Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KRLCC

സിസ്റ്റർ മോളി ആട്ടുള്ളി കെആർഎൽസിസി വൈസ് പ്രസിഡന്‍റ്

കൊ​​​ച്ചി: കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി കോ​​​ൺ​​​ഗ്രി​​​ഗേ​​​ഷ​​​ൻ ഓ​​​ഫ് ദ ​​​കാ​​​ർ​​​മ​​​ലൈ​​​റ്റ് റി​​​ലീ​​​ജി​​​യ​​​സ് (സി​​​സി​​​ആ​​​ർ) സ​​​ന്യാ​​​സി​​​നീ ​​​സ​​​ഭ​​​യു​​​ടെ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ മോ​​​ളി ആ​​​ട്ടു​​​ള്ളി നി​​​യ​​​മി​​​ത​​​യാ​​​യി.

കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന കേ​​​ര​​​ള ല​​​ത്തീ​​​ൻ മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യു​​​ടെ​​​യും കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി യു​​​ടെ​​​യും സം​​​യു​​​ക്ത സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു നി​​​യ​​​മ​​​നം.2023 മു​​​ത​​​ൽ സി​​​സി​​​ആ​​​ർ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ലാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്ന സി​​​സ്റ്റ​​​ർ മോ​​​ളി നേ​​​ര​​​ത്തേ ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ല​​​റാ​​​യും അ​​​സി. ജ​​​ന​​​റ​​​ലാ​​​യും സേ​​​വ​​​നം ചെ​​​യ്തു. ഗു​​​ജ​​​റാ​​​ത്ത്, യു​​​പി, മും​​​ബൈ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ അ​​​ധ്യാ​​​പി​​​ക​​​യാ​​​യും സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​യാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ; മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി യോ​​​​​ഗം വി​​​​​ളി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു കെ​​​​​ആ​​​​​ർ​​​​​എ​​​​​ൽ​​​​സി​​​​​സി

കൊ​​​​​ച്ചി: ജെ.​​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​ല​​​​​പാ​​​​​ട് സു​​​​​താ​​​​​ര്യ​​​​​മാ​​​​​ക​​​​​ണ​​​​​ണ​​​​​മെ​​​​​ന്നും ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളു​​​​​മാ​​​​​യി ആ​​​​​ലോ​​​​​ച​​​​​നാ​​​​യോ​​​​​ഗം വി​​​​​ളി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും കെ​​​​​ആ​​​​​ർ​​​​​എ​​​​​ൽ​​​​​സി​​​​​സി ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

ക​​​​​മ്മീ​​​​​ഷ​​​​​ൻ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചി​​​​​ട്ടു​​​​​ള്ള റി​​​​​പ്പോ​​​​​ർ​​​​​ട്ട് അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം. വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ക്രൈ​​​​​സ്ത​​​​​വ​​​​സം​​​​​ഘ​​​​​ട​​​​​നാ നേ​​​​​താ​​​​​ക്ക​​​​​ളു​​​​​മാ​​​​​യി ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നു​​​​​വെ​​​​​ങ്കി​​​​​ലും ഇ​​​​​തു​​​​​വ​​​​​രെ ന​​​​​ട​​​​​ന്നി​​​​​ട്ടി​​​​​ല്ല. ക്രൈ​​​​​സ്ത​​​​​വ​​​​​രു​​​​​ടെ, പ്ര​​​​​ത്യേ​​​​​കി​​​​​ച്ച് ദ​​​​​ളി​​​​​ത് ക്രൈ​​​​​സ്ത​​​​​വ​​​​​ർ, മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ, മ​​​​​ല​​​​​യോ​​​​​ര ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ പ​​​​​ഠി​​​​​ച്ച് പ​​​​​രി​​​​​ഹാ​​​​​ര​​​​മാ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ൾ നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​യോ​​​​​ഗി​​​​​ച്ച ക​​​​​മ്മീ​​​​​ഷ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു റി​​​​​പ്പോ​​​​​ർ​​​​​ട്ട് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചി​​​​​ട്ട് മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷം ​പി​​​​​ന്നി​​​​​ടു​​​​​ന്നു. ക​​​​​മ്മീ​​​​​ഷ​​​​​ന്‍റെ 502 ശി​​​​​പാ​​​​​ർ​​​​​ശ​​​​​ക​​​​​ളി​​​​​ൽ 202 എ​​​​​ണ്ണം ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കി​​​​​യ​​​​​താ​​​​​യി ന്യൂ​​​​​ന​​​​​പ​​​​​ക്ഷ മ​​​​​ന്ത്രി നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ൽ അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ന്നു. ഇ​​​​​വ ഏ​​​​​തെ​​​​​ല്ലാ​​​​​മെ​​​​​ന്ന് മ​​​​​ന്ത്രി വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ണം.

മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യും മ​​​​​ന്ത്രി​​​​​മാ​​​​​രും ഇ​​​​​തു​​​​സം​​​​​ബ​​​​​ന്ധി​​​​​ച്ച് വ്യ​​​​​ത്യ​​​​​സ്ത​​​​​മാ​​​​​യ അ​​​​​വ​​​​​കാ​​​​​ശ​​​വാ​​​​​ദ​​​​​ങ്ങ​​​​​ളാ​​​​​ണ് ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​ന്ന​​​​​ത്. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ല​​​​​ത്തീ​​​​​ൻ ക​​​​​ത്തോ​​​​​ലി​​​​​ക്ക​​​​​രും ഇ​​​​​ത​​​​​ര ക്രൈ​​​​​സ്ത​​​​​വ​​​​സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ളും നേ​​​​​രി​​​​​ടു​​​​​ന്ന പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​രി​​​​​ഹാ​​​​​ര​​​​നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ ക​​​​​മ്മീ​​​​​ഷ​​​​​ൻ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും കെ​​​​​ആ​​​​​ർ​​​​​എ​​​​​ൽ​​​​​സി​​​​​സി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

എ​​​​​റ​​​​​ണാ​​​​​കു​​​​​ള​​​​​ത്ത് ന​​​​​ട​​​​​ന്ന സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ഡോ. ​​​​​വ​​​​​ർ​​​​​ഗീ​​​​​സ് ച​​​​​ക്കാ​​​​​ല​​​​​ക്ക​​​​​ൽ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ് ജൂ​​​​​ഡ്, ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി റ​​​​​വ. ഡോ. ​​​​​ജി​​​​​ജു ജോ​​​​​ർ​​​​​ജ് അ​​​​​റ​​​​​ക്ക​​​​​ത്ത​​​​​റ, കെ​​​​​എ​​​​​ൽ​​​​​സി​​​​​എ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് അ​​​​​ഡ്വ. ഷെ​​​​​റി ജെ. ​​​​​തോ​​​​​മ​​​​​സ്, കെ​​​​​സി​​​​​വൈ​​​​​എം ലാ​​​​​റ്റി​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പോ​​​​​ൾ ജോ​​​​​സ്, കെ​​​​​എ​​​​​ൽ​​​​​സി​​​​​ഡ​​​​​ബ്ല്യു​​​​​എ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഷേ​​​​​ർ​​​​​ളി സ്റ്റാ​​​​​ൻ​​​​​ലി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

കെ​​​​​ആ​​​​​ർ​​​​​എ​​​​​ൽ​​​​​സി​​​​​സി​​​​​യു​​​​​ടെ ര​​​​ജ​​​​ത​​​​ജൂ​​​​​ബി​​​​​ലി ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ൾ മേ​​​​​യ് 17ന് ​​​​​ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും. 23ന് ​​​​​ല​​​​​ത്തീ​​​​​ൻ ക​​​​​ത്തോ​​​​​ലി​​​​​ക്ക മ​​​​​ഹാ​​​​​സം​​​​​ഗ​​​​​മ​​​​​ത്തോ​​​​​ടെ സ​​​​​മാ​​​​​പി​​​​​ക്കും.

ല​​​​​ത്തീ​​​​​ൻ ക​​​​​ത്തോ​​​​​ലി​​​​​ക്ക ജ​​​​​ന​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ സ​​​​​മ​​​​​ഗ്ര​​​​​മാ​​​​​യ പു​​​​​രോ​​​​​ഗ​​​​​തി ല​​​​​ക്ഷ്യ​​​​​മാ​​​​​ക്കി ദ​​​​​ശ​​​​​വ​​​​​ത്സ​​​​​ര പ​​​​​ദ്ധ​​​​​തി​​​​​ക്കും കെ​​​​​ആ​​​​​ർ​​​​​എ​​​​​ൽ​​​​​സി​​​​​സി രൂ​​​​​പം ന​​​​​ൽ​​​​​കു​​​​​മെ​​​​​ന്നും സ​​​​​ഭാ​​​​വ​​​​​ക്താ​​​​​വ് ജോ​​​​​സ​​​​​ഫ് ജൂ​​​​​ഡ് അ​​​​​റി​​​​​യി​​​​​ച്ചു.

Kerala

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്രാ​യോ​ഗി​ക രാ​ഷ്‌ട്രീ​യ സ​മീ​പ​നം സ്വീ​ക​രി​ക്കും: കെ​ആ​ര്‍​എ​ല്‍​സി​സി

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്രാ​യോ​ഗി​ക രാ​ഷ്‌​ട്രീ​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ര​ള റീ​ജ​ണ്‍ ലാ​റ്റി​ന്‍ കാ​ത്ത​ലി​ക് കൗ​ണ്‍​സി​ല്‍ (കെ​ആ​ര്‍​എ​ല്‍​സി​സി).

പ്ര​ശ്‌​നാ​ധി​ഷ്ഠി​ത മൂ​ല്യാ​ധി​ഷ്ഠി​ത സ​മ​ദൂ​ര​മാ​ണ് പ്ര​ഖ്യാ​പി​ത രാ​ഷ്‌​ട്രീ​യ​ ന​യം. എ​ങ്കി​ലും കേ​ര​ള​ത്തി​ലെ സ​ര്‍​ക്കാ​രി​ന്‍റെ​യും പ്ര​ധാ​ന രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും മു​ന്നി​ല്‍ ല​ത്തീ​ന്‍ ക​ത്തോ​ലി​ക്കാ സ​മൂ​ഹം നി​ര​ന്ത​രം മു​ന്നോ​ട്ടു​ വ​ച്ചി​ട്ടു​ള്ള പ്ര​ശ്‌​ന​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും പ​രി​ഹ​രി​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രും രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളും എ​ങ്ങനെ പ്ര​തി​ക​രി​ക്കു​ന്നു എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ചി​ത​മാ​യ രാ​ഷ്‌​ട്രീ​യ​ സ​മീ​പ​നം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്വീ​ക​രി​ക്കു​മെ​ന്ന് കെ​ആ​ര്‍​എ​ല്‍​സി​സി​യു​ടെ 46-ാം ജ​ന​റ​ല്‍ ​അ​സം​ബ്ലി അം​ഗീ​ക​രി​ച്ച പ്ര​സ്താ​വ​ന വ്യ​ക്ത​മാ​ക്കി.


