x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ക്ക ക​രാ​ർ: ഹൂ​തി​ക​ൾ​ക്കെ​തി​രേ തി​രി​ച്ച​ടി​ക്കാൻ പാ​ക്കി​സ്ഥാ​ൻ

വെബ്ഡെസ്ക്
Published: September 10, 2026 03:17 AM IST | Updated: September 10, 2026 03:17 AM IST

പ്രതീകാത്മക ചിത്രം

റി​​​​യാ​​​​ദ്: സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യ്ക്കു​​​​നേ​​​​രേ​​​​യു​​​​ണ്ടാ​​​​യ ഹൂ​​​​തി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു പി​​​​ന്നാ​​​​ലെ, സൗ​​​​ദി​​​​യു​​​​ടെ പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​നാ​​​​യി പാ​​​​ക്കി​​​​സ്ഥാ​​​​ൻ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്താ​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്.

ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ‘മെ​​​​ക്ക സം​​​​യു​​​​ക്ത പ്ര​​​​തി​​​​രോ​​​​ധ ക​​​​രാ​​​​ർ’ സ​​​​ജീ​​​​വ​​​​മാ​​​​ക്കി​​​​ക്കൊ​​​​ണ്ട് യെ​​​​മ​​​​നി​​​​ലെ ഇ​​​​റാ​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യു​​​​ള്ള ഹൂ​​​​തി വി​​​​മ​​​​ത​​​​ർ​​​​ക്കെ​​​​തി​​​​രേ തി​​​​രി​​​​ച്ച​​​​ടി ന​​​​ൽ​​​​കാ​​​​നാ​​​​ണു പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ നീ​​​​ക്കം.

സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യ്ക്കു നേ​​​​രേ​​​​യു​​​​ണ്ടാ​​​​കു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണം പാ​​​​കി​​​​സ്ഥാ​​​​നു​​​​നേ​​​​രെ​​​​യു​​​​ണ്ടാ​​​​കു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കു​​​​മെ​​​​ന്നും തി​​​​രി​​​​ച്ച​​​​ടി​​​​ക്കാ​​​​ൻ ത​​​​ങ്ങ​​​​ൾ ബാ​​​​ധ്യ​​​​സ്ഥ​​​​രാ​​​​ണെ​​​​ന്നും പാ​​​​ക് പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി ഖ്വാ​​​​ജ ആ​​​​സി​​​​ഫ് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​തി​​​​ന് തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഈ ​​​​നീ​​​​ക്കം.

പാ​​​​ക്കി​​​​സ്ഥാ​​​​ൻ, സൗ​​​​ദി അ​​​​റേ​​​​ബ്യ, തു​​​​ർ​​​​ക്കി എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ൽ ക​​​​ഴി​​​​ഞ്ഞ ഓ​​​​ഗ​​​​സ്റ്റി​​​​ലാ​​​​ണ് വി​​​​ശു​​​​ദ്ധ ന​​​​ഗ​​​​ര​​​​മാ​​​​യ മെ​​​​ക്ക​​​​യി​​​​ൽ വ​​​​ച്ച് പ​​​​ങ്കാ​​​​ളി​​​​ത്ത ക​​​​രാ​​​​ർ ഒ​​​​പ്പു​​​​വ​​​​ച്ച​​​​ത്. ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​രു അം​​​​ഗ​​​​രാ​​​​ജ്യ​​​​ത്തി​​​​നു​​​​നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യാ​​​​ൽ മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ൾ ഒ​​​​ന്നി​​​​ച്ച് തി​​​​രി​​​​ച്ച​​​​ടി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ക​​​​രാ​​​​റി​​​​ലെ പ്ര​​​​ധാ​​​​ന വ്യ​​​​വ​​​​സ്ഥ.

യ​​​​മ​​​​നി​​​​ലെ സാ​​​​ദ ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ഹൂ​​​​തി​​​​ക​​​​ളെ തു​​​​ര​​​​ത്താ​​​​ൻ പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് തു​​​​ർ​​​​ക്കി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, യെ​​​​മ​​​​നി​​​​ലേ​​​​ക്കു ക​​​​യ​​​​റി​​​​യു​​​​ള്ള സൗ​​​​ദി​​​​യു​​​​ടെ നേ​​​​രി​​​​ട്ടു​​​​ള്ള ക​​​​ര​​​​യു​​​​ദ്ധ​​​​ത്തി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ൻ പ​​​​ങ്കാ​​​​ളി​​​​യാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെ​​​​ന്നും വി​​​​ദ​​​​ഗ്ധ​​​​ർ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്നു.

ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ സം​​​​ഘ​​​​ർ​​​​ഷം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ, സൗ​​​​ദി​​​​യെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ പാ​​​​ക്കി​​​​സ്ഥാ​​​​നും തു​​​​ർ​​​​ക്കി​​​​യും എ​​​​ത്ര​​​​ത്തോ​​​​ളം പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​കു​​​​മെ​​​​ന്ന​​​​ത് മെ​​​​ക്ക ക​​​​രാ​​​​റി​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പ​​​​രീ​​​​ക്ഷ​​​​ണ​​​​മാ​​​​യി മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം സൗ​​​​ദി​​​​യി​​​​ലെ എ​​​​ണ്ണ-​​​​ഊ​​​​ർ​​​​ജ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​നേ​​​​രേ ഹൂ​​​​തി​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ ഡ്രോ​​​​ൺ-​​​​മി​​​​സൈ​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളു​​​​മു​​​​ൾ​​​​പ്പ​​​​ടെ 73 ഓ​​​​ളം പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു. ഹൂ​​​​തി​​​​ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ "അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യം' എ​​​​ന്നു വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച സൗ​​​​ദി അ​​​​റേ​​​​ബ്യ, ത​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ മു​​​​ൻ​​​​നി​​​​ർ​​​​ത്തി ശ​​​​ക്ത​​​​മാ​​​​യ തി​​​​രി​​​​ച്ച​​​​ടി ന​​​​ൽ​​​​കു​​​​മെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Tags : MeccaAgreement Pakistan Houthis Retaliate SaudiArabia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up