x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ​യി​ൻ കീ​ഴി​ലെ പ്ര​ശ്ന​ങ്ങ​ൾ പാ​ർ​ട്ടി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്‌ക്
Published: September 10, 2026 01:29 AM IST | Updated: September 10, 2026 01:29 AM IST

തി​രു​വ​ന​ന്ത​പു​രം: ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യും ചി​റ​യി​ൻ​കീ​ഴി​ലെ കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​വും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ പാ​ർ​ട്ടി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ പാ​ർ​ട്ടി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. പാ​ർ​ട്ടി​ക്കു വി​ധേ​യ​മാ​കാ​തെ​യു​ള്ള നി​ല​പാ​ട​ണ​ല്ലോ ര​മ്യ ഹ​രി​ദാ​സ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ പാ​ർ​ട്ടി ഒ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ലാ​ത്ത ന​ട​പ​ടി​യാ​കും സ്വീ​ക​രി​ക്കു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല സീ​സ​ണ്‍ തു​ട​ങ്ങാ​ൻ പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് യോ​ഗ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​റി​ന്‍റെ ന​ട​പ​ടി​ക​ളി​ൽ സ​ർ​ക്കാ​രി​ന് അ​തൃ​പ്തി​യു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന് സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും കൂ​ടി​യാ​ലോ​ചി​ച്ചു ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ൽ തീ​ർ​ഥാ​ട​നം സു​ഗ​മ​മാ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​വ​രു​ന്ന​താ​യും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം തി​രു​വ​ന​ന്ത​പു​ര​ത്തും വി​വി​ധ വ​കു​പ്പു​ക​ളെ​യും ദേ​വ​സ്വം ബോ​ർ​ഡി​നെ​യും പ​ങ്കെ​ടു​പ്പി​ച്ചു​ള്ള യോ​ഗം പ​ന്പ​യി​ലും ചേ​രും.

Tags : Chief Minister Chirayinkeezhu monitoring Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up