കേ​ര​ള​ത്തി​ലെ ല​ത്തീ​ന്‍ ക​ത്തോ​ലി​ക്കാ ജ​ന​സ​മൂ​ഹം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും സ​ര്‍​ക്കാ​രി​ന്‍റെ​യും രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും മു​ന്നി​ല്‍ നി​ര​ന്ത​രം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​താ​ണ്. ല​ത്തീ​ന്‍ ക​ത്തോ​ലി​ക്ക​ര്‍, ദ​ളി​ത്‌ ക്രൈ​സ്ത​വ​ര്‍, ആം​ഗ്ലോ ഇ​ന്ത്യ​ന്‍​സ് എ​ന്നീ പ്ര​ധാ​ന സ​മു​ദാ​യ​ങ്ങ​ള്‍ ഒ​ന്നു​ചേ​രു​ന്ന​താ​ണ് ല​ത്തീ​ന്‍ ക​ത്തോ​ലി​ക്കാ സ​മൂ​ഹം.

കേ​ര​ള​ത്തി​ന്‍റെ ന​വോ​ത്ഥാ​ന​ത്തി​നും വി​പ്ല​വ​ക​ര​മാ​യ മു​ന്നേ​റ്റ​ത്തി​നും അ​ന​ന്യ​മാ​യ സം​ഭാ​വ​ന​ക​ള്‍ ന​ല്കാ​ന്‍ ല​ത്തീ​ന്‍ സ​മൂ​ഹ​ത്തി​നു സാ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, കേ​ര​ള​ത്തി​ലെ രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളി​ലും നേ​തൃ​ത്വ​ത്തി​ലും അ​ധി​കാ​ര​സ്ഥാ​ന​ങ്ങ​ളി​ലും അ​ര്‍​ഹ​മാ​യ പ​ങ്കാ​ളി​ത്ത​വും പ്രാ​തി​നി​ധ്യ​വും ല​ത്തീ​ന്‍ ക​ത്തോ​ലി​ക്ക​ര്‍​ക്ക് ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​ത് ഒ​രു യ​ഥാ​ര്‍​ഥ്യ​വു​മാ​ണ്. ല​ത്തീ​ന്‍ ക​ത്തോ​ലി​ക്കാ സ​മു​ദാ​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സം​ബ​ന്ധി​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ലെ 1947 എ​ന്ന വ​ര്‍​ഷം ല​ത്തീ​ന്‍ ക​ത്തോ​ലി​ക്ക​രെ സം​ബ​ന്ധി​ച്ച് അ​പ്ര​സ​ക്ത​മാ​യ​തി​നാ​ല്‍ ഈ ​പ്ര​ത്യേ​ക​ വ​ര്‍​ഷം ഒ​ഴി​വാ​ക്കി സ്പ​ഷ്ടീ​ക​ര​ണം ന​ട​ത്ത​ണം.

ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം. റി​പ്പോ​ര്‍​ട്ടി​ലെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​ല​തും ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തെ നി​രാ​ക​രി​ക്കു​ന്നു. റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ ഈ ​റി​പ്പോ​ര്‍​ട്ടി​ലെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ന്ന ത​ര​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളെ സം​ശ​യ​ത്തോ​ടെ മാ​ത്ര​മേ വീ​ക്ഷി​ക്കാ​ന്‍ ക​ഴി​യൂ. ല​ത്തീ​ന്‍ ക​ത്തോ​ലി​ക്കാ സ​മു​ദാ​യ​ത്തി​ന് ഭ​ര​ണ​ത്തി​ല്‍ പ​ങ്കാ​ളി​ത്ത​വും പ്രാ​തി​നി​ധ്യ​വും ഉ​റ​പ്പു​വ​രു​ത്താ​ന്‍ കേ​ര​ള​ത്തി​ലെ എ​ല്ലാ രാ​ഷ്‌​ട്രീ​യ​ക​ക്ഷി​ക​ളും ത​യാ​റാ​ക​ണം.

