x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാനേഷ് കുമാറിനെതി​​രേ അ​​ന്വേ​​ഷ​​ണം നടത്തിയത് എല്‍ഡിഎഫ് സര്‍ക്കാര്‍: പിണറായി വിജയന്‍

വെബ്ഡെസ്ക്
Published: October 6, 2026 11:48 PM IST | Updated: October 6, 2026 11:48 PM IST

പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍

കോ​​ഴി​​ക്കോ​​ട്: മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മി​​ഷ​​ണ​​ര്‍ ഗ്യാ​​നേ​​ഷ്‌​​കു​​മാ​​റി​​നെ​​തി​​രാ​​യ നീ​​ക്ക​​ങ്ങ​​ള്‍ കേ​​ര​​ള​​ത്തി​​ല്‍ ന​​ട​​ത്തി​​യ​​ത് എ​​ല്‍ഡി​​എ​​ഫ് സ​​ര്‍ക്കാ​​രാ​​ണെ​​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍. സി​​പി​​എം വി​​പു​​ലീ​​കൃ​​ത കോ​​ഴി​​ക്കോ​​ട് ജി​​ല്ലാ ക​​മ്മി​​റ്റി​​യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

വി​​എ​​സ് സ​​ര്‍ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് ഗ്യാ​​നേ​​ഷ്‌​​കു​​മാ​​റി​​നെ​​തി​​രേ വി​​ജി​​ല​​ന്‍സ് അ​​ന്വേ​​ഷ​​ണം പ്ര​​ഖ്യാ​​പി​​ച്ചു. അ​​ദ്ദേ​​ഹ​​ത്തെ പൊ​​തു​​മ​​രാ​​മ​​ത്ത് സെ​​ക്ര​​ട്ട​​റി​​സ്ഥാ​​ന​​ത്തു നി​​ന്നു നീ​​ക്കു​​ക​​യും ചെ​​യ്തു.

എ​​ന്നാ​​ല്‍, പി​​ന്നീ​​ട് എ.​​കെ. ആ​​ന്‍റ​​ണി​​യു​​ടെ കീ​​ഴി​​ല്‍ പ്ര​​തി​​രോ​​ധ വ​​കു​​പ്പി​​ലേ​​ക്കു മാ​​റ്റി ഗ്യാ​​നേ​​ഷ്‌ കു​​മാ​​ര്‍ സം​​ര​​ക്ഷ​​ണം ഉ​​റ​​പ്പാ​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നും പി​​ണ​​റാ​​യി പ​​റ​​ഞ്ഞു. ഗ്യാ​​നേ​​ഷ്‌ കു​​മാ​​ര്‍ ബി​​ജെ​​പി​​യു​​ടെ ഏ​​ജ​​ന്‍റി​​നെ പോ​​ലെ​​യാ​​ണു പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന​​ത്. ഗ്യാ​​നേ​​ഷ്‌ കു​​മാ​​ര്‍ ബോ​​ധ​​പൂ​​ര്‍വം ക​​ള്ള​​ങ്ങ​​ള്‍ പ്ര​​ച​​രി​​പ്പി​​ക്കു​​ക​​യാ​​ണെ​​ന്ന് വ്യ​​ക്ത​​മാ​​യി. സു​​പ്രീം​​കോ​​ട​​തി അം​​ഗീ​​കാ​​ര​​ത്തോ​​ടെ​​യാ​​ണ് എ​​സ്‌​​ഐ​​ആ​​ര്‍ ന​​ട​​പ​​ടി​​ക​​ള്‍ ചെ​​യ്ത​​തെ​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് വാ​​ദം ക​​ള്ള​​മാ​​ണെ​​ന്നു വ്യ​​ക്ത​​മാ​​യി​​ക്ക​​ഴി​​ഞ്ഞു. -പി​​ണ​​റാ​​യി പ​​റ​​ഞ്ഞു.

Tags : Deepika DeepikaNewspaper BreakingNews It was the LDF government that conducted

Recent News

Corehub Up