Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Argument

വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നെ ചൊ​ല്ലി കത്തിക്കുത്ത്: ബം​ഗ​ളൂ​രു​വി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ൾ പി​ടി​യി​ൽ

ബം​ഗ​ളൂ​രു: വാ​ഹാ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വി​ര​മി​ച്ച ബി​എംടി​സി ക​ണ്ട​ക്ട​റെ ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ര​ണ്ട് മ​ല​യാ​ളി യു​വാ​ക്ക​ൾ പി​ടി​യി​ൽ. ഐ​ടി ഹ​ബ്ബാ​യ ബെം​ഗ​ളൂ​രു ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​യി​ലാ​ണ് സം​ഭ​വം.

അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ബിഎം​ടിസി റി​ട്ട​യേ​ർ​ഡ് ക​ണ്ട​ക്ട​റെ ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും, പി​ടി​കൂ​ടാ​നെ​ത്തി​യ നാ​ട്ടു​കാ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു.

ടാ​ക്സി കാ​റി​ലെ​ത്തി​യ യു​വാ​ക്ക​ൾ വാ​ഹ​നം വ​ഴി​ത​ട​സ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ർ​ക്കം ആ​രം​ഭി​ച്ച​ത്. ചോ​ദ്യം ചെ​യ്ത റി​ട്ട​യേ​ർ​ഡ് ബിഎംടിസി ക​ണ്ട​ക്ട​റെ യു​വാ​ക്ക​ൾ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തു​ക​യാ​യി​രു​ന്നു. ര​ക്തം വാ​ർ​ന്ന് വീ​ണ ഇ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ക്കാ​നും അ​ക്ര​മി​ക​ളെ പി​ടി​കൂ​ടാ​നു​മാ​യി ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ​ക്ക് നേ​രെ​യും യു​വാ​ക്ക​ൾ തി​രി​ഞ്ഞു. കു​പ്പി​ക​ളും ക​ല്ലു​ക​ളും ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ ന​ടു​റോ​ഡി​ൽ അ​ക്ര​മി​ച്ചു.

സം​ഭ​വ​ത്തി​ന് ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ളെ ഒ​ടു​വി​ൽ നാ​ട്ടു​കാ​ർ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മം ന​ട​ത്തി​യ യു​വാ​ക്ക​ൾ ല​ഹ​രി മ​രു​ന്നി​ന് അ​ടി​മ​ക​ളാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക സം​ശ​യം. ഇ​വ​രു​ടെ ബാ​ഗ് പ​രി​ശോ​ധി​ച്ച പോ​ലീ​സ് നി​രോ​ധി​ത ല​ഹ​രി​മ​രു​ന്നെ​ന്ന് സം​ശ​യി​ക്കു​ന്ന വെ​ളു​ത്ത പൊ​ടി അ​ട​ങ്ങി​യ പാ​ക്ക​റ്റ് ക​ണ്ടെ​ടു​ത്തു. ഇ​ത് രാ​സ​പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പ​ര​പ്പ​ന അ​ഗ്ര​ഹാ​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

National

ക്രി​ക്ക​റ്റ് ക​ളി​ക്കി​ടെ ത​ർ​ക്കം; യു​വാ​വി​ന് കു​ത്തേ​റ്റു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ സൂ​ര്യ​ന​ഗ​റി​ൽ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​ന് കു​ത്തേ​റ്റു. സം​ഭ​വ​ത്തി​ൽ ഹ​ർ​ഷ​ദ് പാ​ൽ​പി​ങ്ക​ർ, ആ​ദി​ത്യ സ​സാ​നെ, രാ​ജേ​ഷ് ദേ​വ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മൂ​ന്ന് പേ​രും ഒ​ളി​വി​ലാ​ണ്.

ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ യു​വാ​വ് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ക്രി​ക്ക​റ്റ് ക​ളി​ക്കി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ച്ചൊ​ല്ലി​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

യു​വാ​വി​ന്‍റെ ത​ല​യി​ലും നെ​ഞ്ചി​ലും പ​ല​ത​വ​ണ ക​ത്തി​കൊ​ണ്ട് കു​ത്തി. തു​ട​ർ​ന്ന് യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

പു​തി​യ ഷൂ​സ് ധ​രി​ക്കു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം, കൗ​മാ​ര​ക്കാ​ര​ൻ ഇ​ള​യ സ​ഹോ​ദ​ര​നെ കു​ത്തി​ക്കൊ​ന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പു​തി​യ​താ​യി വാ​ങ്ങി​യ ഷൂ​സ് ധ​രി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​ര​ൻ ഇ​ള​യ സ​ഹോ​ദ​ര​നെ കൊ​ന്നു. മ​ഹാ​രാ​ജ്ഗ​ഞ്ച് ജി​ല്ല​യി​ലെ ഗു​ഗ്ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ചൗ​മു​ഖ നൗ​ക തോ​ല ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ഓ​ൺ​ലൈ​നാ​യി വാ​ങ്ങി​യ ഷൂ​സ് ആ​രാ​ണ് ആ​ദ്യം ധ​രി​ക്കേ​ണ്ട​ന്ന​തി​നെ ചൊ​ല്ലി സൂ​ര​ജ് ശ​ർ​മ​യും (16) ഇ​ള​യ സ​ഹോ​ദ​ര​ൻ ല​ക്ഷ്മ​ൺ ശ​ർ​മ​യും (15) ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. വ​ഴ​ക്ക് കൈ​യാ​ങ്ക​ളി​യി​ൽ എ​ത്തു​ക​യും പ്ര​കോ​പി​ത​നാ​യ സൂ​ര​ജ്, ക​ത്രി​ക എ​ടു​ത്ത് ല​ക്ഷ്മ​ണി​നെ ആ​ക്ര​മി​ച്ചു. ത​ല​യി​ലും കൈ​ക​ളി​ലും ഗു​രു​ത​ര പ​രി​ക്കേ​റ്റ ല​ക്ഷ്മ​ൺ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ കു​ഴ​ഞ്ഞു​വീ​ണു.

കു​ടും​ബാം​ഗ​ങ്ങ​ൾ ല​ക്ഷ്മ​ണി​നെ ഗു​ഗ്ലി​യി​ലെ ഒ​രു ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ ഇ​വി​ടെ എ​ത്തി​യ​പ്പോ​ഴേ​ക്കും മ​ര​ണം​സം​ഭ​വി​ച്ചു.

സം​ഭ​വ​ത്തി​ൽ ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

National

പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി ത​ർ​ക്കം, യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി ഒ​ളി​വി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ പ്രീ​ത് വി​ഹാ​റി​ൽ കാ​ർ പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വ് വെ​ടു​യേ​റ്റു മ​രി​ച്ചു. നോ​യി​ഡ സ്വ​ദേ​ശി​ പ​ങ്ക​ജ് ന​യ്യാ​ർ (34) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​ങ്ക​ജി​ന്‍റെ സ​ഹോ​ദ​ര​ൻ പ​ര​സ് ന​യ്യാ​രി​ന്‍റെ അ​യ​ൽ​ക്കാ​ര​നാ​യ ഗൗ​ര​വ് ശ​ർ​മ​യാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്.

പ്രീ​ത് വി​ഹാ​റി​ൽ താ​മ​സി​ക്കു​ന്ന പ​ര​സി​നെ കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു പ​ങ്ക​ജ്. ഇ​വി​ടെ വ​ച്ച് സ​ഹോ​ദ​ര​ന്മാ​രും ഗൗ​ര​വും ത​മ്മി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്ക​മു​ണ്ടാ​യി.

ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ഗൗ​ര​വ് പ​ങ്ക​ജി​ന് നേ​രെ വെ​ടി​യു​തി​ർക്കു​ക​യാ​യി​രു​ന്നു. നെ​ഞ്ചി​ൽ വെ​ടി​യേ​റ്റ ഇ​ദ്ദേ​ഹം സം​ഭ​വ​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വീ​ണു. ഉ​ട​ൻ ത​ന്നെ പ​ങ്ക​ജി​നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ന് ശേ​ഷം ഗൗ​ര​വ് ഒ​ളി​വി​ൽ പോ​യി. ഇ​യാ​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ പോ​ലീ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

National

ഭാ​ര്യ​യു​മാ​യി വ​ഴ​ക്ക്, ഒ​മ്പ​ത് മാ​സം പ്രാ​യ​മു​ള്ള മ​ക​നെ വെ​ട്ടി​ക്കൊ​ന്ന പി​താ​വ് അ​റ​സ്റ്റി​ൽ

ല​ക്നോ: ഭാ​ര്യ​യു​മാ​യു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ ഒ​മ്പ​തു​മാ​സം പ്രാ​യ​മു​ള്ള മ​ക​നെ കോ​ടാ​ലി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കു​ദ്വാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള മാ​ധ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

പ്ര​തി​യാ​യ ശം​ഭു​ദ്യാ​ൽ കോ​റി ഭാ​ര്യ ര​ഞ്ജു​വു​മാ​യി വ​ഴ​ക്കു​ണ്ടാ​യി. ഇ​തി​നി​ടെ ഇ​യാ​ൾ ഭാ​ര്യ​യെ ആ​ക്ര​മി​ക്കു​ക​യും മ​ക​നാ​യ ശി​വാ​ൻ​ഷി​നെ കോ​ടി​ല​കൊ​ണ്ട് വെ​ട്ടു​ക​യും ചെ​യ്തു. കു​ട്ടി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു.

സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു. പ്ര​തി​ക്ക് മാ​ന​സി​ക​വൈ​ക​ല്യ​മു​ണ്ടോ​യെ​ന്ന് സം​ശ​യ​മു​ള്ള​താ​യി പോ​ലീ​സ് അ​റി​യ​ച്ചു.

Kerala

സ്വ​കാ​ര്യ​ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്നതിനെതിരായ ഹ​ര്‍​ജി​യി​ല്‍ വാ​ദം തു​ട​രും

കൊ​​​ച്ചി: സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും മ​​​റ്റു വ്യ​​​ക്തി​​​ക​​​ളു​​​ടെ​​​യും സ്വ​​​കാ​​​ര്യ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ ചോ​​​ര്‍​ന്ന​​​തി​​​നെ​​​രെ​​​യു​​​ള്ള ഹ​​​ര്‍​ജി​​​യി​​​ല്‍ ഇ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ വാ​​​ദം തു​​​ട​​​രും.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് കൂ​​​ടു​​​ത​​​ല്‍ സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ അ​​​യ​​​യ്ക്ക​​​രു​​​തെ​​​ന്ന നി​​​ര്‍​ദേ​​​ശം ഇ​​​ന്നു വ​​​രെ തു​​​ട​​​രും. സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും മ​​​റ്റു വ്യ​​​ക്തി​​​ക​​​ളു​​​ടെ​​​യും സ്വ​​​കാ​​​ര്യ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് ദു​​​രു​​​പ​​​യോ​​​ഗം​​​ചെ​​​യ്യു​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

