കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ എസ്. കാളി രാജ് മഹേഷ് കുമാർ (File Photo)
കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ജഡ്ജി തന്നെ വിളിച്ചിട്ടില്ലെന്ന് ഇന്ന് സഥാനമൊഴിയുന്ന കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ എസ്. കാളി രാജ് മഹേഷ് കുമാർ .
കേസുമായി ബന്ധപ്പെട്ട് ജഡ്ജിയോ മറ്റാരുമോ എന്നെ ഇതുവരെ വിളിച്ചില്ല. ഞാൻ സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ വ്യക്തിയല്ല. ഇനി ഇതു പറയാൻ മറ്റൊരു വേദി കിട്ടില്ല. അതുകൊണ്ടാണ് ഇവിടെ പറയുന്നതെന്നും കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.
ചേരാനല്ലൂർ അപകടത്തിൽ വീഴ്ച വരുത്തിയെന്ന കാരണത്താൽ സിറ്റി പൊലിസ് കമ്മീഷണറെ സ്ഥലം മാറ്റിയിരുന്നു.