പാരിസിൽ വിദ്യാർഥി പ്രക്ഷോഭകരെ നേരിടുന്ന പൊലിസ്.
പാരീസ്: ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭം രൂക്ഷമായി തുടരുന്നു. ഇന്നലെ വിവിധ നഗരങ്ങളിൽ ആയിരക്കണക്കിനു വിദ്യാർഥികൾ പ്രതിഷേധ മാർച്ച് നടത്തി.
വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ ഫണ്ട് ആവശ്യപ്പെട്ടാണ് സ്കൂൾ വിദ്യാർഥികളുടെ പ്രതിഷേധം. വിദ്യാർഥിപ്രക്ഷോഭം ഫ്രാൻസിലെ മാക്രോൺ സർക്കാരിനു വലിയ തിരിച്ചടിയായിരിക്കുകയാണ്.
മാർസേയി, സ്ട്രാസ്ബർഗ് ഉൾപ്പടെയുള്ള നഗരങ്ങളിൽ വിദ്യാർഥികൾ തെരുവുകളിലിറങ്ങി. പാരീസ് മേഖലയിലെ ഒരു സ്കൂളിൽ സെപ്റ്റംബർ പകുതിയോടെ ആരംഭിച്ച പ്രതിഷേധമാണു രാജ്യമൊട്ടാകെ കത്തിക്കയറിയത്.
ക്ലാസ് ബഹിഷ്കരണവും സ്കൂൾ ഉപരോധവും രണ്ടാഴ്ച പിന്നിട്ടു. ഇന്നലെ രാവിലെ പാരീസിൽ മാത്രം 86,000 പേർ പ്രതിഷേധത്തിൽ പങ്കാളികളായി. ഇതുവരെ 6100 പേർ അറസ്റ്റിലായി.
Tags : StudentProtests Intensify France Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash