​​​രും നി​​​​യ​​​​മ​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ​​​​നി​​​​ന്ന് ര​​​​ക്ഷ​​​​പ്പെ​​​​ടി​​​​ല്ലെ​​​​ന്നും ലോ​​​​ക്‌​​​​സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി. വോ​​​​ട്ട് മോ​​​​ഷ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ ഇ​​​​വ​​​​ർ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തെ ത​​​​ക​​​​ർ​​​​ത്തു​​​​വെ​​​​ന്നും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട എ​​​​ല്ലാ​​​​വ​​​​രെ​​​​ക്കു​​​​റി​​​​ച്ചും കൃ​​​​ത്യ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്നും രാ​​​​ഹു​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യ എം​​​​പി​​​​മാ​​​​ർ​​​​ക്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രെ കാ​​​​ണാ​​​​ൻ​​​പോ​​​​ലും ക​​​​ഴി​​​​യു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ൽ പി​​​​ന്നെ എ​​​​ന്തു ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മാ​​​​ണ് രാ​​​​ജ്യ​​​​ത്തു​​​​ള്ള​​​ത്. വി​​​​ഷ​​​​യം ഇ​​​​വി​​​​ടം കൊ​​​​ണ്ട​​​​വ​​​​സാ​​​​നി​​​​ക്കി​​​​ല്ല. ഇ​​​​തി​​​​ൽ​​​​നി​​​​ന്ന് ആ​​​​ർ​​​​ക്കും ഒ​​​​ളി​​​​ച്ചോ​​​​ടാ​​​​ൻ സാ​​​​ധി​​​​ക്കി​​​​ല്ലെ​​​​ന്നും രാ​​​ഹു​​​ൽ ഗാ​​​ന്ധി പ​​​റ​​​ഞ്ഞു.

മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന് വോ​​​​ട്ടുത​​​​ട്ടി​​​​പ്പ് പ​​​​ഠി​​​​പ്പി​​​​ച്ചു​​​​കൊ​​​​ടു​​​​ത്ത​​​​വ​​​​രാ​​​​ണ് ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ക​​​​ള്ള​​​​ന്മാ​​​​രെ​​​​ന്നും, തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ൻ എ​​​​ന്നാ​​​​ൽ ‘ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ കോം​​​​പ്ര​​​​മൈ​​​​സ്ഡ്’എ​​​​ന്ന അ​​​​വ​​​​സ്ഥ​​​​യി​​​​ലേ​​​​ക്കു ത​​​​രം​​​​താ​​​​ഴ​​​​രു​​​​തെ​​​​ന്നും കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ​​​​യും ക​​​​ടു​​​​പ്പി​​​​ച്ചു പ​​​​റ​​​​ഞ്ഞു.

Tags : Aascharyachoodamani Akashvani RahulGandhi PriyankaGandhi GyaneshKumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up