സിസ്റ്റർ മോളി ആട്ടുള്ളി
കൊച്ചി: കെആർഎൽസിസി വൈസ് പ്രസിഡന്റായി കോൺഗ്രിഗേഷൻ ഓഫ് ദ കാർമലൈറ്റ് റിലീജിയസ് (സിസിആർ) സന്യാസിനീ സഭയുടെ സുപ്പീരിയർ ജനറൽ സിസ്റ്റർ മോളി ആട്ടുള്ളി നിയമിതയായി.
കൊച്ചിയിൽ നടന്ന കേരള ലത്തീൻ മെത്രാൻ സമിതിയുടെയും കെആർഎൽസിസി യുടെയും സംയുക്ത സമ്മേളനത്തിലായിരുന്നു നിയമനം.2023 മുതൽ സിസിആർ സുപ്പീരിയർ ജനറലായി പ്രവർത്തിച്ചുവരുന്ന സിസ്റ്റർ മോളി നേരത്തേ ജനറൽ കൗൺസിലറായും അസി. ജനറലായും സേവനം ചെയ്തു. ഗുജറാത്ത്, യുപി, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിൽ അധ്യാപികയായും സ്ഥാപന മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.
Tags : MollyAttulli KRLCC Vice President