x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ x സിം​ബാബ്‌വെ ട്വ​ന്‍റി20 പ​ര​മ്പരയ്ക്ക് ഇ​ന്ന് തു​ട​ക്കം

വെബ്ഡെസ്ക്
Published: July 23, 2026 02:21 AM IST | Updated: July 23, 2026 02:21 AM IST

ശ്രേ​​യ​​സ് അ​​യ്യ​​ർ, സി​​ക്ക​​ന്ദ​​ർ റാ​​സ

ഹരാരെ: തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ട് ട്വ​​ന്‍റി20 പ​​ര​​ന്പ​​ര പ​​രാ​​ജ​​യ​​ത്തി​​നു ശേ​​ഷം മൂ​​ന്ന് മ​​ത്സ​​ര​​മ​​ട​​ങ്ങി​​യ ട്വ​​ന്‍റി20 പ​​ര​​ന്പ​​ര​​യ്ക്ക് ശ്രേ​​യ​​സ് അ​​യ്യ​​ർ ന​​യി​​ക്കു​​ന്ന ഇ​​ന്ത്യ ഇ​​ന്ന് സിം​​ബാ​​ബ്‌വെ​​യ്ക്കെ​​തി​​രേ ഇ​​റ​​ങ്ങും. പ​​ര​​ന്പ​​ര തൂ​​ത്തു​​വാ​​രി അ​​ഭി​​മാ​​ന​​വും ആ​​ത്മ​​വി​​ശ്വാ​​സ​​വും തി​​രി​​ച്ചു​​പി​​ടി​​ച്ച് ശ്രേ​​യ​​സ് ഉ​​യ​​ർ​​ത്തു​​ക​​യാ​​ണ് നാ​​യ​​ക​​ൻ അ​​യ്യ​​രു​​ടെ ഭാ​​രി​​ച്ച ഉ​​ത്ത​​ര​​വാ​​ദി​​ത്വം.

അ​​യ​​ർ​​ല​​ൻ​​ഡി​​ലും (2-0) ഇം​​ഗ്ല​​ണ്ടി​​ലും (4-0) പ​​ര​​ന്പ​​ര​​ക​​ൾ ന​​ഷ്ട​​പ്പെ​​ട്ട​​തോ​​ടെ അ​​യ്യ​​ർ ക​​ടു​​ത്ത സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ണ്. 2026 ഐ​​പി​​എ​​ല്ലി​​നു ശേ​​ഷ​​മാ​​ണ് അ​​ദ്ദേ​​ഹം ടീ​​മി​​ന്‍റെ ക്യാ​​പ്റ്റ​​ൻ സ്ഥാ​​നം ഏ​​റ്റെ​​ടു​​ത്ത​​ത്. തു​​ട​​ർ​​ച്ച​​യാ​​യ ആ​​റ് തോ​​ൽ​​വി​​ക​​ൾ സ​​മ്മ​​ർ​​ദം കൂ​​ട്ടു​​ന്നു. വൈ​​കു​​ന്നേ​​രം 4.30നാ​​ണ് മ​​ത്സ​​രം.

അ​​ഭി​​ഷേ​​ക്- സൂ​​ര്യ​​വം​​ശി

സ​​ഞ്ജു സാം​​സ​​ണി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ൽ അ​​ഭി​​ഷേ​​ക് ശ​​ർ​​മ​​യും വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി​​യും ഇ​​ന്ത്യ​​ൻ ഇ​​ന്നിം​​ഗ്സ് ഓ​​പ്പ​​ണ്‍ ചെ​​യ്യും. അ​​ഗ്ര​​സീ​​വ് ബാ​​റ്റിം​​ഗ് ശൈ​​ലി​​കൊ​​ണ്ട് ശ്ര​​ദ്ധേ​​യ​​നാ​​യ സൂ​​ര്യ​​വം​​ശി​​ക്ക് സിം​​ബാ​​ബ്‌വെ പ​​ര്യ​​ട​​നം നി​ര്‍​ണാ​യ​ക​മാ​ണ്. ദേ​​ശീ​​യ ടീ​​മി​​ൽ അ​​ര​​ങ്ങേ​​റി​​യെ​​ങ്കി​​ലും മി​​ന്നും ഫോം ​​ക​​ണ്ടെ​​ത്താ​​ൻ താ​​ര​​ത്തി​​ന് സാ​​ധി​​ച്ചി​​ട്ടി​​ല്ല.

