കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ 14ഉം 16ഉം വയസുള്ള സ്കൂള്‍ വിദ്യാര്‍ഥിനികളെ കര്‍ണാടക ഉള്ളാലിലെ ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാക്കളെ അറസ്റ്റ് ചെയ്തു.
മഞ്ചേശ്വരം സ്വദേശികളായ റിസ്വാന് (23), മുഹമ്മദ് സയിദ് (19) എന്നിവരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടക്കുന്നതിന് മൂന്നു ദിവസം മുമ്പാണ് മൊബൈല്‍ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ സ്നാപ്ചാറ്റ് വഴി പെണ്‍കുട്ടികള്‍ പ്രതികളെ പരിചയപ്പെട്ടത്.
ഞായറാഴ്ച കാറില്‍ കാഞ്ഞങ്ങാട്ടെത്തിയ യുവാക്കള്‍ പെണ്‍കുട്ടികളെ അവരുടെ വീടുകള്‍ക്കു സമീപത്തുനിന്നു കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണു വിവരം.
സുഹൃത്തുക്കളെ കാണാന്‍ പോകുകയാണെന്നാണു പെണ്‍കുട്ടികള്‍ വീട്ടുകാരോടു പറഞ്ഞിരുന്നത്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ആശങ്കയിലായ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു.
മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനുകള്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ മംഗളൂരുവിനു സമീപം കര്‍ണാടക-കേരള അതിര്‍ത്തിയിലുള്ള ഉള്ളാലിലേക്ക് പോയതായി പോലീസ് കണ്ടെത്തി.
യുവാക്കള്‍ പെണ്‍കുട്ടികളോടൊപ്പം ഉള്ളാലിലെ ഒരു ലോഡ്ജില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.