തീ​ര​ദേ​ശ ​ഹൈ​വേ​യു​ടെ വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ പ്ര​സി​ദ്ധീ​ക​രി​ച്ച് തീ​ര​ദേ​ശ ജ​ന​ത​യു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്ക​ണം. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​ത്തി​ല്‍ സ​മു​ദാ​യ പ്രാ​തി​നി​ധ്യ​ത്തെ സം​ബ​ന്ധി​ച്ച സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ള്‍ സ​ര്‍​ക്കാ​ര്‍ പു​റ​ത്തു​വി​ട​ണം. ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന​തി​ല്‍ അ​സം​ബ്ലി ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി. തോ​ട്ടം മേ​ഖ​ല​ക​ളി​ലെ​യും മ​ല​യോ​ര​ മേ​ഖ​ല​ക​ളി​ലെ​യും ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്ക​ണം. മു​ന​മ്പം പ്ര​ശ്‌​ന​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്ക​ണം.

ഭി​ന്ന​ശേ​ഷി നി​യ​മ​ന​ വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ സു​പ്രീം​കോ​ട​തി​യി​ല്‍​നി​ന്ന് എ​ന്‍​എ​സ്എ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള അ​നു​കൂ​ല​വി​ധി മ​റ്റെ​ല്ലാ വി​ഭാ​ഗ​ങ്ങ​ള്‍​ക്കും ബാ​ധ​ക​മാ​ക്ക​ണം. ല​ത്തീ​ന്‍ ക​ത്തോ​ലി​ക്ക​രു​ടെ വി​ദ്യാ​ഭ്യാ​സ സം​വ​ര​ണം നാ​ലു ശ​ത​മാ​ന​മാ​യി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും കെ​ആ​ര്‍​എ​ല്‍​സി​സി ജ​ന​റ​ല്‍ അ​സം​ബ്ലി ആ​വ​ശ്യ​പ്പെ​ട്ടു.

ര​ണ്ടു ദി​വ​സ​മാ​യി എ​റ​ണാ​കു​ളം ആ​ശീ​ര്‍ ​ഭ​വ​നി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന​ച്ച​ട​ങ്ങി​ല്‍ കെ​ആ​ര്‍​എ​ല്‍​സി​ബി​സി-​കെ​ആ​ര്‍​എ​ല്‍​സി​സി പ്ര​സി​ഡ​ന്‍റ് ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. രൂ​പ​താ​ത​ല രാ​ഷ്‌​ട്രീ​യ​കാ​ര്യ​ സ​മി​തി റി​പ്പോ​ര്‍​ട്ടു​ക​ളും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്‍റെ അ​വ​ലോ​ക​ന​വും ന​ട​ത്തി.

കെ​ആ​ര്‍​എ​ല്‍​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജി​ജു ജോ​ര്‍​ജ് അ​റ​ക്ക​ത്ത​റ പ്ര​വ​ര്‍​ത്ത​ന​റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജൂ​ഡ് ജ​ന​റ​ല്‍ അ​സം​ബ്ലി പ്ര​സ്താ​വ​ന അ​വ​ത​രി​പ്പി​ച്ചു. സെ​ക്ര​ട്ട​റി പ്ര​ബ​ല​ദാ​സ് മു​ന്‍ അ​സം​ബ്ലി റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.

Kerala

ദേ​ശീ​യ പി​ന്നാ​ക്ക ക​മ്മീ​ഷ​ന്‍റെ പ്ര​സ്താ​വ​ന പ്ര​തി​ഷേ​ധാ​ര്‍​ഹം: കെ​ആ​ര്‍​എ​ല്‍​സി​സി


