Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Theft

നെ​ല്ലി​ക്കു​ന്ന് സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ലെ മോ​ഷ​ണം; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ‌

തി​രു​വ​ന​ന്ത​പു​രം: നെ​ല്ലി​ക്കു​ന്ന് സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ലെ ജ​ന​റേ​റ്റ​റി​ന്‍റെ സ്‌​റ്റാ​ർ​ട്ട​ർ കോ​യി​ലു​ക​ളും കോ​പ്പ​ർ കേ​ബി​ളു​ക​ളും മോ​ഷ്‌​ടി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. വി​ഴി​ഞ്ഞം മു​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു‌(28), സു​രേ​ഷ്(40) എ​ന്നി​വ​രാ​ണ് അ​റ​സ്‌​റ്റി​ലാ​യ​ത്.

വി​ഴി​ഞ്ഞം പോ​ലീ​സാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. റി​സോ​ർ​ട്ട് ഉ​ട​മ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11:15 ഓ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

റി​സോ​ർ​ട്ട് വ​ള​പ്പി​ലെ ജ​ന​റേ​റ്റ​ർ റൂ​മി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​യ​റി​യ​ത്. തു​ട​ർ​ന്ന് അ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന ജ​ന​റേ​റ്റ​റി​ൽ നി​ന്നും സ്റ്റാ​ർ​ട്ട​ർ മോ​ട്ടോ​ർ അ​ഴി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച പോ​ലീ​സ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. മോ​ഷ​ണ വ​സ്‌​തു​ക്ക​ൾ വി​ൽ​പ​ന ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പ്ര​തി​ക​ൾ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Kerala

കെ​എ​സ്ഇ​ബി ഓ​ഫീ​സി​ല്‍ നി​ന്ന് അ​ലൂ​മി​നി​യം ലൈ​ന്‍ ക​മ്പി മോ​ഷ​ണം; അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: വ​ഴി​ക്ക​ട​വ് കെ​എ​സ്ഇ​ബി ഓ​ഫീ​സി​ല്‍ നി​ന്ന് അ​ലൂ​മി​നി​യം ലൈ​ന്‍ ക​മ്പി മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ. സം​ഭ​വ​ത്തി​ൽ കെ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​നും ക​രാ​ര്‍ ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന ആ​ളു​മ​ട​ക്ക​മു​ള്ള​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഉ​ദ്യോ​ഗ​സ്ഥ​നാ​യ വ​ണ്ടൂ​ര്‍ കാ​പ്പി​ല്‍ സ്വ​ദേ​ശി മാ​ട​വ​ന തോ​മ​സ് (52), പു​ക്കോ​ട്ടും​പാ​ടം ഓ​ഫീ​സി​ല്‍ ക​രാ​ര്‍ ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന കൊ​ല്ലം ജി​ല്ല​യി​ലെ ഇ​ട​മ​ണ്‍ തെ​ന്‍​മ​ല സ്വ​ദേ​ശി തേ​ക്കി​ന്‍​കു​പ്പി​ല്‍ അ​ബ്ദു​ല്‍​സ​ലാം (59), പാ​ല​ക്കാ​ട് വ​ല്ല​പ്പു​ഴ സ്വ ​ദേ​ശി​ക​ളാ​യ വെ​ട്ടി​ക്കാ​ട്ടി​ല്‍ ജാ​സി​ര്‍ ഹു​സൈ​ന്‍ (21), ആ​ലി​ക്ക​ല്‍ ഹി​ഷാ​മു​ദ്ദീ​ന്‍ (23), കൊ​ട​ക്കാ​ട​ന്‍ മു​ഹ​മ്മ​ദ് ഹ​സീ​ബ് (22) എ​ന്നി​വ​രെ വ​ഴി​ക്ക​ട​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​ഴി​ക്ക​ട​വ് കെ​എ​സ്ഇ​ബി ഓ​ഫീ​സി​ല്‍​നി​ന്ന് 100 കി​ലോ​ഗ്രാ​മി​ല്‍ അ​ധി​കം തൂ​ക്കം വ​രു​ന്ന അ​ലു​മി​നി​യം ക​മ്പി​യാ​ണ് സം​ഘം മോ​ഷ​ണം ന​ട​ത്തി​യ​ത്. തോ​മ​സും അ​ബ്ദു​ല്‍ സ​ലാ​മും ചേ​ര്‍​ന്ന് മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്ത് മ​റ്റു പ്ര​തി​ക​ളോ​ട് വ​ണ്ടി​യു​മാ​യി വ​രാ​ന്‍ പ​റ​യു​ക​യും മോ​ഷ​ണം ന​ട​ത്തി​യ സാ​ധ​ന​ങ്ങ​ളു​മാ​യി പോ​കും വ​ഴി, നൈ​റ്റ് പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധി​ക്കി​ട​യി​ല്‍ ഒ​രാ​ള്‍ ഓ​ടി ര​ക്ഷ​പെ​ടു​ക​യും ആ​യി​രു​ന്നു.

തു​ട​ര്‍​ന്നു​ള്ള പ​രി​ശോ​ധ​യി​ല്‍ വാ​ഹ​ന​ത്തി​ല്‍​നി​ന്ന് ലൈ​ന്‍ ക​മ്പി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന അ​ലൂ​മി​നി​യം ക​മ്പി ടാ​ര്‍​പ്പാ​യി​ല്‍ മൂ​ടി​യ നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ടു. തു​ട​ര്‍​ന്നു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ലും അ​ന്വേ​ഷ​ണ​ത്തി​ലു​മാ​ണ് ക​മ്പി​ക​ള്‍ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ല്‍ നി​ന്നും മോ​ഷ​ണം ന​ട​ത്തി​യ​താ​ണെ​ന്നും ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന്‍ തോ​മ​സ് ആ​ണെ​ന്നും മ​ന​സി​ലാ​യ​ത്.

തോ​മ​സി​നെ പി​ന്നീ​ട് വ​ഴി​ക്ക​ട​വ് വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വ​ഴി​ക്ക​ട​വ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മി​ഥു​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സു​ജി​ത്, സി​വി​ല്‍ പോ​ലീ​സ് ഓ ​ഫി​സ​ര്‍​മാ​രാ​യ സ​ഞ്ജു, രാ​ജ്മോ​ഹ​ന്‍ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മ​ന്‍​ഡ് ചെ​യ്തു.

Kerala

ഇ​രു​മ്പു​ഗേ​റ്റു​ക​ള്‍ മോ​ഷ്ടി​ച്ച സം​ഭ​വം; മൂ​ന്ന് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: പൊ​ന്നാ​നി ഹാ​ര്‍​ബ​റി​ലെ കോ​മ്പൗ​ണ്ടി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി അ​ഴി​ച്ചു​വ​ച്ച അ​ഞ്ച് ഇ​രു​മ്പു​ഗേ​റ്റു​ക​ള്‍ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ൽ. പൊ​ന്നാ​നി അ​ഴി​ക്ക​ല്‍ പാ​ല​ക്ക​ല്‍ യൂ​ന​സ് (37), പു​തി​യ​പു​ര യി​ല്‍ ഉ​സ്മാ​ന്‍ (62), ഏ​ഴു​കു​ടി​ക്ക​ല്‍ യാ​സി​ര്‍ (49) എ​ന്നി​വ​രാ​ണ്
അ​റ​സ്റ്റി​ലാ​യ​ത്.

പൊ​ന്നാ​നി സി​ഐ കെ. ​സ​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ഖ്യ​പ്ര​തി ടോ​ള്‍ ജീ​വ​ന​ക്കാ​ര ന്‍ ​ഹു​സൈ​ന്‍ നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മോ​ഷ​ണം ന​ട​ത്താ​ന്‍ സ​ഹാ​യി​ച്ച മൂ​ന്നു പേ​രെ കൂ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഹാ​ര്‍​ബ​ര്‍ എ​ന്‍​ജി​നീ​യ​റിം​ഗ് വ​കു​പ്പ് അ​സി. എ​ന്‍​ജി​നീ​യ​ര്‍ പോ​ലീ​സി​ൽ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

District News

ക​രു​മാ​ലൂ​രി​ൽ വീ​ണ്ടും മോ​ഷ​ണം

ക​രു​മാ​ലൂ​ർ: ക​രു​മാ​ലൂ​രി​ൽ വീ​ണ്ടും മോ​ഷ​ണം. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ വെ​ളി​യ​ത്തു​നാ​ട് മി​ല്ലു​പ​ടി​യി​ലെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ഷെ​ഡി​ൽ നി​ന്നു മോ​ട്ട​റും വ​യ​റു​ക​ളും ക​വ​ർ​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം വെ​ളി​യ​ത്തു​നാ​ട് പാ​റാ​ന ഭാ​ഗ​ത്തു നി​ന്നു വാ​ട്ട​ർ മീ​റ്റ​റു​ക​ൾ ക​വ​ർ​ന്ന സം​ഭ​വ​ത്തി​നു പി​ന്നാ​ലെ​യാ​ണ് അ​ടു​ത്ത മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്.
സി​സി​ടി​വി​യി​ൽ മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ലെ​ന്നു സൂ​ച​ന.

ആ​ല​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഒ​ട്ടേ​റെ മോ​ഷ​ണ​ങ്ങ​ളാ​ണു ന​ട​ന്നി​രി​ക്കു​ന്ന​ത്. ഭൂ​രി​ഭാ​ഗം സം​ഭ​വ​ത്തി​ലും മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​രു​മാ​ലൂ​ർ മേ​ഖ​ല​യി​ൽ ല​ഹ​രി​സം​ഘ​ങ്ങ​ളു​ടെ​യും മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം കൂ​ടു​ത​ലാ​യ​ത​ലാ​ണ. പോ​ലീ​സ് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്താ​ത്ത​താ​ണ് മോ​ഷ്ടാ​ക്ക​ളും ഇ​ത​ര സം​സ്ഥാ​ന സം​ഘ​ങ്ങ​ളും വി​ല​സാ​ൻ കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ‌. മേ​പ്പ​റ​മ്പ് സ്വ​ദേ​ശി ഫാ​സി​ൽ ആ​ണ് കേ​സി​ൽ പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ന് ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്.

ബ​സ് ഓ​ടി​ക്കാ​നു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നും കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്തം കാ​ണി​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​തി പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. എ​സ്പി ഓ​ഫീ​സി​ന് 50 മീ​റ്റ​ർ അ​ക​ലെ ന​ട​ന്ന മോ​ഷ​ണം പോ​ലീ​സി​ന് വ​ലി​യ ക്ഷീ​ണ​മു​ണ്ടാ​ക്കി​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ജൂ​ൺ ഏ​ഴി​ന് ഫാ​സി​ൽ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്നി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന് പാ​ല​ക്കാ​ട് എ​ത്തി​യ പ്ര​തി പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ​ത്തി​ച്ച സു​ഹൃ​ത്തി​നാ​യും പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

Kerala

റ​ബ​ർ ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് നി​ന്ന് സ്വ​ർ​ണം മോ​ഷ​ണം പോ​യ സം​ഭ​വം; ഒ​രു പ്ര​തി പി​ടി​യി​ൽ

കോ​ട്ട​യം: കോ​ട്ട​യം റ​ബ​ർ ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രു പ്ര​തി പി​ടി​യി​ൽ. മ​ധ്യ​പ്ര​ദേ​ശ് അ​ലി​രാ​ജ്പു​ർ സ്വ​ദേ​ശി ദ​ൽ​സിം​ഗ് മ​ണ്ഡേ​ലോ​യ് ആ​ണ് പി​ടി​യി​ലാ​യ​ത്.

ജ​നു​വ​രി 19 നാ​ണ് റ​ബ‍‍​ർ ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് മോ​ഷ​ണം ന​ട​ന്ന​ത്. അ‍​ഞ്ച്പേ​രു​ടെ സം​ഘ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​വ​രി​ൽ നാ​ല് പേ​രെ ഇ​നി​യും പി​ടി​കൂ​ടാ​നു​ണ്ട്.

43 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ആ​ണ് റ​ബ​ർ ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് നി​ന്ന് മോ​ഷ​ണം പോ​യ​ത്.

Kerala

ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​ൽ മോ​ഷ​ണം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ചെ​മ്പ് പ​ട്ട​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​സം ചി​രാ​ങ്ങ് സ്വ​ദേ​ശി ബി​ജ​നി ബോ​ക്ത്തോ റാ​യ് (27), പെ​രു​മ്പാ​വൂ​ർ മാ​വി​ൻ​ചു​വ​ട് ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ത​മി​ഴ്‌​നാ​ട് തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി ഗ​വാ​സ്ക​ർ (32) എ​ന്നി​വ​രെ​യാ​ണ് കോ​ത​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 13ന് ​രാ​ത്രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ത​ങ്ക​ള​ത്തെ ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​ന​ക​ത്ത് എ​ർ​ത്തിം​ഗി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 164 കി​ലോ ഗ്രാം ​തൂ​ക്കം വ​രു​ന്ന ചെ​മ്പ് പ​ട്ട​ക​ളാ​ണ് പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച​ത്. വി​പ​ണി​യി​ൽ ഇ​തി​ന് ഏ​ക​ദേ​ശം 1,80,400 രൂ​പ​യോ​ളം വി​ല​വ​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​യാ​യ ബോ​ക്ത്തോ റാ​യും മ​റ്റ് ര​ണ്ട് പേ​രും ചേ​ർ​ന്നാ​ണ് എ​ക്സ്ചേ​ഞ്ചി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ​ത്. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി കോ​ത​മം​ഗ​ലം പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി.

Kerala

നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ ആ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. മാ​റ​ന​ല്ലൂ​ർ സ്വ​ദേ​ശി മ​ണി​ച്ച​ൻ എ​ന്ന പ്ര​ശാ​ന്ത് ആ​ണ് പി​ടി​യി​ലാ​യ​ത്.

മു​ള്ള​റ​വി​ള ക​ല്ലു​പാ​ലം ശ്രീ​ക​ണ്ഠ ശാ​സ്താ ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മോ​ഷ​ണം ന​ട​ന്ന​ത്. വൈ​കു​ന്നേ​രം പൂ​ജാ​രി​യെ​ത്തി​യ​പ്പോ​ഴാ​ണ് കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പി​ന്നാ​ലെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ൾ മോ​ഷ്ടാ​വ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തും പൂ​ട്ട് പൊ​ളി​ച്ച് പ​ണ​വു​മാ​യി മ​ട​ങ്ങു​ന്ന​തും കാ​ണാ​നാ​യി.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ എ​ത്തി​യ മോ​ഷ്ടാ​വ് സി​സി​ടി​വി ശ്ര​ദ്ധി​ക്കാ​തെ​യാ​ണ് ക്ഷേ​ത്ര​വ​ള​പ്പി​ലേ​ക്ക് ക​ട​ന്ന​തെ​ന്ന​തി​നാ​ൽ ദൃ​ശ്യ​ങ്ങ​ളി​ൽ മു​ഖം ഉ​ൾ​പ്പ​ടെ ല​ഭി​ച്ചി​രു​ന്നു. നെ​യ്യാ​റ്റി​ൻ​ക​ര പോ​ലീ​സി​ന് സി​സി​ടി​വി ഉ​ൾ​പ്പ​ടെ ഭാ​ര​വാ​ഹി​ക​ൾ പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പെ​രു​മ്പ​ഴു​തൂ​രി​ൽ നി​ന്നും പ്ര​ശാ​ന്ത​നെ പി​ടി​കൂ​ടി​യ​ത്. ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​പ്പോ​ഴേ പൊ​ലീ​സ് മ​ണി​ച്ച​നെ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ വേ​റെ​യും മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

District News

കൈ​പ്പ​റ​ന്പി​ൽ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം: 80,000 രൂ​പ​യു​ടെ വസ്തുക്കൾ ന​ഷ്ട​പ്പെ​ട്ടു

കൈ​പ്പ​റ​മ്പ്: പേ​രാ​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കൈ​പ്പ​റ​മ്പ് എ​ട​ക്ക​ര മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. നാ​ല് ഓ​ട്ടു​രു​ളി​ക​ൾ, നാ​ല് ഓ​ട്ടു​വി​ള​ക്കു​ക​ൾ, 15 കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള മൂ​ന്ന് ത​ട്ടു​ക​ളു​ള്ള ഓ​ടി​ന്‍റെ ദീ​പ​സ്തം​ഭം എ​ന്നി​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്. ശ്രീ​കോ​വി​ലി​നു മു​ന്നി​ലു​ള്ള ഭ​ണ്ഡാ​ര​ത്തി​ന്‍റെ പൂ​ട്ടു ത​ക​ർ​ത്ത് പ​ണ​വും ക​വ​ർ​ന്നു. ഏ​ക​ദേ​ശം 80,000 രൂ​പ വി​ല​മ​തി​ക്കു​ന്ന മു​ത​ലു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​നും ശ​നി പു​ല​ർ​ച്ചെ അ​ഞ്ചി​നും ഇ​ട​യി​ലു​ള്ള സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പേ​രാ​മം​ഗ​ലം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും, ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

കൈ​പ്പ​റ​മ്പ് സ്വ​ദേ​ശി സ​ന്തോ​ഷ് കു​മാ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും നി​ല​വി​ൽ പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ ഒ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല.

Kerala

വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രി​യാ​യ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു; കോ​ള​ജ് അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

കൊ​ല്ലം: വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രി​യാ​യ വ​യോ​ധി​ക​യു​ടെ ര​ണ്ട​ര​പ്പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ്ണ​മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ പാ​ര​ല​ൽ കോ​ളേ​ജ് അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. അ​ഞ്ച​ൽ പ​ന​യ​ഞ്ചേ​രി പ്ലാ​വി​ള വീ​ട്ടി​ൽ ഹ​രി​ഷ് കു​മാ​റി (31) നെ​യാ​ണ് അ​ഞ്ച​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ മാ​സം 27 ന് ​ഉ​ച്ച ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. അ​ഞ്ച​ൽ ച​ന്ത​മു​ക്കി​ൽ വ​ഴി​യോ​ര​ത്ത് തു​ണി ക​ച്ച​വ​ടം ചെ​യ്യു​ന്ന വ​യ​ലാ സ്വ​ദേ​ശി​നി ഓ​മ​ന​യു​ടെ മാ​ല​യാ​ണ് പ്ര​തി മോ​ഷ്ടി​ച്ചെ​ടു​ത്ത​ത്.

ക​ന​ത്ത മ​ഴ​യി​ൽ ന​ന​യാ​തി​രി​ക്കാ​ൻ എ​ന്ന മ​ട്ടി​ലാ​ണ് ഇ​യാ​ൾ വ​യോ​ധി​ക​യു​ടെ അ​ടു​ത്ത് എ​ത്തി​യ​ത്. തു​ട​ർ​ന്ന് മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ഓ​മ​ന​യു​ടെ പ​രാ​തി​യി​ൽ അ​ഞ്ച​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. പ്ര​ത്യേ​ക സം​ഘ​ത്തെ ത​ന്നെ നി​യോ​ഗി​ച്ചി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

സ്വ​ർ​ണം പ​ണ​യ​പ്പെ​ടു​ത്തി​യ ശേ​ഷം പ​ണ​വു​മാ​യി ഇ​യാ​ൾ കാ​സ​ർ​കോ​ട്ടേ​ക്ക് മു​ങ്ങി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ തി​രി​ച്ചെ​ത്തി​യ പ്ര​തി​യെ കൊ​ല്ല​ത്തു നി​ന്നും അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. മാ​ല​യു​ടെ ഒ​രു ഭാ​ഗം മാ​ത്ര​മാ​ണ് ആ​യു​രി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ പ​ണ​യ​പ്പെ​ടു​ത്തി​യ​തെ​ന്നും ബാ​ക്കി കാ​സ​ർ​കോ​ട്ട് എ​ത്തി​ച്ച് വി​റ്റു എ​ന്നു​മാ​ണ് പ്ര​തി പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി.

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും 14 ലക്ഷം തട്ടി; രണ്ടു പ്രതികള്‍ പിടിയില്‍

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും 14 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍. പാലക്കുഴ സ്വദേശി എം.എസ്. രഞ്ജിത്ത്, തിരുമാറാടി സ്വദേശി കെവിന്‍ തോമസ് എന്നിവരാണ് കൂത്താട്ടുകുളം പോലീസിന്‍റെ പിടിയിലായത്.

കൂത്താട്ടുകുളം രാമപുരം കവലയ്ക്ക് സമീപമുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും 2021 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നത്. അന്നത്തെ ബ്രാഞ്ച് മാനേജറായിരുന്ന മുളക്കുളം മേടമനയില്‍ സീന മാത്യുവും ജീവനക്കാരായിരുന്ന രഞ്ജിത്തും കെവിനും ചേര്‍ന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.

ലോണ്‍ എടുത്തവരില്‍ നിന്നും തിരിച്ചടവിനായി ലഭിച്ച പണവും പലരുടെയും പേരില്‍ ലോണ്‍ എടുത്ത തുകയുമാണ് ഇവര്‍ തട്ടിയെടുത്തത്. ഇതിന് പിന്നാലെ സീന മാത്യു ഇസ്രയേലിലേക്കും രഞ്ജിത്ത് സൗദിയിലേക്കും പോയിരുന്നു. രഞ്ജിത്ത് അവധിക്ക് നാട്ടില്‍ എത്തിയപ്പോഴാണ് പോലീസ് പിടിയിലാകുന്നത്. സീനയ്ക്കായി അന്വേഷണം തുടരുകയാണ്.

Kerala

പെ​രു​മ്പാ​വൂ​രി​ൽ ബ​സി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സ്: യു​വ​തി അ​റ​സ്റ്റി​ൽ

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ ബ​സി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. ക​ർ​ണാ​ട​ക കൊ​പ്പ സ്വ​ദേ​ശി രാ​ധ (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് ആ​ണ് രാ​ധ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. കൊ​മ്പ​നാ​ട് തെ​ക്കു​പു​റം സ്വ​ദേ​ശി​നി​യു​ടെ ബാ​ഗി​ൽ നി​ന്ന് പ​ണ​വും എ​ടി​എം കാ​ർ​ഡും പെ​ൻ​ഡ്രൈ​വും അ​ട​ങ്ങി​യ പ​ഴ്സാ​ണ് യു​വ​തി മോ​ഷ്ടി​ച്ച​ത്. പെ​രു​മ്പാ​വൂ​ർ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സ് നി​ർ​ത്തി യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങു​മ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

അ​യ്മു​റി​യി​ൽ നി​ന്നും പെ​രു​മ്പാ​വൂ​ർ​ക്ക് വ​രി​ക​യാ​യി​രു​ന്നു ബ​സ്. ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് യു​വ​തി പി​ടി​യി​ലാ​യ​ത്.

Kerala

ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസ്; പ്രതി പിടിയിൽ

കാസർഗോഡ്: പോലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി മനു ആണ് പിടിയിലായത്.

ഗോവയിൽ നിന്നാണ് പ്രതിയെ ബേക്കൽ പോലീസ് പിടികൂടിയത്. പ്രതിയുടെ സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ടിരുന്നു. ബേക്കലിലെ ജ്വല്ലറിയിൽ നിന്ന് പോലീസുകാരൻ ആണെന്ന് പരിചയപ്പെടുത്തി 2.60 ലക്ഷം രൂപയുടെ സ്വർണമാണ് ഇയാൾ തട്ടിയെടുത്തത്. സംശയം തോന്നാതിരിക്കാൻ സ്റ്റേഷനിലെ പൊലീസുകാരുടെ പേരുകളും പഠിച്ചിരുന്നു.

അഖിൽ എന്ന് പരിചയപ്പെടുത്തിയാണ് ജ്വല്ലറിയിൽ എത്തിയത്. ഒടുവിൽ സ്വർണാഭരണങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങുകയായിരുന്നു. ജ്വല്ലറി ജീവനക്കാർ പോലീസ് സ്റ്റേഷനിൽ വിളിച്ചപ്പോഴാണ് തട്ടിപ്പിന്‍റെ വിവരം പുറത്ത് അറിയുന്നത്.

മേയ് 27 ന് ഉച്ചയ്ക്ക് ഒന്നോടെയാണ് ബേക്കൽ പോലീസ് സ്റ്റേഷനിലെ പൊലീസുകാരനാണെന്നും അഖിൽ രാജ് ആണ് പേരെന്നും പറഞ്ഞ് തട്ടിപ്പുകാരൻ എത്തിയത്. പ്രതി 16.200 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ വാങ്ങി.

പണം ഓൺലൈൻ ട്രാൻസ്ഫർ ചെയ്യാം എന്ന് പറഞ്ഞു. രണ്ട് രൂപ ആദ്യം അയച്ചു. ബാക്കി ഉടൻ വരുമെന്ന് ജ്വല്ലറി ജീവനക്കാരെ വിശ്വസിപ്പിച്ചു. എന്നാൽ പണം വന്നില്ല. തുടർന്ന് ബേക്കൽ സ്റ്റേഷനിലേക്ക് ജീവനക്കാർ വിളിച്ചു.

അപ്പോൾ അഖിൽ ലീവിൽ ആണെന്ന് ഡ്യൂട്ടിയിൽ ഉള്ള പോലീസുകാരൻ പറഞ്ഞു. ഉടൻ അഖിലിനെ വിളിച്ചെങ്കിലും സ്വർണം വാങ്ങിയിട്ടില്ലെന്ന് മറുപടി വന്നു. സിസിടിവി പരിശോധിച്ചപ്പോൾ ആണ് അഖിലിനോട്‌ സാമ്യമുള്ള മനു ആണ് പ്രതിയെന്ന് കണ്ടെത്തിയത് .

സ്വർണ മോതിരം, മാല, അരഞ്ഞാണം എന്നിവ ഉൾപ്പെടെ മൊത്തം 2,60,500 രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടമായതെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. ജ്വല്ലറി ഉടമയുടെ വീടിനടുത്തുള്ള പോലീസുകാരുടെ പേരടക്കം പറഞ്ഞതോടെയാണ് വന്നയാൾ പോലീസുകാരൻ ആണെന്ന് വിശ്വസിച്ചതെന്ന് ഉടമ പറഞ്ഞു.

Kerala

ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ സു​ര​ക്ഷാ​വീ​ഴ്ച​യും മോ​ഷ​ണ​വും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ്രീ​​​പ​​​ത്മ​​​നാ​​​ഭ​​​സ്വാ​​​മി ക്ഷേ​​​ത്ര​​​ത്തി​​​ൽ സു​​​ര​​​ക്ഷാ​​​വീ​​​ഴ്ച​​​യും മോ​​​ഷ​​​ണ​​​വും ന​​​ട​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്ത​​​ൽ.

ക്ഷേ​​​ത്ര​​​ത്തി​​​ൽ നി​​​ന്നു നൂ​​​റ്റാ​​​ണ്ടു​​​ക​​​ൾ പ​​​ഴ​​​ക്ക​​​മു​​​ള്ള അ​​​മൂ​​​ല്യ​​​വ​​​സ്തു​​​ക്ക​​​ളും സ്വ​​​ർ​​​ണ​​​വും വ​​​ജ്ര​​​വും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ ഇ​​​ട​​​യ്ക്കി​​​ടെ മോ​​​ഷ​​​ണം പോ​​​കു​​​ന്ന​​​താ​​​യി സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്. ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് മേ​​​ധാ​​​വി ന​​​ട​​​ത്തി​​​യ ആ​​​ഭ്യ​​​ന്ത​​​ര ഓ​​​ഡി​​​റ്റി​​​ലും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലു​​​മാ​​​ണ് മോ​​​ഷ​​​ണ​​​വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.

ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ ശ്രീ​​​കോ​​​വി​​​ലി​​​നു​​​ള്ളി​​​ൽ അ​​​തീ​​​വ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി സൂ​​​ക്ഷി​​​ക്കേ​​​ണ്ട വ​​​ജ്രം പ​​​തി​​​ച്ച അ​​​മൂ​​​ല്യ ആ​​​ഭ​​​ര​​​ണ​​​മാ​​​യ വൈ​​​ര​​​നാ​​​മം ക്ഷ​​​ത്ര​​​ത്തി​​​ൽ നി​​​ന്നു ക​​​വ​​​ർ​​​ച്ച ചെ​​​യ്തു. ആ​​​റു​​​മാ​​​സം മു​​​ൻ​​​പ് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കാ​​​യി കൊ​​​ണ്ടു​​​പോ​​​യി എ​​​ന്നാ​​​ണ് ഇ​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ഔ​​​ദ്യോ​​​ഗി​​​ക രേ​​​ഖ​​​ക​​​ളി​​​ൽ ഉ​​​ള്ള​​​തെ​​​ങ്കി​​​ലും ഇ​​​തു​​​വ​​​രെ ക്ഷേ​​​ത്ര​​​ത്തി​​​ൽ തി​​​രി​​​കെ എ​​​ത്തി​​​ച്ചി​​​ട്ടി​​​ല്ല.

വ​​​ഴി​​​പാ​​​ടാ​​​യി ല​​​ഭി​​​ച്ച സ്വ​​​ർ​​​ണ ഉ​​​രു​​​പ്പ​​​ടി​​​ക​​​ളി​​​ൽ 78 ഗ്രാം ​​​സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ കു​​​റ​​​വാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ക്ഷേ​​​ത്ര​​​ത്തി​​​ലെ സ്വ​​​ർ​​​ണ​​​വി​​​ള​​​ക്കും ഇ​​​തേ രീ​​​തി​​​യി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കെ​​​ന്ന വ്യാ​​​ജേ​​​ന ക​​​ട​​​ത്തി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ആ​​​റു​​​മാ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും സ്വ​​​ർ​​​ണ​​​വി​​​ള​​​ക്കു തി​​​രി​​​കെ കൊ​​​ണ്ടു​​​വ​​​ന്ന​​​താ​​​യി ര​​​ജി​​​സ്റ്റ​​​റി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല.

ശ്രീ​​​പ​​​ത്മ​​​നാ​​​ഭ​​​സ്വാ​​​മി ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളെ പൂ​​​ർ​​​ണ​​​മാ​​​യി നോ​​​ക്കു​​​കു​​​ത്തി​​​യാ​​​ക്കി ന​​​ട​​​ക്കു​​​ന്ന തു​​​ട​​​ർ​​​ച്ച​​​യാ​​​യ മോ​​​ഷ​​​ണ​​​ങ്ങ​​​ൾ നി​​​രു​​​ത്ത​​​ര​​​വാ​​​ദ​​​പ​​​ര​​​മാ​​​യാ​​​ണ് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ നി​​​ല​​​വ​​​റ​​​യ്ക്ക് പു​​​റ​​​ത്തു​​​ള്ള മു​​​ഴു​​​വ​​​ൻ സ്വ​​​ർ​​​ണ​​​വും വെ​​​ള്ളി​​​യും എ​​​ത്ര​​​യും വേ​​​ഗം സു​​​ര​​​ക്ഷി​​​ത​​​മാ​​​യ സ്ട്രോം​​​ഗ് റൂ​​​മു​​​ക​​​ളി​​​ലേ​​​ക്ക് മാ​​​റ്റ​​​ണ​​​മെ​​​ന്നും, ഭ​​​ക്ത​​​ർ ന​​​ൽ​​​കു​​​ന്ന വ​​​ഴി​​​പാ​​​ടു​​​ക​​​ൾ കൃ​​​ത്യ​​​മാ​​​യി ലോ​​​ക്ക​​​റു​​​ക​​​ളി​​​ലേ​​​ക്ക് മാ​​​റ്റി പ്ര​​​ത്യേ​​​ക പോ​​​ലീ​​​സ് കാ​​​വ​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും ഡി​​​ജി​​​പി സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്തു.

വി​​​ഐ​​​പി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഒ​​​രാ​​​ളെ​​​യും സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്ലാ​​​തെ ക്ഷേ​​​ത്ര​​​ത്തി​​​നു​​​ള്ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​രു​​​ത്. സു​​​ര​​​ക്ഷാ ഓ​​​ഡി​​​റ്റിം​​​ഗ് ക​​​ർ​​​ശ​​​ന​​​മാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു.