Kerala

ധ​ന​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പ് ആ​രോ​പ​ണം: ഏ​രി​യ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പൊ​ട്ടി​ത്തെ​റി, അ​ഞ്ച്പേ​ർ ഇ​റ​ങ്ങി​പ്പോ​യി

ക​ണ്ണൂ​ർ: ധ​ന​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പ് ആ​രോ​പ​ണ​ത്തി​ൽ പ​യ്യ​ന്നൂ​ർ ഏ​രി​യ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പൊ​ട്ടി​ത്തെ​റി. ക​ണ്ണൂ​ർ ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

യോ​ഗ​ത്തി​നി​ടെ വ​നി​ത നേ​താ​വ് ഉ​ൾ​പ്പ​ടെ അ​ഞ്ച് പേ​ർ ഇ​റ​ങ്ങി​പ്പോ​യി. ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ് പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് വ​ര​വ് ചെ​ല​വ് ക​ണ​ക്ക് അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്. യോ​ഗ​ത്തി​ൽ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ​യും ഉ​ണ്ടാ​യി​രു​ന്നു.

നേ​താ​ക്ക​ളെ അ​നു​ന​യി​പ്പി​ക്കാ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം ന​ട​ന്നു​വെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

Kerala

സ​മ്മാ​നാ​ർ​ഹ​മാ​യ ലോ​ട്ട​റി ടി​ക്ക​റ്റി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ക​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്

തി​രു​വ​ന​ന​ന്ത​പു​രം: സ​മ്മാ​നാ​ര്‍​ഹ​മാ​യ ലോ​ട്ട​റി ടി​ക്ക​റ്റി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മ​ക​നു ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും.

നെ​ടു​മ​ങ്ങാ​ട് വേ​റ്റി​കോ​ണം മാ​ട​വ​ന ലെ​യി​നി​ലെ വി​നോ​ദ് ഭ​വ​നി​ല്‍ ശ​ശി എ​ന്ന ആ​ന്‍റ​ണി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് മ​ക​ന്‍ വി​നോ​ദ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

സ​മ്മാ​നം ല​ഭി​ച്ച ടി​ക്ക​റ്റ് വേ​ണ​മെ​ന്ന് വി​നോ​ദ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ല്‍​കാ​ന്‍ ശ​ശി ത​യാ​റാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്നു​ണ്ടാ​യ ദേ​ഷ്യ​ത്തി​ല്‍ വി​നോ​ദ് പി​താ​വി​ന്‍റെ ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ചു. 2022 ജൂ​ലൈ 19ന് ​രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ത​ല​യ്‌​ക്കേ​റ്റ ശ​ക്ത​മാ​യ മു​റി​വാ​ണ് മ​ര​ണ​കാ​ര​ണം. 24 ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷ​മാ​ണ് ശ​ശി മ​രി​ച്ച​ത്.

ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ളും മെ​ഡി​ക്ക​ല്‍ തെ​ളി​വു​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി പ്ര​തി​യെ കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തി​യ​ത്. പ്ര​തി ഏ​ല്‍​പ്പി​ച്ച മ​ര്‍​ദ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന​ത് പ്രോ​സി​ക്യൂ​ഷ​ന്‍ തെ​ളി​യി​ച്ചു. കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്ത് നി​ന്ന് 16 സാ​ക്ഷി​ക​ളെ​യും 47 രേ​ഖ​ക​ളും മൂ​ന്ന് തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ഡി.​ജി. റെ​ക്‌​സ് ഹാ​ജ​രാ​യി.

 

 

Kerala

എ​സ്എ​ഫ്ഐ ആ​ക്ര​മ​ണം; പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​ന​ത്തി​ൽ വീ​ണ്ടും ത​ർ​ക്കം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഷോ​പ്പിം​ഗ് മാ​ളി​ൽ വ​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ​യു​ണ്ടാ​യ എ​സ്എ​ഫ്ഐ ആ​ക്ര​മ​ണ​ത്തെ ചൊ​ല്ലി പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ വാ​ക്കു​ത​ർ​ക്കം.

അ​ക്ര​മ സം​ഭ​വ​ത്തി​ൽ എ​സ്എ​ഫ്ഐ​ക്കെ​തി​രേ പ്ര​മേ​യം ആ​വ​ശ്യ​മാ​ണെ​ന്ന നി​ല​പാ​ടി​ൽ എ​തി​ർ​പ്പു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ ഔ​ദ്യോ​ഗി​ക​വി​ഭാ​ഗം അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

നെ​ടു​മ​ങ്ങാ​ട് ന​ട​ന്ന തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലാ​ണ് വാ​ക്കു​ത​ർ​ക്കം രൂ​പ​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം സി​റ്റി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലും സ​മാ​ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ര​ണ്ട് ചേ​രി​ക​ളാ​യി തി​രി​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്നു.

നെ​ടു​മ​ങ്ങാ​ട് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​സ്എ​ഫ്ഐ​ക്കെ​തി​രേ പ്ര​മേ​യം വേ​ണ​മെ​ന്ന് ആ​വ​ശ്യ‌​മു​യ​രു​ക​യും തു​ട​ർ​ന്ന് എ​സ്എ​ഫ്ഐ ഗു​ണ്ട​ക​ൾ എ​ന്ന പ​രാ​മ​ർ​ശം ഉ​ണ്ടാ​കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ബ​ഹ​ള​മു​ണ്ടാ​യ​ത്.

