പ്രതീകാത്മക ചിത്രം - എഐ
അമരാവതി: പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന കേസിൽ നാവികസേനയിലെ ഉദ്യോഗസ്ഥനടക്കം രണ്ടുപേർ ആന്ധ്രയിൽ പൊലിസിന്റെ പിടിയിലായി.
വിശാഖപട്ടണം നാവികതാവളത്തിലെ ജീവനക്കാരനായ പ്രദീപ് മുഖർജി, വിശാഖപട്ടണത്ത് നാവിക ഉദ്യോഗസ്ഥർക്കായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സിവിലിയൻ ഡ്രൈവർ അന്നം സായി വരപ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ചാരപ്രവർത്തന ഗൂഢാലോചനയിൽ ഏർപ്പെട്ടതായി ആരോപിക്കപ്പെടുന്ന 18 പേരിൽ 13 പേർ നാവികസേനാ ജീവനക്കാരാണെന്നും പൊലിസ് അറിയിച്ചു.
ഇന്ത്യയിലെ ചിലർ പാക്കിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകളുമായി (പിഇഒ) നേരിട്ട് ബന്ധപ്പെടുന്നതായും ദേശീയ സുരക്ഷയ്ക്കു ഹാനികരമായ ചാരപ്രവർത്തന ഗൂഢാലോചനയിൽ ഏർപ്പെട്ടിരിക്കുന്നതായും വിശ്വസനീയമായ വിവരം ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് ആന്ധ്രപ്രദേശ് കൗണ്ടർ ഇന്റലിജൻസ് സെൽ അറിയിച്ചു.
മുഖർജിയെ അടുത്തിടെ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
Tags : Espionage TwoArrested NavyPersonnel Pakistan Visakhapatnam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash