x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും 14 ലക്ഷം തട്ടി; രണ്ടു പ്രതികള്‍ പിടിയില്‍

കൊച്ചി ബ്യൂറോ
Published: June 6, 2026 02:36 PM IST | Updated: June 6, 2026 02:36 PM IST

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും 14 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍. പാലക്കുഴ സ്വദേശി എം.എസ്. രഞ്ജിത്ത്, തിരുമാറാടി സ്വദേശി കെവിന്‍ തോമസ് എന്നിവരാണ് കൂത്താട്ടുകുളം പോലീസിന്‍റെ പിടിയിലായത്.

കൂത്താട്ടുകുളം രാമപുരം കവലയ്ക്ക് സമീപമുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും 2021 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നത്. അന്നത്തെ ബ്രാഞ്ച് മാനേജറായിരുന്ന മുളക്കുളം മേടമനയില്‍ സീന മാത്യുവും ജീവനക്കാരായിരുന്ന രഞ്ജിത്തും കെവിനും ചേര്‍ന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.

ലോണ്‍ എടുത്തവരില്‍ നിന്നും തിരിച്ചടവിനായി ലഭിച്ച പണവും പലരുടെയും പേരില്‍ ലോണ്‍ എടുത്ത തുകയുമാണ് ഇവര്‍ തട്ടിയെടുത്തത്. ഇതിന് പിന്നാലെ സീന മാത്യു ഇസ്രയേലിലേക്കും രഞ്ജിത്ത് സൗദിയിലേക്കും പോയിരുന്നു. രഞ്ജിത്ത് അവധിക്ക് നാട്ടില്‍ എത്തിയപ്പോഴാണ് പോലീസ് പിടിയിലാകുന്നത്. സീനയ്ക്കായി അന്വേഷണം തുടരുകയാണ്.

Tags : Theft finance arrest

Recent News

Corehub Up