Kerala

മദ്യലഹരിയിൽ തർക്കം; ഒരാളെ ചവിട്ടിക്കൊന്നു, ഒരു മാസം മുമ്പേ ഇവിടെ കുത്തിക്കൊല

പാലാ: പാലായില്‍ മദ്യലഹരിയില്‍ തൊഴിലാളികള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് ഒരാളെ ചവിട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശിയായ ഷാജി(45)യാണ് കൊല്ലപ്പെട്ടത്.

പാലാ മുരിക്കുംപുഴ പരിപ്പില്‍ക്കുന്ന് ഭാഗത്തുള്ള വീട്ടില്‍ ഇന്നലെ രാത്രി 10നാണു സംഭവം. കൊല്ലപ്പെട്ട ഷാജിക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു തൊഴിലാളിയായ ശ്യാമിനെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഇന്നലെ മദ്യലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെത്തുടര്‍ന്നു ശ്യാമിന്‍റെ ചവിട്ടേറ്റാണ് ഷാജി കൊല്ലപ്പെട്ടതെന്നും ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നതായും പോലീസ് പറഞ്ഞു.

ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റു തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. തൊഴിലാളികള്‍ എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. മാസങ്ങള്‍ക്കും മുമ്പും ഇവിടെ തൊഴിലാളികള്‍ തമ്മിലുള്ള വഴക്കില്‍ ഒരാള്‍ കുത്തേറ്റു മരിച്ചിരുന്നു.

മദ്യപിച്ച ശേഷമുള്ള വാക്കു തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഷാജിയുടെ മൃതദേഹം മോര്‍ച്ചറിയില്‍.

National

സാ​മ്പ​ത്തി​ക ത​ർ​ക്കം; ടെ​ക്കി യു​വാ​വ് മാ​താ​പി​താ​ക്ക​ളെ കു​ത്തി​ക്കൊ​ന്നു

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ സാ​മ്പ​ത്തി​ക ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ടെ​ക്കി യു​വാ​വ് മാ​താ​പി​താ​ക്ക​ളെ കൊ​ന്നു. ബം​ഗു​ളൂ​രു​വി​ലാ​ണ് സം​ഭ​വം.

രോ​ഹ​ൻ ച​ന്ദ്ര ഭ​ട്ട് (33)ആ​ണ് മാ​താ​പി​താ​ക്ക​ളാ​യ വി​ര​മി​ച്ച നാ​വി​ക​സേ​നാ ക്യാ​പ്റ്റ​ൻ ന​വീ​ൻ ച​ന്ദ്ര ഭ​ട്ട് (60), ദ​ന്ത​ഡോ​ക്ട​റാ​യ ഭാ​ര്യ ഡോ. ​ശ്യാ​മ​ള ഭ​ട്ട് (55) എ​ന്നി​വ​രെ വ​സ​തി​യി​ൽ വ​ച്ച് കു​ത്തി​ക്കൊ​ന്ന​ത്.

രോ​ഹ​ന് സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​യാ​ൾ മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും അ​ക​ന്ന് ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ മാ​താ​പി​താ​ക്ക​ളു​മാ​യി വ​ഴ​ക്കി​ട്ടു​വെ​ന്ന് വൈ​റ്റ്ഫീ​ൽ​ഡ് ഡി​സി​പി സൈ​ദു​ലു അ​ദ​വ​ത് പ​റ​ഞ്ഞു.

ഈ ​വ​ഴ​ക്കി​നി​ടെ​യാ​ണ് സം​ഭ​വം. കു​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

National

രാ​​​ഹു​​​ൽ- റി​​​ജു​​​ജു വാ​​​ഗ്വാ​​​ദം; എ​​​ല്ലാം ആ​​​വ​​​ർ​​​ത്തി​​​ച്ച് രാ​​​ഹു​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തി​​​നു മു​​​ന്പും ഇ​​​ട​​​യി​​​ലും രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു​​​വും ത​​​മ്മി​​​ൽ വാ​​​ഗ്വാ​​​ദം.

നേ​​​ര​​​ത്തെ, രാ​​​ഷ്ട്ര​​​പ​​​തി​​​യു​​​ടെ പ്ര​​​സം​​​ഗ​​​ത്തി​​​നു​​​ള്ള ന​​​ന്ദി​​​പ്ര​​​മേ​​​യ ച​​​ർ​​​ച്ച​​​യി​​​ൽ രാ​​​ഹു​​​ലി​​​ന്‍റെ പ്ര​​​സം​​​ഗം കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രാ​​​യ രാ​​​ജ്നാ​​​ഥ് സിം​​​ഗി​​​ന്‍റെ​​​യും അ​​​മി​​​ത് ഷാ​​​യു​​​ടെ​​​യും റി​​​ജു​​​ജു​​​വി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യി ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു ബ​​​ജ​​​റ്റ് ച​​​ർ​​​ച്ച​​​യി​​​ലെ രാ​​​ഹു​​​ലി​​​ന്‍റെ പ്ര​​​സം​​​ഗ​​​വും പ​​​ല​​​പ്പോ​​​ഴാ​​​യി ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