Kerala

"മാ​പ്പ​പേ​ക്ഷ ഒ​ത്തി​ല്ല'; ഡോ​ക്ട​റു​ടെ വീ​ട്ടി​ല്‍ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​ര്‍ അ​രി​യ​ന്നൂ​രി​ലെ ഡോ​ക്ട​റു​ടെ വീ​ട്ടി​ല്‍ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. കു​ന്നം​കു​ളം ക​ല്ലാ​യി​ക്കു​ന്ന് സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച ചാ​വ​ക്കാ​ട് നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പി​ടി​യി​ലാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ നേ​ര​ത്തെ ദേ​വ​സ്വ​ത്തി​ല്‍ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഇ​യാ​ള്‍ ക​ഞ്ചാ​വ്, ക​വ​ര്‍​ച്ച കേ​സു​ക​ളി​ല്‍ ജ​യി​ല്‍​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

മേ​യ് ഏ​ഴി​ന് രാ​ത്രി​യാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. അ​രി​യ​ന്നൂ​ര്‍ പോ​ക്കാ​ക്കി​ല്ല​ത്ത് കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നാ​ണ് പ്ര​തി 10 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ത്. മോ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ പ്ര​തി കൊ​ടൈ​ക്ക​നാ​ലി​ലേ​ക്ക് ക​ട​ന്നി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ പി​ടി​യി​ലാ​കു​മെ​ന്ന് ക​ണ്ട് പ്ര​തി എ​ട്ട് പ​വ​ൻ സ്വ​ർ​ണ​വും മാ​പ്പ​പേ​ക്ഷ​യും പ​രാ​തി​ക്കാ​ര​ന്‍റെ വീ​ട്ടി​ൽ കൊ​ണ്ടി​ട്ടി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: കേ​സ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്ത​ന​ല്ലെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്ത​ന​ല്ലെ​ന്ന് ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​മേ​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വാ​ധീ​നം ഉ​ണ്ടാ​യി. അ​തു​കൊ​ണ്ടാ​ണ് കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​ത്. അ​യ്യ​പ്പ​ന്റെ സ്വ​ർ​ണ്ണം ക​ട്ട​വ​രെ വെ​റു​തെ വി​ടി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത് ഹൈ​ക്കോ​ട​തി​യാ​ണെ​ന്നും പി​രി​ച്ചു വി​ടാ​നു​ള്ള അ​നു​മ​തി ഞ​ങ്ങ​ൾ​ക്ക് ഇ​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി. അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ച് ഹൈ​ക്കോ​ട​തി നെ​ഗ​റ്റീ​വ് ക​മ​ന്‍റു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ ഈ ​അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ​ത്ത് ഇ​രി​ക്കു​മ്പോ​ൾ ത​ങ്ങ​ൾ ത​ന്നെ സൂ​ചി​പ്പി​ച്ച​താ​ണ്.​നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ടെ​ന്നും ഇ​തി​ന് ശേ​ഷം മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു.

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്‍റു​മാ​യി സം​സാ​രി​ച്ചു. ഇ​വ​ന്‍റ് ക​മ്പ​നി കോ​ട​തി​യെ സ​മീ​പി​ച്ചു എ​ന്നാ​ണ് അ​റി​ഞ്ഞ​ത്. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ള്ള ന​ട​പ​ടി ഉ​ട​ൻ സ്വീ​ക​രി​ക്കു​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Kerala

കാ​റ്റ​റിം​ഗ് ജീ​വ​ന​ക്കാ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വം; പ്ര​തി​ക​ൾ പി​ടി​യി​ൽ  

കൊ​ല്ലം: ക്ഷേ​ത്ര​ത്തി​ലെ അ​ന്ന​ദാ​ന​ത്തി​ന് എ​ത്തി​യ കാ​റ്റ​റിം​ഗ് ജീ​വ​ന​ക്കാ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ.

പ​ന്ത​ളം ഇ​ല​വ​ൻ​തി​ട്ട നെ​ടും​പൊ​യ്ക മേ​ല​തി​ൽ എ​ബെ​ൻ (25), കൂ​ര​മ്പാ​ല തെ​ങ്ങും വി​ള​യി​ൽ അ​ഭി​ജി​ത്ത് (22 ) എ​ന്നി​വ​രെ​യാ​ണ് എ​ഴു​കോ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 20ന് ​ആ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്. എ​ഴു​കോ​ൺ കോ​യി​ക്ക​ൽ തി​രു ആ​ര്യ​ങ്കാ​വ് ശ്രീ​ധ​ർ​മ്മ ശാ​സ്താ​ക്ഷേ​ത്ര​ത്തി​ൽ കാ​റ്റ​റിം​ഗി​ന് എ​ത്തി​യ​വ​രു​ടെ ആ​റ് ഫോ​ണു​ക​ളാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് അ​പ​ഹ​രി​ച്ച​ത്.

അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​രി​ൽ നി​ന്നും മു​പ്പ​തി​ൽ ഏ​റെ ഫോ​ണു​ക​ളും 10 ലേ​റെ മൊ​ബൈ​ൽ ബാ​റ്റ​റി​ക​ളും ഹെ​ഡ് ഫോ​ണു​ക​ളും ക​ണ്ടെ​ടു​ത്തു, മൊ​ബൈ​ൽ കൂ​ടാ​തെ ബൈ​ക്കു​ക​ളും ഇ​വ​ർ മോ​ഷ്ടി​ക്കാ​റു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ്ടി​ച്ച ഒ​രു ബൈ​ക്കും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മോ​ഷ​ണ​ത്തി​ന് സ​ഹാ​യി​ക​ളാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു പേ​രെ കൂ​ടി ജു​വ​നൈ​ൽ ബോ​ർ​ഡ്‌ മു​ൻ​പാ​കെ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Kerala

ക​ണ്ണൂ​രി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ പൂ​ട്ടി​യി​ട്ട് ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം

ക​ണ്ണൂ​ർ: സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ പൂ​ട്ടി​യി​ട്ട് ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ക്ഷേ​ത്ര ഭ​ണ്ഡാ​ര​ങ്ങ​ളും വ​ഴി​പാ​ട് കൗ​ണ്ട​റും മോ​ഷ്ടാ​വ് ത​ക​ർ​ത്തു. ചാ​ലാ​ട് ശ്രീ ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം.

ഏ​ക​ദേ​ശം 20,000 രൂ​പ​യോ​ളം മോ​ഷ​ണം പോ​യ​താ​യി ക്ഷേ​ത്രം മാ​നേ​ജ​ർ സി.​എം. ശ്രീ​ജി​ത്ത് ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ക്ഷേ​ത്ര​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗേ​റ്റ് ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് അ​ക​ത്തെ മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ക്ഷേ​ത്രം സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ പൂ​ട്ടി​യിട്ടിട്ടാ​യി​രു​ന്നു മോ​ഷ​ണം ന​ട​ത്തി​യ​ത്.

പി​ക്കാ​സു​മാ​യി അ​ക​ത്ത് ക​യ​റി​യ മോ​ഷ്ടാ​വ് നേ​രെ ക്ഷേ​ത്ര​ത്തി​ന​ക​ത്തെ വ​ഴി​പാ​ട് കൗ​ണ്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി. മേ​ശ​വ​ലി​പ്പ് കു​ത്തി തു​റ​ന്നാ​യി​രു​ന്നു വ​ഴി​പാ​ട് ര​സീ​താ​യി ല​ഭി​ച്ച പ​ണ​മു​ൾ​പ്പെ​ടെ മോ​ഷ്ടി​ച്ച​ത്.

തു​ട​ർ​ന്ന് ചു​റ്റ​മ്പ​ല​ത്തി​ന്‍റെ പു​റ​ത്തു​ള്ള പ്ര​ധാ​ന ഭ​ണ്ഡാ​ര​ത്തി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്തെ​ങ്കി​ലും പ​ണം ക​വ​രാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തി​നി​ടെ​യാ​ണ് പൂ​ട്ടി​യി​ട്ട ക്ഷേ​ത്ര​ന​ട​യി​ലെ മേ​ശ കു​ത്തി തു​റ​ന്നു. പി​ന്നീ​ട് വ​ഴി​പാ​ട് കൗ​ണ്ട​റിനു സ​മീ​പ​ത്തെ ഭ​ണ്ഡാ​രം ത​ക​ർ​ത്താ​ണ് പ​ണം ക​വ​ർ​ന്ന​ത്.

ക്ഷേ​ത്ര​ത്തി​ന്‍റെ പി​റ​ക് വ​ശ​ത്തു​ള്ള ഭ​ണ്ഡാ​ര​ത്തി​ന്‍റെ പൂ​ട്ട് ത​ക​ർ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മു​റി ത​ള്ളിത്തുറ​ന്നു പു​റ​ത്തെ​ത്തി​യ​ത്. മോ​ഷ്ടാ​വും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നു​മാ​യി മ​ൽ​പ്പി​ടു​ത്ത​ത്തി​ന് ഒ​ടു​വി​ൽ ജീ​വ​ന​ക്കാ​ര​നെ ത​ള്ളി മാ​റ്റി മോ​ഷ്ടാ​വ് പി​റ​കു വ​ശ​ത്തെ മ​തി​ൽ ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മോ​ഷ്ടാ​വി​ന്‍റെ ര​ണ്ട് ടോ​ർ​ച്ച് ക്ഷേ​ത്ര​ത്തി​ന​ക​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മോ​ഷ​ണ​ത്തി​നു ശേ​ഷം തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽനി​ന്നു വ​സ്ത്രം മാ​റി​യാ​ണ് ക​ള്ള​ൻ സ്ഥ​ലം വി​ട്ട​ത്. ഫോ​റ​ൻ​സി​ക് സം​ഘം സ്ഥ​ല​ത്ത് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. എ​എ​സ്പി അ​ഭി​ഷേ​ക് ഷി​റ, ടൗ​ൺ എ​സ്ഐ ജി​ഷ്ണു തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി.

District News

ക​വ​ടി​യാ​ര്‍ കൊ​ട്ടാ​ര​ത്തി​ലെ മോ​ഷ​ണം: അ​ഞ്ചു​മാ​സ​ം കഴിഞ്ഞിട്ടും മോ​ഷ്ടാ​ക്ക​ളെ​ക്കു​റി​ച്ച് സൂ​ച​ന​യി​ല്ല

 പേ​രൂ​ര്‍​ക്ക​ട: ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​ട​ന്ന ക​വ​ടി​യാ​ര്‍ കൊ​ട്ടാ​ര​ത്തി​ലെ കോ​ടി​ക​ള്‍ വി​ല​വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ മോ​ഷ​ണ​ത്തി​ല്‍ ഇ​രു​ട്ടി​ല്‍​ത്ത​പ്പി പോ​ലീ​സ്.

അ​ന്വേ​ഷ​ണ​ത്തി​ന് സ​ഹാ​യ​ക​മാ​യ യാ​തൊ​രു വി​വ​ര​വും ഇ​തു​വ​രെ​യും ല​ഭി​ക്കാ​ത്ത​തും അ​ന്വേ​ഷ​ണം പാ​തി​വ​ഴി​യി​ല്‍ താ​ത്കാ​ലി​ക​മാ​യി നി​ല​ച്ച​തു​മാ​ണ് പോ​ലീ​സി​നെ വ​ല​യ് ക്കു​ന്ന​ത്. 2025 ന​വം​ബ​ര്‍ മാ​സ​ത്തി​ലു​ണ്ടാ​യ മോ​ഷ​ണ​ത്തെ​ക്കു​റി​ച്ച് രാ​ജ​കു​ടും​ബം പ​രാ​തി ന​ല്‍​കി അ​ന്വേ​ഷ​ണം തു​ട​ങ്ങു​ന്ന​തു​ത​ന്നെ 2026-ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ തു​ട​ക്ക​ത്തി​ല്‍ ല​ഭി​ക്കാ​വു​ന്ന​തിന്‍റെ 50 ശ​ത​മാ​നം തെ​ളി​വു​ക​ള്‍​പോ​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി ല​ഭി​ക്കു​മോ​യെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്.

ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള പ​വി​ഴ​വും സ്വ​ര്‍​ണ​മു​ത്തും ഇ​ട​ക​ല​ര്‍​ന്ന സ്വ​ര്‍​ണ​ച്ചെ​യി​നി​ല്‍ തു​ട​ങ്ങി ആ റുപ​വ​ന്‍ തൂ​ക്ക​മു​ള്ള റൂ​ബി ക​ല്ലു​ക​ളും ഡ​യ​മ​ണ്ടു​ക​ളും പ​തി​ച്ച വീ​തി​യു​ള്ള രണ്ട് ഒ​ഴു​ക്ക​ന്‍ വ​ള​യും പ​ദ്മ​നാ​ഭ സ്വാ​മി​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത സ്വ​ര്‍​ണ​പ്പ​ത​ക്ക​വുംവ​രെ ന​ഷ്ട​പ്പെ​ട്ട​വ​യി​ല്‍പ്പെ​ടു​ന്നു. വി​ശാ​ല​മാ​യ ഗേ​റ്റു​ക​ളും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മു​ള്ള കൊ​ട്ടാ​ര​ത്തി​നു​ള്ളി​ല്‍ ക​ട​ന്നു ക​യ​റി മോ​ഷ​ണം ന​ട​ത്തു​ക അ​സാ​ദ്ധ്യ​മാ​ണ്. അ​ങ്ങ​നെ​യു​ണ്ടാ​യാ​ല്‍​ത്ത​ ന്നെ സു​ര​ക്ഷി​ത​മാ​യ മു​റി​ക​ളി​ല്‍ ക​യ​റി​പ്പ​റ്റു​ക​യും പ്ര​യാ​സ​മാ​ണ്.

അ​തു​കൊ​ണ്ടു​ത​ന്നെ കൊ​ട്ടാ​ര​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​രെ ചു​റ്റി​പ്പ​റ്റി അ​ന്വേ​ഷ​ണ​മു​ണ്ടാ​യ​പ്പോ​ള്‍ രാ​ജ​കു​ടും​ബം അ​തു​മാ​യി നി​സ്സ​ഹ​ക​രി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തും മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞയു​ണ്ടാ​യ​തും മൂ​ല​മു​ണ്ടാ​യ തി​ര​ക്കും അ​ന്വേ​ഷ​ണ​ത്തെ മ​ന്ദ​ഗ​തി​യി​ലാ​ക്കി.

ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ഉണ്ടായില്ലെന്നാ​ണ് സൂ​ച​ന. ഇ​നി​യും കേ​സ് പൊ​ടി​ത​ട്ടി​യെ​ടു​ത്തു​വേ​ണം അ​ന്വേ​ഷി​ക്കാ​ന്‍. കോ​ടി​ക​ളു​ടെ ആഭ​ര​ണമോ​ഷ​ണ​ത്തി​ന് എ​ന്തെ​ങ്കി​ലും തു​മ്പ് ല​ഭി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ പോ​ലീ​സ് ഉ​ന്ന​താ​ധി​കാ​രി​ക​ള്‍​ക്കു​ത​ന്നെ മ​റു​പ​ടി​യി​ല്ല.

Kerala

വൈ​ദ്യു​തി മോ​ഷ​ണം ക്രി​മി​ന​ൽ കു​റ്റം, പി​ടി​ക്ക​പ്പെ​ട്ടാ​ൽ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സ്: കെ​എ​സ്ഇ​ബി

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി മോ​ഷ​ണം ക്രി​മി​ന​ൽ കു​റ്റ​മാ​ണെ​ന്നും പി​ടി​ക്ക​പ്പെ​ട്ടാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കെ​എ​സ്ഇ​ബി. വൈ​ദ്യു​തി മോ​ഷ​ണം ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ടാ​ൽ ഇ​ല​ക്ട്രി​സി​റ്റി ആ​ക്ട് 2003 പ്ര​കാ​രം വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യും പി​ഴ ചു​മ​ത്തു​ക​യും ജാ​മ്യ​മി​ല്ലാ വ​കു​പ്പ് അ​നു​സ​രി​ച്ചു കേ​സെ​ടു​ക്കു​ക​യും ചെ​യ്യു​മെ​ന്നാ​ണ് അ​റി​യി​പ്പ്. ഇ​തി​നു മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​മെ​ന്നും കെ​എ​സ്ഇ​ബി പ​റ​യു​ന്നു.

വൈ​ദ്യു​തി മോ​ഷ​ണം ന​ട​ത്തു​ന്ന​വ​ർ തെ​റ്റ് മ​ന​സി​ലാ​ക്കി സ്വ​മേ​ധ​യാ കെ​എ​സ്ഇ​ബി​യെ അ​റി​യി​ച്ച് പി​ഴ അ​ട​ച്ചാ​ൽ ശി​ക്ഷാ​ന​ട​പ​ടി​ക​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്കും. ഇ​ത്ത​ര​ത്തി​ൽ തെ​റ്റ്തി​രു​ത്തു​വാ​ൻ ഒ​രാ​ൾ​ക്ക് ഒ​ര​വ​സ​രം മാ​ത്ര​മേ ല​ഭി​ക്കൂ​വെ​ന്നും കെ​എ​സ്ഇ​ബി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വൈ​ദ്യു​തി മോ​ഷ​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കെ​എ​സ്ഇ​ബി​യു​ടെ സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ളി​ലോ ആ​ന്‍റി പ​വ​ർ തെ​ഫ്റ്റ് സ്ക്വാ​ഡി​ന്‍റെ തി​രു​വ​ന​ന്ത​പു​രം വൈ​ദ്യു​തി ഭ​വ​നി​ലെ സം​സ്ഥാ​ന കാ​ര്യാ​ല​യ​ത്തി​ലോ ജി​ല്ലാ കാ​ര്യാ​ല​യ​ങ്ങ​ളി​ലോ ഓ​ഫീ​സ് സ​മ​യ​ത്ത് വി​ളി​ച്ച് അ​റി​യി​ക്കാ​ൻ ക​ഴി​യും.

