x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം: വൈ​ദ്യു​തി​ഭ​വ​ന് മു​ന്നി​ൽ മെ​ഴു​കു​തി​രി വി​ത​ര​ണം ചെ​യ്ത് ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധം

ഓൺലൈൻ ഡെസ്ക്
Published: September 10, 2026 05:39 AM IST | Updated: September 10, 2026 05:39 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​ര​ന്ത​രം തു​ട​രു​ന്ന വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് വൈ​ദ്യു​തി​ഭ​വ​ന് മു​ന്നി​ൽ വ്യ​ത്യ​സ്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ഡി​വൈ​എ​ഫ്ഐ. ബു​ധ​നാ​ഴ്ച രാ​ത്രി വൈ​ദ്യു​തി ഭ​വ​ന് മു​ന്നി​ലൂ​ടെ ക​ട​ന്നു​പോ​യ യാ​ത്ര​ക്കാ​ർ​ക്ക് മെ​ഴു​കു​തി​രി​ക​ൾ വി​ത​ര​ണം ചെ​യ്താ​ണ് സം​ഘ​ട​ന പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ചി​ന്ത ജെ​റോം, മു​ൻ തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് മെ​ഴു​കു​തി​രി വി​ത​ര​ണം ചെ​യ്ത​ത്. പ​വ​ർ​ക​ട്ടി​ൽ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഡി​വൈ​എ​ഫ്ഐ​യു​ടെ ഈ ​പ്ര​തി​ഷേ​ധ സ​മ​രം.

Tags : DYFI LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up