x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ആ​ര്‍​എ​ല്‍​സി​സി ലെ​യ്റ്റി കോ​ണ്‍​ക്ലേ​വ് ന​ട​ത്തി

വെബ്ഡെസ്ക്
Published: October 7, 2026 02:51 AM IST | Updated: October 7, 2026 02:51 AM IST

ലെ​​​​യ്റ്റി കോ​​​​ണ്‍​ക്ലേ​​​​വ് പ​​​​ഞ്ചാ​​​​ബ് ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ ഓ​​​​ഫി​​​​സ​​​​ര്‍ ഓ​​​​ണ്‍ സ്പെ​​​​ഷ​​​​ല്‍ ഡ്യൂ​​​​ട്ടി ഡോ. ​​​​നി​​​​ര്‍​മ​​​​ല്‍ ഔ​​​​സേ​​​​പ്പ​​​​ച

കൊ​​​​ച്ചി: കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി ര​​​​ജ​​​​ത​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ലെ​​​​യ്റ്റി കോ​​​​ണ്‍​ക്ലേ​​​​വ് ന​​​​ട​​​​ത്തി. പ​​​​ഞ്ചാ​​​​ബ് ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ ഓ​​​​ഫി​​​​സ​​​​ര്‍ ഓ​​​​ണ്‍ സ്പെ​​​​ഷ്യ​​​​ല്‍ ഡ്യൂ​​​​ട്ടി ഡോ. ​​​​നി​​​​ര്‍​മ​​​​ല്‍ ഔ​​​​സേ​​​​പ്പ​​​​ച്ച​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ​​​​ഫ് ജൂ​​​​ഡ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. പു​​​​ന​​​​ലൂ​​​​ര്‍ ബി​​​​ഷ​​​​പ് ഡോ. ​​​​സെ​​​​ല്‍​വി​​​​സ്റ്റ​​​​ര്‍ പൊ​​​​ന്നു​​​​മു​​​​ത്ത​​​​ന്‍ അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി.

ആ​​​​ല​​​​പ്പു​​​​ഴ രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റ​​​​ല്‍ മോ​​​​ണ്‍. ജോ​​​​യ് പു​​​​ത്ത​​​​ന്‍​വീ​​​​ട്ടി​​​​ല്‍, എ.​​​​ഡി. തോ​​​​മ​​​​സ് എം​​​​എ​​​​ല്‍​എ, കെ​​​​എ​​​​ല്‍​സി​​​​എ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷെ​​​​റി ജെ. ​​​​തോ​​​​മ​​​​സ്, കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ഡോ. ജി​​​​ജു ജോ​​​​ര്‍​ജ് അ​​​​റ​​​​ക്ക​​​​ത്ത​​​​റ, കെ​​​​സി​​​​ബി​​​​സി ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍ ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍, ഫാ ​​​​ജോ​​​​ണ്‍​സ​​​​ണ്‍ പു​​​​ത്ത​​​​ന്‍​വീ​​​​ട്ടി​​​​ല്‍, ബി​​​​ജു ജോ​​​​സി, റാ​​​​ണി പ്ര​​​​ദീ​​​​പ് എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു

‘അ​​​​ല്മാ​​​​യ​​​​രു​​​​ടെ ദൗ​​​​ത്യ​​​​വും സാ​​​​മൂ​​​​ഹി​​​​ക ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​വും’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ വ​​​​ര്‍​ക്കേ​​​​ഴ്സ് ഇ​​​​ന്ത്യ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ മു​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​യി ഗോ​​​​തു​​​​രു​​​​ത്ത് വി​​​​ഷ​​​​യാ​​​​വ​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തി. പാ​​​​ന​​​​ല്‍ ച​​​​ര്‍​ച്ച​​​​യി​​​​ല്‍ കി​​​​ഫ്ബി അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ സി​​​​ഇ​​​​ഒ മി​​​​നി ആ​​​​ന്‍റ​​​​ണി, എ.​​​​ഡി. തോ​​​​മ​​​​സ്, സോ​​​​ണി പാ​​​​വേ​​​​ലി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

ആ​​​​ല​​​​പ്പു​​​​ഴ ബി​​​​ഷ​​​​പ് ഡോ. ​​​​ജെ​​​​യിം​​​​സ് ആ​​​​നാ​​​​പ​​​​റ​​​​മ്പി​​​​ല്‍ സ​​​​മാ​​​​പ​​​​ന​​​സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. വി​​​​ജ​​​​യ​​​​പു​​​​രം സ​​​​ഹാ​​​​യ​​​മെ​​​​ത്രാ​​​​ന്‍ ഡോ. ​​​​ജ​​​​സ്റ്റി​​​​ന്‍ അ​​​​ല​​​​ക്സാ​​​​ണ്ട​​​​ര്‍ മ​​​​ഠ​​​​ത്തി​​​​ല്‍​പ്പ​​​​റ​​​​മ്പി​​​​ല്‍ സ​​​​മാ​​​​പ​​​​ന​​​സ​​​​ന്ദേ​​​​ശം ന​​​​ല്‍​കി. അ​​​​ല്​​​​മാ​​​​യ ക​​​​മ്മീ​​​​ഷ​​​​ന്‍ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ബെ​​​​ന്നി പൂ​​​​ത്ത​​​​റ​​​​യി​​​​ല്‍, പാ​​​​ട്രി​​​​ക് മൈ​​​​ക്കി​​​​ള്‍, മെ​​​​റ്റി​​​​ല്‍​ഡ മൈ​​​​ക്കി​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

Tags : KRLCC LaityConclave Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up