9496010101 എ​ന്ന എ​മ​ർ​ജ​ൻ​സി ന​മ്പ​രി​ൽ വി​ളി​ച്ചും വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​മ​യ​ച്ചും വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കാം. വൈ​ദ്യു​തി ദു​രു​പ​യോ​ഗം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്കൊ​പ്പം കൃ​ത്യ​മാ​യ സ്ഥ​ല​വി​വ​ര​ണ​വും സെ​ക്ഷ​ൻ ഓ​ഫീ​സി​ന്‍റെ പേ​രും ചേ​ർ​ക്കു​ന്ന​ത് ഉ​ചി​ത​മാ​യി​രി​ക്കും.

വൈ​ദ്യു​തി മോ​ഷ​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​യാ​ൾ​ക്ക് കെ​എ​സ്ഇ​ബി പാ​രി​തോ​ഷി​കം ന​ൽ​കും. പി​ഴ തു​ക പൂ​ർ​ണ​മാ​യി ഈ​ടാ​ക്കി അ​പ്പീ​ലു​ക​ളു​ണ്ടെ​ങ്കി​ൽ അ​വ​യും തീ​ർ​പ്പാ​ക്കി​യ​ശേ​ഷം കോ​മ്പൗ​ണ്ടിം​ഗ് ചാ​ർ​ജൊ​ഴി​ക അ​ധി​കം ഈ​ടാ​ക്കി​യ തു​ക​യു​ടെ 5% അ​ഥ​വാ പ​ര​മാ​വ​ധി 50,000 രൂ​പ​വ​രെ പാ​രി​തോ​ഷി​ക​മാ​യി ല​ഭി​ക്കും.

വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന ആ​ളി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ തി​ക​ച്ചും ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും. ആ​ന്‍റി പ​വ​ർ തെ​ഫ്റ്റ് സ്ക്വാ​ഡ് സം​സ്ഥാ​ന, ജി​ല്ലാ ഓ​ഫീ​സു​ക​ളു​ടെ ഫോ​ൺ ന​മ്പ​റു​ക​ളും കെ​എ​സ്ഇ​ബി ഫെ​സ്ബു​ക് പോ​സ്റ്റി​ൽ പ​ര​സ്യ​പ്പെ​ടു​ത്തി.

Kerala

പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ൽ മോ​ഷ​ണ ശ്ര​മം; പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ൽ മോ​ഷ​ണ ശ്ര​മം. സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് കൈ​പ്പു​ഴ പു​ത്ത​ൻ കോ​യി​ക്ക​ൽ കൊ​ട്ടാ​ര​ത്തി​ൽ ദീ​പാ വ​ർ​മ​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി സു​ധാ​ക​ർ (46) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ള്ള​നെ സി​സി​ടി​വി​യി​ലൂ​ടെ ക​ണ്ട ദീ​പാ വ​ർ​മ ബ​ഹ​ളം വ​ച്ച​പ്പോ​ൾ സ​മീ​പ​ത്ത് ഉ​ള്ള ബ​ന്ധു എ​ത്തി​യാ​ണ് ക​ള്ള​നെ പി​ടി​കൂ​ടി​യ​ത്. ഉ​ട​ൻ പ​ന്ത​ളം പോ​ലീ​സ് എ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

District News

അ​ട​ച്ചി​ട്ട വീ​ട്ടി​ൽ മോ​ഷ​ണം, പ്ര​തി പി​ടി​യി​ൽ

വെ​ൺ​മ​ണി: അ​ട​ച്ചി​ട്ട വീ​ട്ടി​ൽനി​ന്നും 200 കി​ലോ തൂ​ക്കം വ​രു​ന്ന ചെ​മ്പു​പാ​ത്ര​വും സ്റ്റീ​ൽ, പി​ത്ത​ള ടാ​പ്പു​ക​ളും ഉ​ൾ​പ്പെടെ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന വ​സ്തു​ക്ക​ൾ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. തി​രു​വ​ല്ല തൂ​ക​ല​ശേ​രി​ൽ പൂ​മം​ഗ​ലം ശ​ര​ത് പി.എ​സ് (40) ആ​ണ് വെ​ൺ​മ​ണി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ള​ത്ത് സ്ഥി​ര​താ​മ​സ​മാ​ക്കി​യ വെ​ൺ​മ​ണി സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വെ​ൺ​മ​ണി ചെ​റു​വ​ല്ലൂ​രി​ലു​ള്ള വീ​ട്ടി​ലാ​ണ് പ്ര​തി മോ​ഷ​ണം ന​ട​ത്തി​യ​ത്.

മോ​ഷ​ണ​ത്തി​നുശേ​ഷം ഉ​പ​യോ​ഗി​ച്ച സിം ​കാ​ർ​ഡ് ന​ശി​പ്പി​ച്ചു ക​ള​യു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി.​ ചെ​ങ്ങ​ന്നൂ​ർ ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ജെ. ​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ വെ​ൺ​മ​ണി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ പി. ​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണസം​ഘം നൂ​റി​ൽപ​രം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

പ​ക​ൽസ​മ​യ​ങ്ങ​ളി​ൽ ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന് ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ൾ ക​ണ്ടു​വച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. മോ​ഷ​ണസാ​ധ​ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ കു​ര​മ്പാ​ല​യി​ലു​ള്ള ആ​ക്രി​ക​ട​യി​ൽനി​ന്നും മോ​ഷ​ണ മു​ത​ലു​ക​ൾ വീ​ണ്ടെ​ടു​ത്ത​തി​നു ശേ​ഷം ചെ​ങ്ങ​ന്നൂ​ർ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

National

എ​ടി​എ​മ്മി​ൽ നി​റ​യ്ക്കാ​ൻ കൊ​ണ്ടു​വ​ന്ന പ​ണം ക​വ​ർ​ന്ന കേ​സ്; മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

കാ​സ​ർ​ഗോ​ഡ്: ഉ​പ്പ​ള​യി​ൽ എ​ടി​എം വാ​ഹ​നം ത​ക​ർ​ത്ത് 50 ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സി​ൽ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ.

റാം​ജി​ന​ഗ​ർ ഗ്യാ​ങ്ങി​ലെ മു​ഖ്യ​കണ്ണിയും ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പ​ള​ളി സ്വ​ദേ​ശിയുമായ അ​റു​മു​ഖ​ൻ(​കി​ട്ടു)​നെ മ​ഞ്ചേ​ശ്വ​രം പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്. ച​ത്തീ​സ്ഗ​ഡി​ൽ നി​ന്നും പ്ര​തി​യെ പോ​ലീ​സ് സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ൾ റാം​ജി​ന​ഗ​ർ ക​വ​ർ​ച്ച ഗ്യാ​ങ്ങി​ലെ അം​ഗ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മ​റ്റൊ​രു കേ​സി​ൽ റാ​യ്പൂ​രി​ൽ പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യി​രു​ന്നു. ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ ആ​ണ് കേ​ര​ള പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

2024 മാ​ർ​ച്ച്‌ 27ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് സം​ഭ​വം. എ​ടി​എ​മ്മി​ല്‍ നി​റ​യ്ക്കാ​ന്‍ സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ വാ​ഹ​ന​ത്തി​ൽ കൊ​ണ്ട് വ​ന്ന 50 ല​ക്ഷം രൂ​പ ഗ്ലാ​സ് ത​ക​ര്‍​ത്ത് പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ മൂ​ന്നം​ഗ സം​ഘ​മാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റി​ല​ധി​കം സു​ര​ക്ഷാ കാ​മ​റ​ക​ള്‍ ആ​ണ് അ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ച്ച​ത്. ഉ​പ്പ​ള ന​ഗ​ര​ത്തി​ലെ മൊ​ബൈ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തി.

Kerala

ക​ട​ക​ളി​ൽ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ ആ​ളെ പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: വെ​ങ്ങാ​നൂ​രി​ൽ ക​ട​ക​ളു​ടെ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ ആ​ളെ പി​ടി​കൂ​ടി. പ​ന​ങ്ങോ​ട് ര​മേ​ഷ് മ​ന്ദി​ര​ത്തി​ൽ ര​മേ​ഷ് കു​മാ​ർ (55) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ വെ​ങ്ങാ​നൂ​ർ, പ​ന​ങ്ങോ​ട് ഭാ​ഗ​ത്ത് ക​ട​ക​ളു​ടെ പൂ​ട്ട് പൊ​ളി​ച്ച് പ​ണം മോ​ഷ്ടി​ച്ചു. കോ​വ​ളം പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഫെ​ബ്രു​വ​രി ര​ണ്ടി​ന് പു​ല​ർ​ച്ചെ പ​ന​ങ്ങോ​ടു​ള്ള ടി​വി റി​പ്പ​യ​റിം​ഗ് ഷോ​പ്പി​ലെ​യും അ​ടു​ത്തു​ള്ള ഹെ​യ​ർ ഡ്ര​സിം​ഗ് ഷോ​പ്പി​ലെ​യും ഷ​ട്ട​റി​ന്‍റെ പൂ​ട്ടു​പൊ​ളി​ക്കു​ക​യും, ടി​വി റി​പ്പ​യ​റിം​ഗ് ഷോ​പ്പി​ൽ നി​ന്ന് 15000 രൂ​പ​യും ഹെ​യ​ർ ഡ്ര​സിം​ഗ് ഷോ​പ്പി​ൽ നി​ന്ന് 20000 രൂ​പ​യും പ്ര​തി മോ​ഷ്ടി​ച്ചു.

പി​ടി​യി​ലാ​യ ര​മേ​ഷ് കു​മാ​ർ കോ​വ​ളം സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

കാ​ഷ്യു ഫാ​ക്‌ടറി​യി​ലെ മോ​ഷ​ണം: പ്ര​തി​ക​ള്‍ പി​ടി​യി​ല്‍

കു​ണ്ട​റ: കാ​ഷ്യു ഫാ​ക്ട​റി​യി​ലെ മോ​ഷ​ണം പ്ര​തി​ക​ള്‍ പി​ടി​യി​ല്‍. കാ​രി​ക്ക​ല്‍ സ്വ​ദേ​ശി മൊ​ട്ട സു​ജി​ത്ത്, മു​ള​വ​ന സ്വ​ദേ​ശി​യാ​യ ആ​ദ​ര്‍​ശ് അ​പ്പൂ​സ് എ​ന്നി​വ​രാ​ണ് കു​ണ്ട​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ ആ​ശു​പ​ത്രി മു​ക്ക് ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സി​ന് എ​തി​ര്‍​വ​ശ​ത്തെ പു​ളി​മു​ക്ക് കാഷ്യു ഫാക്‌ടറിയി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. 30 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി 250ൽ പ​രം തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി ചെ​യ്യു​ന്ന ഫാ​ക്‌ടറി​യാ​ണി​ത്. ക​ശു​വ​ണ്ടി​യു​ടെ ല​ഭ്യ​ത കു​റ​വ് മൂ​ലം കു​റ​ച്ചു നാ​ളു​ക​ളാ​യി തു​റ​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

ഫാ​ക്ട​റി​യി​ല്‍ കൃ​ഷി​ക്കും സു​ര​ക്ഷ​യ്ക്കു​മാ​യി ഒ​രാ​ള്‍ ഉ​ണ്ട്. ഇ​യാ​ള്‍ അ​റി​യാ​തെ ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി പ്ര​തി​ക​ള്‍ ഫാ​ക്ട​റി​യു​ടെ പി​റ​കു​വ​ശ​ത്തെ മ​തി​ല്‍ ചാ​ടി കോ​മ്പൗ​ണ്ടി​ന​ക​ത്ത് ക​ട​ന്ന് മു​റി​ക​ളി​ലെ ഫാ​നു​ക​ള്‍, മെ​ഷീ​ന്‍ പാ​ര്‍​ട്‌​സു​ക​ള്‍ തു​ട​ങ്ങി വി​ല​പി​ടി​പ്പു​ള്ള 25 ഓ​ളം മോ​ട്ടോ​റു​ക​ളും അ​ലൂ​മി​നി​യം പാ​ത്ര​ങ്ങ​ള്‍, ത്രാ​സു​ക​ള്‍ തു​ട​ങ്ങി അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ച്ച​താ​യാ​ണ് മാ​നേ​ജ്‌​മെ​ന്‍റ് പ​രാ​തി ന​ല്‍​കി​യ​ത്.

സ​മീ​പ​ത്തു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. കു​ണ്ട​റ മു​ക്ക​ട​യി​ലെ ആ​ക്രി​ക്ക​ട​യി​ല്‍ നി​ന്ന് തൊ​ണ്ടി​മു​ത​ലു​ക​ള്‍ ല​ഭി​ച്ചു. കൂ​ട്ടു​പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

 

Kerala

ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രാ​യ പ​രാ​തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രെ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ന​ൽ​കി​യ പ​രാ​തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​ർ ആ​ണ് പ​രാ​തി കൈ​മാ​റി​യ​ത്.

ക​ട​കം​പ്പ​ള്ളി​യും ക​ഴ​ക്കൂ​ട്ട​ത്തെ ഒ​രു ഭൂ ​ഉ​ട​മ​യാ​യ സ്ത്രീ​യും ചേ​ർ​ന്ന് കേ​സി​ൽ കു​രു​ക്കി അ​ക​ത്തി​ടാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ പ​രാ​തി. സ​മാ​ന സ്വ​ഭാ​വ​മു​ള്ള കാ​ര്യ​ങ്ങ​ള്‍ എ​സ്ഐ​ടി അ​ന്വേ​ഷി​ച്ചി​ട്ടു​ണ്ടോ, തെ​ളി​വ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ രേ​ഖാ​മൂ​ലം ന​ൽ​കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് സി​റ്റി പോലീ​സ് ക​മ്മീ​ഷ​ണ​ർ പ​രാ​തി എ​സ്ഐ​ടി​ക്ക് കൈ​മാ​റി​യ​ത്.

ഡി​ജി​പി​ക്ക് പോ​റ്റി ന​ൽ​കി​യ പ​രാ​തി​യാ​ണ് ‍പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത​തി​നാ​യി ക​മ്മീ​ഷ്ണ​ർ​ക്ക് കൈ​മാ​റി​യ​ത്.

Kerala

ക​ണ്ണൂ​രി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് 50 പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ചു

ക​ണ്ണൂ​ർ: പെ​രി​ങ്ങോം കു​റ്റൂ​രി​ൽ അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് 50 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു. കു​റ്റൂ​രി​ലെ കോ​റോ​ത്ത് കൊ​വ്വ​ൽ ന​ഫീ​സ മ​ൻ​സി​ലി​ൽ പ​രേ​ത​നാ​യ അ​ബ്ദു‌​ൽ റ​ഹ്മാ​ന്റെ ഭാ​ര്യ ന​ഫീ​സ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ർ​ന്ന​ത്.

ന​ഫീ​സ​യും കു​ടും​ബ​വും അ​ഞ്ച​ര​ക്ക​ണ്ടി​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പോ​യ​താ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ പു​റ​ക് വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത​താ​യി ക​ണ്ട​ത്. വീ​ടി​ന്‍റെ മു​ൻ വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ക്കു​വാ​നു​ള്ള ശ്ര​മ​വും ന​ട​ന്നി​ട്ടു​ണ്ട്. തു​ട​ർ​ന്ന് വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണം ന​ട​ഷ്ട​പ്പെ​ട്ട​താ​യി മ​ന​സ്സി​ലാ​ക്കി​യ​ത്.

പെ​രി​ങ്ങോം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​സ്എ​ച്ച്ഒ ടി.​കെ. മു​കു​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ പോ​ലീ​സ് സം​ഘം പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി. ക​ണ്ണൂ​രി​ൽ നി​ന്ന് വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

പോ​ലീ​സ് നാ​യ വീ​ടി​നു പി​ൻ​വ​ശ​ത്തെ ഇ​ട​വ​ഴി​യി​ലൂ​ടെ 400 മീ​റ്റ​റോ​ളം ദൂ​രം ഓ​ടി തി​രി​ച്ചു വ​രി​ക​യാ​യി​രു​ന്നു‌. പ​യ്യ​ന്നൂ​ർ ഡി​വൈ​എ​സ്പി​യും സ്ഥ​ല​ത്ത് ക്യാം​പ് ചെ​യ്ത് അ​ന്വേ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്.

