x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെടുമ്പാശേരി വാഹനാപകടം: ജാമ്യം തേടി മൂന്നാം പ്രതി ഹൈക്കോടതിയില്‍

കൊച്ചി ബ്യൂറോ
Published: October 30, 2026 01:22 PM IST | Updated: October 30, 2026 01:49 PM IST

കേരള ഹൈക്കോടതി (File Photo)

കൊച്ചി: നെടുമ്പാശേരി വാഹനാപകടക്കേസില്‍ ജാമ്യം തേടി മൂന്നാം പ്രതി ജോയല്‍ ഹൈക്കോടതിയില്‍. എറണാകുളം ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് പ്രതി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. മറ്റു പ്രതികളും ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം.

അതേസമയം, സുഹൈല്‍ സജീവ് അടക്കമുള്ള നാലു പ്രതികള്‍ക്കായി പൊലിസ് നല്‍കിയ കസ്റ്റഡി അപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. അന്വേഷണ സംഘം ശേഖരിച്ച സിസിടിവി ദ്യശ്യങ്ങളിലടക്കം വ്യക്തത വരുത്താനാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നത്.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും എറണാകുളം ജില്ല കോടതിയും ജാമ്യാപേക്ഷ തള്ളിയതോടെ കാക്കനാട്ടെ ബോസ്റ്റല്‍ സ്‌കൂളില്‍ തുടരുകയാണ് പ്രതികള്‍. ഒക്ടോബര്‍ 10ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.

മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്.

ഇന്നലെ ഡല്‍ഹിയില്‍ നിന്നുള്ള ബിഎംഡബ്ല്യു ഉദ്യോഗസ്ഥര്‍ നെടുമ്പാശേരി പൊലിസ് സ്റ്റേഷനില്‍ എത്തി അപകടമുണ്ടാക്കിയ മിനി കൂപ്പര്‍ കാര്‍ പരിശോധിച്ചിരുന്നു. 150 കിലോമീറ്റര്‍ വേഗതയിലായിരുന്നു സുഹൈല്‍ മിനി കൂപ്പര്‍ ഓടിച്ചിരുന്നതെന്നാണ് കണ്ടെത്തല്‍. സുഹൈലിന്റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നുവെന്ന ശാസ്ത്രീയ പരിശോധന ഫലവും പൊലീസിന് ലഭിച്ചിരുന്നു.

 

 

Tags : NedumbasseryAccident Accused HighCourt BailPlea

Recent News

Corehub Up