പുതിയതായി നിയമിതരായ ജഡ്ജിമാർക്ക് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് സത്യവാചകം ചൊല്ലിക്കൊടുത്തു.
ന്യൂഡൽഹി: സുപ്രീംകോടതിയിൽ പുതിയ മൂന്നു ജഡ്ജിമാർകൂടി. പുതുതായി നിയമിതരായ ജസ്റ്റീസ് സുനിത അഗർവാൾ, ജസ്റ്റീസ് ദേവന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റീസ് അപരേഷ് കുമാർ സിംഗ് എന്നിവർക്ക് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് ആണ് സത്യവാചകം ചൊല്ലിക്കൊടുത്ത്.
ഇതോടെ പരമോന്നത കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 37 ആയി. ജസ്റ്റീസ് സുനിത അഗർവാളിന്റെ സാന്നിധ്യം വനിതാ ജഡ്ജിമാരുടെ എണ്ണം മൂന്നായി ഉയർത്തുകയും ചെയ്തു.
കഴിഞ്ഞ 28 നാണു മൂന്നു ജഡ്ജിമാരുടെ പേരുകൾ സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തത്.
Tags : SupremeCourt Judges Appointed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash