ന്യൂകാസിലിനെ പരാജയപ്പെടുത്തിയ എവർട്ടൺ താരങ്ങളുടെ ആഘോഷം
ലിവർപൂൾ: കാരാബാവോ കപ്പ് ഫുട്ബോളിൽ എവർട്ടൺ ക്വാർട്ടർ ഫൈനലിൽ. വ്യാഴാഴ്ച നടന്ന നാലാം റൗണ്ട് മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ പരാജയപ്പെടുത്തിയതോടെയാണ് എവർട്ടൺ ക്വാർട്ടറിലെത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് എവർട്ടൺ വിജയിച്ചത്.
ജെയിംസ് ഗാർനറും ഹെയ്ഡൻ ഹാക്ക്നീയും തിയേർനോ ബാരിയും ആണ് എവർട്ടണ് വേണ്ടി ഗോളുകൾ നേടിയത്. ഡാൻ ബേൺ ആണ് ന്യൂകാസിലിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ക്വാർട്ടറിൽ ഫ്ലീറ്റ്വുഡാണ് എവർട്ടണിന്റെ എതിരാളികൾ.
Tags : Carabao Cup Football Match Everton beats New Castle United