മന്ത്രി എം. ലിജു
തൃശൂര്‍: മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് ബാറുകള്‍ക്ക് നിർദേശം നൽകി എക്സൈസ് മന്ത്രി എം ലിജു. ഇത് ബാര്‍ ലൈസന്‍സികളുടെ ഉത്തരവാദിത്തമാണെന്ന് ലിജു പറഞ്ഞു. അതില്‍ ഉണ്ടായ വീഴ്ചയാണ് നെടുമ്പാശേരി വാഹനാപകടത്തില്‍ കണ്ടതെന്നും മന്ത്രി പറഞ്ഞു
സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയം നവംബറിലെന്നും എക്സൈസ് മന്ത്രി കൂട്ടിച്ചേര്‍ത്തു. 23 വയസ് ആണ് മദ്യം വാങ്ങാനുള്ള പ്രായമെന്നും ഇത് കര്‍ശനമായി തന്നെ പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. അതില്‍ ഉണ്ടായ വീഴ്ചയാണ് നെടുമ്പാശേരി വാഹനാപകടത്തില്‍ കണ്ടത്.
എല്ലാവരുടേയും ആധാര്‍ പരിശോധിക്കണമെന്നല്ല പറഞ്ഞതെന്നും സംശയം തോന്നുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ പരിശോധിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവര്‍ മദ്യപിച്ചു വാഹനം ഓടിച്ച് അപകടം വരുത്തി അതിനെക്കുറിച്ചാണ് പറഞ്ഞത്. ഇത് എല്ലാവരുടെയും ഐഡി കാര്‍ഡ് പരിശോധിക്കണമെന്നല്ല താന്‍ ഉദ്ദേശിച്ചത്. താന്‍ പറഞ്ഞത് സാമൂഹിക ഉത്തരവാദിത്വത്തോടെയാണെന്നും മന്ത്രി പറഞ്ഞു.
Tags : Minister M. Liju Check Aadhaar cards consume alcohol instructions bars