Kerala

വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​യു​ടെ പ​ണം മോ​ഷ്ടി​ച്ച സം​ഭ​വം; ഹൗ​സ് ബോ​ട്ട് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: ച​മ്പ​ക്കു​ള​ത്ത് വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​യു​ടെ പ​ണം മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ഹൗ​സ് ബോ​ട്ട് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ത​ക​ഴി ചെ​റ​യ​കം സ്വ​ദേ​ശി കെ. ​അ​ഭി​ലാ​ഷ് (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നെ​ടു​മു​ടി പോ​ലീ​സാ​ണ് അ​ഭി​ലാ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ർ​ച്ച് 21-ന് ​അ​ർ​ജ​ന്‍റി​ന​യി​ൽ നി​ന്നു​ള്ള 15 അം​ഗ വി​നോ​ദ സ​ഞ്ചാ​ര സം​ഘം ച​മ്പ​ക്കു​ള​ത്തെ റി​സോ​ർ​ട്ടി​ൽ താ​മ​സി​ക്കാ​നെ​ത്തി​യി​രു​ന്നു. ഇ​വ​ർ റി​സോ​ർ​ട്ടി​ലെ സ്വി​മ്മിം​ഗ് പൂ​ളി​ൽ പോ​യ സ​മ​യം നോ​ക്കി, സി​സി​ടി​വി ക്യാ​മ​റ​ക​ൾ ബോ​ധ​പൂ​ർ​വ്വം ഓ​ഫ് ചെ​യ്ത ശേ​ഷ​മാ​ണ് അ​ഭി​ലാ​ഷ് മു​റി​യി​ൽ ക​ട​ന്ന് പ​ണം അ​പ​ഹ​രി​ച്ച​ത്.

വി​ദേ​ശ വ​നി​ത​യു​ടെ ബാ​ഗി​ൽ നി​ന്ന് 1600 ഡോ​ള​റാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്.​പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ നെ​ടു​മു​ടി സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യും പൊ​ലീ​സ് ഊ​ർ​ജ്ജി​ത​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും ചോ​ദ്യം ചെ​യ്ത​തി​ൽ അ​ഭി​ലാ​ഷി​ന്‍റെ മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യം പോ​ലീ​സി​ന് സം​ശ​യ​മു​ണ്ടാ​ക്കി. തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു.

മോ​ഷ്ടി​ച്ച ശേ​ഷം ഒ​ളി​പ്പി​ച്ചു വ​ച്ചി​രു​ന്ന പ​ണം പോ​ലീ​സ് സു​ര​ക്ഷി​ത​മാ​യി വീ​ണ്ടെ​ടു​ത്തു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

National

ല​ക്നോ സ​ഹാ​റ സി​റ്റി​യി​ൽ വ​ൻ ക​വ​ർ​ച്ച; ആ​റം​ഗ സം​ഘം പി​ടി​യി​ൽ

ല​ക്നോ: ഗോ​മ​തി​ന​ഗ​റി​ലെ സ​ഹാ​റ സി​റ്റി​യി​ൽ ആ​ഡം​ബ​ര വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ ആ​റം​ഗ സം​ഘം പി​ടി​യി​ൽ. ഫ​യാ​സ്, നൂ​ർ മു​ഹ​മ്മ​ദ്, അ​മ​ൻ സാ​ഹ്നി, ഡാ​നി​ഷ്, ഷാ​ഹി​ദ്, വി​ക്രം എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ.

ആ​ക്രി ക​ച്ച​വ​ട​ക്കാ​ർ എ​ന്ന വ്യാ​ജേ​ന​യാ​ണ് പ്ര​തി​ക​ൾ ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ആ​ക്രി പെ​റു​ക്കാ​ൻ എ​ന്ന വ്യാ​ജേ​ന വി​വി​ധ​യി​ട​ങ്ങ​ളി​ൽ പോ​യി മോ​ഷ​ണം ന​ട​ത്തേ​ണ്ട വീ​ടു​ക​ൾ ഇ​വ​ർ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ക്കും. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സ​ഹാ​റ സി​റ്റി​യി​ലെ മ​തി​ൽ ചാ​ടി​ക്ക​ട​ന്നാ​ണ് വീ​ടു​ക​ളി​ൽ ക​യ​റി​യി​രു​ന്ന​ത്.

വി​ല​പി​ടി​പ്പു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, വി​ല​കൂ​ടി​യ വാ​ച്ചു​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും മോ​ഷ്ടി​ച്ചി​രു​ന്ന​ത്. മോ​ഷ​ണം ന​ട​ത്തു​ന്ന വ​സ്തു​ക്ക​ൾ ഒ​രു പി​ക്ക് അ​പ്പ് വാ​നി​ൽ ക​യ​റ്റി​യാ​ണ് ക​ട​ത്തി​യി​രു​ന്ന​ത്. ഇ​വ വി​റ്റ് കി​ട്ടു​ന്ന പ​ണം ആ​റ് പേ​രും കൂ​ടി വീ​തി​ച്ചെ​ടു​ക​യും ചെ​യ്യു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സ​ഹാ​റ സി​റ്റി​യി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Kerala

ഗ്യാ​സ് സി​ലി​ണ്ട​റി​നും ര​ക്ഷ​യി​ല്ല; തി​രു​വ​ന​ന്ത​പു​ര​ത്ത് ഹോ​ട്ട​ലി​ൽ മോ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് എ​ൽ​പി​ജി ക്ഷാ​മ​ത്തി​നി​ടെ തി​രു​വ​ന​ന്ത​പു​രം ചാ​ല​യി​ൽ ഗ്യാ​സ് മോ​ഷ​ണം. ആ​ര്യ​ശാ​ല​യി​ലെ വി​എ​സ് ഹോ​ട്ട​ലി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ ആ​യി​രു​ന്നു ക​വ​ർ​ച്ച.

മോ​ഷ​ണ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. സം​ഭ​വ​ത്തി​ൽ പോ​ർ​ട്ട് പൊ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വെ​ള്ള നി​റ​ത്തി​ലു​ള്ള ചാ​ക്കു​മാ​യി എ​ത്തി​യ മോ​ഷ്ടാ​വ് ഹോ​ട്ട​ലി​ലെ​ത്തി ആ​ദ്യം ഫ്യൂ​സ് ഊ​രി.

ശേ​ഷം ചാ​ക്കു​കൊ​ണ്ട് ത​ല​മ​റ​ച്ച് ക​യ്യി​ലു​ണ്ടാ​യി​രു​ന്ന ടോ​ർ​ച്ചു​മാ​യി ഹോ​ട്ട​ലി​ന​ക​മെ​ല്ലാം പ​രി​ശോ​ധി​ച്ചു. പി​ന്നാ​ലെ അ​ടു​ക്ക​ള​യി​ൽ ക​യ​റി ഗ്യാ​സ് കു​റ്റി എ​ടു​ത്ത് കൊ​ണ്ടു​പോ​കു​ന്ന​താ​ണ് ദൃ​ശ്യ​ത്തി​ലു​ള്ള​ത്.

പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ല​ട​ക്കം എ​ൽ​പി​ജി ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് മോ​ഷ​ണം. എ​ൽ​പി​ജി പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു പൂ​ട്ടു​ക​യും മെ​നു വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള ഗ്യാ​സ് സി​ലി​ണ്ട​ർ കൃ​ത്യ​മാ​യി എ​ത്തി​ക്കു​മെ​ന്ന് ആ​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന എ​ൽ​പി​ജി​യു​ടെ കാ​ര്യ​ത്തി​ൽ ഉ​റ​പ്പ് ന​ൽ​കി​യി​ട്ടി​ല്ല.

Kerala

ക്ഷേ​ത്ര​ങ്ങ​ളി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; പൂ​ജാ​രി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര​ങ്ങ​ളി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ പൂ​ജാ​രി അ​റ​സ്റ്റ് ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര വെ​ട്ടി​ക്ക​വ​ല കു​റ്റി​ക്കോ​ണം സ​ജി​താ ഭ​വ​നി​ൽ സ​ജി​ത്ത് പോ​റ്റി(40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ഞ്ച​ൽ പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലാ​യാ​ണ് സ​ജി​ത്ത് പോ​റ്റി ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ 25ഓ​ളം ക​വ​ർ​ച്ചാ കേ​സു​ക​ളു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

അ​ഞ്ച​ൽ വ​ട​മ​ൺ ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ജി​ത്ത് പോ​റ്റി​യെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​യി​രു​ന്നു ഈ ​ക്ഷേ​ത്ര​ത്തി​ൽ പോ​റ്റി ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

ക്ഷേ​ത്ര​ത്തി​ന്‍റെ ഗേ​റ്റി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന പ്ര​തി, ശ്രീ​കോ​വി​ലി​ന് മു​ന്നി​ലി​രു​ന്ന കാ​ണി​ക്ക​വ​ഞ്ചി​ക​ള​ട​ക്കം കു​ത്തി​പ്പൊ​ളി​ച്ച് പ​ണം ക​വ​രു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു.

വി​വി​ധ ജി​ല്ല​ക​ളി​ൽ കീ​ഴ്ശാ​ന്തി​യാ​യി ജോ​ലി ചെ​യ്ത പ്ര​തി, അ​ഞ്ച​ലി​ലെ ഈ ​ക്ഷേ​ത്ര​ത്തി​ലും ഏ​താ​നും മാ​സ​ങ്ങ​ൾ ജോ​ലി ചെ​യ്തി​രു​ന്നു. പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ൽ ഇ​യാ​ളെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​തോ​ടെ കോ​ട​തി മു​ഖാ​ന്ത​രം പ്ര​തി​യെ അ​ഞ്ച​ൽ ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യ ക​വ​ർ​ച്ച​യി​ൽ അ​ഞ്ച​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

Kerala

പട്ടാപ്പകല്‍ മോഷണം; പത്തു പവന്‍ സ്വര്‍ണവും പണവും പോയി, കുടുക്ക അടക്കം മോഷ്ടിച്ച് കള്ളന്‍

കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ പട്ടാപ്പകല്‍ മോഷണം. കുറുപ്പുംപടി രായമംഗലത്തുള്ള സന്ദീപ് എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. പത്തു പവനോളം സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത്. കിടപ്പുമുറിയിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന വള, മാല എന്നിവ അടക്കമുള്ള സ്വര്‍ണമാണ് നഷ്ടമായത്.

കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ സന്ദീപ് ജോലി ആവശ്യത്തിനായി കോട്ടയത്ത് പോയിരിക്കുകയായിരുന്നു. ഭാര്യ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയാണ്. സ്‌കൂള്‍ വിട്ടു വന്ന മകളാണ് വീടിന്‍റെ പിന്‍വാതില്‍ തുറന്നു കിടക്കുന്നതായി കണ്ടത്. ഉള്ളിലെത്തി പരിശോധിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി മനസിലായത്.

കുട്ടിയുടെ കുടുക്കയില്‍ സൂക്ഷിച്ചിരുന്ന പണമടക്കം മോഷണം പോയെന്നും നൃത്തത്തിനായി ഉപയോഗിക്കുന്ന ആഭരണങ്ങളും മോഷണം പോയതായും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ കുറുപ്പുംപടി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Kerala

പിൻവാതിൽ കുത്തിത്തുറന്നു കവർച്ച; 10 പവൻ സ്വർണം നഷ്ടം

നെടുമങ്ങാട്: വീട്ടിൽ ആളില്ലാത്ത സമയത്ത് നടന്ന കവർച്ചയിൽ പത്ത് പവനോളം സ്വർണാഭരണങ്ങളും പണവും കവർന്നെടുത്തു. ആര്യനാട് പഞ്ചായത്തിലെ പുനലാൽ പുതുമംഗലം എ.എൻ ഭവനിൽ അനൂപ്–നിവ്യ രാജ് ദമ്പതികളുടെ വീടിലാണ് സംഭവം. കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് മോഷണം നടന്നത്.

മെഡിക്കൽ കോളജിൽ താത്കാലിക ജീവനക്കാരനായ അനൂപ് ഭാര്യയെയും കുട്ടികളെയും ഒറ്റശേഖരമംഗലത്തെ ബന്ധുവീട്ടിൽ എത്തിക്കാൻ പോയ സമയത്തായിരുന്നു സംഭവം. രാത്രി എട്ടോടെ മടങ്ങിയെത്തിയപ്പോഴാണ് വീടിന്‍റെ പിൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തുകയും മോഷണ വിവരം അറിയുകയും ചെയ്തത്.

കിടപ്പു മുറിയിലെ രണ്ട് അലമാരകളും കുത്തിത്തുറന്ന നിലയിലായിരുന്നു. മൂന്നു പവൻ താലിമാല, ചുട്ടി, ഇയർ ചെയിൻ, കുഞ്ഞിന്‍റെ നൂലുകെട്ടിനിടെ ലഭിച്ച മോതിരങ്ങൾ, ബ്രേസ്‌ലെറ്റ്, രണ്ട് വളകൾ, വെള്ളി കൊലുസ്, മകന്‍റെ ഒരു ബ്രേസ്ലെറ്റും ഒരു മാലയും ഉൾപ്പെടെ ഏകദേശം പത്തു പവനോളം സ്വർണാഭരണങ്ങളാണ് നഷ്ടമായത്. കൂടാതെ അലമാരയിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന ആയിരം രൂപയും കവർന്നെടുത്തു.

സംഭവം അറിഞ്ഞ ഉടൻ ആര്യനാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് എസ്എച്ച്ഒ അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Kerala

കു​ടും​ബം നോ​മ്പ് തു​റ​ക്കാ​നാ​യി പോ​യ സ​മ​യ​ത്ത് വീ​ട്ടി​ല്‍ മോ​ഷ​ണം; സ്വ​ര്‍​ണ ലോ​ക്ക​റ്റ് ക​വ​ർ​ന്നു

കോ​ഴി​ക്കോ​ട്: കു​ടും​ബം നോ​മ്പ് തു​റ​ക്കാ​നാ​യി പോ​യ സ​മ​യ​ത്ത് വീ​ട്ടി​ല്‍ മോ​ഷ​ണം. കോ​ഴി​ക്കോ​ട് അ​യ​നി​ക്കാ​ടാ​ണ് സം​ഭ​വം. കു​റ്റി​യി​ല്‍​പ്പീ​ടി​ക​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന 'റ​ഫ'​യി​ല്‍ വ​ഹാ​ബി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

വൈ​കു​ന്നേ​രം ആ​റ​ര​യ്ക്കും ഏ​ഴ​ര​യ്ക്കും ഇ​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വ​ഹാ​ബും കു​ടും​ബ​വും നോ​മ്പ് തു​റ​ക്കാ​നാ​യി മൂ​രാ​ടു​ള്ള ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ല്‍ പോ​യ​താ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് മോ​ഷ്ടാ​വ് എ​ത്തി​യ​തെ​ന്ന് ക​രു​തു​ന്നു.

ഏ​ഴ​ര​യ്ക്ക് ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ള്‍ വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ ന​ട​ന്ന​താ​യി മ​ന​സി​ലാ​യ​ത്. അ​ടു​ക്ക​ള വാ​തി​ല്‍ ത​ക​ര്‍​ത്ത നി​ല​യി​ലാ​യി​രു​ന്നു. ഇ​തു​വ​ഴി അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​വ് മ​റ്റ് വാ​തി​ലു​ക​ളും പൂ​ട്ടു​ക​ളും ത​ക​ര്‍​ത്തി​ട്ടു​ണ്ട്.

കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മു​ക്കാ​ല്‍ പ​വ​നോ​ളം തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണ ലോ​ക്ക​റ്റാ​ണ് ക​വ​ര്‍​ന്ന​ത്. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

ത​ല​യോ​ല​പ​റ​മ്പി​ൽ അ​ധ്യാ​പി​ക​യു​ടെ മാ​ല ക​വ​ർ​ച്ച ചെ​യ്ത പ്ര​തി അ​റ​സ്റ്റി​ൽ

കോ​ട്ട​യം: ത​ല​യോ​ല​പ്പ​റ​മ്പി​ൽ അ​ധ്യാ​പി​ക​യു​ടെ ക​ഴു​ത്തി​ൽ നി​ന്നു സ്വ​ർ​ണ്ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ര​ജീ​ഷ് സി.​റ്റി (39) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മേ​തി​പാ​റ, രാ​മ​മം​ഗ​ലം ഭാ​ഗ​ത്ത് നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി 24ന് ​വൈ​കി​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​റ​ണാ​കു​ളം-​ഏ​റ്റു​മാ​നൂ​ർ റോ​ഡി​ലെ വ​ട​യാ​ർ വ​രി​ക്കാം​കു​ന്ന് ഭാ​ഗ​ത്ത് വ​ച്ച് സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന അ​ധ്യാ​പി​ക​യു​ടെ ര​ണ്ട​ര പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല​യാ​ണ് പ്ര​തി ക​വ​ർ​ന്ന​ത്. സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്ത അ​ധ്യാ​പി​ക​യു​ടെ പി​ന്നാ​ലെ ബൈ​ക്കി​ൽ എ​ത്തി മാ​ല ക​വ​ർ​ന്ന് പ്ര​തി മു​ങ്ങു​ക​യാ​യി​രു​ന്നു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ചാ​ര​നി​റ​ത്തി​ലു​ള്ള ഫു​ൾ​കൈ ടി ​ഷ​ർ​ട്ട് ധ​രി​ച്ച് ബൈ​ക്ക് ഓ​ടി​ച്ചെ​ത്തി​യ ആ​ളാ​ണ് ക​വ​ർ​ച്ച​യ്ക്ക് പി​ന്നി​ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് വാ​ഹ​ന ന​മ്പ​ർ സ്ഥി​രീ​ക​രി​ച്ച് ഫോ​ൺ ലൊ​ക്കേ​ഷ​ൻ അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​തി​യെ പോ​ലീ​സ് വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി ഒ​ളി​പ്പി​ചി​രു​ന്ന മാ​ല​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 27നും ​ഇ​യാ​ൾ സ​മാ​ന രീ​തി​യി​ൽ വൈ​ക്കം സ്വ​ദേ​ശി​നി​യു​ടെ മാ​ല ക​വ​ർ​ന്നി​രു​ന്നു. ത​ല​യോ​ല​പ്പ​റ​മ്പ് ഭാ​ഗ​ത്ത് നി​ന്നും മോ​ഷ്ടി​ച്ചെ​ടു​ത്ത ബൈ​ക്കാ​ണ് ഈ ​ക​വ​ർ​ച്ച​യ്ക്കാ​യി ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. വാ​ഹ​ന മോ​ഷ​ണം ഉ​ൾ​പ്പ​ടെ​യു​ള്ള അ​ഞ്ചോ​ളം കേ​സി​ൽ പ്ര​തി​യാ​യ ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

തീക്കട്ടയിൽ ഉറുമ്പ്! പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ൽ കവർച്ച; അ​ഞ്ചു പ​വ​നും 50,000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു

തൃ​ശൂ​ർ: ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ ക്വാ​ർ​ട്ടേ​ഴ്സി​ൽ പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം. അ​ഞ്ചു പ​വ​നും 50,000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30നും 3.30​നും ഇ​ട​യി​ൽ ക്വാ​ർ​ട്ടേ​ഴ്സി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം.

വൈ​കിട്ട് വീ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ഴാ​ണു മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.
ക്വാ​ർ​ട്ടേ​ഴ്സ് വാ​തി​ലി​ന്‍റെ പൂ​ട്ടു ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ പൂ​ട്ടി​യി​ട്ടി​രു​ന്ന മു​റി​യു​ടെ ഒാ​ടാ​ന്പ​ല​യും അ​ല​മാ​ര​യു​ടെ ലോ​ക്ക​റും ത​ക​ർ​ത്താ​ണു മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്.

സ​മീ​പ​ത്തെ ക്വാ​ർ​ട്ടേ​ഴ്സി​ൽ ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മോ​ഷ​ണം ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നി​ല്ല. പോ​ലീ​സും ഫിംഗർ​പ്രി​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

തി​ര​ക്കേ​റി​യ ശ​ക്ത​ൻ ന​ഗ​റി​നു സ​മീ​പ​മു​ള്ള ക്വാ​ർ​ട്ടേ​ഴ്സ് കോ​ന്പൗ​ണ്ടി​നു മ​തി​ലി​ല്ലാ​ത്ത​തി​നാ​ൽ ആ​ർ​ക്കും ക​ട​ന്നു​വ​രാ​വു​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​തി​നു​സ​മീ​പ​ത്താ​യി നാ​ടോ​ടി​ക​ളും അ​ല​ഞ്ഞു​തി​രി​യു​ന്ന​വ​രു​മ​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ളാ​ണു രാ​ത്രി​യും പ​ക​ലും ത​ന്പ​ടി​ക്കു​ന്ന​ത്.

International

പാ​രീ​സി​ലെ ലൂ​വ്രെ മ്യൂ​സി​യ​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ രാ​ജി​വ​ച്ചു

പാ​രീ​സ്: ഫ്ര​ഞ്ച് ത​ല​സ്ഥാ​ന​മാ​യ പാ​രീ​സി​ലെ ലൂ​വ്രെ മ്യൂ​സി​യ​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ ലോ​റ​ൻ​സ് ഡെ​സ് കാ​ർ​സ് രാ​ജി​വ​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 19 ന് ​ലൂ​വ്രെ മ്യൂ​സി​യ​ത്തി​ൽ ന​ട​ന്ന ക​വ​ർ​ച്ച​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്താ​ണ് രാ​ജി.

മോ​ഷ​ണം ത​ട​യാ​നു​ള്ള സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളൊ​ന്നും മ്യൂ​സി​യ​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ലോ​റ​ൻ​സ് ഡെ​സ് കാ​ർ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ നാ​ല് പേ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. നെ​പ്പോ​ളി​യ​ൻ ച​ക്ര​വ​ർ​ത്തി ഭാ​ര്യ​ക്ക് ന​ൽ​കി​യ വ​ജ്ര​വും മ​ര​ത​ക​വും നി​റ​ഞ്ഞ മാ​ല ഉ​ൾ​പ്പെ​ടെ എ​ട്ട് വി​ല​പി​ടി​പ്പു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ട സം​ഭ​വം ഫ്രാ​ൻ​സി​നെ ഞെ​ട്ടി​ച്ചി​രു​ന്നു.

ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ർ​ട്ട് ഗാ​ല​റി​ക​ളി​ലൊ​ന്നാ​ണ് പാ​രീ​സി​ലെ ലൂ​വ്രെ മ്യൂ​സി​യം. ഡെ​സ് കാ​ർ​സ് നേ​ര​ത്തെ രാ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഫ്ര​ഞ്ച് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.

ഡി​സം​ബ​ർ മു​ത​ൽ ത​ന്നെ മ്യൂ​സി​യ​ത്തി​ലെ പ​ല ക്ര​മ​ക്കേ​ടു​ക​ളേ​ക്കു​റി​ച്ചും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ശ​മ്പ​ള​ത്തി​ന് വേ​ണ്ടി​യു​ള്ള സ​മ​ര​ങ്ങ​ൾ മ്യൂ​സി​യ​ത്തി​ൽ പ​തി​വാ​യി​രു​ന്നു. മ്യൂ​സി​യ​ത്തി​ലെ ജ​ല ചോ​ർ​ച്ച​ക​ളും ടി​ക്ക​റ്റ് വി​ൽ​പ​ന​യി​ലെ തി​രി​മ​റി​യും അ​ടു​ത്തി​ടെ വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു.

 

Kerala

മോ​ഷ​ണ​കു​റ്റം ആ​രോ​പി​ച്ച് അ​പ​മാ​നി​ക്കാ​ൻ ശ്ര​മം, യു​വ​തി ജീ​വ​നൊ​ടു​ക്കി

കാ​സ​ര്‍​ഗോ​ഡ്: മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കാ​ര​ണ​ത്താ​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കി. കാ​സ​ർ​ഗോ​ഡ് നാ​ല​ത്ത​ടു​ക്ക സ്വ​ദേ​ശി​നി ജ​സീ​ല(24)​യാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ജ​സീ​ല വി​ഷം ക​ഴി​ച്ച​ത്. കാ​സ​ർ​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

സ്വ​ർ​ണം മോ​ഷ്ടി​ച്ചെ​ന്ന വ്യാ​ജ ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളി​ൽ നി​ന്നും പോ​ലീ​സി​ൽ നി​ന്നും നേ​രി​ട്ട മാ​ന​സി​ക പീ​ഡ​ന​ത്തി​ൽ മ​നം​നൊ​ന്താ​ണ് ജ​സീ​ല ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി.

താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്ന് പ​റ​ഞ്ഞു കൊ​ണ്ട് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച ശേ​ഷ​മാ​യി​രു​ന്നു ജ​സീ​ല വി​ഷം ക​ഴി​ച്ച​ത്. ഭ​ർ​ത്താ​വി​ന്‍റെ വീ​ടി​ന്‍റെ അ​ടു​ത്തു​ള്ള അ​യ​ൽ​വാ​സി​യാ​യ യു​വാ​വും കു​ടും​ബ​വു​മാ​ണ് ജ​സീ​ല​യ്ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ആ​ദൂ​ർ പോ​ലീ​സ് ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ജ​സീ​ല​യ്ക്ക് എ​തി​രെ തെ​ളി​വു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. ജ​സീ​ല​യു​ടെ മ​ര​ണ​ത്തി​ൽ വി​ദ്യാ​ന​ഗ​ർ പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ട​യി​ൽ ജ​സീ​ല​യു​ടെ ര​ഹ​സ്യ​മൊ​ഴി മ​ജി​സ്ട്രേ​റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Kerala

പണം കവര്‍ന്ന് ഭക്ഷണം കഴിച്ച് മടക്കം; കൂത്താട്ടുകുളത്ത് മോഷ്ടാക്കള്‍ വിലസുന്നു

കൂത്താട്ടുകുളം: പെരുന്നാള്‍-ഉത്സവ സീസണ്‍ ആഘോഷമാക്കി മോഷ്ടാക്കളും. എറണാകുളം കൂത്താട്ടുകുളത്ത് മോഷണം പതിവാകുന്നു. പെരുന്നാള്‍-ഉത്സവ സീസണ്‍ ആരംഭിച്ചതോടെ മേഖലയില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് വീടുകളിലാണ് മോഷണം നടന്നിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയില്‍ രണ്ടു വീടുകളില്‍ കവര്‍ച്ച നടന്നു.

പൈറ്റക്കുളത്തുള്ള രണ്ടു വീടുകളിലാണ് മോഷണം നടന്നത്. നോയര്‍ക്ക് എഞ്ചിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഉടമ അരശന്‍തോപ്പില്‍ അനീഷിന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടാക്കള്‍ കവര്‍ന്നു. 5000 രൂപയ്ക്കടുത്താണ് നഷ്ടമായത്. വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന തോട്ടി ഉപയോഗിച്ച് ജനാല വഴി പിന്‍വാതിലിന്‍റെ കുറ്റി തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.

അലമാരികളില്‍ സൂക്ഷിച്ചിരുന്ന ലേഡീസ് ബാഗുകളില്‍ നിന്നാണ് പണം നഷ്ടമായത്. അടുക്കളയില്‍ നിന്നും പഴങ്ങളും ഭക്ഷിച്ച ശേഷമാണ് മോഷ്ടാക്കള്‍ മടങ്ങിയത്. രാത്രി ഒരു മണിക്ക് ശേഷമാണ് മോഷണം നടന്നത്. പുലര്‍ച്ചെ അനീഷിന്‍റെ ഭാര്യ അടുക്കളയില്‍ എത്തിയപ്പോഴാണ് മോഷണ വിവരം പറഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

അയിക്കരപ്പറമ്പില്‍ പത്രോസിന്‍റെ വീട്ടിലും മോഷണശ്രമം നടന്നു. വാടകക്കാര്‍ക്കായി നിര്‍മിച്ച സ്‌റ്റെയര്‍കേസ് വഴിയാണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ പ്രവേശിച്ചത്. രണ്ടാം നിലയിലും താഴത്തെ നിലയിലും മോഷ്ടാക്കള്‍ എത്തിയെങ്കിലും ഒന്നും തന്നെ വീട്ടില്‍ നിന്നും ലഭിച്ചില്ല. വാടകക്കാര്‍ പള്ളിയില്‍ പെരുന്നാള്‍ കൂടാനായി പോയ സമയത്താണ് മോഷണം നടന്നത്.

സ്ഥലത്ത് മോഷണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാത്രി കാലങ്ങളില്‍ വീടു പൂട്ടി പുറത്തു പോകുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് പറഞ്ഞു. വീടിന് ചുറ്റും കൂടുതല്‍ വെളിച്ചം ക്രമീകരിക്കണം, കഴിയുമെങ്കില്‍ അയല്‍ക്കാരോട് പറയണം, വീട്ടില്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കരുതെന്നും പോലീസ് അറിയിച്ചു.

Kerala

ചില്ലു ഫ്രെയിമിലെ വിരൽപ്പാടുകൾ: പാങ്ങോട് സൈനിക ക്യാമ്പിൽ ഫിംഗർ പ്രിന്‍റ് പരിശോധന നടത്തി

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണത്തിൽ അന്വേഷണം ഊർജിതം. ഓഫീസേഴ്‌സ് മെസിൽ ജോലി ചെയ്യുന്ന 20 പേരുടെ വിരൽ അടയാളം രേഖപ്പെടുത്തി.

മോഷണം പോയ കൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ വിരലടയാളങ്ങൾ ഉണ്ടായിരുന്നു. ഇതുമായി താരതമ്യം ചെയ്യാനാണ് ക്യാമ്പിലുള്ളവരുടെ വിരലടയാളം ശേഖരിച്ചിരിക്കുന്നത്. മെസിലെ പാചകക്കാരനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ക്യാമ്പിലുള്ളവരുടെ പിന്തുണയില്ലാതെ മോഷണം നടക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

ഓഫീസേഴ്‌സ് ക്ലബിൽ സൂക്ഷിച്ചിരുന്ന രണ്ടുകോടി രൂപയോളം വിലമതിക്കുന്ന ആനക്കൊമ്പുകളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. 1929ൽ സംസ്ഥാന സർക്കാർ കൈമാറിയതാണ് ഈ ആനക്കൊമ്പുകൾ.

നിലവില്‍ കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആനക്കൊമ്പുകൾ പുറത്തേക്ക് കൊണ്ടുപോയിട്ടില്ല എന്നാണ് പോലീസിന്‍റെ നിഗമനം. ക്യാമ്പിനകത്തുള്ള ഓഫീസേഴ്സ് മെസും പരിസരവും സൈനികർ വ്യാപകമായി പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.

Kerala

പള്ളിയിൽ പോയ സമയത്ത് പിൻവാതിൽ തകർത്തു വീട്ടിൽ കവർച്ച

കൂത്താട്ടുകുളം: എറണാകുളം ഇടയാറില്‍ വീടു കുത്തി തുറന്ന് മോഷണം. ഇടയാര്‍ ചെള്ളക്കാപ്പടിക്കു സമീപം കുറ്റിയാംകണ്ടത്തില്‍ ദീപക്കിന്‍റെ വീട്ടിലാണ് ഇന്നലെ വൈകുന്നേരം മോഷണം നടന്നത്. ദീപക്കും കുടുംബവും സ്ഥലത്ത് ഇല്ലാത്ത സമയത്താണ് മോഷ്ടാക്കള്‍ എത്തിയത്. മുറികള്‍ കുത്തിതുറന്ന മോഷ്ടാക്കള്‍ അലമാരികളിലെ പണം കവര്‍ന്നു.

ദീപക്കിന്‍റെ മാതാപിതാക്കള്‍ തൊട്ടടുത്തുള്ള ഇടയാര്‍ പള്ളിയില്‍ പെരുന്നാളില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. പള്ളിയില്‍നിന്നു തിരിച്ചെത്തിയപ്പോള്‍ വീടിന്‍റെ മുന്‍വശത്തെ വാതില്‍ അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നു.

ഇതോടെ വീടിന്‍റെ പിന്‍വശത്തു ചെന്നപ്പോഴാണ്, പിറകുവശത്തെ വാതില്‍ കുത്തിത്തുറന്നതായി കണ്ടത്. ഉടന്‍ കൂത്താട്ടുകുളം പോലീസിനെയും അയല്‍വാസികളെയും വിവരമറിയിച്ചു. വൈകുന്നേരം ഏഴിനും ഒമ്പതിനും ഇടയ്ക്കാണ് മോഷണം നടന്നത്.

ഇരുമ്പ് ഗ്രില്‍ കമ്പിപ്പാര ഉപയോഗിച്ചു തകര്‍ത്തു ശേഷം അടുക്കളയുടെ വാതിലിന്‍റെ കുറ്റി തകര്‍ത്താണ് മോഷ്ടാവ് വീടിനുള്ളില്‍ പ്രവേശിച്ചത്. താഴത്തെ നിലയിലെ രണ്ടു കിടപ്പുമുറികളിലെ അലമാരകള്‍ തകര്‍ത്തു വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വലിച്ചുവാരിയിട്ട നിലയിലാണ്.

കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചിരുന്നില്ലെന്നും 7,000 രൂപയാണ് മോഷ്ടാവ് കവര്‍ന്നതെന്നുമാണ് ദീപക് പറയുന്നത്. രണ്ടാം നിലയിലെ കിടപ്പുമുറിയിലും മോഷ്ടാവ് പരിശോധന നടത്തിയിട്ടുണ്ട്.

