മുംബൈ: വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഓണ്‍ലൈനായി നിക്ഷേപിക്കാനുള്ള ഡിഎസ്പി ഇക്വിറ്റി ഓപ്പര്‍ചുണിറ്റി ഫണ്ട് ഡിഎസ്പി അസറ്റ് മാനേജേഴ്സ് അവതരിപ്പിച്ചു.
ഡിഎസ്പി അസറ്റ് മാനേജേഴ്സ് കൈകാര്യം ചെയ്യുന്ന ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ടുകളിലാണ് നിക്ഷേപിക്കുക. നിയോവിഷന് വെല്‍ത്ത് മാനേജ്മെന്റുമായി സഹകരിച്ചാണു പദ്ധതി അവതരിപ്പിച്ചത്.
വലുറ എഐ പ്ലാറ്റ്ഫോമാണ് സാങ്കേതിക പിന്തുണ നല്‍കുന്നത്. എന്‍ആര്‍ഐ, എന്‍ആര്‍ഒ അക്കൗണ്ടുകളോ പാന്‍ കാര്‍ഡോ ആവശ്യമില്ല. യുഎസ് ഡോളറില്‍ കുറഞ്ഞത് 100 ഡോളര്‍ നിക്ഷേപിക്കാം.
Tags : DSP InvestmentFacility ForeignInvestors Online Business