x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിക്കു തുടക്കം

വെബ്ഡെസ്ക്
Published: July 10, 2026 10:58 PM IST | Updated: July 10, 2026 10:58 PM IST

കെ​​​ആ​​​ര്‍എ​​​ല്‍സി​​​സി ജ​​​ന​​​റ​​​ല്‍ അ​​​സം​​​ബ്ലി മ​​​ന്ത്രി വി.​​​ഇ. അ​​​ബ്‌​​​ദു​​​ള്‍ ഗ​​​ഫൂ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്നു

കൊ​​​ച്ചി: തീ​​​ര​​​പ്ര​​​ദേ​​​ശ​​​ത്തു താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ​​​യും മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ​​​യും പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സ​​​ര്‍ക്കാ​​​ര്‍ മു​​​ന്‍കൈ​​​യെ​​​ടു​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി വി.​​​ഇ. അ​​​ബ്‌​​​ദു​​​ള്‍ ഗ​​​ഫൂ​​​ര്‍. കേ​​​ര​​​ള റീ​​​ജ​​​ൺ ലാ​​​റ്റി​​​ന്‍ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍സി​​​ലി​​​ന്‍റെ (കെ​​​ആ​​​ര്‍എ​​​ല്‍സി​​​സി) 47-ാം ജ​​​ന​​​റ​​​ല്‍ അ​​​സം​​​ബ്ലി ഇ​​​ട​​​ക്കൊ​​​ച്ചി ആ​​​ല്‍ഫാ പാ​​​സ്റ്റ​​​റ​​​ല്‍ സെ​​​ന്‍റ​​​റി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ല​​​ത്തീ​​​ന്‍ സ​​​മു​​​ദാ​​​യം മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന ന്യാ​​​യ​​​മാ​​​യ അ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കും. മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ക്കാ​​​യി ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും സ​​​ര്‍ക്കാ​​​ര്‍ ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കെ​​​ആ​​​ര്‍എ​​​ല്‍സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. കൊ​​​ച്ചി ബി​​​ഷ​​​പ് ഡോ. ​​​ആ​​​ന്‍റ​​​ണി കാ​​​ട്ടി​​​പ്പ​​​റ​​​മ്പി​​​ല്‍ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. എം​​​എ​​​ല്‍എ​​​മാ​​​രാ​​​യ ദീ​​​പ​​​ക് ജോ​​​യ്, മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സ്, കെ​​​ആ​​​ര്‍എ​​​ല്‍സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ജൂ​​​ഡ്, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജി​​​ജു ജോ​​​ര്‍ജ് അ​​​റ​​​ക്ക​​​ത്ത​​​റ, സെ​​​ക്ര​​​ട്ട​​​റി മെ​​​റ്റി​​​ല്‍ഡ മൈ​​​ക്കി​​​ള്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

‘ജൂ​​​ബി​​​ലി​​​നി​​​റ​​​വി​​​ല്‍ ന​​​വീ​​​ക​​​ര​​​ണ​​​വും മു​​​ന്നേ​​​റ്റ​​​വും’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ ഡോ. ​​​ബി​​​ജു ടെ​​​റ​​​ന്‍സ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. കോ​​​ഴി​​​ക്കോ​​​ട് അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റ​​​ല്‍ മോ​​​ണ്‍. ജെ​​​ന്‍സ​​​ണ്‍ പു​​​ത്ത​​​ന്‍വീ​​​ട്ടി​​​ല്‍ മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു. വൈ​​​കു​​​ന്നേ​​​രം മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ണ്‍ അ​​​സം​​​ബ്ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു .

ഇ​​​ന്നു പ്ര​​​വ​​​ര്‍ത്ത​​​ന​​​റി​​​പ്പോ​​​ര്‍ട്ട്, വി​​​വി​​​ധ ശു​​​ശ്രൂ​​​ഷാ​​​സ​​​മി​​​തി​​​ക​​​ളു​​​ടെ അ​​​വ​​​ലോ​​​ക​​​നം, പാ​​​ന​​​ല്‍ ച​​​ര്‍ച്ച, ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ട്ട് അ​​​വ​​​ലോ​​​ക​​​നം, ഓ​​​പ്പ​​​ണ്‍ ഫോ​​​റം എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും.

സ​​​മാ​​​പ​​​ന​​​ദി​​​ന​​​മാ​​​യ നാ​​​ളെ രൂ​​​പ​​​ത, സം​​​സ്ഥാ​​​ന രാ​​​ഷ്‌​​​ട്രീ​​​യ​​​കാ​​​ര്യ​​​സ​​​മി​​​തി​​​ക​​​ളു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് അ​​​വ​​​ത​​​ര​​​ണം. ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ല്‍ സ​​​മാ​​​പ​​​ന​​​സ​​​ന്ദേ​​​ശം ന​​​ല്‍കും. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന സ്‌​​​കോ​​​ള​​​ര്‍ഷി​​​പ്പു​​​ക​​​ള്‍ സ​​​മ്മാ​​​നി​​​ക്കും.

Tags : KRLCC GeneralAssembly Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up