കൊ​​​​​ച്ചി: കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ മു​​​​സ്‌​​​​ലിം​​​​ക​​​​ള്‍​ക്കും ക്രൈ​​​​​സ്ത​​​​​വ​​​​​ര്‍​ക്കും മ​​​​​താ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ല്‍ സാ​​​​​മു​​​​​ദാ​​​​​യി​​​​​ക സം​​​​​വ​​​​​ര​​​​​ണം ന​​​​ൽ​​​​കു​​​​​ന്നു​​​​​ണ്ടെ​​​​​ന്ന ദേ​​​​​ശീ​​​​​യ പി​​​​​ന്നാ​​​​​ക്ക വി​​​​​ഭാ​​​​​ഗ ക​​​​​മ്മീ​​​​​ഷ​​​​​ന്‍ ചെ​​​​​യ​​​​​ര്‍​മാ​​​​​ന്‍ ഹ​​​​​ന്‍​സ്രാ​​​​​ജ് അ​​​​​ഹാ​​​​​റി​​​​​ന്‍റെ പ്ര​​​​​സ്താ​​​​​വ​​​​​ന പ്ര​​​​​തി​​​​​ഷേ​​​​​ധാ​​​​​ര്‍​ഹ​​​​​മെ​​​​​ന്നു കെ​​​​​ആ​​​​​ര്‍​എ​​​​​ല്‍​സി​​​​​സി വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റും ല​​​​​ത്തീ​​​​​ന്‍ സ​​​​​മു​​​​​ദാ​​​​​യ വ​​​​​ക്താ​​​​​വു​​​​​മാ​​​​​യ ജോ​​​​​സ​​​​​ഫ് ജൂ​​​​​ഡ്.


ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യി​​​​​ല്‍ ഒ​​​​​രി​​​​​ട​​​​​ത്തും മ​​​​​താ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലു​​​​​ള്ള സം​​​​​വ​​​​​ര​​​​​ണ​​​​​ത്തെ​​​​ക്കു​​​​​റി​​​​​ച്ച് പ​​​​​റ​​​​​യു​​​​​ന്നി​​​​​ല്ല. ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​പ്ര​​​​​കാ​​​​​രം വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, ഉ​​​​​ദ്യോ​​​​​ഗം എ​​​​​ന്നീ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ല്‍ ജ​​​​​ന​​​​​സം​​​​​ഖ്യാ​​​​​നു​​​​​പാ​​​​​തി​​​​​ക​​​​​മാ​​​​​യ പ്രാ​​​​​തി​​​​​നി​​​​​ധ്യം ല​​​​​ഭി​​​​​ച്ചി​​​​​ട്ടി​​​​​ല്ലാ​​​​​ത്ത പി​​​​​ന്നാ​​​​​ക്ക ജ​​​​​ന​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ള്‍​ക്കു മ​​​​​തി​​​​​യാ​​​​​യ പ്രാ​​​​​തി​​​​​നി​​​​​ധ്യ​​​​​വും നീ​​​​​തി​​​​​യും ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ഏ​​​​​ര്‍​പ്പെ​​​​​ടു​​​​​ത്ത​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ള്ള​​​​​താ​​​​​ണ് സാ​​​​​മു​​​​​ദാ​​​​​യി​​​​​ക സം​​​​​വ​​​​​ര​​​​​ണം. ഇ​​​​​ത​​​​​നു​​​​​സ​​​​​രി​​​​​ച്ചാ​​​​​ണ് രാ​​​​​ജ്യ​​​​​ത്തെ പ​​​​​ട്ടി​​​​​ക ജാ​​​​​തി, പ​​​​​ട്ടി​​​​​ക വ​​​​​ര്‍​ഗ, മ​​​​​റ്റു പി​​​​​ന്നാ​​​​​ക്ക വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ള്‍​ക്കു സാ​​​​​മു​​​​​ദാ​​​​​യി​​​​​ക സം​​​​​വ​​​​​ര​​​​​ണം ല​​​​​ഭി​​​​​ച്ചു​​​​വ​​​​​രു​​​​​ന്ന​​​​​ത്. അ​​​​​ല്ലാ​​​​​തെ മ​​​​​ത​​​​​വി​​​​​ശ്വാ​​​​​സ​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ല​​​​​ല്ല സം​​​​​വ​​​​​ര​​​​​ണം ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത്.


കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ക്രൈ​​​​​സ്ത​​​​​വ​​​​​രി​​​​​ല്‍ മു​​​​​ന്നാ​​​​​ക്ക ക്രൈ​​​​​സ്ത​​​​​വ​​​​​രും ദ​​​​​ളി​​​​​ത് - ആ​​​​​ദി​​​​​വാ​​​​​സി ക്രൈ​​​​​സ്ത​​​​​വ​​​​​ര്‍ ഉ​​​​​ള്‍​പ്പെ​​​​​ടെ​​​​​യു​​​​​ള്ള പി​​​​​ന്നാ​​​​​ക്ക ക്രൈ​​​​​സ്ത​​​​​വ​​​​​രു​​​​മു​​​​​ണ്ട്. ഇ​​​​​വ​​​​​രി​​​​​ല്‍ മു​​​​​ന്നാ​​​​​ക്ക ക്രൈ​​​​​സ്ത​​​​​വ​​​​​ര്‍​ക്ക് സാ​​​​​മു​​​​​ദാ​​​​​യി​​​​​ക സം​​​​​വ​​​​​ര​​​​​ണ​​​​മി​​​​​ല്ല. അ​​​​​വ​​​​​ര്‍​ക്കു ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത് ഇ​​​​​ഡ​​​​​ബ്ല്യു​​​​​സ് സം​​​​​വ​​​​​ര​​​​​ണ​​​​​മാ​​​​​ണ്. ആ​​​​​ദി​​​​​വാ​​​​​സി ക്രൈ​​​​​സ്ത​​​​​വ​​​​​ര്‍​ക്ക് എ​​​​​സ്ടി സം​​​​​വ​​​​​ര​​​​​ണം ല​​​​​ഭി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ഇ​​​​​ത​​​​​ര പി​​​​​ന്നാ​​​​​ക്ക ക്രൈ​​​​​സ്ത​​​​​വ​​​​​ര്‍​ക്കാ​​​​​ണു ഒ​​​​​ബി​​​​​സി സം​​​​​വ​​​​​ര​​​​​ണം ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​ല്‍ ദ​​​​​ളി​​​​​ത് ക്രൈ​​​​​സ്ത​​​​​വ​​​​​ർ​​​​ക്കു എ​​​​​സ്‌​​​​സി ​പ​​​​​ദ​​​​​വി ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള കേ​​​​​സി​​​​​ന്‍റെ വി​​​​​ചാ​​​​​ര​​​​​ണ സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍ ന​​​​​ട​​​​​ന്നു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.


ഇ​​​​​ത്ത​​​​​രം അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​കാ​​​​​ര്യ​​​​​ങ്ങ​​​​​ള്‍ അ​​​​​റി​​​​​യാ​​​​​ത്ത ഒ​​​​​രാ​​​​​ളാ​​​​​ണു ദേ​​​​​ശീ​​​​​യ പി​​​​​ന്നാ​​​​​ക്ക വി​​​​​ഭാ​​​​​ഗ ക​​​​​മ്മീ​​​​​ഷ​​​​​ന്‍ ചെ​​​​​യ​​​​​ര്‍​മാ​​​​​നെ​​​​​ന്നു ക​​​​​രു​​​​​താ​​​​​നാ​​​​​കി​​​​​ല്ല. അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ല്‍ മ​​​​​റ്റേ​​​​​തെ​​​​​ങ്കി​​​​​ലും ഗൂ​​​​​ഢ താ​​​​​ത്പ​​​​​ര്യ​​​​​ങ്ങ​​​​​ള്‍ ഉ​​​​​ണ്ടോ​​​​​യെ​​​​​ന്നു സം​​​​​ശ​​​​​യി​​​​​ക്കേ​​​​​ണ്ടി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്നും ജോ​​​​​സ​​​​​ഫ് ജൂ​​​​​ഡ് പ​​​​​റ​​​​​ഞ്ഞു.

Latest News

Corehub Up