x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്ഷ​ണ​ത്തെ ചൊ​ല്ലി ത​ർ​ക്കം; ര​ണ്ട് പേ​ർ​ക്ക് വെ​ട്ടെ​റ്റു


Published: April 27, 2026 01:47 PM IST | Updated: April 27, 2026 01:47 PM IST

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ സം​ഗ​റെ​ഡ്ഡി​യി​ൽ ഭ​ക്ഷ​ണ​ത്തി​ന്‍റെ പ​ണ​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് വെ​ട്ടെ​റ്റു. സ​ഹോ​ദ​ര​ന്മാ​രാ​യ ഉ​ദ​യ് (27), അ​ജ​യ് (19) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​തി ജീ​വ ര​ത്നം എ​ന്ന​യാ​ൾ ഒ​ളി​വി​ലാ​ണ്.

ജീ​വ 10 രൂ​പ​യു​ടെ ക​റി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. ജീ​വ​ന​ക്കാ​ർ പ​ത്ത് രൂ​പ​ക്ക് ക​റി ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും ഇ​യാ​ൾ കൈ​വ​ശ​മു​ള്ള വാ​ൾ എ​ടു​ത്ത് ഉ​ദ​യെ​യും അ​ജ​യെ​യും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ഒ​ളി​വി​ൽ ക​ഴി​യു​ന്ന ജീ​വ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ന​ട​ന്നു​വ​രു​ക​യാ​ണ്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

Tags : Argument two people food

Recent News

Corehub Up