എ​​​പ്സ്റ്റീ​​​ൻ ഫ​​​യ​​​ലു​​​ക​​​ളെ​​​യും അ​​​മേ​​​രി​​​ക്ക​​​യി​​​ലെ കോ​​​ട​​​തി​​​യി​​​ൽ അ​​​ദാ​​​നി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള കേ​​​സി​​​ന്‍റെ പേ​​​രി​​​ൽ അ​​​മേ​​​രി​​​ക്ക ക​​​ഴു​​​ത്ത ഞെ​​​രി​​​ച്ച​​​പ്പോ​​​ൾ, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി വി​​​റ്റു​​​വെ​​​ന്ന രാ​​​ഹു​​​ലി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നെ​​​തി​​​രേ​​​യാ​​​യി​​​രു​​​ന്നു റി​​​ജു​​​ജു​​​വി​​​ന്‍റെ ആ​​​ദ്യ ത​​​ട​​​സ​​​വാ​​​ദം. എ​​​ന്നാ​​​ൽ എ​​​പ്സ്റ്റീ​​​ൻ ഫ​​​യ​​​ലി​​​ൽ കേ​​​ന്ദ്ര​​​മ​​​ന്ത്രി ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് പു​​​രി​​​യു​​​ടെ പേ​​​രു​​​ണ്ടെ​​​ന്നു കൂ​​​ടി രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞ​​​തോ​​​ടെ, മ​​​ന്ത്രി വീ​​​ണ്ടും ത​​​ട​​​സ​​​വു​​​മാ​​​യി എ​​​ഴു​​​ന്നേ​​​റ്റു. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ​​​ക്ക് ഗു​​​രു​​​ത​​​ര അ​​​ർ​​​ഥ​​​ത​​​ല​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​ക്കാ​​​ൻ റി​​​ജു​​​ജു ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ​​​റ​​​ഞ്ഞ​​​തെ​​​ല്ലാം ഇ​​​പ്പോ​​​ൾ ത​​​ന്നെ ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നു രാ​​​ഹു​​​ൽ തി​​​രി​​​ച്ച​​​ടി​​​ച്ചു. രേ​​​ഖ​​​ക​​​ൾ സ​​​ഭ​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. എ​​​ന്നാ​​​ൽ, മു​​​ൻ​​​കൂ​​​ർ എ​​​ഴു​​​തി ന​​​ൽ​​​കാ​​​തെ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ക്ക​​​രു​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ലോ​​​ക്സ​​​ഭ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ വേ​​​ദി​​​യി​​​ലി​​​രു​​​ന്ന ബി​​​ജെ​​​പി എം​​​പി ജ​​​ഗ​​​ദാം​​​ബി​​​ക പാ​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

മ​​​ന്ത്രി​​​യു​​​ടെ​​​യും അ​​​ധ്യ​​​ക്ഷ​​​ന്‍റെ​​​യും ത​​​ട​​​സ​​​വാ​​​ദ​​​ങ്ങ​​​ൾ നോ​​​ക്കാ​​​തെ എ​​​പ്സ്റ്റീ​​​ൻ ഫ​​​യ​​​ലു​​​ക​​​ളി​​​ൽ മ​​​ന്ത്രി പു​​​രി​​​യു​​​ടെ പേ​​​രു​​​ണ്ടെ​​​ന്ന് രാ​​​ഹു​​​ൽ വീ​​​ണ്ടും പ​​​റ​​​ഞ്ഞു.

District News

ക്രി​ക്ക​റ്റുക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്കം; യു​വാ​വി​നെ ആ​ക്ര​മി​ച്ച​വ​ര്‍ അ​റ​സ്റ്റി​ല്‍

പേ​രൂ​ര്‍​ക്ക​ട: ക്രി​ക്ക​റ്റ് ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി ടെ യു​വാ​വി​നെ മ​ര്‍​ദി​ച്ച​് അവ​ശ​നാ​ക്കി​യ മൂ​ന്നം​ഗ​സം​ഘ​ത്തെ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പേ​രൂ​ര്‍​ക്ക​ട സ്വ​ദേ​ശി ഫെ​ബി​ന്‍ (22), അ​മ്പ​ല​മു​ക്ക് സ്വ​ദേ​ശി ഡേ​വി​ഡ് (24), ക​വ​ടി​യാ​ര്‍ സ്വ​ദേ​ശി ദേ​വ​ന്‍ സ​തീ​ഷ് (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യിരുന്നു കേ​സിനാ​സ്പ​ദ​മാ​യ സം​ഭ​വം. എ​ന്‍​സിസി റോ​ഡ് സ്വ​ദേ​ശി അ​ക്ഷ​യ് (25) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

ക്രി​ക്ക​റ്റ് ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​ലേ​ദി​വ​സം നി​ല​നി​ന്ന വാ​ക്കു​ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണം. കു​റ​വ​ന്‍​കോ​ണം ജം​ഗ്ഷ​നി​ല്‍​വ​ച്ച് അ​ക്ഷ​യെ ക​ണ്ട അ​ഞ്ചം​ഗ​സം​ഘം ക്രി​ക്ക​റ്റ് ബാ​റ്റും വ​ടി​ക​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ഒ​രു കാ​ലി​നും ഒ​രു കൈ​ക്കും ഗു​രു​ത​ര​ പ​രി​ക്കേ​റ്റു. അ​ക്ഷ​യ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് അ​ക്ഷ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ മൂ​വ​രെ​യും അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ല്‍ നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കു​റ​വ​ന്‍​കോ​ണം ജം​ഗ്ഷ​നി​ലെ ചാ​യ​ക്ക​ട​യി​ല്‍ പ്ര​തി​ക​ള്‍ ഒ​ത്തു​കൂ​ടാ​റു​ണ്ടെ​ന്നും ഇ​വി​ടെ ചാ​യ കു​ടി​ച്ചു​കൊ​ണ്ടു​നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ക്ഷ​യെ പ്ര​തി​ക​ള്‍ ക​ണ്ട​തെ​ന്നും ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും പേ​രൂ​ര്‍​ക്ക​ട സി​ഐ അ​റി​യി​ച്ചു. അ​ക്ഷ​യെ ആ​ക്ര​മി​ച്ച പ്ര​തി​ക​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു​പേ​ര്‍ ഒ​ളി​വി​ലാ​ണ്. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജിത​മാ​ക്കി​യി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ മൂ​വ​രെ​യും കോ​ട​തി 14 ദിവസം റി​മാ​ന്‍​ഡ് ചെ​യ്തു.

District News

ടോ​ൾ പ്ലാ​സ​യി​ൽ ത​ർ​ക്കം; ഗ​താ​ഗ​ത​ക്കു​രു​ക്ക് യു​വാ​വി​നെ പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ നീ​ക്കി

കാ​സ​ര്‍​ഗോ​ഡ്: ദേ​ശീ​യ​പാ​ത​യി​ലെ കു​മ്പ​ള ആ​രി​ക്കാ​ടി ടോ​ള്‍ പ്ലാ​സ​യി​ല്‍ നാ​ട​കീ​യ​രം​ഗ​ങ്ങ​ള്‍. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ഓ​ടെ​യാ​ണ് സം​ഭ​വം.

കാ​സ​ര്‍​ഗോ​ഡ് മു​ളി​യാ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വും ബ​ന്ധു​വാ​യ സ്ത്രീ​യും അ​വ​രു​ടെ ര​ണ്ടു പെ​ണ്‍​മ​ക്ക​ളും ആ​റു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞും അ​ട​ങ്ങി​യ സം​ഘം കാ​റി​ല്‍ കു​മ്പ​ള ടോ​ള്‍ പ്ലാ​സ​യി​ലെ​ത്തി​യ​പ്പോ​ള്‍ ഫാ​സ്റ്റ് ടാ​ഗ് വ​ഴി ടോ​ള്‍ തു​ക ഈ​ടാ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ബാ​രി​യ​ര്‍ ബൂം ​ഉ​യ​രു​ക​യും യു​വാ​വ് വ​ണ്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, ബാ​രി​യ​ര്‍ ബൂം ​വീ​ണ്ടും കാ​റി​ന്‍റെ വി​ന്‍​ഡ് സ്‌​ക്രീ​നി​ലേ​ക്ക് വീ​ണു.

യു​വാ​വ് ഇ​തേ​ത്തു​ട​ര്‍​ന്ന് ടോ​ള്‍ പ്ലാ​സ ജീ​വ​ന​ക്കാ​രോ​ട് ക​യ​ര്‍​ത്തു. ജീ​വ​ന​ക്കാ​ര്‍ ഹി​ന്ദി​ക്കാ​രാ​യ​തി​നാ​ല്‍ യു​വാ​വ് എ​ന്താ​ണ് പ​റ​യു​ന്ന​തെ​ന്ന് അ​വ​ര്‍​ക്ക് മ​ന​സി​ലാ​കാ​ത്ത​തി​നാ​ല്‍ ത​ര്‍​ക്കം ഏ​റെ​നേ​രം നീ​ണ്ട് പ്ലാ​സ​യി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​പ​പ്പെ​ട്ടു.

തു​ട​ര്‍​ന്ന് കു​മ്പ​ള പോ​ലീ​സെ​ത്തി യു​വാ​വി​നെ ബ​ലം പ്ര​യോ​ഗി​ച്ച് കാ​റി​ല്‍ നി​ന്നും വ​ലി​ച്ചി​റ​ക്കി പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. യു​വാ​വി​നെ പി​ന്നീ​ട് വി​ട്ട​യ​ച്ചു.

Kerala

നി​യ​മ​സ​ഭ​യി​ൽ സ്പീക്ക​റും ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ​യും ത​മ്മി​ൽ വാ​ഗ്വാ​ദം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ ചോ​ദ്യോ​ത്ത​ര വേ​ള​യ്ക്കി​ടെ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റും പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ​യും ത​മ്മി​ൽ വാ​ഗ്വാ​ദം.

അ​നു​വ​ദി​ച്ച ചോ​ദ്യ​ത്തി​ലേ​ക്ക് ക​ട​ക്കാ​തെ മ​റ്റ് കാ​ര്യ​ങ്ങ​ൾ സം​സാ​രി​ച്ച എം​എ​ൽ​എ​യ്ക്ക് സ്പീ​ക്ക​ർ താ​ക്കീ​ത് ന​ൽ​കി. ചോ​ദ്യ​ത്തി​ലേ​ക്ക് ഉ​ട​ൻ ക​ട​ക്ക​ണ​മെ​ന്നും അ​നാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ സ​ഭ​യി​ൽ പ​റ​യ​രു​തെ​ന്നും സ്പീ​ക്ക​ർ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി.

എ​ന്നാ​ൽ, ത​നി​ക്ക് പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ പ​റ​യു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ തി​രി​ച്ച​ടി​ച്ചു. ഇ​തോ​ടെ സ്പീ​ക്ക​ർ കൂ​ടു​ത​ൽ ക്ഷോ​ഭി​ച്ചു.

സ​ഭ​യി​ലെ ഉ​ന്ന​ത പ​ദ​വി​യാ​യ ചെ​യ​റി​നോ​ട് വി​ന​യ​ത്തോ​ടെ വേ​ണം പെ​രു​മാ​റാ​നെ​ന്നും സ​ഭാ മ​ര്യാ​ദ​ക​ൾ പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും സ്പീ​ക്ക​ർ ഓ​ർ​മി​പ്പി​ച്ചു.

National

ട്രെ​യി​നിൽ വാ​ക്കു​ത​ർ​ക്കം; കോ​ള​ജ് അ​ധ്യാ​പ​ക​നെ കു​ത്തി​ക്കൊ​ന്നു

മും​ബൈ: ട്രെ​യി​നി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കോ​ള​ജ് അ​ധ്യാ​പ​ക​നെ യു​വാ​വ് കു​ത്തി​ക്കൊ​ന്നു. മും​ബൈ​യി​ലാ​ണ് സം​ഭ​വം.

കോ​ള​ജ് ല​ക്ച​റ​ർ അ​ലോ​ക് കു​മാ​ർ സിം​ഗ്(32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ട് മ​ലാ​ദ് സ്റ്റേ​ഷ​നി​ൽ​വെ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ട്രെ​യി​നി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ അ​ലോ​ക് കു​മാ​റും സ​ഹ​യാ​ത്രി​ക​നാ​യ ഓം​കാ​ർ ഷി​ൻ​ഡെ​യും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് ഓം​കാ​ർ അ​ലോ​കി​നെ കു​ത്തു​ക​യു​മാ​യി​രു​ന്നു.

സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പോ​ലീ​സും മ​റ്റ് യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് അ​ലോ​കി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യെ പോ​ലീ​സ് പി​ന്നീ​ട് പി​ടി​കൂ​ടി. പോ​ലീ​സ് അ​ഞ്ച് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. 200 ഓ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. റെ​യി​ൽ​വേ​യു​ടെ ഫേ​ഷ്യ​ൽ റെ​ക്ക​ഗ്നി​ഷ​ൻ സി​സ്റ്റ​വും ഉ​പ​യോ​ഗി​ച്ചു.

മ​ലാ​ദി​ലെ ഒ​രു ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​നി​ന്ന് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Kerala

വാ​ക്കു​ത​ർ​ക്കം; മു​ട്ടം മെ​ട്രോ സ്റ്റേ​ഷ​നി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വ് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു

കൊ​ച്ചി: ആ​ലു​വ മു​ട്ടം മെ​ട്രോ സ്റ്റേ​ഷ​നി​ൽ വാ​ക്ക് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വ​തി​യെ ഭ​ർ​ത്താ​വ് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു.

മെ​ട്രോ സ്റ്റേ​ഷ​നി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യ്ക്കാ​ണ് സം​ഭ​വം. ഇ​ട​പ്പ​ള്ളി ച​ങ്ങ​മ്പു​ഴ ന​ഗ​ർ സ്വ​ദേ​ശി​നി നീ​തു (32)വി​നാ​ണ് കു​ത്തേ​റ്റ​ത്.

നീ​തു​വി​നെ മെ​ട്രോ പോ​ലീ​സ് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു. നീ​തു​വി​നെ ഉ​ട​ൻ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ നീ​തു​വി​ന്‍റെ ഭ​ർ​ത്താ​വ് മ​ഹേ​ഷി (39)നെ ​മെ​ട്രോ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

Kerala

ദ​മ്പ​തി​മാരുടെ ത​ർ​ക്കം ക​ലാ​ശി​ച്ച​ത് കൊ​ല​പാ​ത​ക​ത്തി​ലും ആ​ത്മ​ഹ​ത്യ​യി​ലും; ഞെ​ട്ട​ൽ മാ​റാ​തെ രാ​മ​ന്ത​ളി

ക​ണ്ണൂ​ർ: രാ​മ​ന്ത​ളി​യി​ൽ ര​ണ്ടു കു​ട്ടി​ക​ളു​ടെ കൊ​ല​പാ​ത​ക​വും ര​ണ്ടു​പേ​രു​ടെ ആ​ത്മ​ഹ​ത്യ​യും ന​ട​ന്ന​ത് ദ​മ്പ​തി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്.

രാ​മ​ന്ത​ളി സെ​ന്‍റ​ർ വ​ട​ക്കു​മ്പാ​ട് റോ​ഡി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന കൊ​യി​ത്ത​ട്ട താ​ഴ​ത്തെ വീ​ട്ടി​ൽ ഉ​ഷ (56), മ​ക​ൻ പാ​ച​ക​ത്തൊ​ഴി​ലാ​ളി ക​ലാ​ധ​ര​ൻ (36), ക​ലാ​ധ​ര​ന്‍റെ മ​ക്ക​ളാ​യ ഹി​മ (ആ​റ്), ക​ണ്ണ​ൻ (ര​ണ്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് ഇ​വ​രെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ക്ക​ൾ​ക്ക് വി​ഷം ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ക​ലാ​ധ​ര​നും അ​മ്മ ഉ​ഷ​യും തൂ​ങ്ങി​മ​രി​ച്ച​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു.

ക​ലാ​ധ​ര​നും ഭാ​ര്യ ന​യ​ൻ താ​ര​യും ത​മ്മി​ൽ കു​ടും​ബ കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ക​ലാ​ധ​ര​ന്‍റെ കൂ​ടെ താ​മ​സി​ക്കു​ന്ന ര​ണ്ടു​മ​ക്ക​ളെ​യും അ​മ്മ​ക്കൊ​പ്പം പോ​കാ​ൻ കോ​ട​തി വി​ധി​യു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ലാ​ധ​ര​ന്‍റെ ഭാ​ര്യ നി​ര​ന്ത​രം മ​ക്ക​ളെ ആ​വ​ശ്യ​പ്പെ​ട്ട് വി​ളി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഉ​ഷ​യു​ടെ ഭ​ർ​ത്താ​വാ​യ ഓ​ട്ടോ ഡ്രൈ​വ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വീ​ട് അ​ട​ച്ച​നി​ല​യി​ലും വീ​ട്ടി​നു മു​ന്നി​ൽ ക​ത്ത് എ​ഴു​തി​വ​ച്ച​താ​യും ക​ണ്ടു. തു​ട​ർ​ന്ന് ക​ത്തു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ പോ​ലീ​സെ​ത്തി വീ​ട് തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് കി​ട​പ്പു​മു​റി​യി​ൽ ഉ​ഷ​യെ​യും ക​ലാ​ധ​ര​നെ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും ര​ണ്ടു​മ​ക്ക​ൾ നി​ല​ത്ത് മ​രി​ച്ചു​കി​ട​ക്കു​ന്ന നി​ല​യി​ലും ക​ണ്ടെ​ത്തി​യ​ത്. പ​യ്യ​ന്നൂ​ർ ഡി​വൈ​എ​സ്പി കെ. ​വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ പോ​ലീ​സ്, ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

