x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ഗ​ത​ന് തു​ണ​യാ​യ​ത് ന​ട​പ​ടി​ക​ളി​ലെ വീ​ഴ്ച; രേ​ഖ​ക​ളി​ൽ പ​ല പേ​ജു​ക​ളും കാ​ണാ​നി​ല്ലെ​ന്ന് കോ​ട​തി

വെബ് ഡെസ്ക്
Published: October 6, 2026 05:07 PM IST | Updated: October 6, 2026 05:32 PM IST

ബി​ജെ​പി കൗ​ൺ​സി​ല​ർ ആ​ർ.​സു​ഗ​ത​ൻ.

കൊ​ച്ചി:കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ സുഗതന് തുണയായത് നടപടികളിലെ വീഴ്ച്ച. കാ​പ്പാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചി​ല്ലെ​ന്നും മു​ൻ കേ​സു​ക​ളി​ൽ അ​നു​വ​ദി​ച്ച ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ചി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി

ക്രൈം 1687/2019​ൽ സു​ഗ​ത​ന്‍റെ പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കൗ​ണ്ട​ർ കേ​സ് ഉ​ണ്ടാ​യി​രു​ന്ന കാ​ര്യം കാ​പ്പാ ഉ​ത്ത​ര​വി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല. ക്രൈം 677/2023​ൽ ജാ​മ്യം റ​ദ്ദാ​ക്ക​ൽ ഹ​ർ​ജി തി​രി​ച്ച​യ​ച്ചി​രു​ന്നെ​ങ്കി​ലും അ​ത് പെ​ൻ​ഡി​ങ്ങാ​ണെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വി​ലെ പ​രാ​മ​ർ​ശം. ക്രൈം 723/2025​ൽ പ​രാ​തി​ക്കാ​ര​ൻ ഒ​ത്തു​തീ​ർ​പ്പ് ഹ​ർ​ജി ന​ൽ​കി കേ​സ് പി​ൻ​വ​ലി​ച്ച വി​വ​ര​വും ഉ​ത്ത​ര​വി​ൽ പ​രി​ഗ​ണി​ച്ചി​ല്ല.

ക്രൈം 334/2026​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നു​ള്ള സ​മ​യം നീ​ട്ടി​ന​ൽ​കി​യ ഉ​ത്ത​ര​വും ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്ത ഉ​ത്ത​ര​വും പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​താ​യും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. കാ​പ്പാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ ഇ​ത്ത​രം വീ​ഴ്ച​ക​ളി​ലാ​ണ് കോ​ട​തി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

ഇ​തി​ന് പു​റ​മെ ത​ട​വു​കാ​ര​ന് കൈ​മാ​റി​യ രേ​ഖ​ക​ളി​ൽ പ​ല പേ​ജു​ക​ളും കാ​ണാ​നി​ല്ലെ​ന്നും ല​ഭി​ച്ച രേ​ഖ​ക​ളി​ൽ പ​ല​തും വാ​യി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​ത് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

സ​ർ​ക്കാ​രി​നും അ​ഡ്വൈ​സ​റി ബോ​ർ​ഡി​നും മു​ന്നി​ൽ കൃ​ത്യ​മാ​യ പ്രാ​തി​നി​ധ്യം ന​ൽ​കാ​നു​ള്ള ത​ട​വു​കാ​ര​ന്‍റെ അ​വ​കാ​ശം ഇ​തു​വ​ഴി ലം​ഘി​ക്ക​പ്പെ​ട്ട​താ​യും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ക​രു​ത​ൽ ത​ട​ങ്ക​ലി​നെ ചോ​ദ്യം ചെ​യ്ത് സു​ഗ​ത​ൻ ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​ലും സ​ർ​ക്കാ​ർ വീ​ഴ്ച വ​രു​ത്തി​യ​താ​യി കോ​ട​തി നി​രീ​ക്ഷി​ച്ചു.

Tags : kaapa cancelled sugathan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up