മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ ഉയർന്ന അഴിമതിയാരോപണങ്ങളും സംബന്ധിച്ച് വിദേശ എൻജിനിയറുടെ ആത്മഹത്യാക്കുറിപ്പിലെ ആരോപണവും വിജിലൻസ് പ്രത്യേക അന്വേഷണ സംഘം (ഒന്ന്) എസ്പിയുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന തുടങ്ങി. എസ്പി ഇമ്മാനുവേൽ പോളിന്റെ നേതൃത്വത്തിലാണു പ്രാഥമിക പരിശോധന.
ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കേ എംസി റോഡ് നവീകരണ കരാർ ജോലികൾ ഏറ്റെടുത്തിരുന്ന പതിബെൽ കന്പനിയിൽനിന്നു കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം.
മലേഷ്യൻ സ്വദേശിയും എൻജിനിയറുമായിരുന്ന ലീ സി ബെൻ ആയിരുന്നു പ്രോജക്ട് മാനേജർ. കെഎസ്ടിപി നിർമാണ ജോലികളുടെ പണം ലഭിക്കാതിരുന്നതിനെത്തുടർന്ന് ലീ സി ബെൻ മലേഷ്യയിലെ ക്വാലലംപുരിൽ ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേര് ഉണ്ടായിരുന്നുവെന്നാണ് ആരോപണം.
എന്നാൽ, ആത്മഹത്യാക്കുറിപ്പോ, ലീ സി ബെനിന്റെ കുടുംബത്തിന്റെയോ കന്പനിയുടെയോ പരാതിയോ ഇല്ലെന്നാണ് അന്ന് കേസ് അന്വേഷിച്ച എസ്ഐയു (ഒന്ന്) ഉദ്യോഗസ്ഥർ പറയുന്നത്.
തെളിവോ മൊഴികളോ ഇല്ലാത്ത സാഹചര്യത്തിലാണ് അന്വേഷണം നടത്തി കേസ് തള്ളിയത്. ഇതു പുനരന്വേഷിക്കാനാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പഴയ രേഖകൾ പരിശോധിക്കാൻ അന്നു കേസ് അന്വേഷിച്ചിരുന്ന എസ്ഐയു ഒന്നിനെ വിജിലൻസ് ഡയറക്ടർ ചുമതലപ്പെടുത്തിയത്.
എന്നാൽ, പ്രാഥമിക പരിശോധനയിൽത്തന്നെ കേസെടുത്ത് അന്വേഷിക്കാനാവശ്യ മായ രേഖകളോ തെളിവുകളോ ഇല്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. എന്തായാലും ഇതു സംബന്ധിച്ച കൂടുതൽ ഫയലുകൾ പരിശോധിക്കാൻ അന്വേഷണസംഘത്തോടു നിർദേശിച്ചിട്ടുണ്ട്.
Tags : VigilanceProbe GyaneshKumar PatibelCompany Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash