x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റെ ജോ​ലി സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

വെബ് ഡെസ്‌ക്
Published: October 6, 2026 10:23 PM IST | Updated: October 6, 2026 10:23 PM IST

സാ​ന്ദ്ര സ​ന്തോ​ഷ്

തൃ​ശൂ​ര്‍: ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റെ ജോ​ലി സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന്ന​യൂ​ര്‍ കു​ടും​ബ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ർ എ​റ​ണാ​കു​ളം ഇ​രു​മ്പ​നം സ്വ​ദേ​ശി​നി സാ​ന്ദ്ര സ​ന്തോ​ഷ് (29) ആ​ണ് മ​രി​ച്ച​ത്.

തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് സാ​ന്ദ്ര സ​ന്തോ​ഷി​നെ ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ 11.45ഓ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ചാ​വ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ല്‍ വ​ട​ക്കേ​ക്കാ​ട് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ഇ​ന്ന​ലെ മീ​റ്റിം​ഗി​ല്‍ എ​ത്താ​തി​നാ​ല്‍ സ​ഹ​പാ​ഠി​ക​ള്‍ ഫോ​ണി​ല്‍ വി​ളി​ച്ചെ​ങ്കി​ലും ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​യി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക്വാ​ർ​ട്ടേ​ഴ്സി​ന് സ​മീ​പ​ത്തെ സ​ബ് സെ​ന്‍റ​റി​നോ​ടു ചേ​ര്‍​ന്നു​ള്ള റി​സ​പ്ഷ​ന്‍ റൂ​മി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് ആ​ത്മ​ഹ​ത്യ കു​റി​പ്പ് പൊ​ലി​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Tags : JuniorHealthInspector SayNoToSuicide Thrissur NewsUpdate Headlines

Recent News

Corehub Up