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന വാക്കത്തിയും കറിക്കത്തിയും കമ്പിപ്പാരയും മുറികളിലുണ്ട്. ഒന്നിലധികം മോഷ്ടാക്കള്‍ വീട്ടില്‍ കയറിയിട്ടുണ്ടാകും എന്നാണ് നിഗമനം. ഇന്നലെ രാത്രിയിലും ഇന്നു രാവിലെയും കൂത്താട്ടുകുളം പോലീസ് എത്തി പരിശോധനകള്‍ നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Kerala

ഫ്ളാറ്റിൽ അതിക്രമിച്ചു കയറി വയോധകയുടെ ഏഴര പവൻ കവർന്നു

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഫ്ളാറ്റിൽ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച് ഏഴര പവന്‍റെ സ്വർണാഭരണങ്ങൾ കവർന്നു. നഗരസഭ ജീവനക്കാരാണെന്ന വ്യാജേനയാണ് മോഷ്ടാക്കൾ എത്തിയത്.

സ്ത്രീകൾ ഉൾപ്പെട്ട സംഘമാണ് അറുപത്തിനാലുകാരിയെ ആക്രമിച്ചു വയോധികയുടെ കഴുത്തിലും കൈയിലും ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത്.

ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. മണക്കാട് മുക്കോലയ്ക്കലെ അപ്പാർട്ട്മെന്‍റിലായിരുന്നു സംഭവം. മകൻ ജോലിക്കു പോയ സമയത്തായിരുന്നു കവർച്ച.

വയോധിക ഒറ്റയ്ക്കായിരുന്നു. തൃശൂർ സ്വദേശികളായ അമ്മയും മകനും കഴിഞ്ഞ രണ്ടു വർഷമായി ഈ അപ്പാർട്ട്മെന്‍റിൽ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു.

നഗരസഭ ജീവനക്കാരാണെന്നു പറഞ്ഞു വിവരശേഖരണം നടത്തവേയാണ് സംഘം ആക്രമണം നടത്തി സ്വർണവുമായി കടന്നുകളഞ്ഞത്. ഫോർട്ട് പോലീസിൽ മകൻ നൽകിയ പരാതിയെത്തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ നാലു പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

Kerala

ബസുകളുടെ കോപ്പര്‍ കേബിള്‍ നോട്ടമിട്ട് മോഷ്ടാക്കള്‍; എട്ടു ബസുകളില്‍ മോഷണം

കൊച്ചി: ആലുവയില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസുകളുടെ കോപ്പര്‍ കേബിളുകള്‍ മോഷണം പോയി. ആലുവ അദ്വൈത ആശ്രമത്തിന് എതിര്‍വശത്തുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എട്ടു ബസുകളിലാണ് മോഷണം നടന്നത്.

ട്രിപ്പ് കഴിഞ്ഞ ശേഷം പാര്‍ക്ക് ചെയ്തിരുന്ന ബസുകളുടെ ബാറ്ററിയില്‍നിന്ന് എന്‍ജിനിലേക്ക് പോകുന്ന കോപ്പര്‍ കേബിളുകളാണ് മോഷണം പോയത്. കേബിളുകള്‍ അറുത്തു മുറിച്ച നിലയിലാണ്. സ്‌കൂളിലേക്കുള്ള ട്രിപ്പ് തുടങ്ങാനായി ഡ്രൈവര്‍മാര്‍ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്.

ബസുകള്‍ സ്റ്റാര്‍ട്ട് ആകാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോപ്പര്‍ കേബിളുകള്‍ മുറിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തിയത്. ഇതോടെ ബസുകളുടെ ട്രിപ്പ് മുടങ്ങി. ഒരു സംഘമാണ് മോഷണത്തിനു പിന്നില്‍ എന്നാണ് പോലീസ് നിഗമനം.

ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഒരാഴ്ച മുമ്പ് ഇത്തരത്തില്‍ നാലു ബസുകളില്‍ മോഷണം നടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മൂവാറ്റുപുഴ പിഴക്കാപള്ളിയിലും പരിസര പ്രദേശങ്ങളിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു.

Kerala

കോ​ഴി​ക്കോ​ട്ട് ആ​ക്രി​ക്ക​ട​യി​ല്‍ നി​ന്ന് ചെ​മ്പു​ക​മ്പി​യും പ​ണ​വും ക​വ​ര്‍​ന്ന കേ​സ്; ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​ക്ക് സ​മീ​പ​ത്തെ ആ​ക്രി​ക്ക​ട​യി​ല്‍ നി​ന്ന് ചെ​മ്പു​ക​മ്പി​യും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. ഫാ​റൂ​ഖ് കോ​ള​ജ് സ്വ​ദേ​ശി മ​ഠ​ത്തി​ല്‍​ത്തൊ​ടി വീ​ട്ടി​ല്‍ ര​തീ​ഷ് (42) ആ​ണ് പി​ടി​യി​ലാ​യ​ത്.

കോ​ഴി​ക്കോ​ട് ടൗ​ണ്‍ പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ കൂ​ട്ടു​പ്ര​തി​യാ​ണ് ര​തീ​ഷ്. മു​ഖ്യ​പ്ര​തി അ​മ്പാ​യ​ത്തോ​ട് സ്വ​ദേ​ശി മ​നു ആ​ന​ന്ദി​നെ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു.

ചേ​ര്‍​ന്ന് ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന 175 കി​ലോ​ഗ്രാം ചെ​മ്പു​ക​മ്പി​യും 6000 രൂ​പ​യും ആ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് മോ​ഷ്ടി​ച്ച​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി 23നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ മോ​ഷ​ണം ന​ട​ന്ന​ത്. കെ ​പി കേ​ശ​വ മേ​നോ​ന്‍ റോ​ഡി​ലെ അ​മ​ര്‍ അ​സോ​സി​യേ​റ്റ്‌​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പി​റ​കു വ​ശ​ത്തെ വാ​തി​ല്‍ ത​ക​ര്‍​ത്താ​യി​രു​ന്നു മോ​ഷ​ണം.

National

100 രൂ​പ​യു​ടെ ഗോ​ത​മ്പ് മോ​ഷ്ടി​ച്ചു; 45 വ​ർ​ഷ​ത്തി​നു ​ശേ​ഷം 65കാ​ര​ൻ പി​ടി​യി​ൽ

ഖാ​ർ​ഗോ​ൺ (മ​ധ്യ​പ്ര​ദേ​ശ്): 100 രൂ​പ വി​ല​വ​രു​ന്ന ഗോ​ത​മ്പ് മോ​ഷ്ടി​ച്ച കേ​സി​ൽ 45 വ​ർ​ഷ​ത്തി​നു ശേ​ഷം പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. മ​ധ്യ​പ്ര​ദേ​ശി​ലെ ഖാ​ർ​ഗോ​ൺ ജി​ല്ല​യി​ലാ​ണു ​സം​ഭ​വം. 1980ൽ ​ന​ട​ന്ന മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ സ​ലിം (65) ആ​ണ് ഇ​പ്പോ​ൾ നി​യ​മ​ത്തി​നു മു​ന്നി​ല​ക​പ്പെ​ട്ട​ത്.

   1980ൽ ​ബാ​ൽ​ക്കാ​വാ​ഡ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ബാ​ൽ​സ​മു​ണ്ടി​ലാണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ന്ന് 20 കാരനായിരുന്ന സ​ലീ​മും മ​റ്റ് ആ​റു സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു പാ​ട​ത്തു​നി​ന്നു ഗോ​ത​മ്പ് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. അക്കാലത്ത് ഒ​രു ക്വി​ന്‍റ​ൽ ഗോ​ത​മ്പി​ന് ഏകദേശം115 രൂ​പ​യാ​യി​രു​ന്നു വി​ല.

    മോ​ഷ​ണ​ത്തി​നു പി​ന്നാ​ലെ സ​ലി​മും കു​ടും​ബ​വും ഗ്രാ​മം വി​ട്ടു. അ​യ​ൽ ജി​ല്ല​യാ​യ ധ​റി​ലേ​ക്കു താ​മ​സം മാ​റി​യ സലിം അ​വി​ടെ ഒ​രു ക​ട ന​ട​ത്തി ശാ​ന്ത​മാ​യ ജീ​വി​തം ന​യി​ച്ചുവ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 45 വ​ർ​ഷ​മാ​യി പോ​ലീ​സ് രേ​ഖ​ക​ളി​ൽ ഇ​യാ​ൾ പി​ടി​കി​ട്ടാ​പ്പു​ള്ളിയാ​യി​രു​ന്നു.

   പ​ഴ​യ കേ​സു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ജ​നു​വ​രി ഒന്നു മു​ത​ൽ 31 വ​രെ ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് സ​ലിം കു​ടു​ങ്ങി​യ​ത്. പ​ഴ​യ വാ​റന്‍റുക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​കേ​സ് വീ​ണ്ടും പോലീസിന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. സ​ലീ​മി​നൊ​പ്പം മോ​ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഒ​രാ​ളി​ൽനി​ന്നു ല​ഭി​ച്ച സൂ​ച​ന​യാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച​തെ​ന്നു പോലീസ് പ​റ​ഞ്ഞു.

Kerala

ഹോട്ടലിന് മുന്നില്‍ വച്ച ബൈക്ക് കാണാനില്ല; മോഷണം പോയതായി പരാതി

കൊച്ചി: ഏലൂര്‍ മഞ്ഞുമ്മലില്‍ ബൈക്ക് മോഷണം പോയതായി പരാതി. മഞ്ഞുമ്മലില്‍ വാടകയ്ക്ക് താമസിക്കുന്ന തൃശൂര്‍ തെക്കുംകര പുന്നംപറമ്പ് വീട്ടില്‍ സാന്‍വിന്‍ സണ്ണിയുടെ ബൈക്കാണ് മോഷണം പോയത്.

മഞ്ഞുമ്മലിലെ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ സ്‌കൂളിന് എതിര്‍വശത്തുള്ള മാതാ ദം ബിരിയാണി എന്ന ഹോട്ടല്‍ കെട്ടിടത്തിന് താഴെ വച്ചിരുന്ന ബൈക്ക് വ്യാഴാഴ്ച രാവിലെ മുതലാണ് കാണാതായത്. 145,000 രൂപ വില വരുന്ന യമഹ ആര്‍15 വി3 ബൈക്കാണ് മോഷണം പോയത്. ഏലൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ബൈക്ക് മോഷണം കൊച്ചിയില്‍ വർധിക്കുകയാണ്. അരൂരില്‍ ബൈക്ക് മോഷ്ടിച്ച സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. കാക്കനാട് ബൈക്ക് മോഷ്ടിച്ച കാപ്പ കേസ് പ്രതിയടങ്ങുന്ന സംഘത്തെയും രണ്ടാഴ്ച മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Kerala

വി​ദേ​ശ വി​മാ​ന സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്ക​ലും ടി​ക്ക​റ്റ് കൊ​ള്ള​യും: കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ വി​മാ​ന സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്ക​ലും ഉ​ത്സ​വ സീ​സ​ണു​ക​ളി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് കു​ത്ത​നെ ഉ​യ​ർ​ത്ത​ലും ന​ട​ത്തി വി​ദേ​ശ മ​ല​യാ​ളി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​കു​യാ​ണെ​ന്നും വി​മാ​ന​ക്ക​ന്പ​നി​ക​ളെ നി​ല​യ്ക്കു നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു വീ​ണ്ടും കേ​ന്ദ്ര സ​ർ​ക്കാ​രി​നെ സ​മീ​പി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

മു​ന്ന​റി​യി​പ്പി​ല്ലാ​തെ വി​മാ​ന ​സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന​തും ടി​ക്ക​റ്റ് നി​ര​ക്ക് അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​പ്പി​ക്കു​ന്ന​തും ത​ട​യാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ളം വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യു​ള്ള കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി​യു​ടെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ പ്ര​മേ​യ​ത്തി​നു മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

വി​മാ​ന​ക്ക​ന്പ​നി​ക​ളു​ടെ കൊ​ള്ള ത​ട​യാ​ൻ ചാ​ർ​ട്ടേ​ഡ് ഫ്ളൈ​റ്റു​ക​ൾ അ​ട​ക്ക​മു​ള്ള ബ​ദ​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള കേ​ര​ള​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ൾ വി​ജ​യി​ച്ചി​ട്ടി​ല്ല. കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള വി​ക​സ​ന​ത്തി​ന് ഒ​ട്ടേ​റെ പ​രി​മി​തി​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും സ​ഭ​യി​ൽ അ​റി​യി​ച്ചു.

Kerala

ശക്തൻ മാർക്കറ്റിൽ മോഷണം; സിസിടിവിയിൽ മറ്റൊരു കടയിലെ തൊഴിലാളി

തൃശൂർ: ശക്തൻ മത്സ്യമാംസ മാർക്കറ്റിലെ രണ്ട് കടകളിൽ മോഷണം. 60,000 രൂപയും രണ്ടു മൊബൈൽ ഫോണും കവർന്നു. എംവികെ ഡക്ക് ആൻഡ് കാട മാർച്ചന്‍റ് ഷോപ്പിലും കെപിസി ആൻഡ് സൺസ് ഐസ് ഫിഷ് കമ്മീഷൻ ഏജന്‍റ്സ് ഷോപ്പിലുമാണ് മോഷണം നടന്നത്. രാവിലെ കടയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മേശയുടെ വലിപ്പ് കുത്തിത്തുറന്നാണ് മോഷണം നടന്നിരിക്കുന്നത്. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. മാർക്കറ്റിലെതന്നെ മറ്റൊരു കടയിലെ തൊഴിലാളിയും കോഴിക്കോട് സ്വദേശിയുമാണ് മോഷണത്തിനു പിറകിലെന്നു തെളിഞ്ഞിട്ടുണ്ട്.

Kerala

പ്രവാസിയുടെ വീട്ടിലെ മോഷണം; അന്വേഷണം തുടരുന്നു

മാന്നാർ: ചെന്നിത്തലയിലെ ആളൊഴിഞ്ഞ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ അന്വേഷണം തുടങ്ങി. 20 പവൻ സ്വർണം, 25 യുകെ പൗണ്ട്, പാസ്പോർട്ട്, ലാപ്ടോപ് എന്നിവയും വിലപിടിപ്പുള്ള ഉപകരണങ്ങളുമാണ് പ്രവാസിയുടെ വീട്ടിൽനിന്നു മോഷണം പോയത്. ചെന്നിത്തല പഞ്ചായത്ത് 5 ാം വാർഡിലെ വലിയ വീട്ടിൽ ഷാരോൺ വില്ലയിൽ ജോസിന്‍റെ വീട്ടിലാണ് വ്യാഴാഴ്‌ച രാത്രി മോഷണം നടന്നത്.
പ്രവാസിയായ ജോസും കുടുംബവും രണ്ടു മാസം മുൻപാണ് യുകെയിൽനിന്നു നാട്ടിലെത്തിയത്. വ്യാഴാഴ്ച ജോസും ഭാര്യ ഏലിയാമ്മയും ഏലിയാമ്മയുടെ തുമ്പമണിലെ വീട്ടിൽ പോയിരുന്നു. രാത്രി വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്.
വീട് നോക്കാൻ ഏൽപിച്ചിരുന്നയാൾ ഇന്നലെ രാവിലെ ലൈറ്റുകൾ അണയ്ക്കാൻ എത്തിയപ്പോൾ ഗേറ്റും കതകും തുറന്നുകിടക്കുന്നതായി കണ്ട് അടുത്തുള്ള ബന്ധുവിനെ വിവരം അറിയിച്ചു. മോഷണം നടന്നതായി സൂചന ലഭിച്ചതോടെ മാന്നാർ പൊലീസിൽ വിവരമറിയിച്ചു. എസ്എച്ച്ഒ: ഡി. രജീഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തി.

അലമാര കുത്തിപ്പൊളിച്ചു

വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ അലമാര കുത്തിപ്പൊളിച്ച ശേഷം അതിനുള്ളിലെ ലോക്കർ തകർത്താണ് സ്വർണം കവർന്നത്. കൂടാതെ ലാപ്ടോപ് അടക്കം വിലപ്പെട്ട രേഖകൾ സൂക്ഷിച്ചിരുന്ന ബാഗ്, 30,000 രൂപ മൂല്യം വരുന്ന 25 യുകെ പൗണ്ട് എന്നിവയും മോഷണം പോയതായി ജോസ് പോലീസിനു മൊഴി നൽകി. വീടിനുള്ളിലെ അലമാരകൾ എല്ലാം തുറന്നു സാധനങ്ങൾ മുറിയിൽ വാരി വലിച്ചിട്ട നിലയിൽ കിടക്കുകയായിരുന്നു.