വെ​​ടി​​ക്കെ​​ട്ടു​​മാ​​യി അ​​ഭി​​ഷേ​​ക് ഉ​​ണ്ടെ​​ങ്കി​​ലും കൂ​​ട്ടു​​കെ​​ട്ട് മി​​ക​​വ് പു​​ല​​ർ​​ത്തു​​മോ എ​​ന്ന​​താ​​ണ് ആ​​ശ​​ങ്ക. അ​​ഞ്ചാം സ്ഥാ​​ന​​ത്ത് തി​​ല​​ക് വ​​ർ​​മ പ​​രീ​​ക്ഷ​​ക്ക​​പ്പെ​​ടാ​​ൻ സാ​​ധ്യ​​ത കു​​റ​​വ്. ഫി​​നി​​ഷ​​ർ റോ​​ളി​​ൽ ടീ​​മി​​ലെ നി​​ർ​​ണാ​​യ​​ക സാ​​ന്നി​​ധ്യ​​മാ​​യ റി​​ങ്കു സിം​​ഗി​​ന് ഈ ​​സ്ഥാ​​നം ന​​ൽ​​കി​​യേ​​ക്കും. മ​​ധ്യ​​നി​​ര​​യി​​ലും അ​​വ​​സാ​​ന ഓ​​വ​​റു​​ക​​ളി​​ലും വേ​​ഗ​​ത്തി​​ൽ റ​​ണ്‍​സു​​യ​​ർ​​ത്താ​​നു​​ള്ള റി​​ങ്കു​​വി​​ന്‍റെ മി​​ക​​വ് പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടും.

ഹ​​രാ​​രെ​​യി​​ലെ പി​​ച്ച് വേ​​ഗ​​ത​​യെ​​യും ബൗ​​ണ്‍​സി​​നെ​​യും പി​​ന്തു​​ണ​​യ്ക്കു​​ന്ന​​തി​​നാ​​ൽ പു​​തു​​മു​​ഖ പേ​​സ​​ർ​​മാ​​രു​​ടെ പ്ര​​ക​​ട​​നം നി​​ർ​​ണാ​​യ​​ക​​മാ​​കും. അ​​ര​​ങ്ങേ​​റ്റ​​ക്കാ​​രാ​​യ യ​​ഷ് ഠാ​​ക്കൂ​​ർ, അ​​ശോ​​ക് ശ​​ർ​​മ എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം വേ​​ഗ​​ത​​യു​​മു​​ള്ള മ​​യ​​ങ്ക് യാ​​ദ​​വി​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വും പേ​​സ് ശ​​ക്തി കൂ​​ട്ടും.

ഇ​​ന്ത്യ ടീം: ശ്രേ​​യ​​സ് അ​​യ്യ​​ർ (c), വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി, അ​​ഭി​​ഷേ​​ക് ശ​​ർ​​മ, ഇ​​ഷാ​​ൻ കി​​ഷ​​ൻ (wk), തി​​ല​​ക് വ​​ർ​​മ, ശി​​വം ദു​​ബെ, ഹ​​ർ​​ഷ് ദു​​ബെ, സൂ​​ര്യാ​​ൻ​​ഷ് ഷെ​​ഡ്ഗെ, യാ​​ഷ് താ​​ക്കൂ​​ർ, പ്രി​​ൻ​​സ് യാ​​ദ​​വ്, മാ​​യ​​ങ്ക് യാ​​ദ​​വ്, അ​​ശോ​​ക് ശ​​ർ​​മ, ര​​വി ബി​​ഷ്ണോ​​യ്, പ്ര​​ഭ്സി​​മ്രാ​​ൻ സിം​​ഗ്, റി​​ങ്കു സിം​​ഗ്.

തു​​ല്യ​​ശ​​ക്തി​​ക​​ളു​​ടെ പോ​​രാ​​ട്ടം: സി​​ക്ക​​ന്ദ​​ർ റാ​​സ

ഇ​​ന്ത്യ- സിം​​ബാ​​ബ്‌വെ​​ മ​​ത്സ​​രം തു​​ല്യ​​ശ​​ക്തി​​ക​​ളു​​ടെ പോ​​രാ​​ട്ട​​മാ​​യി​​രി​​ക്കു​​മെ​​ന്ന് സിം​​ബാ​​ബ്‌വെ​​ നാ​​യ​​ക​​ൻ സി​​ക്ക​​ന്ദ​​ർ റാ​​സ. ഇ​​ന്ത്യ്ക്ക് മേ​​ൽ​​ക്കൈ ഉ​​ണ്ടാ​​കു​​മെ​​ന്ന വി​​ല​​യി​​രു​​ത്ത​​ലു​​ക​​ളെ ത​​ള്ളു​​ക​​യാ​​ണ് സി​​ക്ക​​ന്ദ​​ർ റാസ.

Tags : India Zimbabwe Twenty20 series Cricket

Recent News

Corehub Up