ഗായിക സുജാത മോഹന്‍
കൊച്ചി: രവീന്ദ്രന് മാസ്റ്റര്‍ മ്യൂസിക്കല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2026ലെ രവീന്ദ്ര പുരസ്കാരത്തിന് പിന്നണി ഗായിക സുജാത മോഹന്‍ അര്‍ഹയായി.
നവംബര്‍ 14ന് തൃശൂര്‍ പഴുവില്‍ അസീസിയ കണ്വന്ഷന് സെന്ററില്‍ നടക്കുന്ന രവീന്ദ്ര സംഗീതസന്ധ്യയിൽ പുരസ്കാരം സമര്‍പ്പിക്കും. 50,001 രൂപയാണു പുരസ്കാരം.
21-ാമത് രവീന്ദ്ര സംഗീതോത്സവം നവംബര്‍ ഒന്‍പതിന് എറണാകുളം പാടിവട്ടം അസീസിയ കണ്വന്ഷന് സെന്ററില്‍ അരങ്ങേറും. 13 മണിക്കൂര്‍ അഖണ്ഡ സംഗീതാര്‍ച്ചനയില്‍ മലയാളത്തിലെ പിന്നണി ഗായകരും യുവതലമുറയിലെ പ്രതിഭകളും രവീന്ദ്രസംഗീതം ആലപിക്കുമെന്നു രവീന്ദ്രന് മാസ്റ്ററുടെ പത്നി ശോഭന രവീന്ദ്രന് അറിയിച്ചു.
Tags : RavindraAward SujathaMohan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash