x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​ശേ​രി ജു​മാ മ​സ്ജി​ദി​ലെ ഭ​ണ്ഡാ​രം മോ​ഷ​ണം; ചു​ള്ളി​യോ​ട​ൻ സൈ​ഫു​ദീ​ൻ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: October 6, 2026 04:51 PM IST | Updated: October 6, 2026 04:51 PM IST

കവർച്ചയുടെ സിസിടിവി ദൃശ്യം

ക​ണ്ണൂ​ർ: ത​ല​ശേ​രി ജു​മാ മ​സ്ജി​ദി​ലെ ഭ​ണ്ഡാ​രം മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. ക​ട​ന്ന​പ്പ​ള്ളി സ്വ​ദേ​ശി ചു​ള്ളി​യോ​ട​ൻ സൈ​ഫു​ദീ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. മോ​ഷ​ണം ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് പ്ര​തി​യെ ത​ല​ശേ​രി പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്.

ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ റെ​യി​ൽ​വ്യൂ ജു​മാ മ​സ്ജി​ദി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 11.20ഓ​ടെ ആ​യി​രു​ന്നു ക​വ​ർ​ച്ച. മോ​ഷ്ടാ​വ് ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് പ​ണ​മെ​ടു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു.

10,000 രൂ​പ​യാ​ണ് പ്ര​തി ക​വ​ർ​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ള്ള​ൻ ക​ട​ന്ന​പ്പ​ള്ളി സ്വ​ദേ​ശി ചു​ള്ളി​യോ​ട​ൻ സൈ​ഫു​ദീ​നാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. ഇ​യാ​ളെ പ​ള്ളൂ​ർ ഭാ​ഗ​ത്തു​നി​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പൊ​ലി​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Tags : Thalassery Kannur Theft Crime Police Investigation CaseFile FIR

Recent News

Corehub Up