Movies

ഈ ​വ​ഷ​ള​ന്‍റെ സി​നി​മ​യാ​ണോ? ബ​സി​ൽ ദി​ലീ​പി​ന്‍റെ സി​നി​മ ഇ​ട്ടു; യാ​ത്ര​ക്കാ​ർ ചേ​രി​തി​രി​ഞ്ഞ് ത​ർ​ക്കം  

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ദി​ലീ​പി​ന്‍റെ സി​നി​മ​യി​ട്ട​തി​ല്‍ ത​ര്‍​ക്കം. യാ​ത്ര​ക്കാ​ര്‍ ചേ​രി തി​രി​ഞ്ഞ​തോ​ടെ ക​ണ്ട​ക്ട​ര്‍ സി​നി​മ നി​ര്‍​ത്തി. തി​രു​വ​ന​ന്ത​പു​രം തൊ​ട്ടി​ല്‍​പ്പാ​ലം ബ​സി​ലാ​യി​രു​ന്നു ത​ര്‍​ക്കം.

ദി​ലീ​പി​ന്‍റെ പ​റ​ക്കും ത​ളി​ക എ​ന്ന ചി​ത്ര​മാ​ണ് ബ​സി​ലി​ട്ട​ത്. ബ​സി​ല്‍ കു​ടും​ബ​സ​മേ​തം സ​ഞ്ച​രി​ച്ച പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി ര​ശ്മി ആ​ർ. ശേ​ഖ​റാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ആ​ദ്യ​മെ​ത്തി​യ​ത്. പി​ന്നാ​ലെ ബ​സി​ലെ മ​റ്റു ചി​ല യാ​ത്ര​ക്കാ​രും പി​ന്തു​ണ​ച്ചു.

എ​ന്നാ​ൽ കു​റ്റ​വി​മു​ക്ത​നാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ദി​ലീ​പ് ചി​ത്രം വ​യ്ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്ന് മ​റ്റു​ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബ​സ് പു​റ​പ്പെ​ട്ട​പ്പോ​ൾ ത​ന്നെ സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ച്ചു. ഇ​തോ​ടെ ഈ ​വ​ഷ​ള​ന്‍റെ സി​നി​മ​യാ​ണ​ല്ലോ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തെ​ന്ന് ര​ശ്മി​യു​ടെ മ​ക​ന്‍ പ​റ​ഞ്ഞു. ഇ​തോ​ടെ ര​ശ്മി ക​ണ്ട​ക്ട​റോ​ട് പ​റ​ഞ്ഞ് സി​നി​മ ഒ​ഴി​വാ​ക്കാ​നോ അ​ല്ലെ​ങ്കി​ല്‍ മ​റ്റേ​തെ​ങ്കി​ലും സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നോ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ല്‍ ക​ണ്ട​ക്ട​ര്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​വ​ശ്യം നി​രാ​ക​രി​ച്ചു. അ​ടു​ത്ത സ്റ്റോ​പ്പാ​യ വ​ട്ട​പ്പാ​റ​യി​ലേ​ക്ക് ടി​ക്ക​റ്റ് ന​ല്‍​കി അ​വി​ടെ ഇ​റ​ങ്ങാ​ന്‍ ര​ശ്മി​യോ​ടു ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. അ​ടൂ​രി​ലേ​ക്കാ​യി​രു​ന്നു ര​ശ്മി​യ്ക്കു പോ​വേ​ണ്ടി​യി​രു​ന്ന​ത്.

എ​ന്നാ​ല്‍ ബ​സി​ലു​ള്ള യാ​ത്ര​ക്കാ​രി​ല്‍ ഭൂ​രി​ഭാ​ഗം പേ​രും ദി​ലീ​പി​ന്‍റെ ചി​ത്രം വേ​ണ്ട എ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ ക​ണ്ട​ക്ട​ര്‍ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി.

 

 

Kerala

കോ​ഴി​ക്കോ​ട്ട് കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ വാ​ക്കു​ത​ർ​ക്കം; സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ക​ത്തിവീ​ശി

കോ​ഴി​ക്കോ​ട്: ഓ​മ​ശേ​രി​യി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ചൊ​വ്വാ​ഴ്ച ന​ട​ന്ന കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ക​ത്തിവീ​ശി.

ഓ​മ​ശേ​രി ബ​സ്‍ സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്താ​ണ് സം​ഭ​വം. മൂ​ന്ന് വാ​ർ​ഡു​ക​ളു​ടെ കൊ​ട്ടി​ക്ക​ലാ​ശ​മാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്.

കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ ചെ​റി​യ സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യും ഒ​മ​ശേ​രി സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നു നേ​രെ ക​ത്തി വീ​ശു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് ഇ​യാ​ളെ പി​ടി​ച്ചു​മാ​റ്റി. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ​പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ മു​സ്‍​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ കൊ​ടു​വ​ള്ളി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Latest News

Corehub Up