ആലപ്പുഴയിൽനിന്നു ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തി. വീടിനുളളിൽനിന്നു മണം പിടിച്ചിറങ്ങിയ പോലീസ് നായ റോഡിലിറങ്ങി ഒരു കിലോമീറ്ററോളം ഓടി മാന്നാർ മാവേലിക്കര സംസ്ഥാന പാതയിലെത്തി നിന്നു. വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി. മാന്നാർ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. 

Kerala

ഡോക്ടറുടെ വീട്ടില്‍ മോഷണം; ഡയമണ്ട് പതിച്ച സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

കൊച്ചി: വൈപ്പിനില്‍ ഡോക്ടറുടെ വീട്ടില്‍ മോഷണം. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന രണ്ടര പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. എളങ്കുന്നപ്പുഴ ദേവേശ്വരത്ത് മനയില്‍ നിന്നാണ് ആഭരണങ്ങള്‍ മോഷണം പോയത്.

ഡയമണ്ട് പതിച്ച ഒരു സ്വര്‍ണ മോതിരം, ഡയമണ്ട് പതിച്ച ഒരു കടുക്കന്‍, ഒരു ജോഡി ജിമിക്കി കമ്മല്‍ എന്നിവയാണ് മോഷണം പോയിട്ടുള്ളത്. മൊത്തം 3,96,300 രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമയായ ഡോ. ലക്ഷ്മി ഞാറക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

കടയിൽ കുട്ടിമോഷ്ടാക്കള്‍; കവര്‍ന്നത് പണവും തേങ്ങയും അച്ചാറും, സിസിടിവി ദൃശ്യം പുറത്ത്‌

കൊച്ചി: പറവൂരിലെ കടകളില്‍ കുട്ടി മോഷ്ടാക്കള്‍ എത്തുന്നതായി പരാതി. രണ്ടു കുട്ടികള്‍ ഒരു കടയില്‍ മോഷണം നടത്തുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. കോട്ടുവള്ളി ചെറിയപിള്ളി വളവിലെ പച്ചക്കറി കടയിലാണ് കവര്‍ച്ച നടത്തിയത്. കടയില്‍ സൂക്ഷിച്ചിരുന്ന പണം, തേങ്ങ, അച്ചാര്‍ എന്നിവയാണ് മോഷണം പോയത്.

കഴിഞ്ഞ ആഴ്ച നടന്ന കവര്‍ച്ചയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇവര്‍ ധരിച്ചിരുന്ന വസ്ത്രം കൊണ്ട് മുഖം മറച്ച് പലചരക്കു കടയില്‍ എത്തി സാധനങ്ങള്‍ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

മുഖം മറയ്ക്കാതെ എത്തിയ ഇവര്‍ കടയിലെ സിസിടിവി ശ്രദ്ധയില്‍ പെട്ടതോടെ മുഖം മറയ്ക്കുകയും ലൈറ്റ് ഓഫ് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് കടയിലെ സാധനങ്ങള്‍ മോഷ്ടിച്ചത്. പറവൂരില്‍ പലയിടത്തും കുട്ടി മോഷ്ടാക്കള്‍ എത്തുന്നുണ്ടെന്നാണ് വിവരം.

Kerala

കു​മ്പ​ള​യി​ൽ അ​ഭി​ഭാ​ഷ​ക​യു​ടെ വീ​ട്‌ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; സ്വ​ർ​ണ​വും വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു

കാ​സ​ർ​ഗോ​ഡ്: കു​മ്പ​ള​യി​ൽ അ​ഭി​ഭാ​ഷ​ക​യു​ടെ വീ​ട്‌ കു​ത്തി​ത്തു​റ​ന്ന് 29 പ​വ​ൻ സ്വ​ർ​ണ​വും, വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു. നാ​യ്കാ​പ്പി​ലെ ചൈ​ത്ര​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. കു​മ്പ​ള പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ചൈ​ത്ര​യും കു​ടും​ബ​വും ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​ന് പോ​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ടി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തെ വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ അ​ല​മാ​ര​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണ്ണം, കാ​ല്‍​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ള്‍, 5000 രൂ​പ എ​ന്നി​വ കൈ​ക്ക​ലാ​ക്കി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

നെ​ക്ലേ​സ്, വ​ള​ക​ള്‍, മോ​തി​ര​ങ്ങ​ള്‍, ബ്രേ​സ്‌​ലെ​റ്റ്, വ​ലി​യ മാ​ല, ക​മ്മ​ല്‍, കു​ട്ടി​ക​ളു​ടെ മാ​ല, കു​ട്ടി​ക​ളു​ടെ സ്വ​ര്‍​ണ്ണ​വ​ള, ക​ല്ലു​വ​ച്ച മാ​ല തു​ട​ങ്ങി​യ സ്വ​ര്‍​ണ്ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ബ​ന്ധു​വി​ന്‍റെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ​തി​ന്‍റെ സ്വ​ർ​ണം കൂ​ടി ചൈ​ത്ര​യു​ടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ഡി​സം​ബ​റി​ലാ​ണ് വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ​ത്. മൊ​ത്തം 31,67,000 രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​മ​ണി​ക്കും രാ​ത്രി എ​ട്ടു​മ​ണി​ക്കും ഇ​ട​യി​ലാ​ണ് സം​ഭ​വ​വ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​യാ​യ ചൈ​ത്ര​യും കു​ടും​ബ​വും വീ​ടു​പൂ​ട്ടി ക​ണി​പു​ര ഗോ​പാ​ല​കൃ​ഷ്ണ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നു പോ​യ​താ​യി​രു​ന്നു.

രാ​ത്രി എ​ട്ടി​ന് തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ വീ​ട്ടി​ന​ക​ത്തു ലൈ​റ്റു​ക​ള്‍ ക​ത്തി നി​ല്‍​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. അ​ക​ത്തു ക​യ​റി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ല​മാ​ര കു​ത്തി​ത്തു​റ​ന്ന് തു​ണി​ത്ത​ര​ങ്ങ​ള്‍ വാ​രി​വ​ലി​ച്ചി​ട്ട് അ​ക​ത്തു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും കൊ​ള്ള​യ​ടി​ച്ചു കൊ​ണ്ടു​പോ​യ​താ​യി വ്യ​ക്ത​മാ​യ​ത്.

District News

മോഷ​ണം: പ്രതിയുമായി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

കൊ​ര​ട്ടി: അ​ന്ന​നാ​ട്ടി​ൽ ക്ഷേ​ത്ര​ങ്ങ​ളു​ടെ ഭ​ണ്ഡാ​ര​ങ്ങ​ളി​ലും കൊ​ര​ട്ടി​യി​ലെ ബേ​ക്ക​റി​യി​ലും മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ആ​ല​പ്പു​ഴ പ​ള്ളി​പ്പു​റം നി​ക​ര​ത്തി​ൽ അ​ജ​യ്(18) എ​ന്ന ആ​ളു​മാ​യാ​ണ് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​ർ 29 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ മോ​ഷ​ണം ന​ട​ന്ന​ത്. അ​ന്ത​ർ​ജി​ല്ലാ മോ​ഷ​ണ സം​ഘ​ത്തി​ലെ അം​ഗ​മാ​യ ഇ​യാ​ളെ മ​റ്റൊ​രു കേ​സി​ൽ കാ​ട്ടൂ​ർ പോ​ലീ​സ് പി​ടി​കൂ​ടു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കൊ​ര​ട്ടി​യി​ലും അ​ന്ന​നാ​ട്ടി​ലും മോ​ഷ​ണം ന​ട​ത്തി​യ​ത് വ്യ​ക്ത​മാ​യ​ത്. അ​ജ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്നു പേ​രും ചേ​ർ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​ത്. എ​റ​ണാ​കു​ള​ത്ത് നി​ന്നും മോ​ഷ്ടി​ച്ച ബെെ​ക്കു​ക​ളു​മാ​യെ​ത്തി​യ സം​ഘം കൊ​ര​ട്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ ബേ​ക്ക​റി​യു​ടെ ഗ്രി​ല്ലും ഷ​ട്ട​റും ത​ക​ർ​ത്ത് മേ​ശ​യി​ൽ സൂ​ക്ഷി​ച്ച പ​ണ​വും വി​ല​പി​ടി​പ്പു​ള്ള വാ​ച്ചു​ക​ളും മ​റ്റും മോ​ഷ്ടി​ച്ചു.

തു​ട​ർ​ന്ന് തു​ട​ർ​ന്ന് അ​ന്ന​നാ​ട്ടി​ലെ​ത്തി വേ​ലു​പ്പി​ള്ളി അ​മ്പ​ല​ത്തി​നു മു​ന്നി​ലു​ള്ള ഭ​ണ്ഡാ​രം, ദേ​വി ക്ഷേ​ത്ര​ത്തി​ലെഭ​ണ്ഡാ​രം, അ​ന്ന​നാ​ട് യൂ​ണി​യ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റോ​ഡി​ൽ ക​നാ​ൽ ബ​ണ്ടി​നോ​ട് ചേ​ർ​ന്ന് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കു​ടു​ങ്ങാ​പ്പു​ഴ അ​മ്പ​ല​ത്തി​ന്‍റെ ഭ​ണ്ഡാ​രം, ന​വ​ഗ്ര​ഹ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം, അ​ന്ന​നാ​ട് അ​മ്പ​ലം ജം​ഗ്ഷ​നി​ലെ ഭ​ണ്ഡാ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​ന്ന​നാ​ട്ടി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബെെ​ക്കും സം​ഘം മോ​ഷ്ടി ച്ചു. ​വി​വി​ധ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ അ​ജ​യ്.

കൊ​ര​ട്ടി സിഐ അ​മ്യ​ത് രം​ഗ​ൻ, എ​സ്​ഐ സി.​പി.​ഷി​ബു, എഎ​സ്ഐ ​കെ.​സി. നാ​ഗേ​ഷ്, സി​നി​യ​ർ സി​പി​ഒ എ​സ്. അ​ഭി​ലാ​ഷ്, സി​പി​ഒ അ​ർ​ജു​ൻ സു​ഗ​ത​ൻ, ഹോം ​ഗാ​ർ​ഡു​മാ​രാ​യ ജ​യ​ൻ, തോ​മ​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Kerala

കാ​ഞ്ഞ​ങ്ങാ​ട്ട് സ്കൂ​ളി​ൽ മോ​ഷ​ണം; അ​ഞ്ച് ലാ​പ്ടോ​പ്പു​ക​ളും പ​ണ​വും ക​വ​ർ‌​ന്നു

കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട് അ​തി​ഞ്ഞാ​ലി​ൽ സ്കൂ​ളി​ൽ മോ​ഷ​ണം. അ​ഞ്ച് ലാ​പ്ടോ​പ്പു​ക​ളും പ​ണ​വു​മാ​ണ് ക​വ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഹൊ​സ്ദു​ർ​ഗ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട് അ​തി​ഞ്ഞാ​ലി​ലെ അ​ജാ​നൂ​ർ ഗ​വ. മാ​പ്പി​ള എ​ൽ പി ​സ്കൂ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സ്കൂ​ൾ ഓ​ഫീ​സ് മു​റി, ക്ലാ​സ് റൂം, ​ഗോ​ഡൗ​ൺ എ​ന്നി​വ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു.

പൂ​ട്ടു​ക​ൾ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​യ​റി​യ​ത്. കു​ട്ടി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന അ​ഞ്ച് ലാ​പ്ടോ​പ്പു​ക​ളാ​ണ് ക​ള്ള​ൻ കൊ​ണ്ടു​പോ​യ​ത്. കു​ട്ടി​ക​ളു​ടെ സ​ഞ്ജ​യ്ക സ​മ്പാ​ദ്യ പ​ദ്ധ​തി​യി​ലെ പ​ണ​വും മോ​ഷ്ടി​ച്ചു.

രാ​വി​ലെ ജീ​വ​ന​ക്കാ​ര​ൻ തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ചാ വി​വ​രം അ​റി​യു​ന്ന​ത്.

Kerala

കൊച്ചിയില്‍ സ്‌കൂളുകള്‍ കുത്തിപ്പൊളിച്ച് കവര്‍ച്ച; ഓഫീസ് റൂം തകര്‍ത്തു

കൊച്ചി: കൊച്ചിയില്‍ രണ്ടു സ്‌കൂളുകളില്‍ മോഷണം. വരാപ്പുഴ പുത്തന്‍പള്ളി സെന്‍റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‍റെ ഓഫീസ് റൂം കുത്തി തുറന്ന് ഇരുപതിനായിരം രൂപ കവര്‍ന്നു. ഓഫീസ് റൂമിലെ കമ്പ്യൂട്ടറുകളും അലമാരയിലെ ഫയലുകളുമെല്ലാം നശിപ്പിച്ച നിലയിലാണ്.

എന്നാല്‍ മേശയില്‍ ഉണ്ടായിരുന്ന പണം മാത്രമേ നഷ്ടമായിട്ടുള്ളു. സ്‌കൂളിന്‍റെ പ്ലസ് ടു കെട്ടിടത്തിന്‍റെ ഗ്രില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്. ഓഫീസ് വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കയറിയ കള്ളന്‍ സിസിടിവികളും നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

സ്‌കൂള്‍ കെട്ടിടത്തിന്‍റെ മതിലിന്‍റെ ഭാഗത്ത് സംശയാസ്പദമായി ബൈക്ക് പാര്‍ക്ക് ചെയ്ത സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം, രണ്ടുദിവസം മുമ്പ് കൂനമ്മാവ് സെന്‍റ് ജോസഫ് സ്‌കൂളിലും കവര്‍ച്ചാശ്രമം നടന്നിട്ടുണ്ട്. ഒരേയാള്‍ തന്നെയാണ് രണ്ടു സ്‌കൂളുകളിലും കവര്‍ച്ച നടത്തിയത് എന്നാണ് പോലീസിന്‍റെ നിഗമനം.

Kerala

ട്രെയിനുകള്‍ കേന്ദ്രീകരിച്ചു ലാപ്‌ടോപ്, മൊബൈൽ മോഷണം; നാലു പേര്‍ അറസ്റ്റില്‍

കൊച്ചി: ട്രെയിനുകള്‍ കേന്ദ്രീകരിച്ചു ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്ന നാലു പേരെ എറണാകുളം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം കുന്നത്തുനാട് കണിനാട് സ്വദേശി ചെറുവള്ളില്‍ വീട്ടില്‍ രാജാശേഖരന്‍ (55 ) കലൂര്‍ പാവത്തിപ്പറമ്പില്‍ കുറുവന്ത്ര വീട്ടില്‍ മാര്‍ട്ടിന്‍ (56) എന്നിവരെ ട്രെയിനില്‍ നിന്നും ലാപ്‌ടോപ് മോഷ്ടിച്ചതിനും
പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ നൂര്‍ അലി (24) നൂര്‍ ഇസ്‌ലാം ഷെയ്ക്ക് ( 25) എന്നിവരെ മൊബൈല്‍ ഫോണ്‍ മോഷണത്തിനും ആണ് പിടികൂടിയത്.

എറണാകുളം റെയില്‍വേ പോലീസ് ഡിവൈഎസ്പി ജോര്‍ജ് ജോസഫിന്‍റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഇ.കെ. അനില്‍കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഈ മാസം 10ന് ഗുരുവായൂര്‍- ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ നിന്നും കൊല്ലം സ്വദേശിയുടെ ഒരു ലക്ഷം രൂപ വില വരുന്ന ലാപ്‌ടോപ് മോഷ്ടിച്ച കേസില്‍ ആണ് രാജാശേഖരനും മാര്‍ട്ടിനും പിടിയിലായത്.

ഞായറാഴ്ച രാത്രി വിവേക് എക്‌സ്പ്രസില്‍ നിന്നും, മലബാര്‍ എക്‌സ്പ്രസില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷണം ചെയ്തതിനു ശേഷം പുലര്‍ച്ചെ കാരക്കല്‍ എക്‌സ്പ്രസില്‍ നിന്നും മോഷണം നടത്താന്‍ കയറിയ സമയത്താണ് പശ്ചിമബംഗാള്‍ സ്വദേശികള്‍ പിടിയിലായത്. പ്രതികളില്‍ നിന്നും രണ്ടു ലക്ഷം രൂപ വിലവരുന്ന മുതലുകള്‍ കണ്ടെടുത്തു.

ഇന്‍സ്‌പെക്ടര്‍ കെ. ബാലന്‍, എഎസ്ഐ അജി, പോലീസ് ഉദ്യോഗസ്ഥരായ കെ.വി. ഡിനില്‍, ആര്‍. മഹേഹേഷ്, കെ.വി. നിധിന്‍, മുഹമ്മദ് റിസ്വന്‍, ബി.എല്‍. ഷമീര്‍, പി.ജെ. അലക്‌സ്, അഖില്‍ തോമസ്, അജിത് കുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികള്‍ക്കെതിരെ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Latest News

Corehub Up