x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാക്കുതര്‍ക്കത്തിനിടെ വടിവാള്‍ വീശി; യുവാവിന് ഗുരുതര പരിക്ക്

കൊച്ചി ബ്യൂറോ
Published: October 30, 2026 12:42 PM IST | Updated: October 30, 2026 12:42 PM IST

Image for representation

വൈപ്പിന്‍: ഭാര്യയുടെ തറവാട്ട് വീട്ടില്‍ വാടകക്കാരായി എത്തിയവരുമായുള്ള വാക്കുതര്‍ക്കത്തിനിടെ യുവാവിന് വടിവാളുകൊണ്ട് വെട്ടേറ്റു. പുതുവൈപ്പ് കമ്പനി പീടിക തൈപ്പറമ്പ് ആഷിക്കിനാണ് (29) വെട്ടേറ്റത്. സംഭവത്തില്‍ മുഖ്യപ്രതിയെ ഞാറക്കല്‍ പൊലിസ് രാത്രി തന്നെ അറസ്റ്റ് ചെയ്തു. ചേരാനല്ലൂര്‍ വടുതല സത്യതറയില്‍ സഞ്ജു (24) ആണ് അറസ്റ്റിലായത്.

വ്യാഴാഴ്ച രാത്രി എട്ടോടെ വളപ്പ് ബീച്ച് റോഡില്‍ ആയിരുന്നു സംഭവം. കഴുത്തിന് നേരെയുള്ള വെട്ട് ഇടതു കൈകൊണ്ട് തടഞ്ഞതിനെ തുടര്‍ന്ന് ആഷിക്കിന്‍റെ കൈയിലാണ് വെട്ടേറ്റത്. ഇടതുകൈമുട്ടിന് താഴെ മുറിഞ്ഞ് അസ്ഥി ഒടിഞ്ഞുതൂങ്ങി രക്തം വാര്‍ന്ന നിലയില്‍ ആഷിക്കിനെ രാത്രി തന്നെ എറണാകുളം സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി.

വടിവാളില്‍ കയറിപ്പിടിച്ച ആഷിക്കിന്‍റെ കൈകളും മുറിഞ്ഞിട്ടുണ്ട്. തടയാന്‍ ചെന്ന് ആഷിക്കിന്‍റെ അമ്മ സ്മിത, ഭാര്യ രഹിത, അനുജത്തി ഹരിത എന്നിവര്‍ക്കും പരിക്കുണ്ട്. രഹിതയുടെ തറവാട്ടില്‍ താമസിക്കാന്‍ വന്നവരുമായി ഉണ്ടായ തര്‍ക്കത്തിനിടെ ഒന്നാം പ്രതി സഞ്ജു വാടക വീട്ടിലേക്ക് ഓടിക്കയറി വടിവാള്‍ കൊണ്ടുവന്ന് ആക്രമിക്കുകയായിരുന്നു. രണ്ടാം പ്രതി സനീഷ് ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ നടക്കുന്നുണ്ട്.

Tags : Crime Attack YoungMan Argument Police

Recent News

Corehub Up