x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാലാരിവട്ടത്ത് തുണിക്കടയില്‍ കവര്‍ച്ച; പണവും തുണികളും മോഷ്ടിച്ചു

കൊച്ചി ബ്യൂറോ
Published: April 18, 2026 04:35 PM IST | Updated: April 18, 2026 04:35 PM IST

സിസിടിവിയിൽ പതിഞ്ഞ മോഷ്ടാവിന്‍റെ ചിത്രം.

കൊച്ചി: എറണാകുളം പാലാരിവട്ടത്ത് തുണിക്കടയില്‍ കവര്‍ച്ച. ഹോം ഡെക്കോര്‍ എന്ന സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. പണവും തുണികളും മോഷണം പോയി. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. മോഷണം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.

മോഷണം നടത്തിയ ശേഷം കുറച്ച് തുണികള്‍ മോഷ്ടാവ് സ്ഥാപനത്തിനു മുന്നില്‍ ഉപേക്ഷിച്ചിട്ടുണ്ട്. സ്ഥാപനവുമായി മുന്‍വൈരാഗ്യമുള്ള വ്യക്തിയാണോ മോഷണത്തിന് പിന്നില്‍ എന്നാണ് പോലീസിന്‍റെ സംശയം.

Tags : Robbery Palarivattom. stolen kochi theft police case

Recent News

Corehub Up