പ്രതീകാത്മക ചിത്രം
ലണ്ടൻ: സീറോ ഗ്രാവിറ്റിയിൽ വിസ്കിയുടെ രാസഘടനയിലും സ്വാദിലും ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഗവേഷണം നടത്താൻ സ്കോച്ച് വിസ്കി ബഹിരാകാശത്തേക്ക് അയക്കാൻ ഒരുങ്ങി ശാസ്ത്രജ്ഞർ. സ്കോട്ട്ലൻഡിലെയും ജപ്പാനിലെയും എഞ്ചിനീയർമാർ സംയുക്തമായാണ് ഈ അപൂർവ പരീക്ഷണത്തിന് നേതൃത്വം നൽകുന്നത്.
"സ്പേസ് പഫിൻ" എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിന്റെ ഭാഗമായി, 2028-ൽ നടക്കുന്ന സ്പേസ് എക്സ് വിക്ഷേപണത്തിലൂടെ വിസ്കി സാമ്പിളുകൾ അടങ്ങിയ ക്യൂബ്സാറ്റ് ഉപഗ്രഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിക്കുകയും, അവിടെ നിന്ന് ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുകയും ചെയ്യും.
അന്തരീക്ഷ മർദമില്ലാത്ത അവസ്ഥയിൽ ദ്രാവകങ്ങളുടെ ചലനവും താപ കൈമാറ്റവും എങ്ങനെ സംഭവിക്കുന്നുവെന്നും, അത് വിസ്കിയുടെ രുചിയെ എങ്ങനെ ബാധിക്കുന്നുവെന്നും പഠിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
Tags : ScotchWhiskyinSpace Zero Gravity Ageing Experiment "Space Puffin" Mission University of Glasgow & Japan Aerospace 2028 SpaceX Satellite Launch